Breaking NewsSports

പ്രതികാരമെന്നാല്‍ ഇതാണ്, സിറാജ് തന്നെ ഇത്തവണയും താരമായി ; 35 റണ്‍സ് കൊടുക്കാതെ ഇംഗ്‌ളണ്ടിനെ വരിഞ്ഞുകെട്ടിയ ഇന്ത്യ പരമ്പര 2-2 ന് സമനിലയിലാക്കി

ലണ്ടന്‍ : അവസാന ടെസ്റ്റില്‍ ഇംഗ്‌ളണ്ടിനിട്ട് മുട്ടന്‍ പണി കൊടുത്ത് മത്സരം ആറു റണ്‍സിന് സ്വന്തമാക്കിയ ഇന്ത്യ ആന്‍ഡേഴ്‌സണ്‍ തെന്‍ഡുല്‍ക്കര്‍ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പര 2-2 ന് സമനിലയിലാക്കി. ഏറെ നിര്‍ണ്ണായകമായ അവസാന ദിവസം വെറും 35 റണ്‍സ് മാത്രം വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്‌ളണ്ടിനെ ഇന്ത്യ29 റണ്‍സിന് എറിഞ്ഞിട്ടു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജായിരുന്നു ഇന്ത്യയുടെ പോരാട്ടത്തില്‍ കുന്തമുനയായത്. ആദ്യ ടെസ്റ്റും മൂന്നാം ടെസ്റ്റും ഇംഗ്‌ളണ്ട് ജയിച്ചപ്പോള്‍ രണ്ടാമത്തെയും അഞ്ചാമത്തെ മത്സരം ജയിച്ചുകൊണ്ടാണ് ഇന്ത്യ ആതിഥേയര്‍ക്ക് മറുപടി പറഞ്ഞത്. മൂന്നാമത്തെ മത്സരം സമനിലയിലായിരുന്നു.

രണ്ട് ഇന്നിംഗ്‌സിലുമായി പത്തു വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജായിരുന്നു ബൗളിംഗിലെയും കളിയിലെയും കേമന്‍. ആദ്യ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് രണ്ടാം ഇന്നിംഗ്‌സില്‍ നാലു വിക്കറ്റും നേടി. രണ്ട് ഇന്നിംഗ്‌സിലുമായി പ്രസിദ്ധ് കൃഷ്ണ എട്ടു വിക്കറ്റുകളും വീഴ്ത്തി. ആകാശ്ദീപിന് രണ്ടു വിക്കറ്റുകള്‍ ലഭിച്ചു. നാലാം ദിവസം ഇന്ത്യന്‍ ബൗളര്‍മാരായ മൊഹമ്മദ് സിറാഷും പ്രസിദ്ധ്കൃഷ്ണയും ശക്തമായി തിരിച്ചടിച്ചാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സെഞ്ചുറി നേടിയ ജോറൂട്ടിനെയും ഹാരി ബ്രൂക്കിനെയും പെട്ടെന്ന് പുറത്താക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ അവസാന ദിവസം 35 റണ്‍സ് എടുക്കാന്‍ ഇംഗ്‌ളണ്ടിനെ അനുവദിച്ചില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തുവാരിയപ്പോള്‍ ഇംഗ്‌ളണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് സ്‌കോര്‍ 367 ന് അവസാനിച്ചു.

Signature-ad

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 224 റണ്‍സ് എടുത്തപ്പോള്‍ ഇംഗ്‌ളണ്ടിന്റെ ഇന്നിംഗ്‌സ് 247 ന് അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 396 റണ്‍സിന്റെ വെല്ലുവിളി 23 റണ്‍സിന്റെ ലീഡുമായി തുടങ്ങിയ ഇംഗ്‌ളണ്ട് ആറ് റണ്‍സ് പിന്നില്‍ 367 ന് അവസാനിച്ച് പരമ്പര കൈവിട്ടു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മിന്നുന്ന ഫോം കാഴ്ചവെച്ച ശുഭ്മാന്‍ ഗില്ലിന് പക്ഷേ അവസാന മത്സരത്തില്‍ തിളങ്ങാനായില്ല. 26,11 എന്നായിരുന്നു രണ്ട് ഇന്നിംഗ്‌സുകളില്‍ ഗില്ലിന്റെ നേട്ടം. അതേസമയം ആദ്യ ഇന്നിംഗ്‌സില്‍ രണ്ടു റണ്‍സുമായി പതറിപ്പോയ യശ്വസ്വീ ജെയ്‌സ്വാള്‍ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി (118) യുമായി ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകുന്ന ഇന്നിംഗ്‌സുമായി കളംനിറഞ്ഞു.

ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധശതകവുമായി കരുണ്‍ നായര്‍ (57) ആദ്യ ഇന്നിംഗ്‌സില്‍ നേടിയ അര്‍ദ്ധശതകവും രണ്ടാം ഇന്നിംഗ്‌സില്‍ രവീന്ദ്ര ജഡേജ (53), വാഷിംഗ്ടണ്‍ സുന്ദര്‍ (53) എന്നിവരുടെ അര്‍ദ്ധശതകങ്ങളും ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് സ്‌കോറില്‍ നിര്‍ണ്ണായകമായി.

Back to top button
error: