Month: August 2025
-
Breaking News
‘ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല, വാതില്‍ തുറന്നപ്പോള്‍ നവാസ് തറയില്‍ വീണു കിടക്കുന്നു’;ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടല്‍ ഉടമ
കൊച്ചി: ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കലാഭവന്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടല്‍ ഉടമ സന്തോഷ് പറയുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മൃതദേഹം രാത്രി എറണാകുളം ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. ഷൂട്ടിങ് സംഘം മൂന്നു മുറികളാണ് ഇവിടെ എടുത്തിരുന്നത്. മറ്റു രണ്ടു മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. 209-ാം നമ്പര്‍ മുറിയിലാണ് നവാസ് താമസിച്ചിരുന്നത്. അദ്ദേഹം ചെക്ക് ഔട്ട് ചെയ്യാന്‍ വൈകിയപ്പോള്‍ സഹപ്രവര്‍ത്തകരെ വിളിച്ച് അന്വേഷിച്ചിരുന്നു. അപ്പോള്‍ മുറിയില്‍ ചെന്ന് അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് റൂം ബോയ് പോയി ബെല്ല് അടിച്ചെങ്കിലും മുറി തുറന്നില്ല. ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. വാതില്‍ തുറന്നു നോക്കിയപ്പോള്‍ നവാസ് തറയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ച് കാര്യമറിയിച്ചു. ഇവിടെ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. കൈകളൊക്കെ അനങ്ങുന്നുണ്ടായിരുന്നു. സിനിമാ പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയതെന്നും…
Read More » -
Breaking News
കലാഭവന്‍ നവാസിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം 5:30 ന്; ആലുവ ടൗണ്‍ ജുമാമസ്ജിദിലും ആലുവയിലെ വീട്ടിലും പൊതുദര്‍ശനം
കൊച്ചി: കലാഭവന്‍ നവാസിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം. മൃതദേഹം ഇന്ന് വൈകിട്ട് 4:00 മുതല്‍ 5:30 വരെ ആലുവ ടൗണ്‍ ജുമാമസ്ജിദില്‍ പൊതുദര്‍ശനം നടത്തും. ആലുവയിലെ വീട്ടിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വൈകിട്ടോടെയാകും സംസ്‌കാരം. അതേസമയം കലാഭാവന്‍ നവാസിന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി 8:45 ഓടെ താമസിച്ചിരുന്ന ലോഡ്ജില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയെന്നാണ് എഫ്ഐആറില്‍ ഉള്ളത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്. ഷൂട്ടിങ് കഴിഞ്ഞ് റൂമില്‍ വിശ്രമിക്കുന്ന സമയത്ത് രാത്രി 8:45 ഓടെയാണ് നവാസിനെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. ഭാര്യ രഹ്നയും സിനിമാതാരമാണ്. മറിമായം എന്ന ടിവി പരിപാടിയിലെ കോയ എന്ന കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ നിയാസ് ബക്കറാണ് സഹോദരന്‍. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകവെയാണ് നവാസിന്റെ വിയോഗം. ഇന്നും നാളെയും…
Read More » -
Breaking News
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണം കാണാതായ സംഭവം: അന്വേഷണം പ്രഖ്യാപിച്ചു; പ്രതിസന്ധി അറിയിച്ചില്ലെന്ന വാദം ആദ്യമേ പൊളിഞ്ഞു; അന്വേഷണം ഹാരിസിനെ കുരുക്കാനുറച്ചെന്നും സൂചന
തിരുവനന്തപുരം: തിരുവനന്തപുരം മെഡി.കോളജില്‍ മോസിലോ സ്‌കോപ്പിന്റെ ഭാഗം കാണാതായത് ആരോഗ്യവകുപ്പ് അന്വേഷിക്കും. ഡിഎംഇയ്ക്കാണ് അന്വേഷണച്ചുമതല. ഉപകരണ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ. ഹാരിസിന് ചുമതലയുള്ള വിഭാഗത്തിലാണ് സംഭവം. സിസ്റ്റത്തിലെ പുഴുക്കുത്തുകള്‍ ചൂണ്ടിക്കാട്ടിയതിന് മറുപടിയായി കുറ്റാരോപണങ്ങള്‍ നിരത്തി മെമ്മോ കിട്ടിയ ഡോ ഹാരിസ് ഇന്നലെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിതുമ്പിക്കരഞ്ഞിരുന്നു. ഉപകരണ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോ. ഹാരിസ് വിവരങ്ങള്‍ യഥാ സമയം അധികൃതരെ അറിയിച്ചില്ലെന്ന കാരണം കാണിക്കല്‍ നോട്ടീസിലെ വാദവും പൊളിഞ്ഞിരുന്നു. ഡോ. ഹാരിസ് സൂപ്രണ്ടിന് എഴുതിയ കത്തുകളുടെ പകര്‍പ്പുകളും പുറത്തുവന്നിരുന്നു. ശസ്ത്രക്രിയ ഉപകരണമായ ലിത്തോക്‌ളാസ്റ്റ് പ്രോബ് ആവശ്യപ്പെട്ട് മാര്‍ച്ച് 10 നാണ് ആദ്യ കത്ത് . ജൂണ്‍ ആറിന് വീണ്ടും കത്തയച്ചു. ഡോക്ടര്‍ ഹാരിസ് സമൂഹമാധ്യമത്തില്‍ പോസ്റ്റിടുന്നത് ജൂണ്‍ 27ന്. ജൂണ്‍ 28 ന് ഉപകരണത്തിന് ഓര്‍ഡര്‍ നല്കിയതിന്റെയും ജൂലൈ രണ്ടിന് ക്ഷാമുണ്ടെന്ന് പറഞ്ഞ ഉപകരണം എണ്ണം എണ്ണം വാങ്ങി എച്ച്ഡിഎസ് സെക്രട്ടറി കൂടിയായ സൂപ്രണ്ട് കൈപ്പറ്റിയതിന്റെരസീതും പുറത്തുവന്നു. പ്രോബ് എന്ന ഉപകരണം ഉണ്ടായിട്ടും…
Read More » -
Breaking News
നെഞ്ചുലച്ച് നവാസിന്റെ വിയോഗം; ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ നടന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ്
പ്രിയപ്പെട്ടവരെ ഉലച്ച് നടൻ കലാഭവൻ നവാസിന്‍റെ അപ്രതീക്ഷിത വിയോഗം. സിനിമ ചിത്രീകരണത്തിനുശേഷം ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിലെത്തിയ നവാസിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്നലെ വൈകിട്ട് അഞ്ചരയോടെ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയ നവാസിന് രണ്ട് ദിവസത്തെ ഇടവേളയായിരുന്നു. ഈ ഗ്യാപ്പിൽ വീട്ടിൽ പോയി വരാമെന്ന് സഹപ്രവർത്തകരോട് പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് പോയതാണ് നവാസ്. റൂം ചെക്കൗട്ടാണെന്ന് ഹോട്ടൽ ജീവനക്കാരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മുറിയിലേക്ക് പോയി മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടും മടങ്ങിവരാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ നവാസിനെ തിരക്കി. മുറി തുറന്നപ്പോൾ വാതിലിനോട് ചേർന്ന് നവാസ് താഴെ വീണ് കിടക്കുകയായിരുന്നു. ജീവനുണ്ടെന്ന് ഉറപ്പിച്ച ജീവനക്കാർ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നവാസിനെ ആശുപത്രിയിലാണെന്ന് വിവരം ലഭിച്ചതോടെ സെറ്റിൽ നിന്ന് മറ്റ് നടന്മാരടക്കം ഓടിയെത്തി. പലർക്കും വിയോഗം ഉൾകൊള്ളാനായില്ല. നവാസിന്‍റെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിയതോടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ…
Read More » -
Breaking News
വീണ്ടും പട്ടിണി മരണം: ഗാസയിലെ ഭക്ഷണവിതരണ കേന്ദ്രം സന്ദര്‍ശിച്ച് യുഎസ് പ്രതിനിധി സംഘം; സഹായവിതരണ സംവിധാനം മെച്ചപ്പെടുത്തും
ജറുസലം: റഫയിലെ ഭക്ഷണവിതരണ കേന്ദ്രം സന്ദര്‍ശിച്ച് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്. ഗാസയില്‍ പട്ടിണി മരണം പടരുന്നതിനിടെ, ഇസ്രയേല്‍ നിയോഗിച്ച കരാറുകാരായ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) നടത്തുന്ന കേന്ദ്രമാണ് ട്രംപിന്റെ പ്രതിനിധി സന്ദര്‍ഷിച്ചത്. സഹായവിതരണ സംവിധാനം മെച്ചപ്പെടുത്താനാണ് സന്ദര്‍ശനമെന്ന് വിറ്റ്‌കോഫ് പറഞ്ഞു. ഇസ്രയേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബീയും ഒപ്പമുണ്ടായിരുന്നു. സംഘര്‍ഷം ആരംഭിച്ച ശേഷം ഗാസ സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് ഉന്നത ഉദ്യോഗസ്ഥനാണ് സ്റ്റീവ് വിറ്റ്‌കോഫ്. യുഎസ് സംഘം മടങ്ങിയതിന് പിന്നാലെ, റഫയിലെ ജിഎച്ച്എഫിന്റെ കേന്ദ്രത്തിന് സമീപം ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 3 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഭക്ഷണകേന്ദ്രങ്ങളില്‍ 3 മാസത്തിനിടെ 1383 പലസ്തീന്‍കാരാണ് വെടിയേറ്റ് മരിച്ചത്. 9218 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതിനിടെ, ഇന്നലെ 2 കുഞ്ഞുങ്ങളും ഒരു യുവാവും പട്ടിണിമൂലം മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ഗാസയിലെ പട്ടിണിമരണം 89 കുട്ടികളടക്കം 154 ആയി. കടുത്ത പോഷകാഹാരക്കുറവു നേരിടുന്ന കുട്ടികളെ കണ്ടെത്താനായി ഇന്റര്‍നാഷനല്‍ മെഡിക്കല്‍ കോര്‍…
Read More » -
Breaking News
അമേരിക്കന്‍ വിലക്കില്‍ പണികിട്ടി തുടങ്ങിയോ? റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കു വന്ന മൂന്ന് എണ്ണക്കപ്പലുകള്‍ വഴിതിരിച്ചുവിട്ടു; റിലയന്‍സിനും ഭാരത് പെട്രോളിയത്തിനും തിരിച്ചടി; പുറപ്പെടാനിരിക്കുന്ന രണ്ടു കപ്പലുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെയും വിലക്ക്; പെട്രോള്‍ വില ഉയരുമെന്ന ആശങ്ക
ന്യൂഡല്‍ഹി/മോസ്‌കോ: അമേരിക്കന്‍ വിലക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ റിഫൈനറികള്‍ ലക്ഷ്യമിട്ട് എത്തിയ മൂന്ന് റഷ്യന്‍ എണ്ണക്കപ്പലുകള്‍ വഴിതിരിച്ചുവിട്ടെന്നു റിപ്പോര്‍ട്ട്. റഷ്യന്‍ എണ്ണയുടെ വ്യാപാരം നടത്തിയിരുന്ന ഇറാന്‍ ബന്ധമുള്ള 115 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഈയാഴ്ചയാണ് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ പരിധിയില്‍ ഉള്‍പെട്ട കപ്പലുകളാണു വഴിമാറിയതെന്ന് ഇതുമായി ബന്ധപ്പെട്ട സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ, റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങുന്നതില്‍നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യുക്രൈനുമായി സമാധാനക്കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ റഷ്യക്കു നൂറു ശതമാനം നികുതി