Month: July 2025

  • Breaking News

    പണിമുടക്കിന് ഐക്യദാർഢ്യം: വീട്ടിൽനിന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് നടന്ന് മന്ത്രി ശിവൻകുട്ടി

    തിരുവനന്തപുരം: പൊതുപണിമുടക്കിൽ നട്ടംതിരിഞ്ഞ് നാട്ടുകാർ പൊരിവെയിലിൽ റോഡിലൂടെ നടക്കുമ്പോൾ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റോസ് ഹൗസിൽനിന്ന് മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കു നടന്നെത്തി. ആറു മാസം മുൻപ് പ്രഖ്യാപിച്ച സമരമാണെന്നും ഒരു തവണ മാറ്റിവച്ചിരുന്നുവെന്നും സമരക്കാർ ബോധപൂർവം ജനങ്ങളെ ദ്രോഹിക്കുന്നുവെന്നു പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ‘‘കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗണേഷ് കുമാർ മന്ത്രിയെന്ന നിലയിൽ നടത്തിയ അഭിപ്രായപ്രകടനമാണ്. എന്നാൽ സമരത്തിന് അനുകൂല നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. തൊഴിലാളി വിരുദ്ധ നയങ്ങൾ പാസാക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ അതൊന്നും നടപ്പാക്കുന്ന പ്രശ്‌നമില്ല. കേന്ദ്രം തൊഴിലാളികളുമായി ചർച്ച ചെയ്യണം. എത്ര സംസ്ഥാനങ്ങളിൽ പണിമുടക്ക് നടന്നു എന്നതല്ല പ്രശ്‌നം. തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്‌നത്തിൽ എത്രത്തോളം കഴമ്പുണ്ട് എന്നതാണു കണക്കിലെടുക്കേണ്ടത്. മുതലാളിമാർക്കും കുത്തകകൾക്കും സഹായകരമായ നിലപാട് അംഗീകരിക്കാൻ പാടില്ല. സമരം ചെയ്ത് തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ ഏതെങ്കിലും സർക്കാർ വന്ന് തകിടംമറിക്കുന്നത് അനുവദിക്കുന്നത് ശരിയല്ല’’ – മന്ത്രി പറഞ്ഞു.

    Read More »
  • Kerala

    കീം പരീക്ഷാ ഫലം റദ്ദാക്കി; റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി; കേരള സിലബസുകാര്‍ക്ക് തിരിച്ചടി

    കൊച്ചി: പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) ഹൈക്കോടതി റദ്ദാക്കി. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്. മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാര്‍ഥികളുടെ ദീര്‍ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കീം ഫലം പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് പ്ലസ്ടു വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചത്. പ്രവേശന നടപടികളുടെ അന്തിമ ഘട്ടത്തിലാണ് പ്രോസ്പെക്ട്സില്‍ മാറ്റം വരുത്തിയത് എന്ന വിദ്യാര്‍ഥിനിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി. മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന വാദവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ വിധി. എന്‍ട്രന്‍സ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്കുകള്‍…

    Read More »
  • ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള: നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്, കോടതിരംഗത്ത് ജാനകി എന്ന പേര് മ്യൂട്ട് ചെയ്താൽ മതി, വാദം ഉച്ചക്ക്

    കൊച്ചി: ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്നതിനെതിരായ കേസിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്. സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യൽ കൂടി ചേർക്കണമെന്നും വ്യക്തമാക്കി നേരത്തെ 96 ഭാഗങ്ങൾ കട്ട് ചെയ്യണം എന്നായിരുന്നു സെൻസർ ബോർഡ് നിലപാട് എടുത്തിരുന്നത്. കേസിൽ ഉച്ചയ്ക്ക് ഒന്നേമുക്കാലിന് വിശദമായി വാദം കേൾക്കാം എന്ന ജസ്റ്റിസ് നഗരേഷ് അറിയിച്ചു.

