Social MediaTRENDING

പുരുഷന്‍മാരും ട്രാന്‍സ്‌ജെന്‍ഡറുകളും മാത്രമായാല്‍ അവിടം ചുടുകാടാകും; ഞാന്‍ യൂട്രസ് ഇല്ലാത്ത സ്ത്രീ; വിവാദത്തിന് തിരികൊളുത്തി ഷക്കീലയുടെ വളര്‍ത്ത് ‘മകള്‍’

ടി ഷക്കീലയുടെ വളര്‍ത്തു മകളായി അറിയപ്പെടുന്ന ട്രാന്‍സ് യുവതി മില്ല അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ട്രാന്‍സ് സമൂഹത്തെ താന്‍ അധികം പിന്തുണയ്ക്കുന്നില്ലെന്ന് മില്ല പറയുന്നു. എല്‍ജിബിടിക്യു പ്ലസില്‍ എല്‍ജിബിടിക്യു വരെ തനിക്ക് അറിയാമെന്നും പ്ലസിനെ തനിക്കറിയില്ലെന്നും മില്ല പറയുന്നു. തമിഴ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

ട്രാന്‍സ് ആളുകളെയും ഞാന്‍ വലുതായി പിന്തുണയ്ക്കുന്നില്ല. നമുക്ക് ഉള്ളില്‍ തിരിച്ചറിവ് വന്നിട്ട് ട്രാന്‍സ് ആകണം. 13 വര്‍ഷത്തോളമായി എന്റെ ഈ യാത്ര തുടങ്ങിയിട്ട്. ഇക്കാലയളവിനിടെ ബയോളദിക്കലായ പുരുഷനോ സ്ത്രീയോ അഭിമുഖീകരിക്കാത്ത പല പ്രശ്‌നങ്ങളും ഞാന്‍ നേരിട്ടു. അതിനാല്‍ ഇങ്ങനെ മാറണമെങ്കില്‍ നിങ്ങള്‍ക്ക് ഉള്ളില്‍ നിന്നും ശരിക്കും തോന്നിയ ശേഷം മാത്രം മാറുക. അതുവരെ ശാന്തരാകുക. വിദ്യഭ്യാസം നേടുക. ഒരു നാടുണ്ടെന്ന് കരുതുക. അവിടെ 50 സ്ത്രീകളും 50 പുരുഷന്‍മാരുമുണ്ട്.

Signature-ad

നൂറ് വര്‍ഷത്തിനുള്ളില്‍ അത് ഒരു നാടായി മാറും. എന്നാല്‍ 50 പുരുഷന്‍മാരും 50 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളോ മറ്റോ ആണെങ്കില്‍ നൂറ് വര്‍ഷത്തിനുള്ളില്‍ ചുടുകാട് ആയി മാറും. എന്റെ ചുറ്റുമുള്ള ലോകത്തെ ഞാന്‍ അങ്ങനെയാക്കി മാറ്റാന്‍ ആ?ഗ്രഹിക്കുന്നില്ല. അതേസമയം എല്ലാവരുടെ ഫീലിംഗ്‌സിനെയും ബഹുമാനിക്കുന്നു. രണ്ട് ജെന്‍ഡര്‍ മാത്രമേയുള്ളൂവെന്ന് അമേരിക്കയില്‍ പറയുന്നു. അത് ഞാനൊരു പ്രശ്‌നമായി കാണുന്നില്ല. യൂട്രസ് ഇല്ലാത്ത സ്ത്രീയായാണ് താന്‍ സ്വയം കരുതുന്നതെന്നും മില്ല പറഞ്ഞു.

മില്ലയുടെ പരാമര്‍ശത്തില്‍ ട്രാന്‍സ് സമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ലഭിക്കുന്നത്. കമ്മ്യൂണിറ്റിയെക്കുറിച്ച് തെറ്റായ പ്രതിച്ഛായ ഉണ്ടാക്കുന്ന പ്രസ്താവനയാണിതെന്നാണ് വാദം. ഷക്കീല മക്കളായി വളര്‍ത്തിയ ട്രാന്‍സ് വ്യക്തികള്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ മുമ്പും നടത്തിയിട്ടുണ്ടെന്നുമാണ് വിമര്‍ശനം.

Back to top button
error: