Month: August 2025
-
Breaking News
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഗവാസ്‌കറുടെ പ്രതിമ ഉയരുന്നു; ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് എന്നും കടപ്പെട്ടിരിക്കുമെന്ന് ഗാവസ്‌കര്‍
മുംബൈ: മുന്‍ ഇന്ത്യന്‍ ബാറ്റര്‍ സുനില്‍ ഗവാസ്‌കറുടെ പ്രതിമ സ്ഥാപിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. വാംഖഡെ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്. മുന്‍ എം.സി.എ പ്രസിഡന്റ ശരത്ത് പവാറിന്റെ പ്രതിമയും സ്ഥാപിക്കപ്പെടും. അസോസിയേഷന്‍ തീരുമാനം വളരെയധികം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും തന്നെ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് താന്‍ എന്നും കടപ്പെട്ടിരിക്കുമെന്നും ഗാവസ്‌കര്‍ പ്രതികരിച്ചു. മികവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായ ഗവാസ്‌കറിന്റെ പ്രതിമ വളര്‍ന്ന് വരുന്ന യുവ താരങ്ങളെ പ്രചോദിപ്പിക്കുമെന്ന് എം.സി.എ പ്രസിഡന്റ് അജിന്‍ക്യ നായിക് പറഞ്ഞു. താരങ്ങള്‍ക്ക് അത് കൂടുതല്‍ ഉയരങ്ങളിലേക്ക് ഉയരാന്‍ സഹായകരമാവുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
Breaking News
വിദേശ പിച്ചുകളില്‍ പരിചയ സമ്പന്നരില്ലാതെ ഇന്ത്യയുടെ കളി പാളി; അടുത്ത പരമ്പരയില്‍ ഇതാകില്ല ടീം; നാലുപേരെ തിരികെ വിളിക്കാന്‍ സാധ്യത; ഗൗതംഗംഭീറിനും അഗാര്‍ക്കറിനും ഇവരെ മാറ്റി നിര്‍ത്തുന്നതിനെ കുറിച്ച് രണ്ടുവട്ടം ആലോചിക്കേണ്ടിവരും
ന്യൂഡല്‍ഹി: ഒന്നാം ഇന്നിംഗ്‌സില്‍ 300 റണ്‍സിനു മുകളിലെത്തുമെന്നു കരുതിയ ഇന്ത്യന്‍ ടീം ഏകദിനത്തില്‍ പോലും വിജയിക്കാന്‍ സാധ്യതയില്ലാത്ത റണ്‍സിലേക്കു ചുരുങ്ങിയതോടെ ഭാവിയില്‍ ടെസ്റ്റ് ടീമില്‍ അടിമുടി പൊളിച്ചെഴുത്ത് ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. വലിയൊരു ലീഡ് വഴങ്ങേണ്ടിവരുമെന്ന ഭയത്തിലാണ് ശുഭ്മാന്‍ ഗില്ലും സംഘവും. ആറിന് 204 റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യക്കു വെറും 20 റണ്‍സിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായത്. 141 റണ്‍സ് നേടുന്നതിനിടെ എട്ടു വിക്കറ്റുകളാണ് കളഞ്ഞു കുളിച്ചത്. ക്യാപ്റ്റന്‍ ഗില്ലിന്റെ റൗണ്‍ ഔട്ടില്‍ തുടങ്ങിയ പിഴവാണ് ഇന്ത്യയെ അടിമുടി തകര്‍ത്തത്. എന്നാല്‍, ഇനി പിഴവുകള്‍ പരിഹരിക്കാനുള്ള നീക്കങ്ങളാണ് വേണ്ടത്. പരിചയ സമ്പന്നരായ കോലിയും രോഹിതുമടക്കം വലിയ താരനിരയൊന്നുമില്ലാതെ താരതമ്യേന പുതു മുഖമായ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ പരമാവധി കളി പുറത്തെടുത്തിട്ടുണ്ട്. വിദേശ പിച്ചില്‍ ആദ്യമായി ക്യാപ്റ്റന്‍ പദവിയില്‍ തന്നെ കളിക്കേണ്ടിവന്ന ഗില്ലിന്റെ സമ്മര്‍ദവും മനസിലാക്കാം. ഈ പരമ്പര 2-2 എന്ന സമനിലയില്‍ അവസാനിച്ചാല്‍തന്നെ ഇന്ത്യക്ക് വലിയൊരു നേട്ടം തന്നെയാണ്.…
Read More » -
Breaking News
‘വയോധികരായ മാതാപിതാക്കളെ പരിപാലിക്കേണ്ടത് മക്കളുടെ ചുമതല’; നൂറ് വയസുകാരിക്ക് പ്രതിമാസം 2000 രൂപ ജീവനാംശം നല്‍കാന്‍ മകനോട് ഹൈക്കോടതി
കൊച്ചി: വയോധികരായ മാതാപിതാക്കളെ പരിപാലിക്കേണ്ടത് മക്കളുടെ ചുമതലയെന്ന് കേരള ഹൈക്കോടതി. നൂറ് വയസുകാരിക്ക് പ്രതിമാസം രണ്ടായിരം രൂപ ജീവനാംശം നല്‍കണമെന്ന് ഉത്തരവിട്ടുകൊണ്ടായിരുന്നു കോടതിയുടെ വിലയിരുത്തല്‍. 2022 ലെ കുടുംബ കോടതി ഉത്തരവ് ശരിവച്ചുകൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്. 57 കാരനായ മകനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിറക്കിയത്. ‘അമ്മയെ പരിപാലിക്കേണ്ടത് ഓരോ മകന്റെയും കടമയാണ്. അത് ഒരു ദാനധര്‍മ്മമല്ല,’ എന്ന് വ്യക്തമാക്കിയ കോടതി 2022 ലെ കുടുംബ കോടതി ഉത്തരവിനെതിരെ മകന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ‘കുടുംബ കോടതിയില്‍ മകന്‍ ഹര്‍ജി ഫയല്‍ ചെയ്യുന്ന സമയത്ത്, ഹര്‍ജിക്കാരന്റെ അമ്മയ്ക്ക് 92 വയസായിരുന്നു, ഇപ്പോള്‍ അവര്‍ക്ക് 100 വയസായി. മകനില്‍ നിന്ന് ജീവനാംശം പ്രതീക്ഷിച്ച് ജീവിക്കുകയാണ് അവര്‍. ഒരു മകന്‍ 100 വയസുള്ള അമ്മയുമായി വഴക്കിടുന്ന ഈ സമൂഹത്തില്‍ അംഗമായി എന്നത് കൊണ്ട് തന്നെ, 2000 രൂപ പ്രതിമാസ ജീവനാംശം നിഷേധിക്കുന്നതില്‍ ഞാന്‍ വളരെയധികം ലജ്ജിക്കുന്നു എന്നും’- ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ ഉത്തരവ്…
Read More » -
Breaking News
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്‍, റാണി മുഖര്‍ജി മികച്ച നടി; സഹനടന്‍ വിജയരാഘവന്‍, നടി ഉര്‍വശി
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു. റാണി മുഖര്‍ജിയാണ് മികച്ച നടി. ആറ്റ്‌ലി സംവിധാനം ചെയ്ത ജവാനിലെ പ്രകടനമാണ് ഷാരൂഖ് ഖാനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഷാരൂഖ് ഖാന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്‌കാരമാണിത്. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം കേരള സ്റ്റോറിയിലൂടെ സുദിപ്തോ സെന്‍ നേടി. വിധു വിനോദ് ചോപ്രയൊരുക്കിയ ട്വല്‍ത്ത് ഫെയിലാണ് മികച്ച ചിത്രം. മികച്ച ജനപ്രീയ സിനിമ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ്. പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവന്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ ഉര്‍വ്വശിയും തേടി. വശിലെ പ്രകടനത്തിലൂടെ ജാന്‍കി ബോഡിവാലെയും മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. ആനിമലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്ക് സ്വന്തമാക്കി. പുരസ്‌കാര പട്ടിക ചുവടെ: മികച്ച…
Read More » -
Breaking News
ഭയം നിഴലിക്കുന്ന കണ്ണുകൾ!! ആസിഫും അപർണയും ഒന്നിക്കുന്ന ‘മിറാഷ്’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ‘മിറാഷ്’ എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ഭയം നിഴലിക്കുന്ന കണ്ണുകളുമായി, നടുക്കുന്ന ഏതോ കാഴ്ച കണ്ണിൽ പതിഞ്ഞതിൻറെ ഞെട്ടലിൽ നിൽക്കുന്ന ആസിഫും അപർണ്ണയുമാണ് പോസ്റ്ററിലുള്ളത്. സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും ഏവരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സെക്കൻഡ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ‘മിറാഷി’ലെ മറ്റു പ്രമുഖ താരങ്ങൾ. ഇ ഫോർ എക്സ്പിരിമെൻറ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി,…
Read More » -
Breaking News
ആർത്തുല്ലസിച്ചു പ്രേക്ഷകർ; കേരളത്തിലും ചിരിയുടെ തരംഗം സൃഷ്ടിച്ച് “സു ഫ്രം സോ”
കൊച്ചി: കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രം ‘സു ഫ്രം സോ’ മലയാളം പതിപ്പ് ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രത്തിൽ ഹൊറർ- സൂപ്പർ നാച്ചുറൽ ഘടകങ്ങളും ഉണ്ട്. കന്നടയിൽ വമ്പൻ പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധ നേടിയ ജെ.പി. തുമിനാട്, ‘സപ്‌ത സാഗരദാച്ചേ എല്ലോ സൈഡ് ബി’ എന്ന ചിത്രത്തിലൂടെ ഒരു നടനെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. ‘സു ഫ്രം സോ’ എന്ന ഈ ചിത്രത്തിലും അദ്ദേഹം പ്രധാന വേഷം ചെയ്തിരിക്കുന്നു. അതേസമയം ഗംഭീര പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന് ലഭിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു കംപ്ലീറ്റ്…
Read More » -
Breaking News
മുറിവുണക്കാന്‍ അരമന ചര്‍ച്ച: കന്യാസ്ത്രീകള്‍ എപ്പോള്‍ പുറത്തിറങ്ങുമെന്ന് ചോദിക്കരുത്; രാജീവ് ചന്ദ്രശേഖര്‍; മുമ്പില്ലാത്ത വിധം ക്രിസ്ത്യാനികള്‍ക്ക് എതിരേ ആക്രമണം വര്‍ധിച്ചെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
തൃശൂര്‍: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു തടങ്കലിലാക്കിയ സംഭവത്തില്‍ സിബിസിഐ അധ്യക്ഷനും അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ചര്‍ച്ച നടത്തി. രാവിലെ ഒമ്പതരയോടെ സഭാ ആസ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും രാജീവ് പങ്കുവച്ചെന്നാണു വിവരം. തുടര്‍ന്ന് ഇരുവരും സംയുക്തമായി മാധ്യമങ്ങളോടും സ്ഥിതിഗതികള്‍ വിശദീകരിച്ചു. കന്യാസ്ത്രീകള്‍ പുറത്തിറങ്ങണം തൃശൂര്‍: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അതിയായ അമര്‍ഷവും വേദനയുമുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. എത്രയും വേഗം അവരെ മോചിപ്പിക്കുകയെന്നതാണ് ആവശ്യം. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായും ഇക്കാര്യം ചര്‍ച്ച ചെയ്തു. രാജീവ് അടിയന്തരമായി പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് നീതിയും സുരക്ഷിതത്വവും കിട്ടണം. ഇന്ത്യന്‍ പൗരന്‍മാരെന്ന നിലയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകണം. ക്രിസ്ത്യാനികള്‍ക്കെതിരേ ഇന്ത്യയില്‍ മറ്റൊരുകാലത്തും ഉണ്ടാകാത്ത വിധത്തില്‍…
Read More » -
Breaking News
കോടികളുടെ കുടിശ്ശിക; സ്റ്റേജ് ഷോകളിലടക്കം നികുതി വെട്ടിപ്പ്? ‘അമ്മ’യുടെ പുതിയ ഭാരവാഹികള്‍ വിയര്‍ക്കും
കൊച്ചി: സംഘടനാതിരഞ്ഞെടുപ്പിനിടെ താരസംഘടന ‘അമ്മ’യ്ക്ക് നികുതി ബാധ്യതാ കുരുക്ക്. അംഗത്വവിതരണത്തിലടക്കം കോടികളുടെ ജിഎസ്ടി കുടിശികയാണ്. തെരഞ്ഞെടുപ്പ് നടന്ന് പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്താല്‍ ആദ്യം പരിഹരിക്കേണ്ടി വരിക നികുതിക്കുരുക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരിക്കും. എട്ട് കോടിയോളം രൂപയുടെ നികുതിക്കുരുക്കാണ് സംഘടനയ്ക്ക് വന്നിരിക്കുന്നത്. ഇതില്‍ 2014 മുതലുള്ള സ്റ്റേജ് ഷോയും മറ്റും നടത്തിയതുമായി ബന്ധപ്പെട്ട് അടയ്ക്കേണ്ട ജിഎസ്ടി, ആദായനികുതി എന്നിവയിലാണ് കുടിശ്ശികയുള്ളത്. ഇവ അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും ആഡ്ഹോക്ക് കമ്മിറ്റി ആയിരുന്നു ചുമതലയില്‍ ഉണ്ടായിരുന്നതിനാല്‍ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. ഇതോടെ സാവകാശം തേടുകയായിരുന്നു. മുതിര്‍ന്ന താരങ്ങളുടെ പിന്തുണ മുന്‍പത്തെപ്പോലെ സംഘടനയ്ക്ക് ഇല്ല എന്നതും പ്രതിസന്ധിയാകുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ നിന്ന് സീനിയര്‍ താരങ്ങള്‍ ഒരുമിച്ച് മാറിനിന്നത് പ്രതിസന്ധിയുടെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ ആരെയെങ്കിലും പരസ്യമായി പിന്തുണയ്ക്കാന്‍ പോലും താരങ്ങള്‍ തയ്യാറായിട്ടില്ല. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഎംഎംഎയില്‍ പ്രതിസന്ധി ഉടലെടുത്തത്.
Read More » -
Breaking News
സര്‍ക്കാര്‍ നല്‍കിയ പാനല്‍ തള്ളി; സിസാ തോമസും ശിവപ്രസാദും വീണ്ടും താല്‍ക്കാലിക വി സിമാര്‍; രാജ്ഭവന്‍ വിജ്ഞാപനം ഇറക്കി
തിരുവനന്തപുരം: ഡോ. സിസാ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വി സിയായും ഡോ. കെ ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വി സിയായും നിയമിച്ചു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ടുപേരും ഇന്ന് ചുമതലയേല്‍ക്കും. സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. ഡിജിറ്റല്‍ യുണിവേഴ്‌സിറ്റിയിലേക്ക് ഡോ. എം കെ ജയരാജ്, രാജശ്രീ, കെ പി സുധീര്‍ എന്നിവരുടെ പാനലാണ് സര്‍ക്കാര്‍ നല്‍കിയത്. സാങ്കേതിക സര്‍വകലാശാല താല്‍കാലിക വി സി ആയി പ്രൊഫ. പ്രവീണ്‍, ഡോ. ജയപ്രകാശ്, ആര്‍ സജീബ് എന്നിവരടങ്ങിയ പാനലാണ് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ കൈമാറിയിരുന്നത്. ഈ പാനല്‍ തള്ളിയാണ് സിസാ തോമസിനെയും ശിവപ്രസാദിനെയും ഗവര്‍ണര്‍ നിയമിച്ചിരിക്കുന്നത് സ്ഥിരം വി സിമാരെ ഉടന്‍ നിയമിക്കണമെന്നും അതുവരെ നിലവിലുള്ളവരെ നിയോഗിച്ച് ഗവര്‍ണര്‍ക്കു വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല ചട്ടപ്രകാരം ആറു മാസത്തേക്കാണ് താല്‍ക്കാലിക വി സിമാരുടെ നിയമനം എന്നതുകൊണ്ട് ഇക്കാര്യം വ്യക്തമാക്കിയാണ് രാജ്ഭവന്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. സര്‍ക്കാര്‍…
Read More »