    Read More »
  • Breaking News

    വ്യാജ ബില്ലുകളുണ്ടാക്കി, ആലിയ ഭട്ടിൽനിന്ന് തട്ടിയെടുത്തത് 77 ലക്ഷം രൂപ; മുൻ പിഎ അറസ്റ്റിൽ

    മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ടിന്റെ മുൻ പഴ്സനൽ അസിസ്റ്റന്റ് (പിഎ) അറസ്റ്റിൽ. ആലിയയിൽനിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വേദിക പ്രകാശ് ഷെട്ടി (32) അറസ്റ്റിലായത്. ജുഹു പൊലീസ് ബെംഗളൂരുവിൽനിന്നാണ് ഇവരെ പിടികൂടിയത്. തുടർന്നു മുംബൈയിലെത്തിച്ചു. ആലിയ ഭട്ടിന്റെ നിർമാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിലും സ്വകാര്യ അക്കൗണ്ടുകളിലും വേദിക 76.9 ലക്ഷം രൂപയുടെ ക്രമക്കേടുകൾ നടത്തിയെന്നാണ് കേസ്. 2022 മേയ് മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. ആലിയ ഭട്ടിന്റെ അമ്മയും നടിയും സംവിധായകയുമായ സോണി റസ്ദാൻ ജനുവരി 23ന് ജുഹു പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് വേദിക ഷെട്ടിക്കെതിരെ പൊലീസ് കേസെടുത്തത്. 2021 മുതൽ 2024 വരെ ആലിയ ഭട്ടിന്റെ പഴ്‌സനൽ അസിസ്റ്റന്റായിരുന്നു വേദിക ഷെട്ടി. ഈ സമയത്ത് നടിയുടെ സാമ്പത്തിക രേഖകളും പേയ്‌മെന്റുകളും വേദികയാണ് കൈകാര്യം ചെയ്തിരുന്നത്.…

    Read More »
  • Breaking News

    സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം: താലിബാൻ നേതാവിനും ചീഫ് ജസ്റ്റിസിനും‌ അറസ്റ്റ് വാറന്റ്, അസംബന്ധമെന്ന് താലിബാൻ

    ഹേഗ് :  സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ തുടരുന്ന അതിക്രമങ്ങളിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ ഭാഗമായ ചീഫ് ജസ്റ്റിസ് അബ്ദുൽ ഹക്കീം ഹഖാനി, പരമോന്നത ആത്മീയനേതാവ് ഹിബത്തുല്ല അഖുൻസാദ എന്നിവർക്കെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇരുവരും മാനവരാശിക്കെതിരായ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും മാത്രമല്ല, താലിബാന്റെ ലിംഗവിവേചനത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന മറ്റുള്ളവരും കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. താലിബാൻ അറസ്റ്റ് വാറണ്ടുകളെ “അസംബന്ധം” എന്ന് വിളിക്കുകയും ഐസിസിയെ അംഗീകരിക്കുന്നില്ലെന്ന് പറയുകയും ചെയ്തു. ഇസ്ലാമിക നിയമത്തിന്റെ വ്യാഖ്യാനത്തെ കുറ്റകൃത്യമെന്ന് വിളിച്ചുകൊണ്ട് ഇസ്ലാമിനോട് വിദ്വേഷം പ്രകടിപ്പിക്കുന്നതായും അവർ കോടതിയെ കുറ്റപ്പെടുത്തി. ജനുവരിയിൽ, താലിബാൻ അഫ്ഗാനിസ്ഥാൻ ഏറ്റെടുത്ത 2021 ഓഗസ്റ്റ് 15 മുതൽ ലിംഗാധിഷ്ഠിത പീഡനം നടത്തിയതിന് ഇരുവരും ക്രിമിനൽ ഉത്തരവാദിത്തമുള്ളവരാണെന്ന് ഐസിസിയുടെ ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു. 2021-ൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, താലിബാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആറാം ക്ലാസിനുശേഷം പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് വിലക്കിയിരിക്കുന്നു.…

    Read More »
  • India

    പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു, തിരുപ്പതി ദേവസ്വം ജീവനക്കാരനെ പുറത്താക്കി

    വിശാഖപട്ടണം: ക്രിസ്ത്യന്‍ പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതിന് തിരുപ്പതി ക്ഷേത്രത്തിലെ ജീവനക്കാരനെ സസ്‌പെന്‍ഡുചെയ്തു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തിരുപ്പതി പുട്ടൂര്‍ സ്വദേശി എ രാജശേഖരബാബുവിനെയാണ് തിരുപ്പതി ദേവസ്വം ജോലിയില്‍ നിന്ന് മാറ്റിനിറുത്തിയത്. ഹൈന്ദവേതര വിശ്വാസം പിന്തുടരുന്നു എന്ന് കണ്ടെതിനെത്തുടര്‍ന്നാണ് നടപടി എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഹിന്ദുമത വിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ ജോലിചെയ്യാന്‍ അര്‍ഹതയുള്ളത് എന്ന് സര്‍വീസ് നിയമങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ ഹൈന്ദവേതര ആചാരങ്ങളില്‍ നിന്നും ജീവിതരീതികളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ ദേവസ്വംബോര്‍ഡിന് അനുമതി നല്‍കുന്നുണ്ട്. ഹിന്ദുമതാചാരപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ് തിരുപ്പതി ദേവസ്വം. രാജശേഖരബാബു പള്ളിയിലെ ഞായറാഴ്ച പ്രാര്‍ത്ഥനകളില്‍ പതിവായി പങ്കെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ദേവസ്വം അധികൃതര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. അന്യമതസ്ഥരുടെ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നത് സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതിനാല്‍ പള്ളിയില്‍ പോകുന്നത് ഒഴിവാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ വീണ്ടും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയായിരുന്നു നടപടി എടുക്കാന്‍ തീരുമാനിച്ചത്. തിരുപ്പതി ദേവസ്വംബോര്‍ഡിന്റെ വിവിധ…

    Read More »
  • Breaking News

    ടേക്ക് ഓഫിനിടെ റണ്‍വേയിലേക്ക് ഓടിയെത്തി; വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങി യുവാവ് മരിച്ചു

    റോം: വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഇറ്റലിയിലെ മിലാന്‍ ബെര്‍ഗാമോ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സ്പെയിനിലെ അസ്റ്റൂറിയാസിലേക്ക് പോകുകയായിരുന്ന എ319 വോളോട്ടിയ വിമാനം പറന്നുയരുന്നതിനിടെ റണ്‍വേയിലേക്ക് ഓടിയെത്തിയ 35കാരനാണ് മരിച്ചത്. ഇയാള്‍ ഗ്രൗണ്ട് സ്റ്റാഫാണെന്നാണ് വിവരം. എന്‍ജിനില്‍ കുടുങ്ങിയ യുവാവ് തല്‍ക്ഷണം മരിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം വിമാനഗതാഗതം തടസപ്പെട്ടതായി മിലാന്‍ ബെര്‍ഗാമോ വിമാനത്താവള അധികൃതര്‍ അറിയിച്ചു. ആറ് ജീവനക്കാര്‍ രണ്ട് പൈലറ്റ്, നാല് ക്യാബിന്‍ ക്രൂ എന്നിവരുള്‍പ്പടെ ആകെ 154 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഇത്. രാവിലെ 10.20നാണ് അപകടം നടന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും എട്ട് വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷമാണ് വീണ്ടും വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

    Read More »
  • Breaking News

    ഭരണപ്രതിപക്ഷങ്ങളെ ഒരു പോലെ വെള്ളം കുടിപ്പിച്ച് ചാരസുന്ദരി! കേരളം ക്ഷണിച്ച 41 പേരില്‍ ഒരാള്‍; ജ്യോതി മല്‍ഹോത്ര ആരാണ് ?

    കൊച്ചി: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബ് വ്ലോഗര്‍ ജ്യോതി മല്‍ഹോത്രയെ ചൊല്ലി കേരളത്തില്‍ രാഷ്ട്രീലപ്പോര് കടുക്കുകയാണ്. ജ്യോതിയെ സംസ്ഥാന ടൂറിസംവകുപ്പ് കേരളത്തിലേക്ക് ക്ഷണിച്ചതെന്ന വിവരം പുറത്തുവന്നതാണ് വിവാദങ്ങളുടെ തുടക്കം. ജ്യോതി മല്‍ഹോത്രയെ ടൂറിസം വകുപ്പിന്റെ പ്രമോഷനുവേണ്ടി ക്ഷണിച്ചുവരുത്തിയ സംഭവത്തില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രനാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ആദ്യം വിമര്‍ശനം ഉന്നയിച്ചിരുന്നത്. പിന്നീട് വിഷയം ബിജെപി ദേശീയ വക്താവ് അടക്കം ഏറ്റെടുക്കുകയും സംസ്ഥാന സര്‍ക്കാരിനും മന്ത്രി മുഹമ്മദ് റിയാസിനും എതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തില്‍ അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം പങ്കെടുത്തിരുന്നെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതോടെ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ ആറ് പേരില്‍ ഒരാളാണ് ഹരിയാന സ്വദേശിയായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര. വാട്‌സ്ആപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ജ്യോതി വിവരങ്ങള്‍ പങ്കുവച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആരാണ്…

    Read More »
  • Crime

    പാക് നടിയെ മരിച്ച നിലയില്‍ കണ്ടെത്തി; അഴുകിത്തുടങ്ങിയ മൃതദേഹം അപ്പാര്‍ട്ട്മെന്റില്‍, ഏഴു വര്‍ഷമായി ഒറ്റയ്ക്ക് താമസം

    ഇസ്ലാമാബാദ്: പാകിസ്താനി നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എത്തിഹാദ് കൊമേഴ്സ്യല്‍ ഏരിയയിലെ ഫേസ് 6-ലെ അപ്പാര്‍ട്ട്മെന്റിലാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഈ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കാണ് നടി താമസിച്ചിരുന്നത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനാലും ഒരു അനക്കവും കേള്‍ക്കാത്തതിനാലും സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി. വസ്തുതകള്‍ സ്ഥിരീകരിക്കുന്നതുവരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് സംഘമെത്തി സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിച്ചു. മരണം നടന്നിട്ട് ഏകദേശം രണ്ടാഴ്ചയോളമായതായി പോലീസ് കരുതുന്നു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് വാതില്‍ തകര്‍ത്ത് അകത്ത് കയറിയതോടെയാണ് അസ്ഗറിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. വളരെയധികം അഴുകിയ നിലയിലാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് മേല്‍നോട്ടം നല്‍കുന്ന ഡോ. സുമയ്യ സയ്യിദ് പറഞ്ഞു. കൃത്യമായ മരണകാരണം കണ്ടെത്താന്‍ ഈ സാഹചര്യത്തില്‍…

    Read More »
  • Breaking News

    ഉത്തരേന്ത്യയിലെ മഴക്കെടുതി, ഒരു മാസത്തിനിടെ മരണം 130 കടന്നു; ഛത്തീസ്​ഗഢിൽ 17 പേരെ സാഹസികമായി രക്ഷിച്ചു

    ന്യൂഡൽഹി: കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും ഉത്തരേന്ത്യയിലുണ്ടായ മഴക്കെടുതിയിൽ ഒരു മാസത്തിനിടെ മരണം 130 കടന്നെന്ന് റിപ്പോർട്ട്. ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 80 ആയി. കാണാതായ 35 പേർക്കായി തെരച്ചിൽ ഊർജിതമാക്കി. ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതി റിപ്പോർട്ട് ചെയ്തത്. ഏറ്റവും നാശം ഹിമാചലിലെ മാണ്ഡിയിലാണ്. ജൂണ്‍ 20ന് ആരംഭിച്ച മണ്‍സൂണിന് പിന്നാലെ 78 മരണങ്ങളാണ് ഹിമാചല്‍ പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 28 പേര്‍ റോഡ് അപകടത്തില്‍ മരിച്ചപ്പോള്‍ ബാക്കിയുള്ള 50 പേര്‍ മരിച്ചത് മേഘവിസ്‌ഫോടനം, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയിലാണ്. ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ മരണം 70 കടന്നു. റോഡ് അപകടങ്ങളിൽ മരിച്ചത് 50ലധികം പേരാണെന്നാണ് റിപ്പോർട്ടുകൾ. കാര്യമായ നാശനഷ്ടമുണ്ടായ ഉത്തരകാശിയിൽ മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി വ്യോമ നിരീക്ഷണം നടത്തി. മഴക്കെടുതിയിൽ ഉത്തരകാശിയിൽ മാത്രം മരിച്ചത് എട്ടു പേരാണ്. അതേസമയം ഛത്തീസ്​ഗഡ്ഢിലെ കോബ്രയിൽ വെള്ളം കയറിയ വീടിന് മുകളിൽ കുടുങ്ങിയ കുടുംബത്തിലെ 17 പേരെ സാഹസികമായി രക്ഷപ്പെടുത്തി.…

    Read More »
Back to top button
error: