Month: July 2025

  • Breaking News

    കരുണ്‍ നായര്‍ എല്ലാ അവസരങ്ങളും തുലച്ചോ? അസിസ്റ്റന്റ് കോച്ചിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മൂന്നാം നമ്പരിനെ ചൊല്ലി ആശങ്ക; ഏഴുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം തിരിച്ചെത്തിയപ്പോള്‍ ഫോമില്ല; ആകെ നേടിയത് 131 റണ്‍സ് മാത്രം

    മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രധാന ആശങ്ക മൂന്നാം നമ്പര്‍ ബാറ്ററുടെ കാര്യത്തില്‍. കരുണ്‍ നായര്‍ക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനായിട്ടില്ല. മലയാളിതാരം കരുണ്‍ നായര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത് ആഭ്യന്തര കിക്കറ്റിലെ സ്ഥിരതയാര്‍ന്ന റണ്‍വേട്ടയോടെയാണ് എന്നാല്‍ ആ മികവ് ഇംഗ്ലണ്ടിനെതിരെ പുറത്തെടുക്കാന്‍ കരുണിന് കഴിയുന്നില്ല. ആദ്യ മൂന്ന് ടെസ്റ്റിലും കളിച്ച കരുണിന് ആകെ നേടാനായത് 131 റണ്‍സ് മാത്രം. ഇന്ത്യ – ഇംഗ്ലണ്ട് ടീമുകളില്‍ അര്‍ധ സെഞ്ച്വറിയില്ലാത്ത ഏക ടോപ് ഓര്‍ഡര്‍ ബാറ്ററാണ് കരുണ്‍. ആദ്യ ടെസ്റ്റില്‍ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ ആയിരുന്നു മൂന്നാമന്‍. കരുണ്‍ ആറാം നമ്പര്‍ ബാറ്ററും. രണ്ടും മൂന്നും ടെസ്റ്റുകളില്‍ കരുണിന് മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും ലോര്‍ഡ്‌സില്‍ നേടിയ 40 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കരുണിന് പകരം സായ് സുദര്‍ശന് വീണ്ടും അവസരം നല്‍കണമെന്ന വാദം ശക്തമായിക്കഴിഞ്ഞു. കിട്ടിയ അവസരം പ്രയോജനപ്പെടുത്താത്ത കരുണിനെ മാറ്റി സായ് സുദര്‍ശനെ കളിപ്പിക്കണമെന്ന് മുന്‍താരം ഫാറുഖ്…

    Read More »
  • Breaking News

    പരസ്യത്തില്‍ കണ്ട അടിവസ്ത്രമല്ല കിട്ടിയത്, തിരുവനന്തപുരം സ്വദേശിനിക്ക് 5,000 രൂപ നഷ്ടപരിഹാരം

    തിരുവനന്തപുരം: ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് തിരുവനന്തപുരം സ്വദേശിനി മൂന്ന് ഫ്രണ്ട് ഓപ്പണ്‍ ബ്രായുടെ പായ്ക്കിന് ഓണ്‍ലൈന്‍ വ്യാപാര സൈറ്റില്‍ ഓര്‍ഡര്‍ നല്‍കിയത്. വീഴ്ചയെ തുടര്‍ന്ന് പൂര്‍ണ ബെഡ്റെസ്റ്റില്‍ ആയിരുന്നു യുവതിയപ്പോള്‍. ‘ഫ്രണ്ട് ബട്ടണ്‍ ബക്കിള്‍ സ്ലീപ് ബ്രാ’ ആയിരുന്നു യുവതി തെരഞ്ഞെടുത്തത്. 2.09.2024-ന്, അവര്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ടവീുശള്യയില്‍ ഓര്‍ഡര്‍ നല്‍കിയത്. ക്യാഷ് ഓണ്‍ ഡെലിവറി ആയി 799 രൂപയാണ് പേയ്മെന്റ് നടത്തിയത്. പാക്കറ്റ് പൊട്ടിച്ചു നോക്കിയ യുവതി അമ്പരന്നു. ഫ്രണ്ട് ഓപ്പണ്‍ ബ്രായ്ക്കാണ് ഓര്‍ഡര്‍ കൊടുത്തെങ്കിലും കിട്ടിയത് ബാക് ഓപ്പണ്‍. പരസ്യത്തില്‍ മൂന്നെണ്ണമുള്ള പായ്ക്ക് എന്ന് പറഞ്ഞിരുന്നതെങ്കിലും കിട്ടിയത് രണ്ടെണ്ണം മാത്രം. രണ്ടിന്റെയും അളവുകള്‍ വ്യത്യസ്തവും യുവതിക്ക് ഉപയോഗിക്കാനാവാത്തതും. ഇതേതുടര്‍ന്ന്, വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി പരാതി നല്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് യുവതി തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ മുമ്പാകെ യുവതി തനിക്ക് കിട്ടിയ ഇന്‍വോയ്സും അയച്ചുകിട്ടിയ സാധനങ്ങളുടെ ചിത്രങ്ങളും തെളിവായി ഹാജരാക്കി. തെളിവുകള്‍ പരിശോധിച്ച കമ്മീഷന്‍…

    Read More »
  • Breaking News

    വോട്ടിനു കോഴ: തമിഴ്‌നാട് ബിജെപിക്കു തലവേദയായി കൂടുതല്‍ തെളിവുകള്‍; ഒന്നരക്കിലോ സ്വര്‍ണം വിറ്റ കേസ് തുമ്പായി; ബിജെപി എംഎല്‍എയും പ്രസിഡന്റുമായ നാഗേന്ദ്രനുമായി ബന്ധിപ്പിക്കുന്ന കോള്‍ രേഖകള്‍ കോടതിയില്‍; 3.98 കുഴല്‍പ്പണം വീണ്ടും ചര്‍ച്ചയിലേക്ക്

    ചെന്നൈ: തമിഴ്‌നാട് ബിജെപി പ്രസിഡന്റും തിരുനെല്‍വേലി എംഎല്‍എയുമായ നൈനാര്‍ നാഗേന്ദ്രനും ഉള്‍പ്പെട്ട ‘വോട്ടിനു കോഴ’ക്കേസ് വീണ്ടും അന്വേഷിക്കാന്‍ സിബി-സിഐഡി. പണമിടപാടുകളും കോള്‍ ഡാറ്റ രേഖകളും ഉള്‍പ്പെടെ പരിശോധിച്ചാണു നടപടിയെന്നാണു കോടതി രേഖകള്‍ വ്യക്മാക്കുന്നത്. 2024 തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കു കൈക്കൂലിയായി നല്‍കാന്‍ കൊണ്ടുവന്നതെന്ന് ആരോപിക്കപ്പെടുന്ന 3.98 കോടിയുടെ പണം പിടിച്ചടുത്തിരുന്നു. ഇതും ബിജെപിയിലെ ഉന്നത നേതാക്കള്‍ തമ്മിലുള്ള ബന്ധവും ഏജന്‍സി ഔദ്യോഗികമായി കണ്ടെത്തിയെന്നാണു വിവരം. ആവശ്യത്തിനു തെളിവില്ലാതെ കേസന്വേഷണം നിലച്ചെന്നു ബിജെപി നേതാക്കളും പോലീസും വിലയിരുത്തിയ ഘട്ടത്തിലാണു പുതിയ തുമ്പില്‍ പിടിച്ചുള്ള നീക്കം. അടുത്തിടെ ഒന്നരക്കിലോ സ്വര്‍ണം പണമാക്കി മാറ്റിയതുമായി ബന്ധപ്പെട്ട് നടത്തിയ അറസ്റ്റുകളാണ് നാഗേന്ദ്രനിലേക്ക് വീണ്ടും അന്വേഷണം എത്തിച്ചത്. അന്വേഷണം ശക്തമായാല്‍ നാഗേന്ദ്രന്‍ അറസ്റ്റിലായേക്കുമെന്ന ആശങ്കയും തമിഴ്‌നാട് ബിജെപിയിലുണ്ട്. തെരഞ്ഞെടുപ്പു നടക്കാന്‍ ഒരുവര്‍ഷം ശേഷിക്കേ ഇതു ബിജെപിക്കു കനത്ത തിരിച്ചടിയാകും. 1.5 കിലോ സ്വര്‍ണ്ണക്കട്ടി വിറ്റ ശേഷം 97.92 ലക്ഷം രൂപ പണം കൈമാറിയതിന് സൂരജ് എന്ന വ്യക്തിയെ ജൂണ്‍ 30…

    Read More »
  • Breaking News

    ഞെരമ്പന്‍മാരെക്കൊണ്ടു തോറ്റു! പാഴ്‌സല്‍ വാങ്ങാനെത്തുന്ന യുവതികള്‍ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം; വെള്ളയില്‍ സ്വദേശി അറസ്റ്റില്‍

    കോഴിക്കോട്: നഗരപരിധിയില്‍ സ്ത്രീകള്‍ക്കുമുന്‍പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ആളെ നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. വെള്ളയില്‍ സ്വദേശിയായ ചെക്രായിന്‍വളപ്പ് എംവി ഹൗസില്‍ ഷറഫുദ്ദീനെ (55) ആണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്. ആറിന് രാത്രി ഒന്‍പതുമണിയോടെ ബാലന്‍ കെ. നായര്‍ റോഡിലെ റസ്റ്ററന്റില്‍ ഭക്ഷണം പാഴ്‌സല്‍ വാങ്ങാനെത്തിയ യുവതികള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാറില്‍ കാത്തിരിക്കുമ്പോഴാണ് ഇയാള്‍ യുവതികള്‍ക്കുമുന്‍പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. യുവതി നടക്കാവ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ലേഡീസ് ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളിലും സ്ത്രീകള്‍ക്കുമുന്‍പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയതായി കണ്ടെത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം; പിന്തിരിഞ്ഞോടിയപ്പോള്‍ തെറിയഭിഷേകം; പത്തനംതിട്ടയില്‍ യുവാവ് അറസ്റ്റില്‍ അതേസമയം, സ്‌കൂള്‍വിട്ട് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനികള്‍ക്കുനേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ചെക്യാട് പുളിയാവ് പന്നിയന്റെവിട അനസ് (29)നെയാണ് നാദാപുരം എസ്‌ഐ വിഷ്ണു അറസ്റ്റുചെയ്തത്. ഇയാളുടെപേരില്‍ പോക്സോ ആക്ട് പ്രകാരം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ട്…

    Read More »
  • Kerala

    കാലം മായ്ക്കാത്ത ഓര്‍മകള്‍ക്ക് രണ്ടാണ്ട്; ഉമ്മന്‍ചാണ്ടി സ്മൃതിസംഗമം ഇന്ന്, 12 വീടുകള്‍ക്ക് താക്കോല്‍ ദാനം

    കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ‘ഉമ്മന്‍ ചാണ്ടി സ്മൃതിസംഗമം’ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി ഗ്രൗണ്ടില്‍ ആരംഭിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് അധ്യക്ഷന്‍. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ കൈമാറ്റവും കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി ‘സ്മൃതിതരംഗ’ത്തിന്റെ ഉദ്ഘാടനവും രാഹുല്‍ നിര്‍വഹിക്കും. ശ്രവണ വെല്ലുവിളി നേരിടുന്നവരെ സഹായിക്കാന്‍ ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാംഘട്ടമാണു സ്മൃതിതരംഗം. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ ഇന്നു രാവിലെ 7നു കുര്‍ബാനയും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ഥനയും നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. പൊതുസമ്മേളനത്തിനു തൊട്ടുമുന്‍പ്, ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ രാഹുല്‍ പുഷ്പാര്‍ച്ചന നടത്തും. ഡിസിസി, മണ്ഡലം, വാര്‍ഡ്…

    Read More »
  • Breaking News

    വന്ദേഭാരതില്‍ ഇനി തത്സമയ റിസര്‍വേഷന്‍; 15 മിനുട്ട് മുമ്പുവരെ സ്‌റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം; ആദ്യം ആലപ്പുഴവഴി സര്‍വീസ് നടത്തുന്നവയില്‍ പ്രാബല്യത്തില്‍

    കൊച്ചി: ആലപ്പുഴ വഴി സര്‍വീസ് നടത്തുന്നവന്ദേഭാരത്എക്സ്പ്രസില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച്റെയില്‍വേ. തിരുവനന്തപുരം- മംഗളൂരു, മംഗളൂരു- തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സ്റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈന്‍ ആയോ ടിക്കറ്റ് ബുക്ക് ചെയ്യാം. തെരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ സൗകര്യം അനുവദിക്കുമെന്ന് ദക്ഷിണ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ ആലപ്പുഴ വഴിയുള്ള വന്ദേഭാരതില്‍ തത്സമയ റിസര്‍വേഷന്‍ തുടങ്ങിയത്. സീറ്റ് ഒഴിവുണ്ടെങ്കിലും ട്രെയിന്‍ ആദ്യ സ്റ്റേഷന്‍ വിട്ടുകഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇതുവരെ കഴിയുമായിരുന്നില്ല. സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഇനി കറന്റ് റിസര്‍വേഷന്‍ ലഭ്യമാകും. ചെന്നൈ- നാഗര്‍കോവില്‍, നാഗര്‍കോവില്‍-ചെന്നൈ, കോയമ്പത്തൂര്‍-ബംഗലൂരു, മംഗളൂരു- മഡ്ഗാവ്, മധുര -ബംഗലൂരു, ചെന്നൈ- വിജയവാഡ വന്ദേഭാരത് ട്രെയിനുകളിലും സമാന രീതിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.  

    Read More »
  • Breaking News

    ലഷ്‌കറെ തോയ്ബയുടെ നിഴല്‍ സംഘടനയായ റസിസ്റ്റന്റ് ഫ്രണ്ടിനെ തീവ്രവാദികളാക്കി പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയുടെ നയതന്ത്ര വിജയയെന്ന് വിദേശകാര്യ വകുപ്പ്; പഹല്‍ഗാം ആക്രമണം ഏറ്റവും നിഷ്ഠൂരമായ പ്രവൃത്തിയെന്ന് മാര്‍ക്കോ റൂബിയോ

    വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടി ആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഉപവിഭാഗമായാണ് ടിആര്‍എഫ് അറിയപ്പെടുന്നത്. ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും റൂബിയോ വ്യക്തമാക്കി. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ 13224 എന്നിവ പ്രകാരം ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലും ആഗോള തലത്തിലും ലഷ്‌കറെയുടെ നിഴല്‍ സംഘടന ഭീഷണിയായി ഉയര്‍ന്നുവരുന്നു. 2008ലെ മുംബൈ ആക്രമണത്തിനുശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ടി.ആര്‍.എഫ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്നും റൂബിയോ ചൂണ്ടിക്കാട്ടി. അമേരിക്കയുടെ നീക്കത്തെ ഇന്ത്യന്‍ എംബസി സ്വാഗതം ചെയ്തു.…

    Read More »
  • Kerala

    എന്തിനാണ് അവളെ കൊലയ്ക്കു കൊടുക്കുന്നത്? നിമിഷ പ്രിയയുടെ മോചന ശ്രമങ്ങളെ വിമര്‍ശിച്ച ശ്രീജിത്ത് പണിക്കരെ വിമര്‍ശിച്ച് ഹരീഷ് പേരടി; ‘ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ പെടാപ്പാടു പെടുമ്പോള്‍ എന്തിനാണു നിങ്ങള്‍ നിയത്തിന്റെ നെല്ലും പതിരും വേര്‍തിരിക്കുന്നത്?’

    യമനിലെ ജയിലില്‍ തടവിലായിരിക്കുന്ന നിമിഷ പ്രിയക്കായി നടക്കുന്ന മോചന ശ്രമങ്ങളെ വിമര്‍ശിച്ച് നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്തെത്തിയിരുന്നു. യൂട്യൂബ് ചാനലില്‍ അപ്​ലോഡ് ചെയ്​ത വിഡിയോയില്‍ എന്തിന് പേരിലാണ് നിമിഷ പ്രിയ നിരപരാധിയെന്ന് ചിലർ വാദിക്കുന്നതെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് അവർ മാപ്പ് അർഹിക്കുന്നതെന്നുമാണ് ശ്രീജിത്ത് പണിക്കര്‍ ചോദിച്ചത്. ശ്രീജിത്ത് പണിക്കരുടെ നിലപാടനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ജാതി മത രാഷ്ട്രിയ ഭേദമന്യേ ഒരു സമൂഹം ഒന്നിച്ച് അവളുടെ ജീവൻ തിരിച്ചുപിടിക്കാൻ പെടാപാട് പ്പെടുമ്പോൾ നിങ്ങൾ എന്തിനാണ് നിയമത്തിന്‍റെ നെല്ലും പതിരും വേർത്തിരിച്ച് അവളെ കൊലക്ക് കൊടുക്കുന്നതെന്നും ഇത്രയും പക എന്തിനാണ് മനസ്സിൽ സൂക്ഷിക്കുന്നതെന്നും ഹരീഷ് പേരടി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടി ശ്രീജിത്ത് പണിക്കരെ വിമര്‍ശിച്ചത്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് “ഇന്ത്യ എന്‍റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരി സഹോദരൻമാരാണ്”..പ്രിയപ്പെട്ട ശ്രീജിത്ത് നമ്മൾ ചൊല്ലി പഠിച്ച പ്രതിഞ്ജയുടെ ആദ്യഭാഗമാണ്…അപ്പോൾ നിമിഷ പ്രിയ എനിക്കും നിങ്ങൾക്കും നമുക്ക്…

    Read More »
  • Breaking News

    കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിലബസില്‍നിന്ന് വേടന്റെ പാട്ട് ഒഴിവാക്കാന്‍ ഇടപെട്ടത് സംഘപരിവാറിനൊപ്പം എസ്.യു.സി.ഐ. നേതാവ് ഷാജര്‍ഖാന്‍ കണ്‍വീനറായ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി; രേഖകള്‍ പുറത്ത്

    തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല ബിരുദ സിലബസില്‍നിന്ന് വേടന്റെ റാപ് സംഗീതം ഒഴിവാക്കാന്‍ സംഘപരിവാറിനൊപ്പം സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും. എസ്യുസിഐ നേതാവ് ഷാജിര്‍ഖാനാണ് ഇതിന്റെ കണ്‍വീനര്‍. സര്‍വകലാശാല ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍ എസ് ശശികുമാറാണ് മറ്റൊരു നേതാവ്. നാലുവര്‍ഷ ബിരുദ കോഴ്സിന്റെ ബിഎ മലയാളം മൂന്നാം സെമസ്റ്റര്‍ സിലബസിലാണ് താരതമ്യ പഠനത്തില്‍ വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ റാപ് സംഗീതം ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ ‘ദെ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ റാപ് സംഗീതവുമായുള്ള താരതമ്യ പഠനമാണ് നിര്‍ദേശിച്ചത്. ഇതിനെതിരെയാണ് ബിജെപി സിന്‍ഡിക്കറ്റംഗം എ കെ അനുരാജും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്. ഗൗരീലക്ഷ്മിയുടെ ‘അജിത ഹരേ’ ക്കെതിരെയും പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക വിസി ഡോ. പി രവീന്ദ്രന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോ. എം എം ബഷീറിനെ നിയോഗിച്ചത്.…

    Read More »
  • Breaking News

    പൊതു ആവശ്യത്തിനു ഭൂമി ഏറ്റെടുക്കല്‍: വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി; ചട്ട പ്രകാരമുള്ള നഷ്ടപരിഹാരത്തിന് എല്ലാവര്‍ക്കും അവകാശം

    ന്യൂഡല്‍ഹി: പൊതു ആവശ്യങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുമ്പോള്‍ വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവരെ മാത്രം പുനരധിവസിപ്പിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി. ഭൂമി ഏറ്റെടുക്കുമ്പോള്‍ ചട്ടപ്രകാരമുള്ള നഷ്ടപരിഹാരത്തുകയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, ഭൂമി ഏറ്റെടുക്കലില്‍ വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ പുനരധിവാസത്തിന് അര്‍ഹതയുണ്ടായിരിക്കൂ. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ പുനരവധിവാസ പദ്ധതികള്‍ പാടുള്ളൂവെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ഭൂമി വിട്ടുനല്‍കിയവര്‍ക്ക് 1992ലെ നയപ്രകാരം നഷ്ടപരിഹാരത്തിന് പുറമേ പുനരധിവാസവും നടപ്പാക്കണമെന്ന ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി. ഹരിയാന നഗര വികസന അതോറിറ്റിയുടെ അപ്പീലാണ് പരിഗണിച്ചത്. എങ്കിലും, പ്രസ്തുത കേസിലെ ഹര്‍ജിക്കാര്‍ക്ക് 2016ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ പകരം ഭൂമി ലഭ്യമാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ പുനരധിവാസം നടപ്പാക്കുന്നുണ്ടെങ്കില്‍ മാനുഷിക പരിഗണനയിലും, ഭൂവുടമകള്‍ക്ക് നീതി ഉറപ്പാക്കാനും മാത്രമായിരിക്കണം. അനാവശ്യമായി പ്രീണന പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കരുത്. സംസ്ഥാനങ്ങളുടെ പ്രീണന പദ്ധതികളെച്ചൊല്ലി വലിയ നിയമയുദ്ധങ്ങളാണ് നടക്കുന്നത് -ഉത്തരവില്‍ പറഞ്ഞു.  

    Read More »
Back to top button
error: