Month: August 2025

  • Breaking News

    മുളന്തുരുത്തിക്ക് പിന്നാലെ പുണെയിലും ദുരന്തം; വ്യായാമത്തിനു പിന്നാലെ വെള്ളം കുടിച്ചു, യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണ് മരിച്ചു

    മുംബൈ: ജിമ്മില്‍ വ്യായാമത്തിനു ശേഷം വെള്ളം കുടിച്ചതിനു പിന്നാലെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. 37 വയസ്സുകാരനായ മിലിന്ദ് കുല്‍ക്കര്‍ണിയാണ് മരിച്ചത്. പുണെയിലെ പിംപ്രി-ചിഞ്ച്വാഡിലുള്ള ഒരു ജിമ്മില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജിമ്മില്‍ വ്യായാമത്തിനു ശേഷം മിലിന്ദ് കുപ്പിയില്‍നിന്നു വെള്ളം കുടിക്കുന്നതും പിന്നാലെ കുഴഞ്ഞുവീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ജിമ്മിലുണ്ടായിരുന്ന മറ്റ് ആളുകള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മിലിന്ദിന് 60 മുതല്‍ 70 ശതമാനം വരെ ബ്ലോക്കുകള്‍ ഉണ്ടായിരുന്നെന്നും ഇതു കണ്ടെത്താനാകാതെ പോയതാകാമെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ വൈസിഎംഎച്ച് ആശുപത്രിയിലെ ഡീന്‍ ഡോ.രാജേന്ദ്ര വേബിള്‍ പറഞ്ഞു. കഴിഞ്ഞ ആറു മാസമായി മിലിന്ദ് കുല്‍ക്കര്‍ണി ജിമ്മില്‍ പോകുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഡോക്ടറാണ്. കഴിഞ്ഞദിവസം കേരളത്തിലും ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചിരുന്നു. എറണാകുളം പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് മരിച്ചത്. മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മിലായിരുന്നു സംഭവം. 20 മിനിറ്റോളം…

    Read More »
  • Breaking News

    റൂമില്‍ പോയി ഫ്രഷായിട്ട് വരാം എന്നുപറഞ്ഞ് പോയി; ഷൂട്ടിങ് സംഘത്തിലെ എല്ലാവരും മുറിയൊഴിഞ്ഞു, നവാസിന്റെ മുറി മാത്രം ബാക്കി; അന്വേഷിച്ചെത്തിയപ്പോള്‍…

    കൊച്ചി: ‘റൂമില്‍ പോയി ഫ്രഷായിട്ട് വരാം’ എന്ന് പറഞ്ഞു പോയ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് സഹപ്രവര്‍ത്തകര്‍. നവാസിന്റെ മരണം സ്വപ്നത്തില്‍പ്പോലും ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ പറഞ്ഞു. ആരോഗ്യവാനായ വ്യക്തിയായിരുന്നു നവാസ്. നന്നായി ആരോഗ്യം നോക്കുന്നയാളായിരുന്നുവെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു. പ്രകമ്പനം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് നവാസിന്റെ വിയോഗം. സൗമ്യനായ വ്യക്തിയായിരുന്നു നവാസെന്ന് ഈ സിനിമയില്‍ അദ്ദേഹത്തിനൊപ്പം വേഷമിട്ട പി.പി. കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. ചിത്രീകരണത്തിനിടെ യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. വളരെ കൂളായി നടന്നുപോയതാണ്. റൂമില്‍ പോയി ഫ്രഷായിട്ട് വരാം എന്ന് പറഞ്ഞ് പോയതാണ്. ഇങ്ങനെ മരണം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ദിവസവും സംസാരിക്കുന്നവരാണെന്നും എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും നടന്‍ കലാഭവന്‍ റഹ്‌മാന്‍ പ്രതികരിച്ചു. വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. നവാസും സഹോദരന്‍ നിയാസും വളരെ അടുത്ത സുഹൃത്തുക്കളാണ്. ആലുവയില്‍ ഒരേ പ്രദേശത്ത് താമസിക്കുന്നവരാണ്. നന്നായി ആരോഗ്യം നോക്കി, ശ്രദ്ധിച്ച് ജീവിക്കുന്ന ഒരാള്‍ക്ക് ഇങ്ങനെ സംഭവിച്ചു…

    Read More »
  • Breaking News

    ‘കണ്ടുനില്‍ക്കുന്നതു തന്നെ ഭയാനകം’; ഗാസയിലെ പട്ടിണി കാണുന്ന ബന്ദിയുടെ മെലിഞ്ഞുണങ്ങിയ ചിത്രം പുറത്തുവിട്ട് ഹമാസ്; തന്റെ മോചനത്തിന് ഇടപെടണമെന്ന് കേണപേക്ഷിച്ച് ഇസ്രയേലി- ജര്‍മന്‍ വംശജന്‍; എത്ര ശക്തിയുള്ള മനുഷ്യനും തകര്‍ന്നു പോകുമെന്ന് കുടുംബം

    ഗാസ: പട്ടിണിക്കിട്ടു വാടിത്തളര്‍ത്തിയ ഇസ്രയേലി-ജര്‍മന്‍ ബന്ദിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്ലാമിക് ജിഹാദി ഗ്രൂപ്പായ ഹമാസ്. 2023ല്‍ ഇസ്രയേലില്‍നിന്ന് ഹമാസ് ബന്ദിയാക്കിയ റോം ബ്രസ്ലാവ്‌സ്‌കി (21)യുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗാസയില്‍ പട്ടിണി പെരുകുന്നെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ദൃശ്യങ്ങളും ഹമാസ് പുറത്തുവിട്ടിരിക്കുന്നത്. ഗാസയിലെ പട്ടിണി പ്രതിസന്ധിയുടെ വീഡിയോ കാണുന്നതിനൊപ്പം തന്റെ മോചനത്തിനുവേണ്ടി ഇടപെടണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിനോടു കേണപേക്ഷിക്കുന്നതാണ് ദൃശ്യങ്ങള്‍. ആവശ്യത്തിനു ഭക്ഷണം ലഭിക്കാതെ വിളറി മെലിഞ്ഞ ബ്രസ്ലാവ്‌സ്‌കിയുടെ ദുരിതം ഞെട്ടലോടെയാണ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിനുമുമ്പും സമാനമായ വീഡിയോകള്‍ ഹമാസ് പുറത്തുവിട്ടിട്ടുണ്ട്. ഏപ്രില്‍ 16ന് പുറത്തുവന്ന വീഡിയോയില്‍ രോഗം കൊണ്ടു വലയുന്ന ബന്ദിയുടെ ദൃശങ്ങളായിരുന്നു ഉള്‍പ്പെടുത്തിയത്. യുഎസ് പ്രസിഡന്റ് ട്രംപിനോടും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനോടും തന്നെ മോചിപ്പിക്കണമെന്ന് അപേക്ഷിക്കുന്നതും ഇതില്‍ വ്യക്തമായിരുന്നു. ഇപ്പോള്‍ പുറത്തുവന്ന വീഡിയോയിലുള്ള റോം ബ്രസ്ലാവ്‌സ്‌കി, ഹമാസിന്റെ ആക്രമണം നടന്ന സമയത്ത് നോവ മ്യൂസിക് ഫെസ്റ്റിവലിന്റെ സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെട്ടയാളായിരുന്നു. ഇയാള്‍ പിടിയിലാകുന്നതിനു മുമ്പുവരെ നിരവധിപ്പേരെ ആക്രമണങ്ങളില്‍നിന്നു രക്ഷിച്ചെന്നു ദൃക്‌സാക്ഷിയും വെളിപ്പെടുത്തിയിരുന്നു.…

    Read More »
  • Breaking News

    യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അനധികൃത താമസത്തെച്ചൊല്ലി തര്‍ക്കം; കോളജ് വളപ്പില്‍ എസ്എഫ്‌ഐ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ജില്ലാ നേതാവിനെ ഇടിച്ചുകൂട്ടി

    തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്‌ഐ നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ജില്ലാ നേതാവിനു മര്‍ദനമേറ്റു. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അനധികൃത താമസവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. രാത്രി കോളജ് വളപ്പിലായിരുന്നു സംഘട്ടനം. തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ എത്തിയ കോളജിലെ ഡിഗ്രി വിദ്യാര്‍ഥി കൂടിയായ ജില്ലാ നേതാവിനെ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നു. സംഘര്‍ഷ വിവരം അറിഞ്ഞ് കന്റോണ്‍മെന്റ് പൊലീസ് കോളജില്‍ എത്തിയെങ്കിലും ഇരുകൂട്ടരും പരാതിയില്ലെന്ന് അറിയിച്ച് സ്ഥലംവിട്ടു. സംഘര്‍ഷത്തെ തുടര്‍ന്നു കോളജ് പരിസരത്ത് രാത്രി പൊലീസിനെ വിന്യസിച്ചു. സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കിയ ആക്രമണ കേസുകളുടെ പേരില്‍ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയെ പരിച്ചുവിടാന്‍ 6 മാസം മുന്‍പ് സിപിഎം ജില്ലാ കമ്മിറ്റി തീരുമനിച്ചെങ്കിലും പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിച്ച് അതേ യൂണിറ്റ് കമ്മിറ്റിയെ എസ്എഫ്ഐ സജീവമാക്കുകയായിരുന്നു. ഭിന്നശേഷിക്കാരനെ ആക്രമിച്ച കേസില്‍ 4 എസ്എഫ്ഐ നേതാക്കളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ പ്രതികള്‍ക്ക് വന്‍…

    Read More »
  • Breaking News

    അയയാതെ കേന്ദ്രം; നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതിയില്ല; നടപടി സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി

    ന്യൂഡല്‍ഹി: നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. സുപ്രിംകോടതി നിര്‍ദേശ പ്രകാരം നല്‍കിയ അപേക്ഷ വിദേശകാര്യമന്ത്രാലയം തള്ളി. യമനുമായി നയതന്ത്ര ബന്ധമില്ലെന്ന് അടക്കം നാല് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. സനയിലെ സുരക്ഷാ സാഹചര്യം ദുര്‍ബലമാണെന്നും, പ്രതിനിധി സംഘത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു. തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കാന്‍ അനുമതിവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി അഞ്ച് പേര്‍ക്ക് അനുമതി വേണമെന്നും സംഘത്തില്‍ നയതന്ത്ര പ്രതിനിധികളായ രണ്ട് പേരെകൂടി ഉള്‍പ്പെടുത്താവുന്നതാണെന്നുമായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ട് വച്ചത്. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനുള്ള നിര്‍ദേശമാണ് സുപ്രിംകോടതി ആക്ഷന്‍ കൗണ്‍സിലിന് നല്‍കിയത്. ഇതുപ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. ഈ അപേക്ഷയ്ക്കാണ് അനുമതി നിഷേധിച്ചത്.  

    Read More »
  • Breaking News

    വികസന പദ്ധതികളുടെ പേരില്‍ കോടികള്‍ തട്ടി; മുങ്ങിയ മലപ്പുറം ജില്ലാ പഞ്ചാ. അംഗം പിടിയില്‍; ലീഗ് നേതാവിന് പിടിവീണത് മുംബൈ വിമാനത്താവളത്തില്‍

    മുംബൈ: വിവിധ പദ്ധതികളില്‍ നിക്ഷേപം നടത്തിയാല്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുസ്ലീം ലീഗ് അംഗം ടി.പി ഹാരിസ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. യുഎഇയില്‍ നിന്ന് ഇന്നലെ രാവിലെ ഒന്‍പതിന് മുംബൈ വിമാനത്താവളത്തിലെത്തിയ ഹാരിസിനെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ തടഞ്ഞുവച്ച അധികൃതര്‍ മുംബൈ പൊലീസിന് കൈമാറുകയായിരുന്നു. മലപ്പുറം രാമപുരം സ്വദേശിയില്‍ നിന്ന് 3.57 കോടി രൂപ തട്ടിയെന്ന കേസില്‍ കഴിഞ്ഞ ദിവസം മലപ്പുറം പൊലീസ് കേസ് എടുത്തിരുന്നു. വിവാദങ്ങള്‍ക്കിടെ വിദേശത്തേക്ക് കടന്ന ഹാരിസിനെതിരെ കഴിഞ്ഞ ദിവസം ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതാണ് മുംബൈ വിമാനത്താവളത്തില്‍ പിടികൂടാന്‍ സഹായകമായത്. മുംബൈയില്‍ വച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അവിടുത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളത്തിലെത്തിക്കും.

    Read More »
  • Breaking News

    പശുക്കടവില്‍ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; സമീപത്ത് പശുവും ചത്ത നിലയില്‍

    കോഴിക്കോട്: കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ വനാതിര്‍ത്തിക്കു സമീപം പശുവിനെ മേയ്ക്കാന്‍പോയപ്പോള്‍ കാണാതായ വീട്ടമ്മ മരിച്ചു. കോങ്ങോട് ഇഞ്ചിപ്പാറ മലമുകളില്‍ താമസിക്കുന്ന ചൂളപ്പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബി(43)യാണ് മരിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും നടത്തിയ സംയുക്ത തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ വീട്ടില്‍ നിന്ന് വനാതിര്‍ത്തിയിലേക്ക് 50 മീറ്റര്‍ ദൂരം മാത്രമേയുള്ളൂ. ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്താനായില്ല. ബോബിയുടെ പശുവും ചത്ത നിലയിലാണ്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പശുവിനെയും ആടിനെയുംമറ്റും വളര്‍ത്തുന്നുണ്ട് ബോബി. പശുവിനെ തെരഞ്ഞ് വനമേഖലയിലേക്കുപോയ ബോബിയെ വീട്ടുകാര്‍ ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയിരുന്നു. വൈകിട്ട് നാലരയ്ക്ക് മക്കള്‍ സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് വന്നപ്പോഴാണ് അമ്മയില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് നാട്ടുകാരും മറ്റും സമീപത്തൊക്കെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വനംവകുപ്പിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു.  

    Read More »
  • Breaking News

    ഒരു മര്യാദയൊക്കെ വേണ്ടേ, ഇങ്ങനെയൊക്കെ ചെയ്യാമോ? കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നടുറോഡില്‍ ഉപേക്ഷിച്ച് പോയി; ഡ്രൈവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത് പൊലീസ്

    അരൂര്‍: ഉയരപ്പാത നിര്‍മാണം നടക്കുന്ന മേഖലയില്‍ ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ദേശീയ പാതയുടെ നടുവില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അരൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ഗതാഗത തടസം ഉണ്ടാക്കിയതിനാണ് കൊല്ലം ഡിപ്പോയിലെ ഡ്രൈവറായ ഡി. ബിജുവിനെതിരേ കേസെടുത്തത്. ഇതിനുപുറമേ കെഎസ്ആര്‍ടിസി സിഎംഡി സ്‌ക്വാഡും മോട്ടോര്‍വാഹന വകുപ്പും വിഷയത്തില്‍ പ്രത്യേക അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ചിത്രം സഹിതം വാര്‍ത്തകള്‍ വന്നിരുന്നു. വ്യാഴാഴ്ച തന്നെ സിഎംഡി സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചിരുന്നു. ഇത് ഡ്രൈവറെ മര്‍ദിച്ചെന്ന സന്ദേശത്തെ തുടര്‍ന്നായിരുന്നു. സംഭവത്തില്‍ വൈകാതെ വകുപ്പുതല നടപടികള്‍ ഉണ്ടാകും. ജീവനക്കാര്‍ ബസ് ഉപേക്ഷിച്ച് കടന്നുകളയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പ്രചരിക്കുന്നുണ്ട്. ഇതും സിഎംഡി സ്‌ക്വാഡിലെ ആലപ്പുഴ ജില്ലാ ചുമതല വഹിക്കുന്ന ഉദ്യോസ്ഥന്‍ തെളിവായി നല്‍കിയിട്ടുണ്ട്. ദേശീയപാതയിലൂടെ വ്യാഴാഴ്ച രാവിലെ സ്‌കൂട്ടറില്‍ പോയ അരൂര്‍ 11-ാം വാര്‍ഡ് കളരിക്കല്‍ സനൂപ് കെ.എ. (33) ബസിന്റെ പിന്‍ഭാഗം തട്ടി വീഴുകയായിരുന്നു. കോഴിക്കോട്ടേക്ക് പോയ കൊല്ലം ഡിപ്പോയിലെ…

    Read More »
  • Breaking News

    ഓപ്പറേഷന്‍ അഖല്‍: കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

    ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ വധിച്ച് സുരക്ഷാ സേന. ശനിയാഴ്ച കുല്‍ഗാം ജില്ലയിലെ അഖല്‍ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ചയാണ് സുരക്ഷാ സേനയ്ക്ക് അഖലിലെ വനപ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഇന്റലിജന്‍സ് വിവരം ലഭിക്കുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഓപ്പറേഷന്‍ അഖല്‍ എന്ന് പേരുള്ള ഒരു ദൗത്യത്തിനും സുരക്ഷാ സേന രൂപം നല്‍കി.

    Read More »
  • Breaking News

    റഷ്യക്കു സമീപത്തേക്ക് രണ്ട് ആണവ അന്തര്‍ വാഹിനികള്‍ അയച്ചെന്നു ട്രംപ്; റഷ്യന്‍ മുന്‍ പ്രസിഡന്റിന്റെ ഭീഷണിക്കു മറുപടിയായി സോഷ്യല്‍ മീഡിയയില്‍ യുഎസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍; പ്രതികരിക്കാതെ പുടിന്‍

    ന്യൂയോര്‍ക്ക്: മുന്‍ പ്രസിഡന്റിന്റെ ഭീഷണിക്കു പിന്നാലെ രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ റഷ്യക്കു സമീപത്തേക്ക് അയയ്ക്കാന്‍ ഉത്തരവിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രൈനുമായുള്ള യുദ്ധത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഇടഞ്ഞു നില്‍ക്കുന്ന ട്രംപിന്റെ പുതിയ നീക്കം ആശങ്കയോടെയാണു ലോകം വീക്ഷിക്കുന്നത്. സൈനിക നീക്കങ്ങളെക്കുറിച്ചു പെന്റഗണ്‍ ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന രഹസ്യാത്മകതയ്ക്കു വിരുദ്ധമായിട്ടാണ് ട്രംപിന്റെ പ്രസ്താവന. മുന്‍ റഷ്യന്‍ പ്രസിഡന്റും സുരക്ഷാ കൗണ്‍സിലിന്റെ ചെയര്‍മാനുമായ ദിമിത്രി മെദ്‌വദേവുമായുള്ള വാക്കു തര്‍ക്കത്തിനു പിന്നാലെയാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. യുക്രൈന്‍ യുദ്ധത്തില്‍ ട്രംപിന്റെ നിലപാടുകള്‍ മയപ്പെടുത്തണമെന്നും ന്യൂക്ലിയര്‍ ആയുധങ്ങള്‍ റഷ്യക്കുണ്ടെന്നു മറക്കരുതെന്നുമായിരുന്നു മെദ്‌വദേവിന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലൂടെ ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍. യുക്രൈനുമായുള്ള വെടിനിര്‍ത്തല്‍ കരാറിനായി റഷ്യന്‍ പ്രസിഡന്റിനുമേല്‍ കുറച്ചു കാലമായി അതീവ സമ്മര്‍ദം ചെലുത്തുകയാണു ട്രംപ്. എന്നാല്‍, ഇതു പരിഗണിക്കുന്നതിനു പകരം ആക്രമണം കടുപ്പിക്കുകയാണു റഷ്യ ചെയ്യുന്നത്. വെടി നിര്‍ത്തലിനായി പത്തു ദിവസത്തെ സമയമാണു ട്രംപ് നല്‍കിയത്.…

    Read More »
Back to top button
error: