Month: July 2025
-
Breaking News
ദേശീയപാതയിലെ ദുരിതയാത്രയ്ക്ക് ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം വേണം, ഇല്ലെങ്കിൽ ടോൾ പിരിവ് നിർത്തലാക്കും: ഹൈക്കോടതി
കൊച്ചി: മണ്ണുത്തി – ഇടപ്പള്ളി ദേശീയപാതയിലെ ദുരിതയാത്രയിൽ കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തലാക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. ദേശീയപാതയിൽ യാത്രക്കാർ വലിയ പ്രശ്നമാണ് നേരിടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ടോൾ നൽകുന്ന യാത്രക്കാരുടെ സൗകര്യം പ്രധാനമാണ്. തടസ്സം കൂടാതെ പാത ഉപയോഗിക്കാൻ യാത്രക്കാർക്ക് കഴിയണം. റോഡ് ഗതാഗത യോഗ്യമല്ലെങ്കിൽ ടോളുകൊണ്ട് കാര്യമില്ലെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. അതിനകം പ്രശ്നം പരിഹരിക്കണമെന്നും ടോൾ നിർത്തലാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കാനും കോടതി നിർദേശിച്ചു. വിഷയം അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. പാലിയേക്കരയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെയും ദേശീയപാത അതോറിറ്റിയെ വിമർശിച്ചിരുന്നു. സര്‍വീസ് റോഡുകൾ പോലും സഞ്ചാരയോഗ്യമല്ലെന്ന് പരാതി ഉയരുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ പരാമർശങ്ങൾ.…
Read More » -
Kerala
മദ്യം വര്‍ജിച്ച് വര്‍ജിച്ച്… കഴിഞ്ഞ വര്‍ഷം മാത്രം ‘കുടിച്ചുവറ്റിച്ചത്’ 19 കോടിക്ക്, സര്‍ക്കാരിന് നികുതി 14 കോടി!
കൊച്ചി: 2024-25 സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് വിറ്റത് 19,561.85 കോടി രൂപയുടെ മദ്യം. ബിയറും വൈനുമടക്കമുള്ള മദ്യത്തിന്റെ കണക്കുകളാണിത്. ഇതേകാലയളവില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് മദ്യവില്‍പ്പനയുടെ നികുതിയിനത്തില്‍ നല്‍കിയത് 14,821.91 കോടി രൂപ. സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ 24.75 ലക്ഷം ലിറ്റര്‍ മദ്യം ഉത്പാദിപ്പിച്ചു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിനുപുറമേ 763.07 കോടി രൂപയുടെ മദ്യം പുറത്തുനിന്ന് വാങ്ങി. രണ്ടാം പിണറായിസര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ 2025 മാര്‍ച്ച് 31 വരെ ബാര്‍ ലൈസന്‍സ് ഫീസിനത്തില്‍ ഖജനാവില്‍ ലഭിച്ചത് 1225.70 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് നിലവില്‍ ബാര്‍ ലൈസന്‍സ് ഫീസ്. എറണാകുളം ജില്ലയില്‍നിന്നാണ് ഏറ്റവുമധികം. 304.07 കോടി രൂപ. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍നിന്ന് യഥാക്രമം 156.15 കോടി രൂപയും 134.43 കോടി രൂപയും ലഭിച്ചു. ബാര്‍ ലൈസന്‍സുള്ള 45 ക്ലബ്ബുകളും സംസ്ഥാനത്തുണ്ട്. ഇവയുടെ ഫീസിനത്തില്‍ 2021-22 മുതല്‍ 2024-25 വരെ ലഭിച്ചത് 41.85 കോടി…
Read More » -
Health
ഓറഞ്ച് അമിതമായി കഴിച്ചാലുള്ള പ്രശ്നങ്ങൾ
ഓറഞ്ചിൽ നിരവധി പോഷകഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. വിറ്റാമിൻ സി, കാൽസ്യം, ഫൈബർ പോലുള്ള പോഷകഗുണങ്ങൾ ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. സിട്രസ് പഴത്തിൽ വരുന്ന ഒന്നാണ് ഓറഞ്ച് എന്ന് പറയുന്നത്. ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴമാണ് ഓറഞ്ച് എന്നത്. രോഗപ്രതിരോധ ശേഷി ശക്തമായി നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. പോഷകസമൃദ്ധമാണെങ്കിലും, ഉയർന്ന അളവിൽ നാരുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ചെറിയ അളവിൽ കഴിക്കുന്നതാണ് നല്ലതെന്ന് പോഷകാഹാര വിദഗ്ദ്ധനും ഡയറ്റീഷ്യനുമായ അവ്‌നി കൗൾ പറയുന്നു. ഓറഞ്ച് അമിതമായി കഴിക്കുന്നത് ചിലരിൽ വയറുവേദന, വയറിളക്കം, വീക്കം, ഓക്കാനം എന്നിവയ്ക്ക് ഇടയാക്കും. വിറ്റാമിൻ സി അമിതമായി ശരീരത്തിലെത്തുന്നത് നെഞ്ചെരിച്ചിൽ, തലവേദന, ഛർദ്ദി, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാകുന്നു. ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ കഴിച്ചതിനുശേഷം നെഞ്ചെരിച്ചിൽ അനുഭവപ്പെടാമെന്ന് ജേണൽ ഓഫ് ന്യൂറോഗാസ്ട്രോഎൻട്രോളജി ആൻഡ് മോട്ടിലിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഓറഞ്ച് അസിഡിറ്റി ഉള്ളതിനാൽ ഗ്യാസ്ട്രോ ഈസോഫേഷ്യൽ…
Read More » -
Kerala
ഇന്ന് പണിയെടുക്കാന്‍ പാടില്ല; പണിമുടക്കുന്നവരെ വെല്ലുവിളിച്ചാല്‍ പ്രതികരണം ഉണ്ടാകും: മുന്നറിയിപ്പുമായി ടി.പി. രാമകൃഷ്ണന്‍
കോഴിക്കോട്: പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് എവിടെയും കാര്യമായ അക്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ഇന്ന് പണിയെടുക്കാന്‍ പാടില്ല. കഴിഞ്ഞ അഞ്ചുമാസമായി പണിമുടക്കിനായി തൊഴിലാളികള്‍ പ്രചാരണത്തിലാണ്. അത്തരത്തിലുള്ള തൊഴിലാളികളുടെ മുന്നില്‍ പണിമുടക്കിനെ വെല്ലുവിളിച്ചെത്തിയാല്‍ സ്വാഭാവികമായി ചില പ്രതികരണങ്ങള്‍ ഉണ്ടാകും. അത് മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ഭീഷണിപ്പെടുത്തി കടകളപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് പരിശോധിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ഇന്ന് ജോലിക്ക് വരാന്‍ പാടില്ല. പണിമുടക്കിന്റെ ഏത് ആവശ്യത്തോടാണ് എതിര്‍പ്പെന്ന് ജോലി ചെയ്യാനെത്തിയവര്‍ പറയട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് മാസത്തോളം പണിമുടക്കിനായി ക്യാമ്പയിന്‍ നടത്തുന്ന തൊഴിലാളിക്ക് മുന്നില്‍ ഇതിനെ വെല്ലുവിളിച്ച് ചില ആളുകള്‍ വന്നാല്‍ ചെറിയ പ്രതികരണങ്ങള്‍ ഉണ്ടാകും. അത് മാനുഷികമാണ്’ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ആശുപത്രി, വെള്ളം, പത്രം തുടങ്ങിയവയെല്ലാം പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതാണ്. ആശുപത്രിയില്‍ പോകുന്നവരെ തടയാന്‍ പാടില്ലെന്നും പ്രവര്‍ത്തകര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിന് തൊഴിലാളി അനുകൂല നിലപാടാണ്. സമരമുഖത്ത് യോജിച്ചു നില്‍ക്കാന്‍ കഴിയുന്നവരുമായി യോജിച്ചു നില്‍ക്കും.…
Read More » -
മൂന്നാം നിലയിൽ നിന്ന് 4 വയസുകാരി ജനലിലൂടെ താഴേയ്ക്ക്, കമ്പിയിൽ തൂങ്ങിക്കിടന്ന കുഞ്ഞിന് അത്ഭുതരക്ഷ
പൂനെ: മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് വീണ നാലു വയസുകാരി കമ്പിയിൽ തൂങ്ങിക്കിടന്നത് അരമണിക്കൂറോളം. അവധിയിലായിരുന്ന അഗ്നിരക്ഷാ സേനാ പ്രവർത്തകൻ തുണയായി. പിഞ്ചുകുഞ്ഞിന് അത്ഭുത രക്ഷ. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ പൂനെയിലെ കട്രാജ് മേഖലയിൽ വച്ചാണ് നാല് വയസുകാരി ഭാവിക ചന്ദന മൂന്നാം നിലയിലെ ജനലിലൂടെ താഴേയ്ക്ക് തെന്നി വീണത്. വീഴുന്നതിനിടെ കഷ്ടിച്ച് ജനൽപ്പടിയിൽ പിടുത്തം കിട്ടിയതോടെ കുട്ടി ജനലിൽ തൂങ്ങുകയായിരുന്നു. ഈ സമയത്താണ് അയൽവാസിയും അഗ്നിരക്ഷാ സേനാംഗവുമായ യോഗേഷ് അർജുൻ ചവാൻ സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ വിളിച്ച് പറയുന്നത് ശ്രദ്ധിച്ചത്. അപകടം നടക്കുന്ന സമയത്ത് അപാർട്ട്മെന്റിലെ കിടപ്പുമുറി അടച്ചിട്ട നിലയിലായിരുന്നു. സംഭവം കണ്ടെത്തിയ അഗ്നിരക്ഷാ സേനാംഗം പറയുമ്പോഴാണ് മകൾ ജനലിലൂടെ വീണ കാര്യം അമ്മ അറിഞ്ഞത്. നാല് വയസുകാരിയുടെ സഹോദരിയെ സ്കൂളിലേക്ക് അയക്കാനായി അമ്മ പുറത്തേക്ക് പോയ സമയത്താണ് കുട്ടി കിടപ്പുമുറിയിൽ കയറി വാതിൽ അടച്ചത്. കട്ടിലിൽ കയറിയ ശേഷം ജനാലയുടെ അടുത്തെത്തി കളിക്കുന്നതിനിടെയാണ് നാല്…
Read More » -
Breaking News
പണിമുടക്ക് പുരോഗമിക്കുന്നു: അധ്യാപകരുടെ കാറുകളുടെ കാറ്റഴിച്ചുവിട്ടു, മറ്റൊരിടത്ത് അധ്യാപികയെ പൂട്ടിയിട്ടു; സ്‌കൂളുകളിലും സംഘര്‍ഷം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂര്‍ പൊതുപണിമുടക്ക് പുരോഗമിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ അടക്കം 25 കോടിയിലേറെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കുചേരുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ പണിമുടക്ക് ഏറെക്കുറെ പൂര്‍ണമാണ്. കണ്ണൂര്‍ ശ്രീകണ്ഠപുരം നഗരസഭയിലെ നെടുങ്ങോം ജിഎച്ച്എസ്എസില്‍ പണിമുടക്കുമായി ബന്ധപ്പെട്ട് സംഘര്‍ഷം. ജോലിക്കെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റ് സമരാനുകൂലികള്‍ അഴിച്ചുവിട്ടു. കെപിഎസ്ടിഎ, എച്ച്എസ്എസ്ടിഎ യൂണിയനുകളില്‍പ്പെട്ട 15 അധ്യാപകരാണ് ഹാജരായത്. പുറത്തു നിന്നെത്തിയ സമരാനുകൂലികള്‍ സ്‌കൂളില്‍ കയറി ബഹളമുണ്ടാക്കി. ഇതിനിടെയാണ് കാറുള്‍പ്പെടെ 7 വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടത്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. അധ്യാപകര്‍ സ്‌കൂളില്‍ തന്നെ തുടരുകയാണ്. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ക്ലാസ് നടക്കുന്നില്ല. വെള്ളരിക്കുണ്ട് പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയെ സമരാനുകൂലികള്‍ പൂട്ടിയിട്ടു. രാവിലെ പത്തു മണിയോടെ സംഘടിച്ചെത്തിയ ഇടതു നേതാക്കളാണ് അധ്യാപിക സിജിയെ ഓഫീസില്‍…
Read More » -
Breaking News
തട്ടിപ്പു നടത്തി യുഎസിലേക്കു കടന്നു; 26 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍; മോണിക്കയെ ഇന്ന് ഇന്ത്യയിലെത്തിക്കും
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോണിക്ക കപൂറിനെ യുഎസില്‍ കസ്റ്റഡിയിലെടുത്ത് സിബിഐ. കേസില്‍ പ്രതിയായി 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോണിക്കയെ പിടികൂടുന്നത്. ഇവരെ ബുധനാഴ്ച രാത്രി ഇന്ത്യയിലെത്തിക്കും. മോണിക്കയുമായി സിബിഐ സംഘം അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ പുറപ്പെട്ടു. തട്ടിപ്പ് കേസില്‍ പ്രതിയായതിനു പിന്നാലെ 1999 ലാണ് മോണിക്ക, യുഎസിലേക്ക് കടന്നത്. ഇന്ത്യ- യുഎസ് ഉഭയകക്ഷി ഉടമ്പടി പ്രകാരം ന്യൂയോര്‍ക്കിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിസ്ട്രിക്റ്റ് കോടതിയാണ് മോണിക്കയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവ് പുറപ്പടുവിച്ചത്. ഇന്ത്യയിലെത്തിയാല്‍ കൊടുംമര്‍ദനത്തിന് ഇരയാകുമെന്നും തന്നെ കൈമാറുന്നത് ഫറ നിയമങ്ങളുടെ ലംഘനമാകുമെന്നും ചൂണ്ടിക്കാണിച്ച് മോണിക്ക നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്. ആഭരണ ബിസിനസുമായി ബന്ധപ്പെട്ട വ്യാജ രേഖകള്‍ ചമച്ച് സഹോദരന്മാരായ രാജന്‍ ഖന്ന, രാജീവ് ഖന്ന എന്നിവരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നാണ് കപൂറിനെതിരെയുള്ള കേസ്. അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ഡ്യൂട്ടി ഫ്രീ ലൈസന്‍സുകള്‍ നിയമവിരുദ്ധമായി നേടിയെടുക്കാന്‍ ഈ വ്യാജ രേഖകള്‍ ഉപയോഗിച്ചതായും ഇത് ഇന്ത്യന്‍ ഖജനാവിന്…
Read More »


