Month: August 2025

  • Breaking News

    നെല്ലു സംഭരണം: കോള്‍ കര്‍ഷകരുടെ യോഗത്തില്‍ നിസഹായത തുറന്നു പറഞ്ഞ് മന്ത്രി കെ. രാജന്‍; തൃശൂര്‍ ജില്ലയില്‍ 3545 കര്‍ഷകര്‍ക്ക് 26 കോടി കുടിശിക; കേന്ദ്രം നല്‍കാനുള്ളത് 1109 കോടി

    തൃശൂര്‍: നെല്ലു സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കര്‍ഷകരെ ബാധിച്ചെന്നും മേയ് 10 വരെയുള്ള വിലയാണു നല്‍കാന്‍ കഴിഞ്ഞതെന്നും റവന്യു മന്ത്രി കെ. രാജന്‍. ഇക്കുറി തൃശൂരില്‍ മാത്രം 245 കോടിയുടെ നെല്ലു സംഭരിച്ചു. പല തലങ്ങളില്‍ 218.76 കോടി വിതരണം ചെയ്തു. 3545 കര്‍ഷകര്‍ക്ക് 26.41 കോടി കുടിശികയുള്ളതു ഗൗരവമായി കാണുന്നെന്നും മന്ത്രി പറഞ്ഞു. കോള്‍ മേഖല കര്‍ഷക പ്രതിനിധികളുടെ വാര്‍ഷിക പൊതുയോഗം തൃശൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെല്ലിന്റെ സംഭരണ വിലയായ 28.20 രൂപയില്‍ 23 രൂപ കേന്ദ്രം നല്‍കേണ്ടതാണ്. ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ 1109 കോടി കുടിശിക വരുത്തി. 206 കോടി ജൂണ്‍-ജൂലൈയില്‍ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടും നല്‍കിയിട്ടില്ല. നെല്‍വില വര്‍ധനയില്‍ ഓണത്തിനു മുന്പായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൃഷിഭൂമി തരിശിടുന്ന രീതികള്‍ മണ്ണിനെ ഊരമായി നിര്‍ത്തുന്നതിനു തടസമായി മാറി. 2028ലെ പ്രളയത്തിനുശേഷം കാലാവസ്ഥാ വ്യതിയാനത്തിന്റെ നാടായി കേരളം മാറി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശങ്ങള്‍…

    Read More »
  • Breaking News

    ‘പി.കെ. ഫിറോസിന്റെ സഹോദരന്‍ വര്‍ഷങ്ങളായി ലഹരിക്ക് അടിമ; നൂറു കണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ചു; പോലീസിന് എന്തുകൊണ്ട്‌ ഫിറോസ് വിവരം കൊടുത്തില്ല?’; ആരോപണവുമായി കെ.ടി. ജലീല്‍

    പൊന്നാനി: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.ഫിറോസിന്‍റെ സഹോദരന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ആരോപണങ്ങളുമായി കെ.ടി.ജലീല്‍. പി.കെ.ഫിറോസിന്‍റെ സഹോദരന്‍ വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും എന്തുകൊണ്ട് നൂറുകണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ച തന്‍റെ സഹോദരനെ നിയന്ത്രിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തില്ലെന്നും ജലീല്‍ ചോദിച്ചു. ലീഗിന്‍റെ നേതാക്കളുടെ വഴിയില്‍ നിന്ന് ലീഗ് മാറി സഞ്ചരിക്കുകയാണെന്നും ഇതിന്‍റെ തെളിവാണ് പ്രാദേശിക നേതാക്കള്‍ ലഹരിക്കേസില്‍ പിടിക്കപ്പെടുന്നതെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുടെയും വിഹാരകേന്ദ്രമായി ലീഗ് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സഹോദരനുവേണ്ടി താനോ കുടുംബമോ ഇടപെടില്ലെന്നും തെറ്റുകാരനെങ്കില്‍ സഹോദരന്‍ ശിക്ഷിക്കപ്പെടണമെന്നാണ് പി.കെ.ഫിറോസ് ഇന്നലെ പറഞ്ഞത്. ലഹരി മരുന്ന് ഇടപാട് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചതിനാണ് പി.കെ.ഫിറോസിന്‍റെ സഹോദരന്‍ പി കെ ബുജൈറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈർ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്തിന്…

    Read More »
  • Breaking News

    ദുൽഖർ സൽമാൻ- രവി നെലകുടിറ്റി- സുധാകർ ചെറുകുരി പാൻ ഇന്ത്യൻ ചിത്രം DQ41 ചിത്രീകരണം ആരംഭിച്ചു

    കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം DQ41 ചിത്രീകരണം ആരംഭിച്ചു. SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമ്മിക്കുന്നത്. SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. ഹൈദരാബാദിൽ നടന്ന പൂജ ചടങ്ങോടെ ആരംഭിച്ച ചിത്രത്തിൻ്റെ ആദ്യ ക്ലാപ്പ് അടിച്ചത് നാനിയാണ്. ചിത്രത്തിൻ്റെ റെഗുലർ ഷൂട്ടിംഗ് ഇന്ന് മുതൽ ആരംഭിച്ചു. മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പൻ വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന താരമാണ് ദുൽഖർ സൽമാൻ. മികച്ച തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ പേരുകേട്ട ദുൽഖർ തന്റെ 41-ാമത്തെ ചിത്രമായ DQ41-ൽ, മാനുഷിക വികാരങ്ങളുമായി ഇഴചേർന്ന ഒരു സമകാലിക പ്രണയകഥയ്ക്കായി നവാഗത സംവിധായകൻ രവി നെലകുടിറ്റിയുമായി ഒന്നിക്കുകയാണ്. ഹൈദരാബാദിൽ നടന്ന ചിത്രത്തിൻ്റെ ലോഞ്ച് പരിപാടിയിൽ, നിരവധി വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശുഭ മുഹൂർത്തത്തിൽ നാച്ചുറൽ സ്റ്റാർ നാനി ആദ്യ ക്ലാപ്പടിച്ചപ്പോൾ, സംവിധായകൻ ബുച്ചി ബാബു സന ക്യാമറ സ്വിച്ച്…

    Read More »
  • Breaking News

    സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ചിത്രം ‘ഗൂഢാചാരി 2’ റിലീസ് 2026 മെയ് ഒന്നിന്

    ആദിവി ശേഷ്- വിനയ് കുമാർ സിരിഗിനിദി ടീമിന്റെ പാൻ ഇന്ത്യൻ ചിത്രമായ ഗൂഢാചാരി 2 (ജി-2 ) റിലീസ് തീയതി പുറത്ത്. 2026 മെയ് 1 ന് ചിത്രം ആഗോള റിലീസായെത്തും. സ്പൈ ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആദിവി ശേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എകെ എൻ്റർടെയ്ൻമെന്റ്സ് എന്നിവയുടെ ബാനറിൽ ടിജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ, വിവേക് കുചിബോട്ടിലാ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർ ഹിറ്റ് സ്പൈ ത്രില്ലർ ചിത്രമായ ഗൂഡാചാരിയുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം ഒരുക്കുന്നത്. 6 രാജ്യങ്ങളിൽ ചിത്രീകരിച്ച ചിത്രത്തിനായി 23 സെറ്റുകളാണ് നിർമ്മിച്ചത്. 150 ദിവസമാണ് ചിത്രീകരണം നീണ്ടു നിന്നത്. വാമിക ഗബ്ബി ആണ് ചിത്രത്തിലെ നായിക. മുരളി ശർമ, സുപ്രിയ യാർലഗദ്ദ, മധു ശാലിനി എന്നിവരാണ്…

    Read More »
  • Breaking News

    തദ്ദേശ തെരഞ്ഞെടുപ്പിന് നാന്ദി കുറിച്ച് തുടങ്ങിയ ലീഡേഴ്‌സ് മീറ്റിലും വിഭാഗീയത, ഇറങ്ങിപ്പോക്ക്; തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് പറഞ്ഞിട്ട് എത്തിയത് 1943 വാര്‍ഡ് പ്രസിഡന്റുമാര്‍; അച്ചടിച്ചത് അമ്പതെണ്ണം; തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ശാപം നേതാക്കളെന്ന് തുറന്നടിച്ച് കെ.സി. വേണുഗോപാല്‍

    തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ തര്‍ക്കം. മീറ്റില്‍ 1943 വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിതരണം ചെയ്യാനായില്ല. യോഗത്തിന് എത്തിയവര്‍ ബഹളം വച്ചു. ഇതോടെ യോഗത്തിനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി. തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന് പകരം കാര്‍ഡിന്റെ ഫ്‌ളക്‌സ് തയ്യാറാക്കി കെ.സി. വേണുഗോപാലിനെക്കൊണ്ട് ഉദ്ഘാടനം നടത്തിച്ചു. അമ്പതില്‍ താഴെ കാര്‍ഡ് മാത്രമാണ് തയാറാക്കിയത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ വീഴ്ചയാണെന്ന് പറഞ്ഞ് തൃശൂര്‍, ചാലക്കുടി, ഒല്ലൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ നിന്നെത്തിയവര്‍ ബഹളംവച്ചു. മീറ്റില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. വേദിയിലിരിക്കുന്ന നേതാക്കളാണ് തൃശൂര്‍ ജില്ലയുടെ ശാപമെന്ന് കെ.സി. വേണുഗോപാല്‍ തുറന്നടിച്ചു. ആരും ഒറ്റയ്ക്ക് ഒന്നും കൊണ്ടു നടക്കേണ്ട. മുതിര്‍ന്നവരെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. ഗ്രൂപ്പ് യോഗങ്ങളും പരസ്പരം പഴിചാരുന്ന പ്രവര്‍ത്തനവും അവസാനിപ്പിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. രാജ്യം ഭരിക്കുന്നത് തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തും ചെയ്യുന്നവരെന്നു പറഞ്ഞു തുടങ്ങിയ…

    Read More »
  • Breaking News

    ‘മത്സരിച്ചു ജയിച്ചു കാണിക്ക്; കൊതിക്കുറവ് കാണിക്കുകയല്ല വേണ്ടത്’; സാന്ദ്രയുടെ പത്രിക തള്ളി; രൂക്ഷമായ വാക്കേറ്റം

    കൊച്ചി:  ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിലേക്കുള്ള നിര്‍മാതാവ് സാന്ദ്ര തോമസിന്‍റെ പത്രിക തള്ളി.  പ്രസിഡന്‍റ് സ്ഥാനത്തേക്കും ട്രഷറര്‍ സ്ഥാനത്തേക്കുമുള്ള പത്രികയാണ് തള്ളിയത്. പ്രസിഡന്‍റായി മല്‍സരിക്കാന്‍ മൂന്നു ചിത്രങ്ങള്‍ നിര്‍മിക്കണമെന്ന് പറഞ്ഞാണ് പത്രിക തള്ളിയത്. സൂക്ഷ്മ പരിശോധനയ്ക്കിടെ പത്രിക തള്ളുമ്പോൾ സാന്ദ്രയും നിലവിലെ ഭരണസമിതി അംഗങ്ങളുമായി രുക്ഷമായ വാക്കുതർക്കമുണ്ടായി. പ്രസിഡന്‍റായി മൽസരിക്കണമെങ്കിൽ സ്വന്തം ബാനറിൽ നിർമിച്ച മൂന്ന് ചിത്രങ്ങളുടെ സെൻസർ സർട്ടിഫിക്കറ്റ് വേണമെന്നും സാന്ദ്ര പ്രൊഡക്ഷൻസിന്റെ ബാനറിലുള്ളത് 2 ചിത്രങ്ങൾ മാത്രമാണെന്നും റിട്ടേണിംഗ് ഓഫീസർ നിലപാടെടുത്തു. പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നും പ്രശ്നം നിയമപരമായി നേരിടുമെന്നും പറഞ്ഞ സാന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മൽസരിക്കുമെന്നും അറിയിച്ചു ‘മല്‍സരിച്ച് ജയിച്ച് കാണിക്ക്, അല്ലാതെ ഇങ്ങനെ കൊതിക്കെറുവ് കാണിക്കുകയല്ല വേണ്ടത്. ഇത് ഒരുമാതിരി നാണമില്ലാത്ത പരിപാടിയായി പോയി. ഞാന്‍ സിനിമയെടുക്കാത്ത നിര്‍മാതാവല്ല. ഞാന്‍ ഹിറ്റ് സിനിമകള്‍ എടുത്തിട്ടുണ്ട്. മൂന്നില്‍ കൂടുതല്‍ ഹിറ്റ് സിനിമകള്‍ ഞാന്‍ എടുത്തിട്ടുണ്ട്. അല്ലാതെ ഇതുപോലത്തെ പണി ഞാന്‍ ഇതുവരെ എടുത്തിട്ടില്ല. മല്‍സരിച്ച് ജയിച്ച് കാണിക്ക്.…

    Read More »
  • Breaking News

    ഇനി മുതല്‍ സ്വീകരിക്കുക ഔദ്യോഗിക ചെക്ക്ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള രേഖകള്‍ മാത്രം: അപേക്ഷ സമര്‍പ്പിക്കും മുന്‍പ് രേഖകള്‍ പരിശോധിക്കണം; സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഷെംഗന്‍ വീസാ അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ മുന്നറിയിപ്പ്

    ദുബായ്: സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഷെംഗന്‍ വീസാ അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ മുന്നറിയിപ്പ്. അപേക്ഷ സമര്‍പ്പിക്കും മുന്‍പ് കൃത്യമായി രേഖകള്‍ പരിശോധിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ദുബായിലെ വീസ അപേക്ഷാ കേന്ദ്രങ്ങളില്‍ ഇനി മുതല്‍ ഔദ്യോഗിക ചെക്ക്ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള രേഖകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് വീസ ഔട്ട്സോഴ്സിങ് കമ്പനിയായ വിഎഫ്എസ് ഗ്ലോബല്‍ അറിയിച്ചു. ഈ മാറ്റം അനുസരിച്ച് ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ സമര്‍പ്പിക്കുമ്പോള്‍ ആദ്യത്തെ മൂന്ന് പേജുകളും അവസാനത്തെ മൂന്ന് പേജുകളും മാത്രമേ സ്വീകരിക്കുകയുള്ളൂ. ഈ പുതിയ നിയമം ഓണ്‍ലൈനില്‍ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. എല്ലാ അപേക്ഷകര്‍ക്കും ഈ നിശ്ചിത ചെക്ക്ലിസ്റ്റ് അനുയോജ്യമായിരിക്കില്ല എന്നതാണ് പ്രധാന വിമര്‍ശനം.

    Read More »
  • Breaking News

    നന്ദി പറയാന്‍ ബിലീവേഴ്സ് ചര്‍ച്ച് നേതൃത്വം ബിജെപി ഓഫീസില്‍ ; അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസും സംഘവും രാജീവ് ചന്ദ്രേശഖറിന് കേക്ക് നല്‍കി ; കന്യാസ്ത്രീ വിഷയത്തില്‍ ക്രൈസ്തവസഭകള്‍ രണ്ടു തട്ടില്‍

    തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് വിഷയം രാഷ്ട്രീയപാര്‍ട്ടികള്‍ ബിജെപിയ്ക്ക് എതിരേ ആയുധമായി ഉപയോഗിക്കുമ്പോള്‍ പ്രശ്‌നത്തില്‍ ഇടപെട്ട രാജീവ് ചന്ദ്രശേഖര്‍ക്ക് കേക്കുമായി ബിലീവേഴ്സ് ചര്‍ച്ച് നേതൃത്വം ബിജെപി ഓഫീസില്‍. കന്യാസ്ത്രീകളുടെ വിഷയത്തില്‍ ഇടപെട്ടതിന് നന്ദി പറയുകയും ചെയ്തു. ബിലീവേഴ്‌സ് ചര്‍ച്ച് അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് സില്‍വാനിയോസും സംഘവുമാണ് തിരുവനന്തപുരത്തെ ബിജെപി ഓഫീസിലെത്തി സംസ്ഥാന അദ്ധ്യക്ഷനെ സന്ദര്‍ശിച്ചത്. ALSO READ   തദ്ദേശ തെരഞ്ഞെടുപ്പിന് നാന്ദി കുറിച്ച് തുടങ്ങിയ ലീഡേഴ്സ് മീറ്റിലും വിഭാഗീയത, ഇറങ്ങിപ്പോക്ക്; തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് പറഞ്ഞിട്ട് എത്തിയത് 1943 വാര്‍ഡ് പ്രസിഡന്റുമാര്‍; അച്ചടിച്ചത് അമ്പതെണ്ണം; തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ശാപം നേതാക്കളെന്ന് തുറന്നടിച്ച് കെ.സി. വേണുഗോപാല്‍   ഇതോടെ വിഷയത്തില്‍ ക്രൈസ്തവ സഭകള്‍ രണ്ടു തട്ടിലാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. നേരത്തേ കന്യാസ്ത്രീകളെ ജയിലിലടച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇരിങ്ങാലക്കുട രൂപത ഇടയലേഖനമിറക്കിയിരുന്നു. ഇന്ത്യയിലെ ക്രൈസ്തവരെ മുഴുവന്‍ നിയന്ത്രിച്ച് നിര്‍ത്താനുള്ള രാഷ്ട്രീയഗൂഡാലോചന തിരിച്ചറിയണമെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെയോ ഛത്തീസ്ഗഡ്…

    Read More »
  • Breaking News

    ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കി; ബുംറയും ഷമിയും ഇല്ലാത്തപ്പോഴും അവഗണിച്ചു; ആദ്യത്തെ ദുഖം മറികടന്ന് സ്വയം പുതുക്കി; കുറവുകള്‍ നികത്തി; കുന്തമുനയായി അയാള്‍ മടങ്ങിയെത്തി; സിറാജ് ഈസ് ബാക്ക്!

    ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരേ തീയുണ്ട ബോളുകള്‍ തൊടുത്ത മുഹമ്മദ് സിറാജ്, ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരിയായ ബൗളറായി. ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്നടക്കം ഒഴിവാക്കിയതിനു പിന്നാലെ രണ്ടുവര്‍ഷം പുറത്തിരിക്കേണ്ടിവന്ന താരം പക്ഷേ, ഇടവേള മുതലാക്കി കഠനാധ്വാനത്തിലായിരുന്നു. ഇപ്പോള്‍ അയാള്‍ തിരിച്ചെത്തിയിരിക്കുന്നു. ഏറ്റവും മിടുക്കനായി! നിയന്ത്രിത ഓവറുകളിലടക്കം മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴാണ് അദ്ദേഹം ടീമില്‍നിന്നു പുറത്താകുന്നത്. ബുംറയ്ക്കു പരിക്കേറ്റു കളിക്കാന്‍ കഴിയാതിരുന്നപ്പോള്‍ പോലും 15 അംഗ ടീമില്‍ സിറാജിന് ഇടം ലഭിച്ചില്ല. ഇന്ത്യക്കാവശ്യം ഇന്‍ടുദി പിച്ച് ബൗളറെയായിരുന്നു. ആ സ്ഥാനത്തേക്ക് സ്പിന്നറാണ് ഇടം പിടിച്ചത്. പിന്നീട് ഒരു സീം ബോളര്‍ക്കു മാത്രമായിരുന്നു സ്ഥാനം. അത് മുഹമ്മദ് ഷമിയും കൊണ്ടുപോയി. 2023 മുതലുള്ള കളികള്‍ പരിശോധിച്ചാല്‍ സിറാജ് മികച്ച ഒരു ബൗളറിലേക്കു പരുവപ്പെടുകയായിരുന്നു. വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫോമില്ലായ്മയുടെ പ്രശ്‌നം ഒരിക്കലും അലട്ടിയില്ല. ഇതിനിടയിലാണ് അദ്ദേഹത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കുന്നത്. ഇക്കാലമത്രയും കളിച്ച ആര്‍സിബിയും സിറാജിനെ വിട്ടുകളഞ്ഞു. ‘ആദ്യം ഇതെനിക്കു ദഹിച്ചില്ലെന്നായിരുന്നു’ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണവും.…

    Read More »
  • Breaking News

    വിജയം പിടിക്കാന്‍ പരിക്കേറ്റ കൈയുമായി ക്രിസ് വോക്‌സ്; എന്നിട്ടും എറിഞ്ഞിട്ട് ഇന്ത്യ; അവിശ്വസനീയ വിജയം; നിറഞ്ഞാടി സിറാജ്‌

    ഓവല്‍: ഓവലില്‍ ത്രില്ലര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 6 റണ്‍സിന് കീഴടക്കി ഇന്ത്യയ്ക്ക് നാടകീയ ജയം. അവസാനനിമിഷം വരെ ആവേശം നിറ‍ഞ്ഞ മത്സരത്തില്‍ മുഹമ്മദ് സിറാജിന്‍റെ 5 വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്ക്ക് രക്ഷയായത്. പരുക്കേറ്റ കൈയ്യുമായി അവസാന ബാറ്ററായി ക്രീസിലെത്തിയ ക്രിസ് വോക്സിന്‍റെ നിശ്ചയദാര്‍ഢ്യത്തെയും മറികടന്നാണ് ഇന്ത്യയുടെ ജയം. വിജയത്തോടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. ഇംഗ്ലണ്ട് 367 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ചുമല്‍സരങ്ങളുടെ പരമ്പര സമനിലയില്‍ (2–2) കലാശിച്ചു. ഇന്നു കളി തുടങ്ങിയതിനു പിന്നാലെ ജെയ്മി സ്മിത്ത് (രണ്ട്), ജെയ്മി ഓവര്‍ടൻ (ഒൻപത്) എന്നിവരെ പുറത്താക്കിയ പേസർ മുഹമ്മദ് സിറാജ് കളി ഇന്ത്യയുടെ വരുതിയിലാക്കി. സ്കോർ 347 ൽ നിൽക്കെ ജെയ്മി സ്മിത്തിനെ സിറാജ് ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചു. 354 ൽ ജെയ്മി ഓവര്‍ടൻ എൽബിഡബ്ല്യു ആയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. ALSO READ  ചാമ്പ്യന്‍സ് ട്രോഫിയില്‍നിന്ന് ഒഴിവാക്കി; ബുംറയും ഷമിയും ഇല്ലാത്തപ്പോഴും അവഗണിച്ചു; ആദ്യത്തെ ദുഖം മറികടന്ന് സ്വയം പുതുക്കി; കുറവുകള്‍…

    Read More »
Back to top button
error: