Month: July 2025
-
Breaking News
പുല്‍വാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനായി; ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കണ്ടെത്തല്‍; ഭീകര സംഘടനകളുടെ ഇടപാടുകള്‍ വെളിപ്പെടുത്തി റിപ്പോര്‍ട്ട്
2019ലെ പുൽവാമ ഭീകരാക്രമണത്തിനായി ഉപയോഗിച്ച സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ-കൊമേഴ്‌സ് പ്ളാറ്റ്‌ഫോം വഴിയാണെന്ന് കണ്ടെത്തല്‍. ഭീകരപ്രവർത്തനങ്ങൾക്കായുള്ള ധനസഹായത്തെപ്പറ്റി അന്വേഷിക്കുകയും, കള്ളപ്പണം വെളുപ്പിക്കൽ നിരീക്ഷിക്കുകയും ചെയ്യുന്ന ദി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സാണ് (എഫ്‌എടിഎഫ്) ഇക്കാര്യം പുറത്തുവിട്ടത്. ഭീകരസംഘടനകൾ സ്ഫോടനങ്ങള്‍ നടത്താനായി ഇ-ഓൺലൈൻ പേയ്‌മെന്റ് സർവീസുകളെയും കൊമേഴ്‌സ് പ്ളാറ്റ്‌ഫോമുകളെയും വ്യാപകമായിഉയോഗപ്പെടുത്തുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങളും എഫ്‌എടിഎഫ് പങ്കുവെയ്ക്കുന്നു. 2022ലെ ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണത്തിലും സ്‌ഫോടക വസ്തുക്കൾ എത്തിച്ചത് ഓൺലൈനിലൂടെയാണെന്ന് കണ്ടെത്തി. ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രതി ക്ഷേത്ര സുരക്ഷാജീവനക്കാരെയാണ് ആക്രമിച്ചത്. ഐഎസ് പ്രവർത്തകർക്കുവേണ്ടി പ്രതി 6.7 ലക്ഷം പേപാൽ വഴി കൈമാറ്റം ചെയ്തെന്നും എഫ്‌എടിഎഫ് വെളിപ്പെടുത്തുന്നു. ഇന്ത്യയെ ഞെട്ടിച്ച പുൽവാമ ആക്രമണത്തില്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുവിലെ പ്രധാന അസംസ്‌കൃത വസ്തു അലൂമിനിയം പൗഡറാണ്. ഓണ്‍ലൈന്‍ വഴിയാണ് ഇത് എത്തിച്ചതെന്നൊണ് എഫ്‌എടിഎഫിന്റെ കണ്ടെത്തല്‍. പുൽവാമ ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഈ സംഭവത്തില്‍ 19 പേരെയാണ് അറസ്റ്റ് ചെയ്തത്. ഭീകരസംഘടനകള്‍ ലൊക്കേഷൻ…
Read More » -
Breaking News
1000 കോടി വെട്ടിച്ച ടോമിയും ഷൈനിയും കെനിയയിലേക്ക് കടന്നു; മൂന്നു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയം മുതലാക്കി തട്ടിപ്പ്; ഒന്നേകാല്‍ കോടിയുടെ ഫ്‌ളാറ്റ് വിറ്റത് നേര്‍ പകുതി വിലയ്ക്ക്; ജീവനക്കാരും കുടങ്ങി
ബെംഗളൂരു രാമമൂർത്തി നഗറിൽ രണ്ടര പതിറ്റാണ്ടായി ചിട്ടിക്കമ്പനി നടത്തിയിരുന്ന ആലപ്പുഴ സ്വദേശി ടോമി എ. വർഗീസും കുടുംബവും ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച് രാജ്യം വിട്ടതായി പരാതി. എഎ ചിട്ടിഫണ്ട് ഉടമകളായ ടോമിയും ഭാര്യ സിനി ടോമി, മകൻ സോവിയോ എന്നിവർ കെനിയയിലേക്ക് കടന്നുവെന്നാണ് സൂചന. ഏകദേശം 1000 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവർത്തനപരിചയവും, എല്ലാ മാസവും കൃത്യമായി പലിശ നൽകി നേടിയ വിശ്വാസ്യതയും മുതലെടുത്താണ് ടോമിയും കുടുംബവും വൻ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഈ മാസം ഒന്നാം തീയതി വരെ ഇടപാടുകാർക്ക് കൃത്യമായി പലിശ നൽകിയിരുന്നു. ALSO READ ശക്തമായ ഭരണവിരുദ്ധ തരംഗം? കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ കൂടുതല്‍പേര്‍ ഇഷ്ടപ്പെടുന്നെന്ന് സര്‍വേ റിപ്പോര്‍ട്ട്; എക്സില്‍ പങ്കിട്ട പോസ്റ്റിനു പിന്നാലെ ചൂടന്‍ ചര്‍ച്ച; വി.ഡി. സതീശന് തരൂരിന്റെ പകുതി പിന്തുണമാത്രം; പിണറായിയേക്കാള്‍ താത്പര്യം ശൈലജ ടീച്ചറിനോടെന്നും സര്‍വേ തട്ടിപ്പിന് മുന്നോടിയായി, ഒന്നേകാൽ കോടി രൂപയുടെ ഫ്ലാറ്റ്…
Read More » -
Breaking News
ആറുപേർക്ക് പുതുജീവൻ നൽകി അരുൺ യാത്രയായി; കുടുംബത്തെ നന്ദിയറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44) ന്‍റെ അവയവങ്ങൾ ഇനി ആറ് പേർക്ക് പുതുജീവനേകും. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അരുണിന്‍റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്തത്. യെസ് ബാങ്ക് തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരായിരുന്നു അരുൺ. ജൂൺ 26-നാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. മഹത്തായ അവയവദാനത്തിന് തയ്യാറായ അരുണിന്‍റെ കുടുംബത്തിന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷന്‍റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സംസ്കാരം…
Read More » -
Breaking News
രണ്ടാം ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തി, ശല്യം രൂക്ഷമായപ്പോൾ ഭാര്യമാർ ചേർന്ന് ഭർത്താവിനെ കൊന്നു
ഹൈദരാബാദ്: രണ്ടാം ഭാര്യയുടെ അമ്മയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ രണ്ട് ഭാര്യമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. കല്യ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ കടുത്ത മദ്യപാനിയും ശല്യക്കാരനുമാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മദ്യപിച്ചെത്തി ഭാര്യമാരെ തല്ലുന്നത് സ്ഥിരമായിരുന്നു. രണ്ട് മാസം മുന്‍പാണ് കൊല്ലപ്പെട്ട കല്യ തന്‍റെ രണ്ടാം ഭാര്യയുടെ അമ്മയെ കൊല്ലുന്നത്. മദ്യലഹരിയുടെ പുറത്തായിരുന്നു കൊലപാതകം. 60 കാരിയായ അമ്മയെ കൊലപ്പെടുത്തിയ ഇയാള്‍ ഗ്രാമത്തില്‍ നിന്ന് ഓടിപ്പോയി ഒളിവില്‍ താമസിക്കുകയായിരുന്നു. എന്നാല്‍ ഇടയ്ക്കിടെ വീട്ടിലെത്തുന്ന ഇയാൾ നാട്ടുകാരേയും രണ്ട് ഭാര്യമാരേയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച ഗ്രാമത്തിലെത്തിയ ഇയാള്‍ ഭാര്യമാരുമായി തര്‍ക്കമുണ്ടായി. പണം ആവശ്യപ്പെട്ടായിരുന്നു തര്‍ക്കം. തന്‍റെ ആവശ്യം നടന്നില്ലെങ്കില്‍ കൊന്നുകളയുമെന്നും കല്യ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രണ്ട് ഭാര്യമാരും ചേര്‍ന്ന് ഇയാളെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം രണ്ടുപേരും ചേര്‍ന്ന് മൃതശരീരം അടുത്തുള്ള ഒരു കനാലില്‍ വലിച്ചെറിയുകയും ചെയ്തു. പിന്നീട് മൃതശരീരം കണ്ട പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്…
Read More » -
Breaking News
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് തിരിച്ചടി: അപ്പീൽ നൽകുന്നത് ആലോചിക്കുമെന്ന് മന്ത്രി
കൊച്ചി: സംസ്ഥാന സർക്കാരിന് വൻ തിരിച്ചടിയായി കേരള എൻജിനീയറിങ്, ഫാർമസി (കീം) പ്രവേശന യോഗ്യതാ റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും അവസാന നിമിഷത്തിൽ പുതിയ സമവാക്യം കൊണ്ടുവന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. റാങ്ക് ലിസ്റ്റ് പുറത്തിറക്കുന്നതിന് ഒരു മണിക്കൂർ മുൻപു മാത്രമാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് എന്ന് ജസ്റ്റിസ് ഡി.കെ.സിങ് ചൂണ്ടിക്കാട്ടി. ഫെബ്രുവരിയിലെ പ്രോസ്പെക്ടസ് അനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും കോടതി നിർദേശിച്ചു. ഈ മാസം ഒന്നിനാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന ഫലങ്ങൾ പ്രഖ്യാപിച്ചത്. Also Read കീം ഫലം വന്നപ്പോൾ ഒന്നാം റാങ്ക്; ജോൺ ഷിനോജ് ഗാന്ധിനഗർ ഐഐടിയിൽ പഠിക്കും മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്‍ഇ സിലബസിൽ പ്ലസ് ടു പാസായ വിദ്യാർഥിനി ഹന ഫാത്തിമയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷാ പ്രോസ്പെക്ടസിലെ…
Read More » -
Breaking News
‘ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയിൽ; കോടതി രംഗങ്ങളിൽ പേര് മ്യൂട്ട് ചെയ്യാം
കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ജാനകി സിനിമ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അണിയറ പ്രവർത്തകർ തീരുമാനമറിയിച്ചത്. ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന് മാറ്റാമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. കോടതി രംഗങ്ങളിൽ ജാനകി എന്നത് മ്യൂട്ട് ചെയ്യും. മാറ്റങ്ങൾ വരുത്തിയ ഭാഗങ്ങൾ വീണ്ടും സമർപ്പിച്ചാൽ 3 ദിവസത്തിനുള്ളിൽ ചിത്രത്തിന് അനുമതി നൽകാൻ സാധിക്കുമെന്ന് സെൻസർ ബോർഡ് അറിയിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് എൻ.നഗരേഷ് മാറ്റി. രാവിലെയും പിന്നീട് ഉച്ച കഴിഞ്ഞ് 2 മണിക്ക് കേസ് പരിഗണിച്ചപ്പോഴും സിനിമയുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചിരുന്നില്ല. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി േചർത്ത് സിനിമയുടെ പേര് ‘വി.ജാനകി’ എന്നോ ‘ജാനകി. വി’ എന്നോ ആക്കുക, ചിത്രത്തിൽ ക്രോസ് വിസ്താര രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന്…
Read More » -
Business
റിലയൻസ് ജിയോ പിന്തുണയ്ക്കുന്ന കെയർ എക്‌സ്പർട്ടുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് ടെലികോം ഈജിപ്റ്റ്
കൊച്ചി/കെയ്‌റോ/ഗുരുഗ്രാം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന മുൻനിര ഹെൽത്ത് കെയർ ടെക്‌നോളജി കമ്പനിയായ കെയർ എക്‌സ്പർട്ടുമായി ടെലികോം ഈജിപ്റ്റ് പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. റിലയൻസ് ജിയോയ്ക്ക് നിക്ഷേപമുള്ള കമ്പനിയാണ് ഹെൽത്ത്‌കെയർ ടെക് കമ്പനിയാണ് കെയർ എക്‌സ്പർട്ട്. സമഗ്രമായ ഡിജിറ്റൽ ഹെൽത്ത്‌കെയർ പ്ലാറ്റ്‌ഫോം ഈജിപ്റ്റിൽ ലോഞ് ചെയ്യാനാണ് പുതിയ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഈജിപ്റ്റിനുള്ളിൽ തന്നെ സ്ഥാപിക്കുന്ന ദേശീയ, സുരക്ഷിത ക്ലൗഡ് സംവിധാനമുപയോഗിച്ചായിരിക്കും പ്ലാറ്റ്‌ഫോം മാനേജ് ചെയ്യുക. ഏകീകൃത ഇലക്ട്രോണിക് മെഡിക്കൽ റെക്കോഡുകൾ ഹോസ്പിറ്റൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റവുമായി കണക്റ്റ് ചെയ്യുന്നതാകും പുതിയ പ്ലാറ്റ്‌ഫോം. ക്ലിനിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശുപത്രികൾക്ക് വലിയ തോതിൽ ഗുണം ചെയ്യുന്നതാണ് ഈ പദ്ധതി. പ്രവർത്തനക്ഷമത കൂട്ടാനും ആഗോള മൽസരക്ഷമത കൈവരിക്കാനും ഇതിലൂടെ സാധിക്കും. നിലവിലുള്ള സംവിധാനങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പുതിയ കാര്യങ്ങൾ ഇന്റഗ്രേറ്റ് ചെയ്യാൻ കെയർഎക്‌സ്പർട്ട് ലഭ്യമാക്കുന്ന സേവനങ്ങളിലൂടെ സാധിക്കും. ബില്ലിംഗ് നടപടിക്രമങ്ങൾ ലളിതവൽക്കരിക്കുകയും റെവന്യൂ കളക്ഷൻ ത്വരിതപ്പെടുത്തുകയും…
Read More » -
Breaking News
മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള യുവതി മരിച്ചു; മൃതദേഹം സംസ്ക്കരിക്കാനുള്ള ശ്രമം തടഞ്ഞ് ആരോഗ്യ വകുപ്പ്
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ഇന്ന് മരിച്ചത്. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്ക്ക് സമ്പർക്ക പട്ടികയിലായിരുന്നു. ഇന്ന് ഉച്ചയോടെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.
Read More » -
Breaking News
അബ്ദുല്‍ റഹീമിന് തിരിച്ചടി: തടവ് 20 വര്‍ഷം തന്നെ; സൗദി കീഴ്ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ കീഴ്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതിയുടെ ഉത്തരവ്. മെയ് 26 നാണ് 20 വര്‍ഷത്തെ തടവിന് വിധിച്ചുള്ള കീഴ്ക്കോടതി വിധിയുണ്ടായത്. വിധിക്ക് ശേഷം പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ 11 മണിക്ക് അപ്പീല്‍ കോടതിയില്‍ സിറ്റിങ് ഉണ്ടായത്. 19 വര്‍ഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാല്‍ ആവശ്യമെങ്കില്‍ പ്രതിഭാഗത്തിന് മേല്‍ക്കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു. റഹീമിന്റെ അഭിഭാഷകാരും ഇന്ത്യന്‍ എംബസ്സി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂരും ഓണ്‍ലൈന്‍ കോടതിയില്‍ ഹാജരായിരുന്നു. കീഴ്ക്കോടതി വിധി ശരിവെച്ച അപ്പീല്‍ കോടതിയുടെ വിധി ആശ്വാസകരമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
Read More » -
Crime
കര്‍ണാടക ജയിലില്‍ ‘തടിയന്റവിടെ’യ്ക്കടക്കം ഫോണ്‍ എത്തിച്ചു; ജയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ 3 പേര്‍ എന്‍ഐഎ പിടിയില്‍
ബംഗളുരു: ഭീകരവാദ കേസില്‍ ജയിലില്‍ തടവില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട, ജയിലിലെ തടവുകാരെ മത തീവ്രവാദികള്‍ ആക്കിയതുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നസീര്‍ ഉള്‍പ്പെടെയുള്ള തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ കടത്തിയ കേസിലാണ് ജയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ 3 പേര്‍ എന്‍ഐഎ പിടിയിലായത്. സംഭവത്തില്‍ ജയില്‍ ഡോക്ടറും സിറ്റി ആംഡ് റിസര്‍വ് പോലീസുകാരനും ഉള്‍പ്പെടെ മൂന്ന് പേരെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കര്‍ണാടക സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ അഞ്ചിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, എഎസ്ഐ: ചാന്ദ് പാഷ, ഒളിവില്‍ പോയ ഒരു പ്രതിയുടെ അമ്മ അനീസ് ഫാത്തിമ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരച്ചിലിനിടെ, അറസ്റ്റിലായ പ്രതികളുടെ വീടുകളില്‍ നിന്ന് വിവിധ ഡിജിറ്റല്‍ ഉപകരണങ്ങള്‍, പണം, സ്വര്‍ണം, കുറ്റകരമായ രേഖകള്‍ എന്നിവ പിടിച്ചെടുത്തു. രാജ്യത്ത്…
Read More »