Month: August 2025
-
Crime
മയക്കുമരുന്നിന് അടിമയായ ക്രിമിനലിനെ പ്രണയിച്ച് എതിര്‍പ്പ് മറികടന്ന് സ്വന്തമാക്കി ; നന്നാകാന്‍ ഉപദേശിച്ചപ്പോള്‍ തല്ലും ചവിട്ടും ; സഹികെട്ട ഭാര്യ ഒടുവില്‍ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: മയക്കുമരിന്ന് അടിമയായ കുറ്റവാളിയായ ഭര്‍ത്താവിനെ ഉപദേശിച്ച് നേരെയാക്കാന്‍ നോക്കിയിട്ടും നടക്കാതെ വന്നതോടെ ഭാര്യ കാമുകനെ കൊലപ്പെടുത്തി മൃതദേഹം മറ്റൊരു സംസ്ഥാനത്ത് കൊണ്ടുപോയി കനാലില്‍ തട്ടി. ഒരു മകനും രണ്ടു പെണ്‍മക്കളുമുള്ള സ്ത്രീ അറസ്റ്റിലായി. ഭര്‍ത്താവിനെ കൊണ്ടു വലഞ്ഞ സ്ത്രീ ഇതിനകം മറ്റൊരു ബന്ധം തുടങ്ങുകയും ആ കാമുകനുമായി ചേര്‍ന്നായിരുന്നു കൊലപാതകം നടത്തിയതും. ഭര്‍ത്താവിനെ ഇല്ലാതാക്കി കാമുകനുമായി മറ്റൊരിടത്ത് പോയി ജീവിക്കാനായിരുന്നു പദ്ധതി. മയക്കുമരുന്ന്, ആയുധക്കച്ചവടവും, പെണ്‍വാണിഭവും തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയുമൊക്കെ ചെയ്ത് ദീര്‍ഘകാലമായി ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രീതമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സോണിയയാണ് അറസ്റ്റിലായത്. ഡല്‍ഹിലെ അലിപൂരിലായിരുന്നു ഇവര്‍ കുടുംബമായി കഴിഞ്ഞിരുന്നത്. ഡല്‍ഹി പോലീസിലെ ക്രൈംബ്രാഞ്ചിന്റെ നോട്ടപ്പുള്ളി കൂടിയായിരുന്നു പ്രീതം. ക്രിമിനലായ പ്രീതവുമായി പതിനാറ് വയസ്സുള്ളപ്പോള്‍ സോണിയ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹവും കഴിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ ക്രിമിനല്‍ ബാക്ക്ഗ്രൗണ്ടില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചിട്ടും സോണിയയ്ക്ക് കഴിഞ്ഞില്ല. ഇവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ വഴക്കും പതിവായിരുന്നു. ഇതിനിടയിലാണ് സോണിയ കാബ്…
Read More » -
Crime
ഒരു പെണ്ണിന് ഇങ്ങിനെയൊക്കെ ചെയ്യാനാകുമോ? അയല്‍ക്കാരനുമായുള്ള അവിഹിതബന്ധം മകള്‍ കണ്ടുപിടിച്ചു ; ഭര്‍ത്താവിനെ കൊന്നു, കുറ്റം കാമുകന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കി
ഗുരുഗ്രാം : ഭര്‍ത്താവിനെ വാടകക്കൊലയാളികളെ വെച്ച് കൊലപ്പെടുത്തി കൊലക്കുറ്റം കാമുകന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ നോക്കിയ സ്ത്രീ ഒടുവില്‍ ഗുരുഗ്രാമില്‍ അറസ്റ്റി ലായി. ഒരുപക്ഷേ ഇന്ത്യയെ തന്നെ ഞെട്ടിക്കുന്ന സംഭവത്തില്‍ 35 കാരി സോണിദേ വിയും കാമുകനും ഉള്‍പ്പെടെ കൊല്ലാനും മതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചവരുമായി അഞ്ചുപേ രാണ് അറസ്റ്റിലായത്. കാമുകന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി യതെങ്കിലും ഒടുവില്‍ കാമുകന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നും ഭര്‍ത്താവിനെ കൊല്ലുമെന്ന് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസിന് മൊഴി നല്‍കി. അയല്‍ക്കാരനുമായുള്ള മാതാവിന്റെ വഴിവിട്ട ബന്ധത്തിന്റെ വീഡിയോ മകള്‍ കാണുകയും അത് പിതാവിനോട് പറഞ്ഞുകൊടുക്കുകയും ചെയ്തതോടെയാണ് ഭര്‍ത്താവ് 37 കാരനായ വിക്രത്തെ കൊലപ്പെടുത്താന്‍ സോണിദേവി തീരുമാനിച്ചത്. പിന്നാലെ കാമുകന്‍ രവീന്ദ്രയും കൂട്ടാളികളും ചേര്‍ന്ന് ജൂലൈ 26 ന്, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വിക്രമിനെ കാറിലേക്ക് വലിച്ചുകയറ്റി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുഹമ്മദ്പൂര്‍ ജാര്‍സ ഗ്രാമത്തിന് സമീപം കുഴിച്ചിട്ടു. ഈ സംഭവത്തിന് ശേഷം ജൂലൈ 28 ന് സോണി…
Read More » -
Breaking News
കൊടിയും വടിയുമൊന്നും ഇവിടെ പ്രശ്‌നമല്ല ; തെറ്റു ചെയ്തവര്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കും ; പോലീസ് കാവലില്‍ കൊടിസുനിയുടെ മദ്യപാനത്തില്‍ പി. ജയരാജന്റെ പ്രതികരണം
തിരുവനന്തപുരം: കൊടിയും വടിയുമൊന്നും ഇവിടെ പ്രശ്‌നമല്ലെന്നും അച്ചടക്കം ലംഘിച്ചാല്‍ ആരായാലും നടപടിയെടുക്കുമെന്നും തെറ്റ് ചെയ്യുന്നത് ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അതാണ് പിണറായി സര്‍ക്കാരിന്റെ നയമെന്നും സിപിഎം നേതാവ് പി.ജയരാജന്‍. കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ ഗവണ്‍േെന്റ് കര്‍ശനമായി നടപടിയെടുക്കും. അച്ചടക്കം ലംഘിച്ചാല്‍ തെറ്റ് ചെയ്തവര്‍ക്കെതിരേ ഉടന്‍ നടപടി അതാണ് ഈ സര്‍ക്കാരിന്റെ ശൈലിയെന്നും പറഞ്ഞു. കഴിഞ്ഞദിവസം പരോളില്‍ പുറത്തിറങ്ങിയ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടിസുനി ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കൊടിസുനിയും സംഘവും തലശ്ശേരി കോടതിയില്‍ നിന്നും മടങ്ങി വരുന്ന വഴിയില്‍ പോലീസിനെ കാവല്‍നിര്‍ത്തി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലിന്റെ മുറ്റത്തു വെച്ചായിരുന്നു മദ്യപിച്ചത്. ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ ഇവര്‍ക്ക മദ്യവുമായി കൂട്ടുകാര്‍ ഇവിടെ എത്തുകയായിരുന്നു. കഴിഞ്ഞ 17 ന് തലശ്ശേരി അഡീഷണല്‍ ജില്ലാകോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി മടങ്ങുമ്പോഴായിരുന്നു സംഭവം. ടിപികേസ് പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു. മദ്യപാന ദൃശ്യങ്ങള്‍ പുറത്തുവന്ന്…
Read More » -
Breaking News
ഏറെ കൊതിപ്പിച്ച ശേഷം ആ കാര്യം നടക്കില്ലെന്ന് ഉറപ്പായി ; മെസ്സിയും അര്‍ജന്റീനയുമൊന്നും വരില്ലിഷ്ടാ… നല്‍കിയ പണം തിരിച്ചു വാങ്ങിക്കാന്‍ സ്‌പോണ്‍സര്‍ നെട്ടോട്ടം
തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ലോകത്തെ ആകെ കൊതിപ്പിച്ച ശേഷം വിളിച്ചിരുത്തി അത്താഴമില്ലെന്ന് പറയുന്നത് പോലെയായി ലോകഫുട്‌ബോളര്‍ മെസ്സി കേരളത്തില്‍ എത്തുന്ന കാര്യം. ലിയോണേല്‍ മെസ്സിയും അര്‍ജന്റീനയും ഈ വര്‍ഷം വരില്ലെന്ന് അറിയിച്ചതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ വ്യക്തമാക്കി. ഈ ഒക്‌ടോബറില്‍ അര്‍ജീന്റീന ടീം എത്തുമെന്നായിരുന്നു നേരേത്ത പുറത്തുവന്ന വിവരം എന്നാല്‍ ഈ വര്‍ഷം വരാനാകില്ലെന്ന് ടീം അര്‍ജന്റീന അറിയിച്ചതായിട്ടാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ അടച്ചതുക എങ്ങിനെയെങ്കിലും തിരിച്ചുവാങ്ങാന്‍ സ്‌പോണ്‍സര്‍മാരും നെട്ടോട്ടത്തിലായി. ലാറ്റിനമേരിക്കന്‍ ടീം കേരളത്തില്‍ ഈ വര്‍ഷം വരില്ലെന്ന് പറഞ്ഞത് പണമടച്ച ശേഷമായിരുന്നു. ഈ വര്‍ഷം തന്നെ ടീം എത്തുമെന്ന് പറഞ്ഞതിനാല്‍ നേരത്തേ തന്നെ പണം അടച്ചിരുന്നു. കേരളത്തിന് ഏതെങ്കിലും തരത്തില്‍ സാമ്പത്തീകനഷ്ടം ഉണ്ടാകാന്‍ സാധ്യത വന്നാല്‍ അതിന് ഉത്തരവാദികള്‍ അര്‍ജന്റീന ടീം മാത്രമായിരിക്കുമെന്നും കായികമന്ത്രി പറഞ്ഞു. ഔദ്യോഗകിമായിട്ടാണ് പണം കൈമാറിയത് അര്‍ജന്റീന ടീം വരുന്നില്ലെങ്കില്‍ പണം തിരികെ തരണം. ആ തുക ലഭിക്കുമെന്നാണ് കരുതുന്നതെന്ന മുക്കത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍…
Read More » -
Breaking News
പ്രതികാരമെന്നാല്‍ ഇതാണ്, സിറാജ് തന്നെ ഇത്തവണയും താരമായി ; 35 റണ്‍സ് കൊടുക്കാതെ ഇംഗ്‌ളണ്ടിനെ വരിഞ്ഞുകെട്ടിയ ഇന്ത്യ പരമ്പര 2-2 ന് സമനിലയിലാക്കി
ലണ്ടന്‍ : അവസാന ടെസ്റ്റില്‍ ഇംഗ്‌ളണ്ടിനിട്ട് മുട്ടന്‍ പണി കൊടുത്ത് മത്സരം ആറു റണ്‍സിന് സ്വന്തമാക്കിയ ഇന്ത്യ ആന്‍ഡേഴ്‌സണ്‍ തെന്‍ഡുല്‍ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പര 2-2 ന് സമനിലയിലാക്കി. ഏറെ നിര്‍ണ്ണായകമായ അവസാന ദിവസം വെറും 35 റണ്‍സ് മാത്രം വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്‌ളണ്ടിനെ ഇന്ത്യ29 റണ്‍സിന് എറിഞ്ഞിട്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജായിരുന്നു ഇന്ത്യയുടെ പോരാട്ടത്തില്‍ കുന്തമുനയായത്. ആദ്യ ടെസ്റ്റും മൂന്നാം ടെസ്റ്റും ഇംഗ്‌ളണ്ട് ജയിച്ചപ്പോള്‍ രണ്ടാമത്തെയും അഞ്ചാമത്തെ മത്സരം ജയിച്ചുകൊണ്ടാണ് ഇന്ത്യ ആതിഥേയര്‍ക്ക് മറുപടി പറഞ്ഞത്. മൂന്നാമത്തെ മത്സരം സമനിലയിലായിരുന്നു. രണ്ട് ഇന്നിംഗ്‌സിലുമായി പത്തു വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജായിരുന്നു ബൗളിംഗിലെയും കളിയിലെയും കേമന്‍. ആദ്യ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് രണ്ടാം ഇന്നിംഗ്‌സില്‍ നാലു വിക്കറ്റും നേടി. രണ്ട് ഇന്നിംഗ്‌സിലുമായി പ്രസിദ്ധ് കൃഷ്ണ എട്ടു വിക്കറ്റുകളും വീഴ്ത്തി. ആകാശ്ദീപിന് രണ്ടു വിക്കറ്റുകള്‍ ലഭിച്ചു. നാലാം ദിവസം ഇന്ത്യന്‍ ബൗളര്‍മാരായ മൊഹമ്മദ് സിറാഷും…
Read More » -
Breaking News
‘അമ്മ ബ്ലൗസിടാത്തത് എന്താണെന്ന് ഫോട്ടോ കണ്ട് മോന്‍ ചോദിച്ചു, എന്റെ ബോള്‍ഡ്നസ് മാത്രം ആരും കണ്ടില്ല’
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് രേണു സുധി. പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും അവര്‍ വീണ്ടും പുതിയ ഫോട്ടോഷൂട്ടുകളും ഷോര്‍ട്ട് ഫിലിമുകളും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിന്റെ ഏഴാം സീസണിലും മത്സരാര്‍ത്ഥിയാണ് രേണു. ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് രേണു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘ബിഗ് ബോസില്‍ അവസരം കിട്ടിയാല്‍ ടോപ്പ് ഫൈവില്‍ ഞാനെത്തും. കപ്പ് അടിക്കുകയും ചെയ്യും. ബിഗ് ബോസ് സ്ഥിരം കാണുന്ന ഒരാളല്ല ഞാന്‍. സ്‌ക്രോള്‍ ചെയ്യുമ്പോള്‍ വരുന്ന കുറച്ച് ക്ലിപ്പുകള്‍ കണ്ടിട്ടുണ്ട്. എനിക്ക് പേടിയില്ല. വിളിച്ചാല്‍ ധൈര്യത്തോടെ ഞാന്‍ പോകും. പുതുതായി കിട്ടിയ ധൈര്യം ഒന്നുമല്ല. പണ്ട് എന്റെ ബോള്‍ഡ്നസ് ആരും കണ്ടില്ലെന്നുമാത്രം. ഞാന്‍ അഹങ്കാരിയൊന്നും അല്ല. എന്നെപ്പറ്റി നെഗറ്റീവ് പറയുന്നവരോട് എനിക്കൊരു ദേഷ്യവുമില്ല. ആരോടും പ്രതികരിക്കാനുമില്ല. എനിക്ക് കിട്ടുന്ന സോഷ്യല്‍ മീഡിയ ഹേറ്റ് കണ്ടൊന്നും റിതുല്‍ മോന്‍ എന്നെ വെറുക്കുകയില്ല. ഇപ്പോഴവന്‍ ചോദ്യങ്ങളൊക്കെ ചോദിക്കാന്‍ തുടങ്ങി.…
Read More » -
Breaking News
സെബാസ്റ്റിയന്‍ നമ്മള്‍ കരുതിയ ആളല്ല! വീണ്ടും അസ്ഥി കഷ്ണങ്ങള്‍, വീട്ടില്‍ രക്തക്കറ; പരിശോധനയില്‍ കൊന്ത കണ്ടെത്തി
ആലപ്പുഴ: ചേര്‍ത്തല സ്വദേശികളായ ബിന്ദു പത്മനാഭന്‍, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ എന്നിവരുടെ തിരോധാനക്കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന വസ്ത്ര വ്യാപാരി സെബാസ്റ്റ്യനെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. പരിശോധനയില്‍ വീടിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തി. 6 അസ്ഥികഷ്ണങ്ങളും പരിശോധനയില്‍ കണ്ടെത്തി. ഇതു രണ്ടും ആരുടേതാണ് എന്ന ചോദ്യത്തിനാണ് പൊലീസ് ഇനി ഉത്തരം കണ്ടത്തേണ്ടത്. കൂടുതല്‍ അസ്ഥി കഷ്ണങ്ങള്‍ കണ്ടെത്തിയതോടെ ഇയാള്‍ സീരിയല്‍ കില്ലറാണോ എന്ന തരത്തിലുള്ള സംശയമാണ് പൊലീസിന്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണു പരിശോധന നടത്തുന്നത്. സ്ഥലത്തേക്കു മറ്റാരെയും പ്രവേശിപ്പിക്കുന്നില്ല. വീടിനു സമീപത്തെ മരത്തില്‍ നിന്ന് കൊന്ത കണ്ടെത്തി. കൂടാതെ പരിശോധനയില്‍ ലേഡീസ് ബാഗും വസ്ത്രവും കണ്ടെടുത്തിട്ടുണ്ട്. വീടിനു പിന്നിലെ കുളത്തിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. കുളം വറ്റിക്കാനുള്ള ശ്രമം തുടരുകയാണ്. സെബാസ്റ്റ്യനെ വീടിനുള്ളില്‍ വച്ച് ചോദ്യം ചെയ്തിരുന്നു. അയാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കുഴിയെടുത്തു പരിശോധിക്കുന്നത്. കഴിഞ്ഞാഴ്ച നടത്തിയ പരിശോധനയിലും വീടിനു…
Read More » -
Breaking News
അല്‍ അഖ്സയില്‍ പ്രാര്‍ഥന നടത്തി ഇസ്രയേല്‍ മന്ത്രി; ലംഘിച്ചത് ദശാബ്ദങ്ങള്‍ പഴക്കമുള്ള ധാരണ
ജറുസലേം: ജൂതന്മാര്‍ക്ക് ആരാധന വിലക്കുന്ന ദശാബ്ദങ്ങള്‍ പഴക്കമുള്ള കരാര്‍ നിലനില്‍ക്കെ, ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ ആരാധകരുമായി എത്തി പ്രാര്‍ഥന നടത്തി തീവ്ര വലതുപക്ഷ നിലപാടുള്ള ഇസ്രയേല്‍ മന്ത്രി. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ആണ് അല്‍ അഖ്‌സ മസ്ജിദ് വളപ്പില്‍ ജൂതരുടെ ദുഃഖാചരണ ദിനമായ തിഷാ ബിആവിന്റെ ഭാഗമായി പ്രാര്‍ഥന നടത്തിയത്. ജൂതന്മാര്‍ ടെമ്പിള്‍ മൗണ്ട് എന്ന് വിളിക്കുന്ന അല്‍ അഖ്സ പള്ളിയില്‍ ദശാബ്ദങ്ങളായി ജൂതര്‍ പ്രാര്‍ഥന നടത്താറില്ല. പ്രാര്‍ഥനയ്ക്കു ശേഷം, ഗാസ കീഴടക്കാന്‍ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ആഹ്വാനം ചെയ്തു. 1967-ല്‍ ജോര്‍ദാനില്‍നിന്ന് ജറുസലേമിലെ പഴയ നഗരം ഇസ്രയേല്‍ പിടിച്ചടക്കിയത് മുതല്‍ തല്‍സ്ഥിതി തുടരുന്നതിന്റെ ഭാഗമായി ധാരണ പ്രകാരം മുസ്ലീങ്ങള്‍ക്ക് മാത്രമേ അവിടെ പ്രാര്‍ത്ഥിക്കാന്‍ അനുവാദമുള്ളൂ. മുന്‍പും തിഷാ ബിആവ് അനുസ്മരണങ്ങള്‍ ഉള്‍പ്പെടെ പലതവണ ബെന്‍ ഗ്വിര്‍ ഈ സമുച്ചയം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്. അല്‍ അഖ്സ പള്ളിയുടെ ഭരണം നടത്തുന്ന ജോര്‍ദാനും…
Read More » -
Breaking News
സിനിമ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശം: വേദിയില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നു; അടൂരിനെതിരെ പൊലീസില്‍ പരാതി
തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയത്. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ്സി – എസ്ടി ആക്ട് പ്രകാരം കുറ്റകരമെന്നാണ് പരാതിയില്‍ പറയുന്നത്. എസ്സി – എസ്ടി കമ്മിഷനും ദിനു വെയില്‍ പരാതി നല്‍കി. പട്ടികജാതി വിഭാഗത്തില്‍നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടൂരിനെ പിന്തുണച്ചും എതിര്‍ത്തും ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്നലെ അടൂരിന്റെ പ്രസംഗത്തിനിടെ വേദിയില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Read More »
