Month: August 2025
-
Breaking News
ബസ്സുകളുടെ മത്സരയോട്ടം; കൊച്ചിയില്‍ ബൈക്ക് യാത്രികനായ സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം
കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്വിഗ്ഗി ജീവനക്കാരനായ ഇരുചക്ര യാത്രക്കാരന്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം (41) ആണ് മരിച്ചത്. കളമശേരിയില്‍ ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടം ഉണ്ടായത്. ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റാണ് സലാം. ഓര്‍ഡര്‍ ലഭിച്ച ഭക്ഷണം ഡെലിവറി ചെയ്യാനായി പോകുമ്പോഴായിരുന്നു അപകടം. ആലുവയിലേക്ക് പോയ ബിസ്മില്ല എന്ന സ്വകാര്യ ബസാണ് ഇടിച്ചത്. മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ അബ്ദുള്‍ സലാം സഞ്ചരിച്ച ബൈക്കില്‍ ബസ് ഇടിക്കുകയായിരുന്നു. ബസ് ഇടിച്ചുതെറിച്ചുവീണ സലാമിന്റെ ദേഹത്തൂകൂടെ ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ അബ്ദുള്‍ സലാം മരിച്ചു. അപകടമുണ്ടായെന്ന് കണ്ടയുടന്‍ തന്നെ പിന്നാലെയുണ്ടായിരുന്ന ബസ് വഴി മാറി മറ്റൊരു റൂട്ടിലേക്ക് പോയി. അപകടം നടന്നത് വണ്‍വേ ട്രാഫിക് മാത്രമുള്ള റോഡിലാണ്.
Read More » -
Breaking News
‘എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ല? തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്‍ഷന്‍ കാശല്ല; സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടെ’
ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനെതിരെ നടി രൂക്ഷവിമര്‍ശനവുമായി നടി ഉര്‍വശി. സിനിമയില്‍ കഥയെ മുന്നോട്ടുകൊണ്ടുപോകുന്ന കഥാപാത്രമാരെന്ന് ഏത് മാനദണ്ഡത്തിന്റെ അവാര്‍ഡ് ജൂറി തീരുമാനിക്കുന്നത്?. നമ്മുടെ ഭാഷക്ക് അര്‍ഹിച്ചത് എന്തുകൊണ്ട് കിട്ടിയില്ലെന്നും ഉര്‍വശി ചോദിച്ചു. പുരസ്‌കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോകോള്‍ എന്താണ്?. അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ? ഈ പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നാണോ തീരുമാനമെന്നും ഉര്‍വശി ചോദിച്ചു. തനിക്കും വിജയരാഘവനും ഉളള പുരസ്‌കാരം എങ്ങനെ തീരുമാനിച്ചെന്ന് അറിയിക്കണം?. എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ലെന്നും ഉര്‍വശി ചോദിച്ചു. അവാര്‍ഡ് വാങ്ങുന്ന കാര്യത്തില്‍ തോന്നുന്നത് പോലെ ചെയ്യും. വാങ്ങി പൊക്കോണമെന്നത് അംഗീകരിക്കാനാകില്ലെന്നും തരുന്നത് സന്തോഷത്തോടെ വാങ്ങിപ്പോകാന്‍ പെന്‍ഷന്‍ കാശല്ലെന്നും ഉര്‍വശി പറഞ്ഞു. നമ്മുടെ ഭാഷക്ക് എന്തുകൊണ്ട് അര്‍ഹിച്ചത് കിട്ടിയില്ലെന്ന് സുരേഷ് ഗോപി അന്വേഷിച്ച് പറയട്ടേയെന്നും ഉര്‍വശി പറഞ്ഞു. ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിയായാണ് ഉര്‍വശി തെരഞ്ഞെടുക്കപ്പെട്ടത്.
Read More » -
Breaking News
സഹോദരിയെയല്ല, കാമുകിയെ പീഡിപ്പിച്ചതിന്! തുടക്കം ഊട്ടിയില്‍… ആലപ്പുഴയിലെ കത്തിക്കുത്തിന്റെ കഥയിങ്ങനെ
ആലപ്പുഴ: പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നില്‍ യുവാവിനെ കുത്തിപ്പരുക്കേല്‍പിച്ചത് ദീര്‍ഘകാലത്തെ ആസൂത്രണത്തിനു ശേഷമെന്ന് പൊലീസ്. കുത്തേറ്റ കണ്ണൂര്‍ സ്വദേശി റിയാസ് പ്രതികളിലൊരാളായ തിരുവനന്തപുരം പറമുകള്‍ ശിവാലയം സിബിയുടെ കാമുകിയായ പത്തൊന്‍പതുകാരിയെ ഊട്ടിയില്‍ വച്ച് പീഡിപ്പിച്ചതിലുള്ള പ്രതികാരമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പൊലീസിനു പ്രതികള്‍ നല്‍കിയ മൊഴി. ഈ യുവതിയുടെ പേരില്‍ വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുണ്ടാക്കി റിയാസുമായി സൗഹൃദം സ്ഥാപിച്ച് ആലപ്പുഴയിലേക്കു വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഊട്ടിയില്‍ വിദ്യാര്‍ഥിയായ യുവതിയുടെ മാല അവിടെ വച്ചു നഷ്ടപ്പെട്ടു. റിയാസ് ഊട്ടിയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ പെണ്‍കുട്ടി എന്തോ തിരയുന്നത് കണ്ട് വിവരം അന്വേഷിച്ചു. മാല നഷ്ടമായതാണെന്ന് അറിഞ്ഞപ്പോള്‍, തനിക്ക് ഒരു മാല കിട്ടിയിട്ടുണ്ടെന്നും ഒരു കടയില്‍ ഏല്‍പിച്ചുവെന്നും അവിടെ നിന്ന് വാങ്ങിത്തരാം എന്നും പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി ലഹരി വസ്തു നല്‍കി പീഡിപ്പിച്ചു. ഇക്കാര്യം പെണ്‍കുട്ടി സിബിയോട് പറഞ്ഞു. അന്നുമുതല്‍ സിബി റിയാസിനെ തേടി നടക്കുകയായിരുന്നു. കണ്ണൂരില്‍ പല…
Read More » -
Breaking News
ഇതോ അതീവ സുരക്ഷാ മേഖല? ഡല്‍ഹി ചാണക്യപുരിയില്‍ രാവിലെ നടക്കാനിറങ്ങിയ വനിതാ എംപിയുടെ സ്വര്‍ണമാല പൊട്ടിച്ചു; കഴുത്തിന് പരിക്കേറ്റു, ചുരിദാര്‍ വലിച്ചുകീറി; അമിത് ഷായ്ക്ക് കത്തയച്ച് കോണ്‍ഗ്രസ് എംപി
ന്യൂഡല്‍ഹി: അതീവ സുരക്ഷാ മേഖലയായ രാജ്യതലസ്ഥാനത്തെ ചാണക്യപുരിയില്‍ വനിതാ എം.പിയുടെ സ്വര്‍ണ്ണമാല കവര്‍ന്നു. തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി സുധ രാമകൃഷ്ണന്റെ മാലയാണ് പൊട്ടിച്ചത്. സുധ നിലവില്‍ താമസിക്കുന്ന തമിഴ്നാട് ഭവന് സമീപമാണ് സംഭവം. പുലര്‍ച്ചെ പുറത്തിറങ്ങിയ സുധയുടെ കഴുത്തില്‍നിന്ന് മോഷ്ടാവ് മാല പിടിച്ചുപറിക്കുകയായിരുന്നു. ഒട്ടേറെ വിദേശ എംബസികളും വിഐപി വസതികളുമുള്ള ഡല്‍ഹിയിലെ ഏറ്റവും സുരക്ഷിതമായ മേഖലയായിട്ടും അക്രമിക്ക് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞു. ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കുറ്റവാളിയെ കണ്ടെത്താന്‍ ഒന്നിലധികം സംഘങ്ങളെയും രൂപീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സുധ കത്തെഴുതി. ചാണക്യപുരിയിലെ പോളണ്ട് എംബസിക്ക് സമീപത്തുവെച്ച് രാവിലെ തന്റെ സ്വര്‍ണ്ണമാല കവര്‍ന്നെന്നും സംഭവത്തില്‍ തനിക്ക് പരിക്കേറ്റെന്നും കത്തില്‍ അവര്‍ വ്യക്തമാക്കി. മാല പിടിച്ചുപറിച്ചപ്പോള്‍ കഴുത്തിനു പരുക്കേറ്റതായും ചുരിദാര്‍ കീറുകയും ചെയ്തതായി അവര്‍ കത്തില്‍ പറയുന്നു.
Read More » -
Breaking News
ഈ മാസം 349 രൂപയ്ക്ക് വെളിച്ചെണ്ണ; ഓണത്തിന് സബ്സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍
തിരുവനന്തപുരം: ഓണത്തിന് സബ്സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. സര്‍ക്കാര്‍ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം ഒരു റേഷന്‍ കാര്‍ഡിന് ഒരു ലിറ്റര്‍ വെളിച്ചെണ്ണ സബ്സിഡി നിരക്കില്‍ 349 രൂപ നിരക്കില്‍ സപ്ലൈകോയിലൂടെ ലഭിക്കും. അതേ കാര്‍ഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. അഞ്ചാം തീയതി ഓണത്തിന് സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാര്‍ഡുകാരന് സബ്സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ ലഭിക്കുന്ന സ്ഥിതിയുണ്ടാകും. വിപണിയിലെ മോശം വെളിച്ചെണ്ണ വില്‍പ്പന കണ്ടെത്താന്‍ ഭക്ഷസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Read More » -
Breaking News
മധ്യസ്ഥതയ്ക്കോ, ഒത്തുതീര്‍പ്പിനോ ഇല്ല; നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണം; തലാലിന്റെ സഹോദരന്റെ കത്ത്
സന: നിമിഷ പ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ യെമന്‍ അറ്റോര്‍ണി ജനറലിന് വീണ്ടും കത്തയച്ചു. മധ്യസ്ഥതയ്ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് കത്തില്‍ പറയുന്നു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്. അറ്റോര്‍ണി ജനറലിന് തലാലിന്റെ സഹോദരന്‍ വീണ്ടും കത്തയച്ചതോടെ നിമിഷ പ്രിയയുടെ മോചനം സങ്കീര്‍ണമാകും. വധശിക്ഷക്കുള്ള തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടു. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ദയാധനം വേണ്ടെന്നുമാണ് തലാലിന്റെ സഹോദരന്‍ വ്യക്തമാക്കുന്നത്. ജൂലൈ പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടക്കാനിരിക്കെയാണ് അനിശ്ചിതമായി നീട്ടുവച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. വധശിക്ഷ നീട്ടിവയ്ക്കുന്നതില്‍ കാന്തപുരം എപി അബൂബക്കല്‍ മുസ്ലീയാരുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടലുകളായിരുന്നു അതിന് ഇടയാക്കിയത്. എന്നാല്‍ തലാലിന്റെ കുടുംബം വീണ്ടും കത്തയച്ചോതോടെ മധ്യസ്ഥ ശ്രമം ഫലം കണ്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.
Read More » -
Breaking News
അധികാരം പങ്കിടാന്‍ ചിലര്‍ ഒരുക്കമല്ല; സിദ്ധരാമയ്യയെ വിമര്‍ശിച്ചും സോണിയയെ പ്രശംസിച്ചും ഡി.കെ.
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി പദവിയെച്ചൊല്ലി നീരസത്തിലുള്ള കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ സിദ്ധരാമയ്യക്കെതിരെ ഒളിയമ്പുമായി രംഗത്ത്. ഗാന്ധികുടുംബത്തെ പ്രശംസിക്കുന്ന പരാമര്‍ശങ്ങള്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെയുള്ള ഡി.കെയുടെ വിമര്‍ശനം. ഡല്‍ഹിയില്‍ എ.ഐ.സി.സി സംഘടിപ്പിച്ച ‘ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍’ എന്ന പരിപാടിയില്‍ രാഷ്ട്രീയത്തിലെ അധികാരം പങ്കുവെക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ തന്റെ നീണ്ട കാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കര്‍ണാടകയില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ശിവകുമാര്‍ എടുത്തുപറഞ്ഞു. 2004-ല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് മാറിനില്‍ക്കാനുള്ള സോണിയ ഗാന്ധിയുടെ തീരുമാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ‘പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രാഷ്ട്രപതി സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടപ്പോള്‍, എനിക്ക് അധികാരം പ്രധാനമല്ല എന്ന് അവര്‍ പറഞ്ഞു. സിഖുകാരനും ന്യൂനപക്ഷ സമുദായംഗവും സാമ്പത്തിക വിദഗ്ധനുമായ ഒരാള്‍ക്ക് രാജ്യത്തെ രക്ഷിക്കാനാകുമെന്നും അദ്ദേഹം പ്രധാനമന്ത്രിയാകണമെന്നും അവര്‍ തീരുമാനിച്ചു,’ ശിവകുമാര്‍ പറഞ്ഞു. ഇത് രാഷ്ട്രീയ ത്യാഗത്തിന്റെ സമാനതകളില്ലാത്ത ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇത്രയും വലിയൊരു ജനാധിപത്യ രാജ്യത്ത് ആരെങ്കിലും ഇത്തരമൊരു ത്യാഗം ചെയ്തിട്ടുണ്ടോ? ഇന്ന് ആരെങ്കിലും…
Read More » -
Breaking News
ഇന്നത്തെ തെളിവെടുപ്പ് നിര്‍ണായകം; ബിന്ദു, ഐഷ, സിന്ധു, ജൈനമ്മ… 16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളെ സംബന്ധിച്ച ദുരൂഹത നീക്കാന്‍ പൊലീസ്
ആലപ്പുഴ: ചേര്‍ത്തല മേഖലയില്‍ കാണാതായ സ്ത്രീകളുടെ തിരോധാനത്തില്‍ ദുരൂഹത നീക്കാന്‍ പൊലീസ്. അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടില്‍ പ്രതി സെബാസ്റ്റ്യനുമായി ഇന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷണസംഘവും ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും ഇവിടെ പരിശോധന നടത്തും. ചേര്‍ത്തലയില്‍ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യന്‍ അപായപ്പെടുത്തിയോ എന്നതാണ് സംശയം. 16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകള്‍ വീണ്ടും പരിശോധിക്കുകയാണ് പൊലീസ്. 2006 ല്‍ കാണാതായ ബിന്ദു പത്മനാഭന്‍, 2012 ല്‍ കാണാതായ ഐഷ, 2020 ല്‍ കാണാതായ സിന്ധു, 2024 ഡിസംബറില്‍ കാണാതായ ജൈനമ്മ. ഈ നാല് സ്ത്രീകള്‍ക്കും പിന്നീട് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ ലഭിച്ചതോടെ ജൈനമ്മയുടെ കേസ് കൊലപാതകമെന്ന തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. കൂടുതല്‍ മൃതദേഹ അവശിഷ്ടങ്ങളോ,…
Read More »