ചുമത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു. അഫ്രാമാക്‌സസ് ടാഗോര്‍, ഗ്വാന്‍യിന്‍, സ്യൂസ്മാക്‌സ് ടസോസ് എന്നീ കപ്പലുകളാണ് റഷ്യന്‍ എണ്ണയുമായി പുറപ്പെട്ടത്. ഈമാസം ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുമെന്നായിരുന്നു വിവരം. ഈ മൂന്നു കപ്പലുകളും അമേരിക്കന്‍ ഉപരോധത്തില്‍ ഉള്‍പ്പെട്ടതാണ്. ചെന്നൈ തുറമുഖം ലക്ഷ്യമിട്ടാണ് ടാഗോര്‍ പുറപ്പെട്ടത്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തുറമുഖങ്ങളെ ലക്ഷ്യമിട്ടാണു മറ്റു രണ്ടു കപ്പലുകളും പുറപ്പെട്ടതെന്നു ട്രേഡ് സോഴ്‌സുകളും റഷ്യന്‍ തുറമുഖ…
Read More » -
Breaking News
പ്രതീക്ഷയില്‍നിന്ന് പടുകുഴിയിലേക്ക്; ബംഗ്ലാദേശില്‍ ഷേഖ് ഹസീന യുഗം അവസാനിച്ചിട്ട് ഒരുവര്‍ഷം; ബാക്കിയാകുന്നത് ബലാത്സംഗവും ആള്‍ക്കൂട്ട ആക്രമണങ്ങളും ന്യൂനപക്ഷ പീഡനങ്ങളും കൊടികുത്തി വാഴുന്ന തെരുവുകള്‍; അധികാരത്തിന്റെ മത്തില്‍ നിയമവാഴ്ച മറന്ന ഡോ. യൂനിസ് ഖാന്‍; ജനാധിപത്യം ഇനിയുമകലെ
ധാക്ക: ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപടത്തെയാകെ അടിമുടി അട്ടിമറിച്ച വിദ്യാര്‍ഥി കലാപത്തിന് ജൂലൈയില്‍ ഒരു വര്‍ഷം പിന്നിട്ടു. ബംഗ്ലാദേശിനെ അതിന്റെ ഗര്‍ഭത്തില്‍തന്നെ പിടിച്ചുലച്ച കലാപത്തിലൂടെ, 15 വര്‍ഷം നീണ്ട ഷേഖ് ഹസീനയുടെ ഭരണം അവസാനിച്ചു. ചിലര്‍ക്കിത് ഒരു രാഷ്ട്രീയ മാറ്റം മാത്രമായിരുന്നു. മറ്റു ചിലര്‍ക്ക് പ്രതീക്ഷാ നിര്‍ഭരമായ ജനാധിപത്യത്തിലേക്കുള്ള ‘രണ്ടാം സ്വാതന്ത്ര്യ’ സമരവും. നോബേല്‍ ജേതാവും എഴുത്തുകാരനുമൊക്കെയായ ഡോ. മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ 2024 ഓഗസ്റ്റ് എട്ടിന് അധികാരമേറ്റു. നിയമവാഴ്ച പുനസ്ഥാപിക്കുക, രാജ്യത്തിന്റെ ഭരണസംവിധാനത്തെയാകെ നവീകരിക്കുക, ബംഗ്ലാദേശിനെ സ്വതന്ത്രവും നീതിയുക്തവുമായ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലേക്കു നയിക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങള്‍ അദ്ദേഹത്തിനു കല്‍പിച്ചുകൊടുത്തു. ഷേഖ് ഹസീനയുടെ ഏകാധിപത്യ ഭരണത്തില്‍നിന്നും ശുദ്ധവായു ശ്വസിക്കാന്‍ കഴിയുന്ന രാജ്യമാക്കി മാറ്റാനുള്ള മാതൃകാ സംവിധാനമായി യൂനിസ് ഖാന്‍ ഭരണകൂടത്തെ ജനം കണ്ടു. പക്ഷേ, പ്രതീക്ഷകളെല്ലാം മധുവിധു കാലത്തുതന്നെ അസ്തമിച്ചു. ഭരണസ്ഥിരത അരക്കിട്ടുറപ്പിക്കുന്നതിനു പകരം അത്യഗാധമായ രാഷ്ട്രീയ കുഴമറിച്ചിലുകളിലേക്കും ജനങ്ങളുടെ അവിശ്വാസത്തിലേക്കും ഭരണപരമായ കുത്തഴിച്ചിലുകളിലേക്കുമാണു ആ രാജ്യം ചെന്നു…
Read More » -
Breaking News
‘ഒരു മാസം ഒരു സമാധാനക്കരാര്‍’: സമാധാന നൊബേല്‍ ട്രംപിന് കൊടുക്കണം-ശുപാര്‍ശ ചെയ്ത് കംബോഡിയയും; അര്‍ഹനെന്ന് വൈറ്റ് ഹൗസും
ബാങ്കോക്ക്: സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് ശുപാര്‍ശ ചെയ്യുമെന്ന് വ്യക്തമാക്കി കംബോഡിയ. തായ്ലന്‍ഡുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് നേരിട്ട് നടത്തിയ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് കംബോഡിയന്‍ ഉപപ്രധാനമന്ത്രി സണ്‍ ചന്തോല്‍ പറഞ്ഞു. അതിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത് അടക്കം ലോകമെമ്പാടും ഒട്ടേറെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാന നൊബേല്‍ സമ്മാനം നല്‍കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലെവിറ്റും വ്യക്തമാക്കി. അധികാരമേറ്റ ശേഷം കഴിഞ്ഞ 6 മാസത്തിനിടെ, ഒരു മാസം ഒരു സമാധാനക്കരാര്‍ എന്ന നിലയിലാണ് ട്രംപിന്റെ മധ്യസ്ഥത ഫലം കണ്ടതെന്നും തായ്ലന്‍ഡ്- കംബോഡിയ, ഇറാന്‍-ഇസ്രയേല്‍, റുവാണ്ട-കോംഗോ, ഈജിപ്ത്-എത്യോപ്യ തുടങ്ങിയ സംഘര്‍ഷങ്ങള്‍ ട്രംപ് ഇടപെട്ട് അവസാനിപ്പിച്ചെന്നും കാരലിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. യു.എസ് മധ്യസ്ഥത വഹിച്ച ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇന്ത്യ-പാക്ക് സംഘര്‍ഷം അവസാനിച്ചതെന്ന് മെയ് 10 ന് സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് ആദ്യം അവകാശപ്പെട്ടത്. മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഇന്ത്യ നിഷേധിച്ചെങ്കിലും യുഎസ് പ്രസിഡന്റ് ഇക്കാര്യം…
Read More » -
Breaking News
കലാഭവന്‍ നവാസ് അന്തരിച്ചു; മരണപ്പെട്ടത് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍വെച്ച്
കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മിമിക്രിതാരം, ഗായകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ് കഴിഞ്ഞ് മുറിയില്‍ എത്തിയതായിരുന്നു. മിമിക്രിയിലൂടെയാണ് നവാസ് മിനിസ്‌ക്രീനിലും സിനിമയിലും എത്തിയത്.
Read More » -
Breaking News
ബിഹാര്‍ തിരഞ്ഞെടുപ്പ്: കരട് പട്ടികയില്‍ നിന്ന് 65 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്; ഏറ്റവുമധികം വോട്ടര്‍മാര്‍ ഒഴിവായത് പട്നയില്‍ നിന്ന്; എന്‍ഡിഎയെ സഹായിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം
പട്ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ കരട് പട്ടികയില്‍ 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കി. വോട്ടര്‍മാരില്‍ പലരും മരിക്കുകയോ സംസ്ഥാനം വിട്ടുപോകുകയോ കണ്ടെത്താന്‍ കഴിയാത്തവരോ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തവരോ ആണെന്നാണ് വിവരം. കരട് പട്ടികയില്‍ പട്നയില്‍ നിന്നാണ് ഏറ്റവുമധികം വോട്ടര്‍മാര്‍ ഒഴിവായത്. 3.95 ലക്ഷം പേരാണ് പട്നയില്‍ നിന്ന് പുറത്തായത്. ഈസ്റ്റ് ചമ്പാരണ്‍ ജില്ലയില്‍ നിന്ന് 3.16 ലക്ഷം, മധുബനിയില്‍ നിന്ന് 3.52 ലക്ഷം, ഗോപാല്‍ഗഞ്ജില്‍ നിന്ന് 3.10 ലക്ഷം എന്നിങ്ങനെയാണ് കൂടുതലായി വോട്ടര്‍മാരെ ഒഴിവാക്കിയ ജില്ലകള്‍. ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം 7.9 കോടിയില്‍ നിന്ന് 7.24 ആയി കുറഞ്ഞു. 243 നിയമസഭാ മണ്ഡലങ്ങളും 90,817 പോളിങ് സ്റ്റേഷനുകളുമാണ് പട്ടിക പുതുക്കലില്‍ ഉള്‍പ്പെടുന്നത്. 22.34 ലക്ഷം വോട്ടര്‍മാര്‍ മരിച്ചു, 36.28 ലക്ഷം പേര്‍ സ്ഥിരമായി ബിഹാര്‍ വിട്ടുപോകുകയോ വിലാസം കണ്ടെത്താന്‍ സാധിക്കാതെ വരികയോ ചെയ്തു, 7.01 ലക്ഷം പേര്‍ ഒന്നിലധികം തവണ വോട്ടര്‍ പട്ടികയില്‍…
Read More »