Breaking NewsCrimeKeralaLead NewsNEWSNewsthen Special

അമ്മ കൈകള്‍ പിടിച്ചുവച്ചു; അച്ഛന്‍ കഴുത്തു മുറുക്കി; സഹായിച്ച് അമ്മാവന്‍; കൊലയ്ക്കുശേഷം കിടന്നുറങ്ങി; ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അലമുറയിട്ട് ‘കരച്ചില്‍’ നാടകം; എയ്ഞ്ചല്‍ വധക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ആലപ്പുഴ: എയ്ഞ്ചല്‍  കൊലപാതത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച രാത്രിയാണ് എയ്ഞ്ചലിനെ അച്ഛന്‍ ഫ്രാൻസിസ് എന്ന ജോസ്മോന്‍ കൊലപ്പെടുത്തിയത്. ഏയ്ഞ്ചല്‍ ജാസ്മിനെ കൊലപ്പെടുത്താന്‍ അച്ഛന്‍ ജോസ്മോന്‍ തോര്‍ത്ത് മുറുക്കിയപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഇവരുടെ അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വിവരം മറച്ചുവച്ചുവെന്നാണ് കുറ്റത്തിനാണ് അമ്മയെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തത്.

തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ചായിരുന്നു ക്രൂരമായ കൊലപാതകം അരങ്ങേറിയത്. അന്നുരാത്രിതന്നെ മകള്‍ മരിച്ചെന്നു ജോസ്മോനും ജെസിക്കും ഉറപ്പായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൃത്യം നടത്തിയശേഷം എല്ലാവരും കിടന്നുറങ്ങി. യാതൊരു ഭാവമാറ്റവും ഇല്ലാതെ ബുധനാഴ്ച രാവിലെ അയല്‍ക്കാരോട് പെരുമാറുകയും ചെയ്തു. പള്ളിയില്‍ പോകാന്‍ വിളിച്ചപ്പോള്‍ അനക്കമില്ലെന്നും മരിച്ചുകിടക്കുകയാണെന്നും അയല്‍ക്കാരെ രാവിലെ ജോസ്മോന്‍ അറിയിച്ചു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അലമുറയിട്ട് ജോസ്മോനും ഭാര്യ ജെസിയും കരഞ്ഞു.

Signature-ad

നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. ജീവനുണ്ടാകും ആശുപത്രിയില്‍ കൊണ്ടുപോകാനായിരുന്നു പോലീസിന്‍റെ  നിര്‍ദേശം. മൃതദേഹ പരിശോധനയില്‍ ജാസ്മിന്റെ കഴുത്തിലെ ആസ്വഭാവിക പാടുകള്‍ കണ്ട് പൊലീസിന് സംശയംതോന്നി. കെട്ടിത്തൂങ്ങിയിട്ട് ആത്മഹത്യ മറയ്ക്കാന്‍ വീട്ടുകാര്‍ അഴിച്ചുകിടത്തിയതാണോ എന്നായിരുന്നു പ്രധാന സംശയം. ഇതിനു വ്യക്തത വരാനായിരുന്നു ജോസ്മോനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. എന്നാല്‍ ചോദ്യംചെയ്യലില്‍ പിടിച്ചുനില്‍ക്കാനായില്ല. കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോരുകയായിരുന്നു ജാസ്മിന്‍ എന്ന് ബന്ധുക്കള്‍ പറയുന്നു. പിന്നീട് തുമ്പോളി സ്വദേശിയെ വിവാഹം കഴിച്ചു. കുട്ടികളില്ല. ആലപ്പുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് ജാസ്മിന്‍.

Back to top button
error: