Breaking NewsLead NewsLIFELife Style

‘ലവ് സ്പാര്‍ക്ക്’ എനിക്കുണ്ടായത് അച്ഛന്‍ മരിച്ചപ്പോള്‍! മരണ വീടാണെന്ന് പോലും തോന്നിയില്ല, മോശം അനുഭവങ്ങളുണ്ട്

മിഴ് സിനിമയില്‍ കൊമേഡിയന്‍ റോളുകള്‍ മനോഹരമായി കൈകാര്യം ചെയ്യുന്ന നടനാണ് റെഡിന്‍ കിങ്സ്ലി. 2023ല്‍ ആയിരുന്നു നടന്റെ വിവാഹം. സീരിയല്‍ നടിയായി ടിവി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സംഗീതയാണ് റെഡിന്റെ ജീവിത പങ്കാളി. ഇരുവരും തമ്മില്‍ രൂപത്തിലും പ്രായത്തിലും ഒരുപാട് വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് തന്നെ വിവാഹ വാര്‍ത്തയും ഫോട്ടോയും പങ്കുവെച്ചപ്പോള്‍ വലിയ രീതിയില്‍ സൈബര്‍ ബുള്ളിയിങ് അനുഭവിക്കേണ്ടി വന്നിരുന്നു.

വിവാഹ ജീവിതം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ആദ്യമായി പ്രണയകഥയും ദാമ്പത്യത്തെ കുറിച്ചും മനസ് തുറക്കുകയാണ് സംഗീത. അച്ഛന്‍ മരിച്ച സമയത്താണ് റെഡിനോട് ലവ് സ്പാര്‍ക്ക് ഉണ്ടാകുന്നതെന്നും സംഗീത ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോള്‍ പരിഭ്രാന്തിയും പേടിയുമായിരുന്നു.

Signature-ad

ലൈഫ് എങ്ങനെയാകും എന്നതിനെ കുറിച്ചെല്ലാം നിരവധി കണ്‍ഫ്യൂഷനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വയറ്റില്‍ ബട്ടര്‍ഫ്‌ലൈ പറക്കുന്ന ഫീലിങ്‌സ് ഒന്നും ഉണ്ടായിരുന്നില്ല. വീടിന് മുന്നിലുള്ള ഒരു റോഡില്‍ വെച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച. അന്ന് അദ്ദേഹത്തിന്റെ പിറന്നാള്‍ ആയിരുന്നു. ബൊക്കേയും സ്വീറ്റ്‌സും കൊടുത്ത് വിഷ് ചെയ്യാന്‍ വേണ്ടിയാണ് പോയത്.

ഒരു തരിപോലും റൊമാന്‍സ് ഇല്ലാതെ ഒരാള്‍ ഒരു പെണ്‍കുട്ടിയെ പ്രപ്പോസ് ചെയ്തിട്ടുണ്ടെങ്കില്‍ അത് റെഡിന്‍ കിങ്സ്ലി മാത്രമായിരിക്കും. അദ്ദേഹത്തിന് അതൊന്നും വരില്ല. തുടക്കത്തില്‍ എനിക്ക് അത് അറിയില്ലായിരുന്നു. ഇംപ്രസ് ചെയ്യാന്‍ വേണ്ടി പോലും സംസാരിച്ചിട്ടില്ല. പക്ഷെ സ്‌നേഹം ഒരുപാട് ആഗ്രഹിക്കുന്ന മനുഷ്യനാണെന്നും അര്‍ഹിക്കുന്ന വ്യക്തിയാണെന്നും എനിക്ക് പിന്നീട് മനസിലായി.

അദ്ദേഹത്തിനും ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ മിസ്സായിട്ടുണ്ട്. എന്റെ ജീവിതത്തില്‍ പല കാര്യങ്ങളും വ്യത്യസ്തമായി സംഭവിച്ചവയാണ്. മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ലവ് സ്പാര്‍ക്ക് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വരുന്നു. പക്ഷെ എന്റെ അച്ഛന്‍ മരിച്ചപ്പോഴാണ് എനിക്ക് ആ തോന്നല്‍ ഉണ്ടായത്. എന്റെ അച്ഛന്‍ മരിച്ച് ഏകദേശം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം റെഡിന്‍ കിംഗ്സ്ലി എന്നെ കാണാന്‍ വന്നിരുന്നു.

അന്ന് വീടും ഞങ്ങളും എല്ലാം അച്ഛന്‍ വിട്ടുപോയതിന്റെ വിഷമത്തില്‍ ബാഡ് വൈബില്‍ ഇരിക്കുകയായിരുന്നു. പക്ഷെ ഇദ്ദേഹം വന്ന് അഞ്ച് നിമിഷം കൊണ്ട് അവിടെയുള്ള എല്ലാവരുടേയും മൂട് മാറ്റി. നല്ലൊരു വൈബ് കൊണ്ടുവന്നു. മരണ വീടാണെന്ന് പോലും തോന്നിയില്ല. എന്റെ അച്ഛനും അദ്ദേഹത്തെ പോലെയാണ്.

അങ്ങനെയാണ് അദ്ദേഹത്തോടൊപ്പം ജീവിതം ചിലവഴിച്ചാല്‍ നന്നാകുമെന്ന തോന്നല്‍ എനിക്ക് വന്നത്. വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ എടുത്ത ചില തീരുമാനങ്ങളുണ്ട്. രണ്ടുപേര്‍ക്കും കഴിഞ്ഞ കാലത്ത് ഒരുപാട് മോശം അനുഭവങ്ങളുണ്ട്. അതുകൊണ്ട് തന്നെ പാസ്റ്റിനെ കുറിച്ച് സംസാരിക്കില്ലെന്ന് തീരുമാനിച്ചു. സോഷ്യല്‍മീഡിയയില്‍ വരുന്ന കമന്റുകള്‍ മൈന്റ് ചെയ്യരുത്, ഫ്യൂച്ചര്‍… ഫ്യൂച്ചര്‍ എന്ന് പറഞ്ഞ് അലയാതെ അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി സമ്പാദിച്ചശേഷം ബാക്കിയുള്ള സമയം ലൈഫ് എഞ്ചോയ് ചെയ്യണം എന്നിവയാണ്.

കുഞ്ഞ് വന്നശേഷം എനിക്ക് ഒരുപാട് ക്ഷമ വന്നു. കുഞ്ഞിനെ നന്നായി അദ്ദേഹം പരിപാലിക്കും. അദ്ദേഹത്തിന് ഇതൊക്കെ ചെയ്യാന്‍ അറിയുമോയെന്ന് ആലോചിച്ച് ഞാന്‍ തന്നെ പല സന്ദര്‍ഭങ്ങളിലും ഷോക്കായിട്ടുണ്ടെന്നും സംഗീത പറയുന്നു.

46 വയസാണ് കിങ്സ്ലിക്ക്, സംഗീതയ്ക്ക് മുപ്പത്തിനാലുമാണ് പ്രായം. കോലമാവ് കോകിലയിലൂടെയായിരുന്നു റെഡിന്റെ നടനായുള്ള അരങ്ങേറ്റം. ബീസ്റ്റ്, അണ്ണാത്തെ, കാതുവാക്കുള്ള രണ്ട് കാതല്‍, ജയിലര്‍, എല്‍കെജി, ഗൂര്‍ഖ, മാര്‍ക് ആന്റണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. റെഡില്‍ ഭാഗമല്ലാത്ത തമിഴ് സിനിമകള്‍ ഇന്ന് വളരെ കുറവാണ്.

Back to top button
error: