Social MediaTRENDING

‘നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ഞാന്‍ റേപ്പ് ചെയ്തിട്ടുണ്ടെന്ന്? ഇല്യൂഷണില്‍ അവര്‍ സംസാരിക്കുന്നതിന് എനിക്കെങ്ങനെ മറുപടി നല്‍കാനാകും’

ഴിഞ്ഞ ദിവസം നടന്‍ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പങ്കാളി എലിസബത്ത് രംഗത്തെത്തിയിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ബാലയും കുടുബവുമായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ വീഡിയോയിലൂടെ രംഗത്തെത്തിയത്.

ആശുപത്രി കിടക്കയില്‍ മൂക്കില്‍ ട്യൂബ് ഇട്ടുകിടക്കുന്ന നിലയിലായിരുന്നു എലിസബത്ത് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിക്കുന്നതിന് മുമ്പ് എനിക്ക് നീതി കിട്ടണമെന്ന അടിക്കുറിപ്പോടെ ഫേസ്ബുക്ക് പേജിലാണ് അവര്‍ വീഡിയോ പങ്കുവച്ചത്. എലിസബത്തിന്റെ ആരോപണം തള്ളി ബാല രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

Signature-ad

എലിസബത്തിനെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ തെളിവ് ഹാജരാക്കട്ടേയെന്ന് ബാല പറഞ്ഞു. ഒരു മാദ്ധ്യമത്തോടായിരുന്നു നടന്റെ പ്രതികരണം. എലിസബത്ത് നന്നായി ജീവിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബാല വ്യക്തമാക്കി.

‘കേസ് കോടതിയില്‍ നടക്കുന്നുണ്ട്. പിന്നെയും പിന്നെയും ഉപദ്രവിക്കുന്നതുപോലെ ചെയ്യുന്നത് ഞങ്ങളുടെ കുടുംബത്തെ ബാധിക്കുന്നുണ്ട്. എന്റെ ഭാര്യയുടെ പേര് കോകില. ഞങ്ങള്‍ സുഖമായി ജീവിക്കുകയാണ്. എല്ലാവരും നല്ല രീതിയില്‍ ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആദ്യം തന്നെ പറയുകയാണ് അവര്‍ എന്റെ ശത്രുവല്ല. എന്റെ കൂടെ ജീവിച്ചയാളാണ്. അവര്‍ നന്നായി ജീവിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എത്രയോ പരാതി കൊടുത്തു. റേപ്പ് കേസ് കൊടുത്തു. നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ഞാന്‍ റേപ്പ് ചെയ്തിട്ടുണ്ടെന്ന്. ഇല്യൂഷണില്‍ അവര്‍ സംസാരിക്കുന്നതിന് എനിക്കെങ്ങനെ മറുപടി നല്‍കാനാകും.’- ബാല പറഞ്ഞു.

Back to top button
error: