Breaking NewsKeralaLead NewsMovie
കലാഭവന്‍ നവാസ് അന്തരിച്ചു; മരണപ്പെട്ടത് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍വെച്ച്

കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസായിരുന്നു.
കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മിമിക്രിതാരം, ഗായകന്‍, അഭിനേതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ് കഴിഞ്ഞ് മുറിയില്‍ എത്തിയതായിരുന്നു. മിമിക്രിയിലൂടെയാണ് നവാസ് മിനിസ്‌ക്രീനിലും സിനിമയിലും എത്തിയത്.






