
ന്യൂഡല്‍ഹി: മയക്കുമരിന്ന് അടിമയായ കുറ്റവാളിയായ ഭര്‍ത്താവിനെ ഉപദേശിച്ച് നേരെയാക്കാന്‍ നോക്കിയിട്ടും നടക്കാതെ വന്നതോടെ ഭാര്യ കാമുകനെ കൊലപ്പെടുത്തി മൃതദേഹം മറ്റൊരു സംസ്ഥാനത്ത് കൊണ്ടുപോയി കനാലില്‍ തട്ടി. ഒരു മകനും രണ്ടു പെണ്മക്കളുമുള്ള സ്ത്രീ അറസ്റ്റിലായി. ഭര്‍ത്താവിനെ കൊണ്ടു വലഞ്ഞ സ്ത്രീ ഇതിനകം മറ്റൊരു ബന്ധം തുടങ്ങുകയും ആ കാമുകനുമായി ചേര്‍ന്നായിരുന്നു കൊലപാതകം നടത്തിയതും. ഭര്‍ത്താവിനെ ഇല്ലാതാക്കി കാമുകനുമായി മറ്റൊരിടത്ത് പോയി ജീവിക്കാനായിരുന്നു പദ്ധതി.
മയക്കുമരുന്ന്, ആയുധക്കച്ചവടവും, പെണ്‍വാണിഭവും തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയുമൊക്കെ ചെയ്ത് ദീര്‍ഘകാലമായി ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രീതമാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സോണിയയാണ് അറസ്റ്റിലായത്. ഡല്‍ഹിലെ അലിപൂരിലായിരുന്നു ഇവര്‍ കുടുംബമായി കഴിഞ്ഞിരുന്നത്. ഡല്‍ഹി പോലീസിലെ ക്രൈംബ്രാഞ്ചിന്റെ നോട്ടപ്പുള്ളി കൂടിയായിരുന്നു പ്രീതം. ക്രിമിനലായ പ്രീതവുമായി പതിനാറ് വയസ്സുള്ളപ്പോള്‍ സോണിയ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹവും കഴിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ ക്രിമിനല്‍ ബാക്ക്ഗ്രൗണ്ടില്‍ നിന്നും മാറ്റാന്‍ ശ്രമിച്ചിട്ടും സോണിയയ്ക്ക് കഴിഞ്ഞില്ല. ഇവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ വഴക്കും പതിവായിരുന്നു.
ഇതിനിടയിലാണ് സോണിയ കാബ് ഡ്രൈവറായ രോഹിതുമായി സാമൂഹ്യമാധ്യമത്തില്‍ പരിചയപ്പെട്ടത്. ഇരുവരും പ്രണയത്തിലായതോടെയാണ് മയക്കുമരുന്ന് ഉപയോഗിച്ച് തന്നെ നിരന്തരം മര്‍ദ്ദിക്കുന്ന ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ജൂലൈ 2 ന് വഴക്കുപിടിച്ചതിന് പിന്നാലെയാണ് ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളായിരുന്നു രോഹിതും. പിന്നീട് ഇരുവരും ചേര്‍ന്ന് ഒരു വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കാന്‍ ആലോചിച്ചെങ്കിലും പണമില്ലായിരുന്നു.
പിന്നീട് 50,000 രൂപ ക്രമീകരിച്ച് സഹോദരിയുടെ ബന്ധുവിനെ കൊല്ലാന്‍ ഏര്‍പ്പാടാക്കുകയും പ്രീതത്തെ സഹോദരിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഒരു രാത്രി അവിടെ തങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. രാത്രി വിജയ് ഉറങ്ങുമ്പോള്‍ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളുകയും ചെയ്തു. ജൂലൈ 5 മുതല്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് സോണിയ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പ്രീതത്തിന്റെ ഫോണ്‍ ഇവരെ ചതിച്ചു. മൃതദേഹം മറവ് ചെയ്ത ശേഷം പ്രീതത്തിന്റെ ഫോണ്‍ രോഹിതിന്റെ കയ്യില്‍ നല്കി അത് നശിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രോഹിത് അത് കൈവശം വെച്ചു. പ്രീതത്തെ തപ്പിനടന്ന പോലീസ് അയാളുടെ ഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിഞ്ഞ് സൈബര്‍ വിംഗ് വഴി നടത്തിയ അന്വേഷണം രോഹിതിലേക്ക് എത്തിച്ചേര്‍ന്നതോടെ സോണിയയും കാമുകനും കുടുങ്ങുകയായിരുന്നു.






