Month: July 2025

  • Breaking News

    എയര്‍ ഇന്ത്യ അപകടം: പൈലറ്റുമാരെ പഴിക്കാന്‍ വരട്ടെ; ബോയിംഗ് ഡ്രീംലൈനറിലെ സോഫ്റ്റ്‌വേറിന് പൈലറ്റിന്റെ സഹായമില്ലാതെ എന്‍ജിനിലേക്കുള്ള ഇന്ധനം വിഛേദിക്കാന്‍ കഴിയുമെന്ന് ഏവിയേഷന്‍ വിദഗ്ധ; മുമ്പ് രണ്ടുവട്ടം സംഭവിച്ചു; ബോയിംഗ് കമ്പനിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നെന്ന സൂചനയുമായി വെളിപ്പെടുത്തല്‍

    ന്യൂയോര്‍ക്ക്: ബോയിംഗ് വിമാനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷ്ന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മേരി ഷിയാവോ. ബോയിംഗ് വിമാനങ്ങളുടെ ഇന്ധന സ്വിച്ച് സംബന്ധിച്ചാണ് ഇവരുടെ വെളിപ്പെടുത്തല്‍. വിമാനത്തിന്റെ എന്‍ജിനിലേക്കുള്ള ഇന്ധന സ്വിച്ച് തനിയെ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വേര്‍ സംവിധാനം ബോയിംഗ് വിമാനങ്ങള്‍ക്കുണ്ടെന്നും ആകാശത്തുവച്ച് ഇതു രണ്ടു വട്ടം സംഭവിച്ചിട്ടുണ്ടെന്നും അഹമ്മദാബാദ് അപകടം സംബന്ധിച്ച് അന്തിമ തീരുമാനങ്ങളിലേക്ക് എത്തുംമുമ്പ് ഇതേക്കുറിച്ചു പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യ വിമാന അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള വ്യാപക നീക്കം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഇവരുടെ ഗുരുതര വെളിപ്പെടുത്തല്‍. ബോയിംഗ് 787 വിമാനങ്ങള്‍ക്കു സോഫ്റ്റ്‌വേര്‍ അധിഷ്ഠിത ഫ്യൂവല്‍ സ്വിച്ച് സംവിധാനമുണ്ട്. 75 ശതമാനം കേസുകളിലും പൈലറ്റുമാരാണ് ഇക്കാര്യത്തില്‍ പഴി കേള്‍ക്കാറ്. എന്നാല്‍, അങ്ങനെയല്ലാത്ത സംഭവങ്ങളുണ്ടെന്നും ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയായ ബര്‍ഖ ദത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. 2019ല്‍ നിപ്പോണ്‍ എയര്‍വേയ്‌സിന്റെ ബോയിംഗ് 787 ന്റെ ഇന്ധന സ്വിച്ചുകള്‍ ആകാശത്തുവച്ച് ഓഫ്…

    Read More »
  • Breaking News

    രാഹുല്‍ എവിടെ? പരിശീലന സെഷനില്‍ മുഴുവന്‍ താരങ്ങളും ഇറങ്ങിയപ്പോള്‍ രാഹുല്‍ മാത്രം മിസിംഗ്! ഔദ്യോഗിക വിശദീകരണം നല്‍കാതെ ബിസിസിഐ; നാലാം ടെസ്റ്റ് ഇന്ത്യക്ക് നിര്‍ണായകം

    ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യക്കു വിജയം അനിവാര്യമായിരിക്കേ സ്റ്റാര്‍ ബാറ്റ്‌സ്മാന്റെ അഭാവത്തില്‍ ആശങ്ക. മത്സരത്തിനു മുമ്പായുള്ള പരിശീലന സെഷനില്‍ കെ.എല്‍. രാഹുലിനെ കാണാതായതോടെയാണ് ആരാധകര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്ത്യന്‍ ടീം കെന്റ് കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരിശീലനം നടത്തിയത്. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര നിലവില്‍ 2-1 ന് ഇംഗ്ലണ്ടിന് അനുകൂലമായതിനാല്‍, ജൂലൈ 23 ന് ആരംഭിക്കുന്ന മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. പരമ്പരയില്‍ ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനക്കാരില്‍ ഒരാളായ രാഹുല്‍ ഒഴികെ മിക്കവാറും എല്ലാ കളിക്കാരും പരിശീലനത്തില്‍ പങ്കെടുത്തു. മികച്ച ഫോമില്‍ പരമ്പരയിലുടനീളം കെ.എല്‍. രാഹുല്‍ അസാധാരണമായ ഫോമിലാണ്. ആദ്യ ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും രണ്ട് സെഞ്ച്വറികള്‍ അദ്ദേഹം ഇതിനകം നേടിയിട്ടുണ്ട്, കൂടാതെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 62.00 എന്ന മികച്ച ശരാശരിയില്‍ 375 റണ്‍സ് നേടിയിട്ടുണ്ട്. പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ അദ്ദേഹം നിലവില്‍…

    Read More »
  • Breaking News

    മധസ്ഥത വഹിച്ചതായി വിവരമില്ല; കാന്തപുരത്തിന്റെ ഇടപെടല്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; ‘ബ്ലഡ് മണി’യുടെ കാര്യത്തില്‍ കൂടുതല്‍ സമയം ചോദിച്ചു; അനൗദ്യോഗിക ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നു മുന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

    ന്യൂഡല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ കാന്തപുരം മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബ്ലെഡ് മണിയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കൂടുതല്‍ സമയം ചോദിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരുടെ നേതൃത്വത്തില്‍ യെമനിലെ മതപണ്ഡിതരുമായി നടത്തിയ ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങളെ കണ്ടത്. കേന്ദ്ര സർക്കാർ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അഭിഭാഷകനെ നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നടപ്പാക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് കഴിഞ്ഞ ദിവസം മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ച് യെമന്‍ കോടതി ഉത്തരവിറക്കിയത്. യെമനിലെ മതപണ്ഡിതരുമായി ചര്‍ച്ച നടത്തിയ കാര്യം കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാരുടെ നിര്‍ദേശപ്രകാരം പ്രമുഖ സുഫി പണ്ഡിതന്‍ ഹബിബ്  ഉമര്‍ ബിന്‍ ഹാഫിള്‍ ആണ് യെമനില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബുവുമായും യെമന്‍ ഭരണകൂട പ്രതിനിധിയുമായും ജിനായത്ത് കോടതി സുപ്രീം ജഡ്ജുമായും…

    Read More »
  • Kerala

    അമ്പമ്പോ! തീവില; ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് 529 രൂപ

    കൊച്ചി: കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് ഇന്ന് മുതല്‍ 529 രൂപ. ലിറ്ററിന് 110 രൂപ കൂട്ടാന്‍ തീരുമാനിച്ചതോടെയാണ് ഇത്. മറ്റു ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും നാടന്‍ വെളിച്ചെണ്ണയും ലീറ്ററിന് 420 – 480 രൂപയ്ക്കു കിട്ടുമ്പോഴാണു കുത്തനെയുള്ള വില വര്‍ധന. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി. നാലു മാസത്തിനുള്ളിലെ നാലാമത്തെ വില വര്‍ധനയാണിത്. കേരയ്ക്ക് ഏറ്റവും കൂടുതല്‍ വിറ്റുവരവ് ഓണക്കാലത്താണ്. 2500 ടണ്ണാണ് ഓരോ ഓണത്തിനും വിറ്റഴിയുന്നത്. എന്നാല്‍, വില സാധാരണക്കാരനറ താങ്ങാനാകാത്ത നിലയിലെത്തിയതിനാല്‍ ഇക്കുറി ഉപഭോക്താക്കള്‍ മറ്റു ബ്രാന്‍ഡുകളിലേക്ക് തിരിയും. പൊതുവിപണിയിലെ വെളിച്ചെണ്ണ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ഉല്‍പാദിപ്പിക്കുന്ന കേരയുടെ വില കുത്തനെ ഉയര്‍ത്തിയത്. കൊപ്ര സംഭരണത്തിലെ കെടുകാര്യസ്ഥതയും വന്‍കിട ലോബികളെ സഹായിക്കാന്‍ വിപണിവിലയെക്കാള്‍ കൂടിയ തുകയ്ക്ക് കൊപ്ര വാങ്ങിയതുമാണു കേരയുടെ നിലനില്‍പിനു ഭീഷണിയാകുന്ന വിലക്കയറ്റത്തിനു വഴിയൊരുക്കിയതെന്നാണ് ആക്ഷേപം.…

    Read More »
  • Kerala

    പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്ക്: ഭാര്യാപിതാവിന്റെ സംസ്‌കാര ചടങ്ങിനെത്താനായില്ല, പ്രതിഷേധിച്ച് വ്യവസായി

    തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ വ്യവസായിയുടെ പ്രതിഷേധം. കനത്ത ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ഭാര്യാപിതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെന്ന് പറഞ്ഞ് എന്‍ടിസി മാനേജിങ് ഡയറക്ടര്‍ വര്‍ഗീസ് ജോസ് ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത 544-ല്‍ അടിപ്പാത നിര്‍മാണ പ്രദേശങ്ങളിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. കൊടകര പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30നായിരുന്നു വര്‍ഗീസ് ജോസിന്റെ ഭാര്യാപിതാവിന്റെ സംസ്‌കാരച്ചടങ്ങ്. ഇതിനായി നേരത്തെ തന്നെ പുറപ്പെട്ടെങ്കിലും ഗതാഗതക്കുരുക്ക് കാരണം തനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒന്നരമണിക്കൂറോളം വൈകിയാണ് ചടങ്ങിനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കാര ചടങ്ങില്‍ നിന്ന് തിരികെ വരുംവഴിയാണ് ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ചത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാകാത്തതിന്റെ വിഷമം ചൂണ്ടിക്കാട്ടിയ വര്‍ഗീസ് ജോസ് ‘എന്തിനാണ് ഞാന്‍ ടോള്‍ നല്‍കുന്നത്’ എന്നും ചോദിച്ചായിരുന്നു പ്രതിഷേധം. ടോള്‍ പ്ലാസക്കാര്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, പോലീസ് അറസ്റ്റ് ചെയ്യട്ടെ എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. 45 മിനിറ്റോളം പ്രതിഷേധിച്ച ശേഷമാണ് സ്ഥലത്ത്…

    Read More »
  • Kerala

    ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്; പ്രതിക്ക് തടവ് ശിക്ഷ, 2000 രൂപ പിഴ

    കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ അധിക്ഷേപര്‍ഹമായ പോസ്റ്റിട്ടയാള്‍ക്ക് മൂന്ന് ദിവസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്‌കുമാറിനെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചത്. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രനും ദേവസ്വം ബെഞ്ചിനുനെതിരെ ആയിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റുകള്‍. സമാന രീതിയില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് നേരത്തെയും പ്രതിക്കെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ കേസ് എടുത്തിരുന്നെങ്കിലും മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും പോസ്റ്റുകള്‍ പ്രസിദ്ധികരിച്ചതും കോടതി വീണ്ടും ക്രിമിനല്‍ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുകയും ചെയ്തത്. കേസിലെ സാക്ഷിമൊഴികളും കേസിനു ആസ്പദമായ ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ നിന്നും ക്രിമിനല്‍ കോടതിയലക്ഷ്യം നടത്തിയതായി വ്യക്തം ആവുന്നതായി കോടതി പറഞ്ഞു. ജസ്റ്റിസ്മാരായ രാജ വിജയരാഘവനും ജോബിന്‍ സെബാസ്റ്റ്യനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ക്രിമിനല്‍ കോടതിയലക്ഷ്യ കേസില്‍ പ്രതിയെ ശിക്ഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ കെ കെ ധീരേന്ദ്രകൃഷ്ണന്‍ ഹാജരായി. ജസ്റ്റിസ്സ് ദേവന്‍ രാമചന്ദ്രനെ…

    Read More »
  • Breaking News

    കേറല്ലേ കേറല്ലേ എന്ന് പറഞ്ഞതാ, പക്ഷേ… മിഥുന്‍ ഷെഡിലിറങ്ങിയത് ജനാലവഴി; അപകടമുണ്ടാക്കിയത് ഷെഡ് നിര്‍മാണം ?

    കൊല്ലം: സ്‌കൂള്‍ മൈതാനത്തിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനോട് ചേര്‍ന്ന് തകരഷീറ്റില്‍ സൈക്കിള്‍ ഷെഡ് നിര്‍മിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍. ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ പലതവണ കെഎസ്ഇബിയോട് ആവശ്യപ്പെട്ടെന്നും നാട്ടുകാര്‍ പറയുന്നു. മൈതാനത്തോട് ചേര്‍ന്നുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ ഭിത്തിയിലാണ് സൈക്കിള്‍ ഷെഡ് നിര്‍മിച്ചിരിക്കുന്നത്. മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈന്‍ വലിച്ചിട്ട് വര്‍ഷങ്ങളായി. പക്ഷേ, അടുത്തിടെ ഷെഡ് നിര്‍മിച്ചപ്പോള്‍ ലൈന്‍ തകരഷീറ്റിന് തൊട്ട് മുകളിലായി. ക്ലാസിന് ഉള്ളിലൂടെ ഷെഡിലേക്ക് ഇറങ്ങാന്‍ കഴിയും. ബഞ്ച് ഉപയോഗിച്ചാണ് മിഥുന്‍ ക്ലാസിനുള്ളില്‍നിന്നും തകര ഷീറ്റിലേക്ക് ഇറങ്ങിയത്. ചെരുപ്പ് എടുക്കുമ്പോള്‍ ഷീറ്റില്‍നിന്ന് തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഇന്നു രാവിലെ 9.15 ഓടെയാണ് ഷോക്കേറ്റ് മരിച്ചത്. ക്ലാസ് മുറിയിലെ ബോര്‍ഡിന് തൊട്ട് മുകളില്‍ ജനലുണ്ട്. ഇത് പലകവച്ച് മറച്ചിരിക്കുകയാണ്. പലക ഇളക്കി മാറ്റിയാണ് മിഥുന്‍ ഷീറ്റിലേക്ക് കയറിയത്. രാവിലെ എട്ടരയോടെയാണ് അപകടം. ആ സമയത്ത് അധ്യാപകര്‍ സ്‌കൂളിലുണ്ടായിരുന്നു. പ്രാഥമിക ശുശ്രൂഷകള്‍…

    Read More »
  • Breaking News

    അയിഷയുടെ മനസിലെന്താണ്? സിപിഎം മുന്‍ എംഎല്‍എ കോണ്‍ഗ്രസ് പരിപാടിയില്‍; ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കും

    കൊല്ലം: കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ അയിഷാ പോറ്റി കോണ്‍ഗ്രസ് പരിപാടിയില്‍. നാളെ നടക്കുന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗത്തിലാണ് പങ്കെടുക്കുക. അനാരോഗ്യം ചൂണ്ടിക്കാട്ടി സിപിഎം വേദികളില്‍ നിന്ന് കുറച്ചുനാളായി അയിഷാ പോറ്റി വിട്ടുനില്‍ക്കുകയായിരുന്നു. കൊട്ടാരക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന മ്മന്‍ ചാണ്ടി അനുസ്മരണ പരിപാടി കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ചാണ്ടി ഉമ്മനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ രാഷ്ട്രീയം കാണേണ്ട എന്നാണ് ആയിഷ പോറ്റിയുടെ വിശദീകരണം.അതേസമയം,അയിഷ പോറ്റി കോണ്‍ഗ്രസിലെത്തുമെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്.  

    Read More »
  • Crime

    കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍; ജോലി കിട്ടിയത് ആശ്രിത നിയമനം വഴി; ഒരു വര്‍ഷമായി പൊലീസ് നിരീക്ഷണത്തില്‍

    കൊച്ചി: എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍. എളമക്കര സ്വദേശി അഖില്‍ ജോസഫാ(35)ണ് പിടിയിലായത്. ദേഹപരിശോധനയില്‍ 2.63 ഗ്രാം എംഡിഎംഎയും 3.76 ഗ്രാം ഹാഷിഷ് ഓയിലും ഇയാളില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ബോള്‍ഗാട്ടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്ന് ഡാന്‍സഫ് സംഘമാണ് ഇയാളെ പിടികൂടിയത്. പതിവായി ലഹരി ഉപയോഗിച്ചിരുന്ന അഖില്‍ മാസങ്ങളായി ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരന്‍ കൂടിയാണ് അഖില്‍. റെയില്‍വേയുടെ എറണാകുളം മേഖലയിലെ ടിടിഇ ആണ്. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അഖിലിന് ലഭിച്ചതാണ് ടിടിഇ ജോലി. ലഹരി വസ്തുക്കള്‍ കൈമാറുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരി ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാനുള്ള നമ്പര്‍ വഴിയാണ് ഡാന്‍സാഫിന് സൂചന ലഭിച്ചത്.

    Read More »
  • Social Media

    ‘നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ഞാന്‍ റേപ്പ് ചെയ്തിട്ടുണ്ടെന്ന്? ഇല്യൂഷണില്‍ അവര്‍ സംസാരിക്കുന്നതിന് എനിക്കെങ്ങനെ മറുപടി നല്‍കാനാകും’

    കഴിഞ്ഞ ദിവസം നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പങ്കാളി എലിസബത്ത് രംഗത്തെത്തിയിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ബാലയും കുടുബവുമായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ വീഡിയോയിലൂടെ രംഗത്തെത്തിയത്. ആശുപത്രി കിടക്കയില്‍ മൂക്കില്‍ ട്യൂബ് ഇട്ടുകിടക്കുന്ന നിലയിലായിരുന്നു എലിസബത്ത് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിക്കുന്നതിന് മുമ്പ് എനിക്ക് നീതി കിട്ടണമെന്ന അടിക്കുറിപ്പോടെ ഫേസ്ബുക്ക് പേജിലാണ് അവര്‍ വീഡിയോ പങ്കുവച്ചത്. എലിസബത്തിന്റെ ആരോപണം തള്ളി ബാല രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. എലിസബത്തിനെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ തെളിവ് ഹാജരാക്കട്ടേയെന്ന് ബാല പറഞ്ഞു. ഒരു മാദ്ധ്യമത്തോടായിരുന്നു നടന്റെ പ്രതികരണം. എലിസബത്ത് നന്നായി ജീവിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബാല വ്യക്തമാക്കി. ‘കേസ് കോടതിയില്‍ നടക്കുന്നുണ്ട്. പിന്നെയും പിന്നെയും ഉപദ്രവിക്കുന്നതുപോലെ ചെയ്യുന്നത് ഞങ്ങളുടെ കുടുംബത്തെ ബാധിക്കുന്നുണ്ട്. എന്റെ ഭാര്യയുടെ പേര് കോകില. ഞങ്ങള്‍ സുഖമായി ജീവിക്കുകയാണ്. എല്ലാവരും നല്ല രീതിയില്‍ ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആദ്യം തന്നെ പറയുകയാണ് അവര്‍ എന്റെ ശത്രുവല്ല. എന്റെ കൂടെ…

    Read More »
Back to top button
error: