Month: July 2025
-
Breaking News
സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം; പിന്തിരിഞ്ഞോടിയപ്പോള്‍ തെറിയഭിഷേകം; പത്തനംതിട്ടയില്‍ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. പള്ളിക്കല്‍ പഴകുളം തെങ്ങിനാല്‍ ശ്യാം നിവാസില്‍ ശ്യാംകുമാര്‍ (35) ആണ് പിടിയിലായത്. സ്‌കൂള്‍ വിട്ട് വന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നിലാണ് ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയത്. വൈകിട്ട് നാലുമണിയോടെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നിലായിരുന്നു ഇയാളുടെ അതിക്രമം. അശ്ലീലം പറയുകയും കുട്ടികള്‍ക്ക് നേരെ വസ്ത്രം മാറ്റി സ്വകാര്യഭാഗം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പരിഭ്രാന്തരായി കുട്ടികള്‍ തിരിഞ്ഞോടിയപ്പോള്‍ പിന്നാലെ ചെന്ന് അസഭ്യം പറയുകയും ചെയ്തു. കൂടല്‍ പൊലീസ് കലഞ്ഞൂരില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്കെതിരെ പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസെടുത്തത്.
Read More » -
Breaking News
അച്ഛനെ കൊന്ന 19-കാരന്‍ മൊബൈലിന് അടിമ, ഫോണ്‍ കിട്ടിയത് കോവിഡ് കാലത്ത് പഠനത്തിന്; ബൈക്ക് മാറ്റിത്തരണമെന്ന് വാശി; മകനെ പേടിച്ച് താമസം മാറി മാതാപിതാക്കള്‍; ദിനബത്ത 150 രൂപ!
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ റിമാന്‍ഡില്‍. അതിയന്നൂര്‍ പഞ്ചായത്തിലെ പട്ട്യക്കാല വടക്കരിക് സംഗീത് ഭവനില്‍നിന്ന് കാഞ്ഞിരംകുളം പിനനിന്നയില്‍ വാടകവീട്ടില്‍ താമസിക്കുന്ന സുനില്‍കുമാറി(60)നെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ സിജോയ് സാമുവല്‍(19) നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ജൂണ്‍ 11-നാണ് സിജോയ് സാമുവല്‍ അച്ഛനെ ആക്രമിച്ചത്. തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന സുനില്‍കുമാര്‍ കഴിഞ്ഞദിവസം മരിച്ചു. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗവും വീഡിയോ ഗെയിം ആസക്തിയുമാണ് സിജോയ് സാമുവലിനെ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കോവിഡ് കാലത്ത് പഠനത്തിനായാണ് സിജോയ്ക്ക് മൊബൈല്‍ ലഭിച്ചത്. പിന്നീട് ഇതിന്റെ ഉപയോഗം അമിതമായി. വീഡിയോ ഗെയിമുകളും ഇന്റര്‍നെറ്റ് വഴിയുള്ള പല സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായാണ് സൂചന. മൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് സിജോയിയെ കൂടുതല്‍ ചൊടിപ്പിച്ചിരുന്നു. അടുത്തിടെ സിജോയ് ആവശ്യപ്പെട്ടതുപ്രകാരം രക്ഷിതാക്കള്‍ ബൈക്ക് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍, ഇതിന് മൈലേജില്ലെന്ന് പറഞ്ഞ് മറ്റൊരു ബൈക്ക് വാങ്ങിത്തരാന്‍ സിജോയ് വാശിപിടിച്ചു. മാത്രമല്ല, സുനില്‍കുമാര്‍ തനിക്ക് കിട്ടിയ അഞ്ചു…
Read More » -
Kerala
പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സതേടിയ പതിനാറുകാരി മരിച്ചു
വയനാട്: പാമ്പുകടിയേറ്റത് മനസ്സിലാക്കാതെ ശാരീരിക അസ്വസ്ഥതയുമായി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ച 16 വയസ്സുകാരി മരിച്ചു. വള്ളിയൂര്‍ക്കാവ് കാവ്കുന്ന് പുള്ളില്‍ വൈഗ വിനോദ് ആണ് മരിച്ചത്. ആറാട്ടുതറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത്. ഉടന്‍ വിഷത്തിനുള്ള ചികിത്സ നല്‍കിയെങ്കിലും സ്ഥിതി ഗുരുതരമായി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാമ്പു കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലില്‍ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടത്. പിതാവ്: വിനോദ്, മാതാവ്: വിനീത. സഹോദരി: കൃഷ്ണപ്രിയ.
Read More » -
Kerala
മരണമുഖത്തും പതറാതെ സഹദേവന്‍; 9 കുട്ടികളെ സുരക്ഷിതരാക്കി ബസ് ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി
തൃശൂര്‍: തിരക്കേറിയ വഴിയില്‍ സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഡ്രൈവര്‍ കുട്ടികളെ സുരക്ഷിതരാക്കി മരണത്തിന് കീഴടങ്ങി. ശാരീരിക അസ്വസ്ഥതയുണ്ടായപ്പോഴും ഡ്രൈവര്‍ എം വി സഹദേവന്റെ ഏകചിന്ത വാഹനത്തിലുള്ള കുരുന്നുകളെ കുറിച്ചായിരുന്നു. വേദനയ്ക്കിടയിലും റോഡരികിലേക്ക് ബസ് സുരക്ഷിതമായി ഒതുക്കിനിര്‍ത്തി. പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. പതിവുപോലെ പൂപ്പത്തി സരസ്വതിവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെയും കയറ്റി കുട്ടികളുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് കുരുവിലശ്ശേരി മാരിക്കല്‍ കരിപാത്ര സഹദേവന് (64) അസ്വസ്ഥതയുണ്ടായത്. മാള-അന്നമനട റോഡിലൂടെയുള്ള യാത്രയ്ക്കിടെ കുഴഞ്ഞുപോയ സഹദേവന്‍ പതറാതെ വാഹനം മേലഡൂരിലെ പെട്രോള്‍ പമ്പിനടുത്ത് മാറ്റിനിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ അപ്പോള്‍ 9 വിദ്യാര്‍ത്ഥികളും സ്‌കൂള്‍ ജീവനക്കാരിയും ഉണ്ടായിരുന്നു. സഹദേവന്‍ കുഴഞ്ഞുവീണപ്പോള്‍ ജീവനക്കാരി വാഹനത്തില്‍നിന്ന് ഇറങ്ങി നാട്ടുകാരുടെ സഹായം അഭ്യര്‍ത്ഥിച്ചു. പെട്രോള്‍ പമ്പിലെ ജീവനക്കാരെത്തി അതുവഴി വന്ന കാറിലാണ് അടുത്തുള്ള മാളയിലെ ബിലീവേഴ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രണ്ടുവര്‍ഷമായി സഹദേവന്‍ ഈ സ്‌കൂളില്‍ ഡ്രൈവറായി ജോലിനോക്കുന്നു. ഭാര്യ: രജനി. മക്കള്‍: ശരണ്യ, നികേഷ്.…
Read More » -
NEWS
കുവൈത്തില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക്; ജാഗ്രത വേണമെന്ന് അധികൃതര്‍
കുവൈത്ത് സിറ്റി: വരും ദിവസങ്ങളില്‍ കുവൈത്തില്‍ ചൂട് ഉയരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. താപനില 50 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക് ഉയരുമെന്ന് കാലവാസ്ഥ കേന്ദ്രം അറിയിച്ചു. നിലവില്‍ പകലും,രാത്രിയും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് റാബിയ മേഖലയില്‍ ആണ്. ഇവിടെ കഴിഞ്ഞ ചൊവ്വാഴ്ച 51 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. ജഹ്‌റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ 50 ഡിഗ്രി സെല്‍ഷ്യസിലും താപനില എത്തിയിരുന്നു. നിലവില്‍ അനുഭവപ്പെടുന്ന കനത്ത ചൂട് ശനിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. കുവൈത്തിലെ ചില മേഖലകളില്‍ 50 മുതല്‍ 52 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ മണ്‍സൂണ്‍ ന്യൂനമര്‍ദത്തിന്റെ വ്യാപനമാണ് രാജ്യത്തെ ഉയര്‍ന്ന താപനിലക്ക് കാരണമെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടര്‍ ധരാര്‍ അല്‍ അലി പറഞ്ഞു. നേരത്തെ തൊഴിലാളികള്‍…
Read More » -
Breaking News
മദ്യവും സ്റ്റിറോയിഡുകളും അയാളെ കൊന്നു; വിവാഹമോചനത്തിനുശേഷവും ഭര്‍ത്താവിനു ചെലവിനു നല്‍കിയ നടി
സ്‌ക്രീനില്‍ കാണുന്ന താരങ്ങളുടെ യഥാര്‍ത്ഥ ജീവിതകഥകള്‍ പലപ്പോഴും സിനിമാകഥകളെപ്പോലും വെല്ലുന്നതായിരിക്കും. ലൈംലൈറ്റില്‍ ചിരിച്ച മുഖത്തോടുകൂടി കാണുന്ന ഇവരില്‍ പലരും സ്വന്തം ജീവിതകഥകള്‍ വെളിപ്പെടുത്തുമ്പോഴാണ് നാം അമ്പരക്കുക. ചില ജീവിതകഥകള്‍ നമുക്ക് പ്രചോദനവുമാകാറുണ്ട്. നിസ്സാര കാര്യങ്ങളില്‍പ്പോലും വീണു പോകുന്ന നമ്മള്‍ പലപ്പോഴും അതിശയിച്ചുപോകും ചിലരുടെ ജീവിതകഥകള്‍ കേള്‍ക്കുമ്പോള്‍. അത്തരത്തില്‍ ‘ഭാബിജി ഘര്‍ പര്‍ ഹെയ്നി’ലെ ‘അംഗൂരി ഭാഭി’ എന്നറിയപ്പെടുന്ന നടി ശുഭാംഗി ആത്രെ തന്റെ ജീവിതത്തിലൂടെ കടന്നുപോയ ചില അവസ്ഥകളെക്കുറിച്ചു തുറന്നുപറഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രിലിലാണ് ഇവരുടെ മുന്‍ഭര്‍ത്താവ് പിയൂഷ് പൂറി അന്തരിച്ചത്. അയാള്‍ക്കൊപ്പമുള്ള വേദനാജനകമായ ജീവിതത്തെക്കുറിച്ചാണ് അവര്‍ വെളിപ്പെടുത്തിയത്. വിവാഹം കഴിഞ്ഞതിനു ശേഷമാണ് പിയൂഷ് മദ്യപാനിയാണെന്ന് അറിഞ്ഞതെന്നും കോളേജ് പഠനകാലത്ത് അവന്‍ മദ്യപിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും കാലക്രമേണ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നുവെന്നും ശുഭാംഗി ആത്രെ. മദ്യത്തിന് അടിമയായെന്ന് തിരിച്ചറിഞ്ഞിട്ടും അവര്‍ താന്‍ അയാളുമായുള്ള ബന്ധം സംരക്ഷിക്കാന്‍ ശ്രമിച്ചു. തങ്ങള്‍ 17 വര്‍ഷം ഒന്നിച്ചുജീവിച്ചുവെന്നും നടി പറയുന്നു. ജോലിത്തിരക്കിലായതിനാല്‍ ഇയാളുടെ മദ്യപാനത്തിന്റെ തീവ്രത എത്രത്തോളം…
Read More » -
Breaking News
ഹൂതികളെക്കൊണ്ട് പൊറുതിമുട്ടി! ചെങ്കടലില്‍ ആക്രമിച്ച് മുക്കിയ കപ്പലില്‍ മലയാളിയും? സഹായം തേടി കുടുംബം
ആലപ്പുഴ: ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ ഈ മാസം പത്തിന് ആക്രമിച്ച് മുക്കിയ ചരക്കുകപ്പലില്‍ കാണാതായ ജീവനക്കാരില്‍ മലയാളിയും. കായംകുളം പത്തിയൂര്‍ സ്വദേശി ശ്രീജാലയത്തില്‍ അനില്‍കുമാറിനെയാണ് കാണാതായത്. ഈ മാസം ആറിന് അനിലുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ചെങ്കടലിലേക്ക് പോവുകയാണെന്ന് അന്ന് പറഞ്ഞിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഭാര്യ ശ്രീജ കേന്ദ്രസര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു. ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച ‘എറ്റേണിറ്റി സി’ എന്ന കപ്പലാണ് ഹൂതികള്‍ പിടിച്ചെടുത്ത് മുക്കിയത്. ഫിലിപ്പീന്‍സ്, ഗ്രീസ് സ്വദേശികളായ ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു മലയാളി ഉള്‍പ്പെടെ ആറുപേരെ യൂറോപ്യന്‍ നാവികസേന രക്ഷപെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി അഗസ്റ്റിനാണ് രക്ഷപ്പെട്ട മലയാളി. 12 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇസ്രയേല്‍ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പല്‍ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണദൃശ്യങ്ങളും…
Read More » -
Breaking News
കൊല്ലത്ത് സ്‌കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയില്‍ തട്ടി
കൊല്ലം: തേവലക്കരയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് മരിച്ചത്. സ്‌കൂളിലെ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മിഥുന് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കൊല്ലം സ്വദേശിനി കാനഡയില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയില്‍ വിളന്തറ സ്വദേശിയാണ് മിഥുന്‍. കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയില്‍ കാല്‍ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Breaking News
‘ആക്ഷന്‍ ഹീറോ ബിജു 2’ പ്രതിസന്ധിയില്‍; നിവിന്‍പോളിക്കും എബ്രിഡ് ഷൈനിനുമെതിരെ കേസ്; 1.0 കോടി തട്ടിയെന്ന് നിര്‍മാതാവ്
കോട്ടയം: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും എതിരെ പൊലീസ് കേസെടുത്തു. നിര്‍മാതാവ് പി.എസ് ഷംനാസ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. ‘ആക്ഷന്‍ ഹീറോ ബിജു 2’ സിനിമയുടെ നിര്‍മാണത്തിന്റെ പേരില്‍ 1.9 കോടി രൂപ തട്ടിയെടുത്തുന്ന പരാതിയിലാണ് നടപടി. തലയോലപ്പറമ്പ് പൊലീസാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിവിന്‍ പോളി നായകനായ മഹാവീര്യര്‍ സിനിമയുടെ നിര്‍മാതാവാണ് ഷംനാസ്. സിനിമയുടെ സാമ്പത്തിക പരാജയത്തെത്തുടര്‍ന്നു 95 ലക്ഷം രൂപ നല്‍കാമെന്നും ആക്ഷന്‍ ഹീറോ ബിജു 2 എന്ന സിനിമയുടെ നിര്‍മാണ പങ്കാളിയാക്കാമെന്നും നിവിന്‍പോളി വാക്കുനല്‍കിയെന്ന് പരാതിയില്‍ പറയുന്നു. 2024 ഏപ്രിലില്‍ സിനിമാ ഷൂട്ടിംഗിനായി 1.9 കോടി തന്നെ കൊണ്ട് ചെലവഴിപ്പിച്ചുവെന്നും സിനിമയുടെ ടൈറ്റില്‍ എബ്രിഡ് ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിന്നും തന്റെ സ്ഥാപനമായ ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറിലേക്ക് മാറ്റിയെന്നും എന്നാല്‍ ഇതിനുശേഷം സിനിമയുടെ ബജറ്റ് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മറ്റൊരു കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് 5…
Read More » -
Breaking News
‘കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളീ?’ രാജീവ് ചന്ദ്രശേഖറിനെതിരേ നീക്കം ശക്തമാക്കി മറുപക്ഷം; സേവ് ബിജെപി കാമ്പെയ്‌നുമായി സമാന്തര നീക്കങ്ങള്‍; പുനസംഘടനയില്‍ തഴഞ്ഞതിനു പിന്നാലെ സുരേന്ദ്രനെ രാജ്യസഭാ സീറ്റിലും വെട്ടയത് ആര്‍എസ്എസിന്റെ അറിവോടെ?
തൃശൂര്‍: പുനസംഘടനയിലെ തഴയലിനു പിന്നാലെ സി. സദാനന്ദനെ രാജ്യസഭയിലേക്കു പരിഗണിച്ചതിനു പിന്നാലെ സംസ്ഥാന ബിജെപിയില്‍ പോര് രൂക്ഷം. അതൃപ്തര്‍ സമാന്തര നീക്കങ്ങളുമായി മുന്നോട്ട്. രാജ്യസഭാ സീറ്റില്‍ കെ. സുരേന്ദ്രനെ വെട്ടിയതു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണെന്നു വി. മുരളീധരന്‍- കെ. സുരേന്ദ്രന്‍ പക്ഷത്തിനു ലഭിച്ച വിവരം. ദേശീയ നേതൃത്വത്തിനു കെ. സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെ പേരുകളാണു രാജ്യസഭയിലേക്കു നേരത്തേ നല്‍കിയത്. ആദ്യ പരിഗണന സംസ്ഥാന പ്രസിഡന്റായിരുന്ന കെ. സുരേന്ദ്രനും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യാമയി കേരളത്തില്‍നിന്ന് എംപിയെ വിജയിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയാണു സുരേന്ദ്രന്‍ അവകാശമുന്നയിച്ചത് എങ്കിലും സി. സദാനന്ദന്റെ പേരാണു രാജീവ് കേന്ദ്ര നേതൃത്വത്തിനു നല്‍കിയത്. അക്രമ രാഷ്ട്രീയത്തെ തുറന്നു കാണിക്കാന്‍ സിപിഎമ്മുകാര്‍ കാലു വെട്ടിമാറ്റിയ ഇരയെ ദേശീയ രാഷ്ട്രീയത്തിലും ഉയര്‍ത്തിക്കാട്ടാന്‍ കഴിയുമെന്നു മോദി- ഷാ പക്ഷത്തെ ബോധ്യപ്പെടുത്താനും കഴിഞ്ഞു. ആര്‍എസ്എസിന്റെ പിന്തുണയും ഇക്കാര്യത്തില്‍ രാജീവിനുണ്ട്. സംസ്ഥാനത്തെ ബി.ജെ.പിയില്‍ അവസാനവാക്ക് താനായിരിക്കുമെന്നു വ്യക്തമാക്കുകയാണു രാജീവ് ഇതിലൂടെ. അതേസമയം, രാജീവ് ചന്ദ്രശേഖറിനെതിരെ വിപുലമായ…
Read More »