Month: July 2025

  • Breaking News

    ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയുടെ പേരില്‍ ജയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത് വഴി ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും മറ്റുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഗോവിന്ദച്ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു, ജയില്‍ ചാടിയാല്‍ ഇപ്പോള്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി അദേഹത്തെ കെട്ടിയിട്ട് വീട്ടുകാരെ അതിക്രൂരമായി ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, കോയമ്പത്തൂരിലെ ചില ശ്മശാനങ്ങളില്‍ മോഷണ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന ആള്‍ക്കാരാണ് ഗോവിന്ദച്ചാമിയുടെ കേസ് കൈകാര്യം ചെയ്യുന്നതായി തടവുകാര്‍ പറഞ്ഞിട്ടുണ്ടെന്നും അക്കാര്യം ജയിലില്‍ അറിയിച്ചു, ജയിലില്‍ വരുന്നതിന് മുന്‍പ് ഗോവിന്ദച്ചാമി പല സ്ത്രീകളേയും ഉപദ്രവിച്ചു, ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയാണെങ്കില്‍ ആരാച്ചാര്‍ ഇല്ലാത്തപക്ഷം ആരാച്ചാര്‍ ആകാനും തയ്യാറാണ് എന്നിങ്ങനെയാണ് അബ്ദുള്‍ സത്താര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

    Read More »
  • Breaking News

    പുലിയടക്കമുള്ള വന്യമൃഗങ്ങളുള്ളിടത്തേയ്ക്ക് പൊലീസ് ഒരിക്കലും എത്തില്ലെന്ന് കരുതി: കൊലപാതകക്കേസിലെ പ്രതികളെ കര്‍ണാടകയില്‍ നിന്ന് അതിസാഹസികമായി പിടികൂടി കേരള പൊലീസ്

    തൃശൂര്‍: കാട്ടൂരില്‍ രണ്ടു യുവാക്കളെ മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാട്ടൂര്‍ സ്വദേശികളെ കര്‍ണാടകയില്‍ നിന്ന് പിടികൂടി. എടക്കാട്ടുപറമ്പില്‍ ടിന്റു എന്ന പ്രജില്‍ (38 ), പാച്ചാംപ്പിള്ളി വീട്ടില്‍ സികേഷ് (27), എടക്കാട്ടുപറമ്പില്‍ അശ്വന്ത് (26 ) എടത്തിരുത്തി സ്വദേശി ബിയ്യാടത്ത് വീട്ടില്‍ അരുണ്‍കുമാര്‍ (30) എടക്കാട്ടുപറമ്പില്‍ ദിനക്ക് (22 ) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്.പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി സുരേഷും കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്‍ ബൈജുവും സംഘവും ഗുണ്ടല്‍പേട്ടിനടുത്ത് ശിവപുരയിലെ ഫാമിനുള്ളില്‍ നിന്ന് പിടികൂടിയത്. അഞ്ച് ദിവസമായി ഇവിടെ ഒളിവില്‍ കഴിയുന്നതിനിടെ പൊലീസ് സംഘം സാഹസികമായി എത്തി പിടികൂടുകയായിരുന്നു. ഇക്കഴിഞ്ഞ പതിമൂന്നാം തീയതി കാട്ടൂര്‍ പെഞ്ഞനം എസ്.എന്‍.ഡി.പി പള്ളിവേട്ട നഗറില്‍ രാത്രി പതിനൊന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ പൊഞ്ഞനം സ്വദേശി വാഴപ്പുരയ്ക്കല്‍ സനൂപ്( 26 ), കാട്ടൂര്‍ വലക്കഴ സ്വദേശി പറയം വളപ്പില്‍ യാസിന്‍ (25) എന്നിവരെ പ്രതികള്‍ സംഘം ചേര്‍ന്ന്…

    Read More »
  • Breaking News

    കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: മതപരിവര്‍ത്തനം ആരോപിച്ചത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്ന് സഹപ്രവര്‍ത്തകയായ കന്യാസ്ത്രീ; ‘ജയ് വിളിച്ച് പ്രശ്‌നമുണ്ടാക്കി, യുവതികളോടു മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചു’

    ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മതപരിവര്‍ത്തനം ആരോപിച്ചത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്ന് അറസ്റ്റിലായ കന്യാസ്ത്രീകളുടെ സഹപ്രവര്‍ത്തക. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് മതപരിവര്‍ത്തനം ആരോപിച്ചതെന്നും ജയ് വിളിച്ച് പ്രശ്‌നം ഉണ്ടാക്കിയെന്നും സഹപ്രവര്‍ത്തക റിപ്പോര്‍ട്ടര്‍ ടിവിയോടു പറഞ്ഞു. പ്രശ്‌നമുണ്ടായതോടെ ആര്‍പിഎഫ് കേസെടുത്തു. യുവതികളോട് മൊഴി മാറ്റാന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യം പൊലീസ് ചോദിച്ചപ്പോള്‍ രക്ഷിതാക്കളുടെ സമ്മതത്തോടെയും സ്വന്തം ഇഷ്ടപ്രകാരവുമാണ് വന്നതെന്ന് മൂന്ന് പെണ്‍കുട്ടികളും പറഞ്ഞിരുന്നു. പിന്നീട് ജ്യോതിഷ് ശര്‍മ എന്ന സ്ത്രീ വന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ പേടിച്ച് ഒരുപെണ്‍കുട്ടി തങ്ങളെ നിര്‍ബന്ധിച്ച് കൊണ്ട് പോവുകയായിരുന്നുവെന്ന് പറഞ്ഞു. തങ്ങളുടെ കോണ്‍വെന്റില്‍ ജോലി ചെയ്യാനാണ് ഇവരെ കൊണ്ടുപോകാനിരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനവും, മനുഷ്യക്കടത്തും ആരോപിച്ചാണ് സിസ്റ്റര്‍മാര്‍ക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടികളെ പിന്നീട് ഷെല്‍റ്റര്‍ ഹോമിലേക്ക് കൊണ്ടുപോയി. കുട്ടികള്‍ സിഎസ്ഐ ക്രിസ്ത്യാനികളാണ്. അതുകൊണ്ടുതന്നെ മതപരിവര്‍ത്തനമെന്ന് പറയാനേ കഴിയില്ല. എഎസ്എംഐ സന്യാസി സമൂഹത്തിലെ കന്യാസ്ത്രീകളെയാണ് അറസ്റ്റ് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട്…

    Read More »
  • Breaking News

    ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കും; എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍; മൂന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് വ്യത്യസ്ത പാഠഭേദങ്ങള്‍; നടപടികള്‍ അണിയറയില്‍

    ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് ബോധവാന്‍മാരാക്കാന്‍ മൂന്നു മുതല്‍ 13 വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പാഠഭാഗം തയാറാക്കാന്‍ എന്‍സിഇആര്‍ടി. മെയ് 7 ന് പുലര്‍ച്ചെ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ സൈനിക ആക്രമണങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായെന്ന നിലയിലായിരുന്നു ആക്രമണങ്ങള്‍. എന്‍സിഇആര്‍ടി പാഠങ്ങള്‍ രണ്ടു ഭാഗങ്ങളായാണു പുറത്തിറക്കുക. ആദ്യഭാഗത്തില്‍ മൂന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ക്കും രണ്ടാം ഭാഗത്തില്‍ ഒമ്പതുമുതല്‍ 13 വരെയുള്ള വിദ്യാര്‍ഥികളെയാണ് ഉള്‍പ്പെടുത്തുക. ഓരോ പാഠഭാഗങ്ങളും എട്ടു മുതല്‍ പത്തു പേജുകള്‍വരെയുണ്ട്. ‘ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ചും പാകിസ്ഥാന്‍ വീണ്ടും എങ്ങനെ പരാജയപ്പെട്ടു എന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യം. ഈ മൊഡ്യൂളിലൂടെ, ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും നമ്മുടെ സായുധ സേനയുടെ തന്ത്രപരമായ ശക്തിയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ പഠിക്കും- മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദേശീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക മൊഡ്യൂളുകള്‍ അനുബന്ധ വായനാ സാമഗ്രികളായി എന്‍സിആര്‍ടി തയ്യാറാക്കുന്നുണ്ട്. ‘രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ…

    Read More »
  • Breaking News

    ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തി: ലക്ഷക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ നാടുകടത്തി ഇറാന്റെ കടുത്ത നടപടി

    ടെഹ്റാന്‍: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സഹായം നല്‍കിയെന്ന് ആരോപിച്ച് ലക്ഷക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ നാടുകടത്തി ഇറാന്റെ പ്രതികാര നടപടി. ജൂണ്‍ ഒന്ന് മുതല്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെന്നും ഇതില്‍ കുറഞ്ഞത് 627,000 പേര്‍ നിര്‍ബന്ധിതമായി നാടുകടത്തപ്പെട്ടവരാണെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ചാരവൃത്തി ആരോപിച്ച് നിരവധി അഫ്ഗാനികളെ അറസ്റ്റ് ചെയ്തതായും അവരുടെ പക്കല്‍ നിന്ന് ബോംബ്, ഡ്രോണ്‍ എന്നിവ നിര്‍മിക്കാനുള്ള മാന്വലുകള്‍ കണ്ടെടുത്തതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണില്‍ 12 ദിവസം നീണ്ട ബോംബാക്രമണത്തിനിടെ ചില കുടിയേറ്റക്കാര്‍ ഇസ്രയേലിനെ സഹായിച്ചതായി സ്റ്റേറ്റ് ടെലിവിഷന്‍ ആരോപിച്ചിരുന്നു. ചാരവൃത്തി ആരോപിച്ച് അറസ്റ്റ് നടന്നതായി ഇറാന്റെ അര്‍ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തസ്നിം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആരോപണങ്ങളെക്കുറിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ലെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. നാടുകടത്തല്‍ മാനുഷിക സംഘടനകളില്‍ വ്യാപകമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ദാരിദ്ര്യം, ഉപരോധങ്ങള്‍, പതിറ്റാണ്ടുകളുടെ യുദ്ധം എന്നിവയാല്‍ ഇതിനകം വലയുന്ന അഫ്ഗാന്‍ ജനതയുടെ ജീവിതത്തെ ഇത്…

    Read More »
  • Breaking News

    ലഡ്കി ബഹിന്‍ യോജന, ലഡ്ക ബഹിന്‍ യോജനയാക്കിയ വിരുധന്‍മാര്‍! മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്കുള്ള പദ്ധതിയുടെ ആനുകൂല്യം നേടിയതില്‍ 14,000 പുരുഷന്‍മാരും; സര്‍ക്കാരിന് നഷ്ടം 1640 കോടി

    മുംബൈ: സ്ത്രീകള്‍ക്ക് വേണ്ടിയുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ ലഡ്കി ബഹിന്‍ യോജന എന്ന പദ്ധതിയില്‍ നിന്ന് 14,000 ലധികം പുരുഷന്‍മാര്‍ ആനുകൂല്യം പറ്റിയതായി റിപ്പോര്‍ട്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കായി കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പദ്ധതിയിലൂടെ രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ 21 വയസിനും 65 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപ ധനസഹായമായി നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 2024 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പാണ് ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം പദ്ധതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ഈ പദ്ധതി സഖ്യത്തെ പിന്തുണയ്ക്കുന്ന ഒരു ഘടകമാകുകയും ചെയ്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്. വനിത-ശിശു വികസനവകുപ്പ് (ഡബ്ല്യുസിഡി) നടത്തിയ കണക്കെടുപ്പിലാണ് 21.44 കോടി രൂപ 14,298 പുരുഷന്‍മാര്‍ക്ക് പദ്ധതിയിലൂടെ ലഭിച്ചതായി വ്യക്തമായത്. സ്ത്രീകളായ ഗുണഭോക്താക്കളാണെന്ന വ്യാജേന ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയാണ് പുരുഷന്മാര്‍ പണം അപഹരിച്ചത്. നടപ്പിലാക്കി പത്ത് മാസത്തിന് ശേഷമാണ് പദ്ധതിയുടെ ദുരുപയോഗം വെളിപ്പെടുന്നത്. ലഡ്കി ബഹിന്‍ പദ്ധതി…

    Read More »
  • Breaking News

    ഇന്ത്യന്‍ ഐടി ഭീമന്‍ ടിസിഎസ് 2% ജീവനക്കാരെ കുറയ്ക്കുന്നു: 12,000 പേരെ ബാധിക്കും; പുറത്താക്കപ്പെടുന്നവരില്‍ അധികവും മിഡില്‍, സീനിയര്‍ തലങ്ങളിലുള്ളവര്‍

    ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ശതമാനം ജീവനക്കാരെ കുറയ്ക്കാനൊരുങ്ങി ഇന്ത്യന്‍ ഐടി ഭീമനായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). സിഇഒ കെ കൃതിവാസന്‍ മണികണ്‍ട്രോളിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിഡില്‍, സീനിയര്‍ തലങ്ങളിലുള്ള ഏകദേശം 12,000 ത്തിലധികം ജീവനക്കാരെ നീക്കം ബാധിക്കും. സാങ്കേതിക വിദ്യയിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ ഐടി കമ്പനിയെ കൂടുതല്‍ ചടുലമാക്കുന്നതിനും ഭാവിക്കുവേണ്ടി സജ്ജമാക്കാനുമാണ് നീക്കം. 2026 സാമ്പത്തിക വര്‍ഷത്തില്‍ (2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെ) ലോകമെമ്പാടുമുള്ള ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കും. പ്രവര്‍ത്തന രീതികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ഭാവിക്കായി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ടിസിഎസ് സിഇഒ കെ. കൃതിവാസന്‍ മണികണ്‍ട്രോളിനോട് പറഞ്ഞു. നിര്‍മിതബുദ്ധി (എഐ) പോലുള്ള പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും പ്രവര്‍ത്തന രീതികളിലെ മാറ്റങ്ങളെക്കുറിച്ചും തങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്‍തോതില്‍ എഐ വിന്യസിക്കുകയാണെന്നും ഭാവിയെക്കുറിച്ച് വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പുനര്‍നിയമനം ഫലപ്രദമല്ലാത്ത ചില തസ്തികകള്‍ കണ്ടെത്തിയിട്ടുണ്ട്. നീക്കം ആഗോള തലത്തിലുള്ള ജീവനക്കാരില്‍ ഏകദേശം 2 ശതമാനം പേരെ…

    Read More »
  • Breaking News

    ഇരുവട്ടം മണവാട്ടി! രണ്ടു തവണയും ഒളിച്ചോടി രണ്ടു വട്ടവും രണ്ടാം ഭാര്യപ്പട്ടം; മകളുടെ രൂപസാദൃശ്യം ‘ഹേമാജിയുടെ മാതാജി’യുടെ കണ്ണിലുടക്കി…

    ബന്ധങ്ങളുടെ നൂലാമാലകളാല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന നിരവധി താരങ്ങളുണ്ട് ബോളിവുഡില്‍. പ്രണയത്തിനും വിവാഹ ജീവിതത്തിനും രണ്ടോ അതിലേറെ തവണയോ അവസരം നല്‍കിയവരുടെ കഥകളാല്‍ സമ്പന്നമാണ് ഇവിടം. രണ്ടു തവണ ഒളിച്ചോടി പോവുകയും, ആ രണ്ടു തവണയും ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയാവാന്‍ അവസരം ലഭിച്ചതുമായ ഒരു നടിയുണ്ട് ഇവിടെ. ബോളിവുഡിന്റെ അപ്‌സരസുന്ദരി ഹേമമാലിനിയുടെ അമ്മ വഴി സിനിമാ പ്രവേശം ലഭിച്ച നടി ബിന്ധ്യ ഗോസ്വാമിയുടെ ജീവിതം സിനിമയേക്കാള്‍ വലിയ ട്വിസ്റ്റുകളും ക്‌ളൈമാക്സും ചേര്‍ന്നതാണ്. എന്നാല്‍, ഹേമമാലിനി എന്നത് പോലെ അത്രകണ്ട് പ്രശസ്തമായ പേരല്ല ബിന്ധ്യ ഗോസ്വാമിയുടേത്. 1970, 1980 കാലഘട്ടങ്ങളില്‍ ബോളിവുഡില്‍ ഇടത്തരം വിജയം നേടിയ ചിത്രങ്ങളിലെ നായികയായിരുന്നു അവര്‍. ഗോല്‍മാല്‍, ഷാന്‍, ഖട്ടാ മീത്ത, ദാദാ പോലുള്ള സിനിമകളില്‍ ബിന്ധ്യ നായികയായി. വളരെ കുറച്ചു വര്‍ഷങ്ങള്‍ മാത്രം നീണ്ട സിനിമാ ജീവിതത്തില്‍ ബിന്ധ്യ അമിതാഭ് ബച്ചന്‍, സുനില്‍ ദത്ത്, രാജേഷ് ഖന്ന, ശശി കപൂര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, അമോല്‍ പരീഖര്‍, രാഖി ഗുല്‍സാര്‍,…

    Read More »
  • Breaking News

    13 വര്‍ഷത്തിനുശേഷം രാജ് മാതോശ്രീയില്‍, ഉദ്ധവിനൊപ്പം ഫോട്ടോ; താക്കറെ ബ്രദേഴ്‌സ് വീണ്ടും ഒന്നിക്കുമോ? ഉറ്റുനോക്കി എതിരാളികള്‍

    മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ 13 വര്‍ഷത്തിനുശേഷം ബാല്‍താക്കറെയുടെ വസതിയായ ‘മാതോശ്രീ’യിലെത്തി. ശിവസേനാ (ഉദ്ധവ് വിഭാഗം) അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ ജന്‍മദിനത്തില്‍ പങ്കെടുക്കാനായിരുന്നു സന്ദര്‍ശനം. ബാല്‍താക്കറെ 2012ല്‍ മരിച്ചപ്പോഴാണ് രാജ് അവസാനമായി മാതോശ്രീയിലെത്തിയത്. ശിവസേനയുടെ പിന്‍ഗാമിയെച്ചൊല്ലിയുള്ള ഭിന്നതകളെ തുടര്‍ന്നാണ് ഇരുവരും അകന്നത്. രണ്ടു പതിറ്റാണ്ടിനു ശേഷം ഇരുവരും ഈ മാസം ആദ്യം വേദി പങ്കിട്ടിരുന്നു. 15 ക്ലാസുകളില്‍ ഹിന്ദി അടിച്ചേല്‍പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഉദ്ധവും രാജും മറ്റു പ്രതിപക്ഷ കക്ഷികളും ചേര്‍ന്നു പരാജയപ്പെടുത്തിയതിന്റെ വിജയാഘോഷ പരിപാടിയിലാണു താക്കറെ സഹോദരങ്ങള്‍ ഏറെക്കാലത്തെ പിണക്കം മറന്ന് ഒന്നിച്ചത്. ശിവസേനാ സ്ഥാപകനായ ബാല്‍ താക്കറെയുടെ സഹോദരന്റെ പുത്രനാണു രാജ്. 2005ല്‍ മകന്‍ ഉദ്ധവിനെ പിന്‍ഗാമിയാക്കാന്‍ ബാല്‍ താക്കറെ തീരുമാനിച്ചതോടെ, രാജ് ശിവസേനയില്‍നിന്നു പടിയിറങ്ങുകയായിരുന്നു. 2006ല്‍ അദ്ദേഹം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) രൂപീകരിച്ചെങ്കിലും തുടര്‍ന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു ശക്തി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ, 2022ല്‍ ശിവസേന…

    Read More »
  • Breaking News

    കുറുപ്പ് ‘കുടുംതുറന്നുവിട്ട’ ക്യാപിറ്റല്‍ പണിഷ്‌മെന്റ്! വിവാദത്തില്‍ മുന്‍ എം.പിയെ തള്ളി കടകംപള്ളിയും ശിവന്‍കുട്ടിയും; വിഎസിന് കൊടുക്കാന്‍ കഴിയുന്ന എല്ലാ സ്നേഹവും ആദരവും ബഹുമാനവും കൊടുത്തു തന്നെ വിടനല്‍കി

    തിരുവനന്തപുരം: വി.എസ് അച്യുതാനന്ദനെതിരായ ക്യാപിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശ വിവാദത്തില്‍ സിപിഎം നേതാവും മുന്‍ എം.പിയുമായ സുരേഷ് കുറുപ്പിനെ തള്ളി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും മരന്തി വി. ശിവന്‍കുട്ടിയും. വി.എസിനെതിരേ ക്യാപിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശം ഉണ്ടായിട്ടില്ലെന്ന് കടകംപളളി സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിപിഎമ്മില്‍ വിഭാഗീയത കടുത്ത നാളുകളില്‍ വി.എസ്.അച്യുതാനന്ദനെ ക്യാപിറ്റല്‍ പണിഷ്മെന്റിന് വിധേയമാക്കണമെന്ന മട്ടില്‍ 2012-ലെ തിരുവനന്തപുരം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ എം.സ്വരാജ് പ്രസംഗിച്ചതായി സിപിഎം നേതാവ് പിരപ്പന്‍കോട് മുരളിയും നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അങ്ങനെ പറഞ്ഞിട്ടില്ലെന്ന് എം.സ്വരാജ് തന്നെ പലകുറി വ്യക്തമാക്കിയിട്ടുണ്ടെന്ന് കടകംപള്ളി പറഞ്ഞു. അങ്ങനെ ഒരു പരാമര്‍ശം ഉണ്ടതായി താന്‍ കേട്ടിട്ടില്ലെന്നും തിരുവനന്തപുരം സമ്മേളനത്തിലും ആലപ്പുഴ സമ്മേളനത്തിലും താന്‍ പങ്കെടുത്തിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കാപിറ്റല്‍ പണിഷ്മെന്റ് വിവാദത്തില്‍ സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി ശിവന്‍കുട്ടി. സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ താന്‍ പങ്കെടുത്തതാണ്. ആ സമ്മേളനത്തില്‍ ഒരു വനിതാ നേതാവും ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്ങനെ പറഞ്ഞിട്ടില്ല.…

    Read More »
Back to top button
error: