കൊടിയും വടിയുമൊന്നും ഇവിടെ പ്രശ്‌നമല്ല ; തെറ്റു ചെയ്തവര്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കും ; പോലീസ് കാവലില്‍ കൊടിസുനിയുടെ മദ്യപാനത്തില്‍ പി. ജയരാജന്റെ പ്രതികരണം

തിരുവനന്തപുരം: കൊടിയും വടിയുമൊന്നും ഇവിടെ പ്രശ്‌നമല്ലെന്നും അച്ചടക്കം ലംഘിച്ചാല്‍ ആരായാലും നടപടിയെടുക്കുമെന്നും തെറ്റ് ചെയ്യുന്നത് ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അതാണ് പിണറായി സര്‍ക്കാരിന്റെ നയമെന്നും സിപിഎം നേതാവ് പി.ജയരാജന്‍. കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ ഗവണ്‍േെന്റ് കര്‍ശനമായി നടപടിയെടുക്കും. അച്ചടക്കം ലംഘിച്ചാല്‍ തെറ്റ് ചെയ്തവര്‍ക്കെതിരേ ഉടന്‍ നടപടി അതാണ് ഈ സര്‍ക്കാരിന്റെ ശൈലിയെന്നും പറഞ്ഞു.
കഴിഞ്ഞദിവസം പരോളില്‍ പുറത്തിറങ്ങിയ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടിസുനി ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കൊടിസുനിയും സംഘവും തലശ്ശേരി കോടതിയില്‍ നിന്നും മടങ്ങി വരുന്ന വഴിയില്‍ പോലീസിനെ കാവല്‍നിര്‍ത്തി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലിന്റെ മുറ്റത്തു വെച്ചായിരുന്നു മദ്യപിച്ചത്. ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ ഇവര്‍ക്ക മദ്യവുമായി കൂട്ടുകാര്‍ ഇവിടെ എത്തുകയായിരുന്നു. കഴിഞ്ഞ 17 ന് തലശ്ശേരി അഡീഷണല്‍ ജില്ലാകോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയി മടങ്ങുമ്പോഴായിരുന്നു സംഭവം. ടിപികേസ് പ്രതികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു. മദ്യപാന ദൃശ്യങ്ങള്‍ പുറത്തുവന്ന് സംഭവം വിവാദമായതോടെ മൂന്ന് പോലീസുകാര്‍ക്കെതിരേ നടപടിയെടുത്തു.
അതിനിടെ ഇതേകേസിലെ നാലാംപ്രതി ടി.കെ. രജീഷിന് ശിക്ഷിക്കപ്പെട്ട ശേഷം ആദ്യമായി പരോള്‍ അനുവദിച്ചു. 15 ദിവസത്തേക്കാണ് പരോള്‍. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് പരോള്‍. വീട്ടിലെ അടുത്ത ബന്ധുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. മുമ്പ് പല തവണ പരോള്‍ ആവശ്യപ്പെട്ട് ടി.കെ. രജീഷ് അപേക്ഷ സമര്‍പ്പിച്ചെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. കൊടി സുനിയും ഷാഫിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് അനധികൃത പരോള്‍ അനുവദിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് ടി.കെ. രജീഷിനും പരോള്‍ കിട്ടിയിരിക്കുന്നത്.






