Month: July 2025
-
Breaking News
ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം; മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
തൃശൂര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച് സംഭവം അത്യന്തം പ്രതിഷേധാര്‍ഹവും വേദനാജനകവും ആണെന്ന് സിബിസിഐ പ്രസിഡണ്ടും തൃശൂര്‍ അതിരൂപത അധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഈ സംഭവം രാജ്യത്തെ മതേതര ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനമാണ് എന്നതില്‍ സംശയമില്ല. ദുര്‍ഗ് സംഭവം രാജ്യത്ത് ക്രൈസ്തവ മതന്യൂനപക്ഷ ങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. സന്യസ്തര്‍ക്ക് സഭാ വസ്ത്രം ധരിച്ച് രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തുടര്‍ സംഭവങ്ങളില്‍ ഒന്നു മാത്രമാണ് ദുര്‍ഗ് സംഭവം. രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് ഭയമില്ലാതെ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ താഴത്ത് ആവശ്യപ്പെട്ടു.
Read More » -
Breaking News
ആക്ഷന്‍ ഹീറോ ബിജു-2: രണ്ടുകോടി തട്ടിയെടുത്തെന്ന കേസില്‍ നിവിന്‍ പോളിക്കും എബ്രിഡ് ഷൈനിനും നോട്ടീസ്; തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; തിരക്കുകള്‍ പരിഗണിച്ച് സമയം നല്‍കുമെന്ന് പോലീസ്; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍
കൊച്ചി: ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന സിനിമയുടെ പേരില്‍ രണ്ട് കോടി തട്ടിയെടുത്തെന്ന കേസില്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും നോട്ടീസ് അയക്കാനൊരുങ്ങി പോലീസ്. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനായി തലയോലപ്പറമ്പ് പോലീസാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കുക. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് എപ്പോള്‍ വേണമെങ്കിലും ചോദ്യംചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് എബ്രിഡ് ഷൈന്‍ പറഞ്ഞുവെന്നും നിലവിലെ തിരക്കുകള്‍ കൂടി പരിഗണിച്ചായിരിക്കും വിളിപ്പിക്കുകയെന്നും തലയോലപ്പറമ്പ് എസ്എച്ചഒ പറഞ്ഞു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ ‘മഹാവീര്യര്‍’ ചിത്രത്തിന്റെ സഹനിര്‍മാതാവ് പി.എസ്. ഷംനാസാണ് ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കിയിരിക്കുന്നത്. ഇയാളില്‍ നിന്ന് പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ‘ആക്ഷന്‍ ഹീറോ ബിജു 2’-വിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതി നിര്‍ദ്ദേശപ്രകാരം തലയോലപ്പറമ്പ് പോലീസ് നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരേ വഞ്ചനാകുറ്റത്തിന് നേരത്തെ കേസെടുത്തിരുന്നു. 406,420,34 വകുപ്പുകള്‍ ചുമത്തിയാണ് തലയോലപ്പറമ്പ്…
Read More » -
Breaking News
കന്യാസ്ത്രീകള്‍ക്ക് എതിരേ മതപരിവര്‍ത്തന കുറ്റവും മനുഷ്യക്കടത്തും ചുമത്തി കേസെടുത്തു; എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്; സിസ്റ്റര്‍മാരായ പ്രീതി മേരിയും വന്ദന ഫ്രാന്‍സിസും ഒന്നും രണ്ടും പ്രതികള്‍
റായ്പുര്‍: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ മതപരിവര്‍ത്തന കുറ്റവും മനുഷ്യക്കടത്തിന് ശ്രമിച്ചെന്ന കുറ്റവും ചുമത്തി കേസെടുത്തു. കേസിന്റെ എഫ്.ഐ.ആര്‍ പകര്‍പ്പ് പുറത്തുവന്നതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായത്. സിസ്റ്റര്‍ പ്രീതി മേരിയെ ഒന്നാം പ്രതിയായും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെ രണ്ടാം പ്രതിയായും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും കൂടാതെ സുഖ്മാന്‍ മണ്ഡാവി എന്നയാളും കേസില്‍ പ്രതിയാണ്. മനുഷ്യക്കടത്തിന് ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കുടുംബം പ്രതികരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികളാണെന്നും, മാതാപിതാക്കളുടെ പൂര്‍ണ അനുവാദത്തോടെയാണ് കുട്ടികള്‍ പോയതെന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം പറഞ്ഞു. ഇത് മനസിലായതോടെ ബജ്‌റംഗ്ദള്‍ നിലപാട് മാറ്റി. ‘കന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയതാണ്. വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍. ആദിവാസികളുള്‍പ്പെടെയുള്ള നിരവധി പേരുടെ ആശ്രയമാണ് ഈ ക്ലിനിക്ക്. നിലവിലെ സാഹചര്യം വളരെ മോശമാണെ’ന്നും…
Read More » -
Breaking News
‘കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികള്‍; ഇതു മനസിലാക്കിയ ബജ്‌റംഗ്ദള്‍ നിലപാടു മാറ്റി, കുടുക്കിയത് ബോധപൂര്‍വം’; വെളിപ്പെടുത്തലുമായി കുടുംബം; ജോര്‍ജ് കുര്യന്‍ അടക്കമുള്ളവരുടെ മൗനം തിരിച്ചറിയണമെന്ന് പ്രതിപക്ഷ എംപിമാര്‍; പ്രതിഷേധം ശക്തമാകുന്നു
റായ്പുര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കുടുംബം. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികളാണെന്നും, മാതാപിതാക്കളുടെ പൂര്‍ണ അനുവാദത്തോടെയാണ് കുട്ടികള്‍ പോയതെന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം പറഞ്ഞു. ഇത് മനസിലായതോടെ ബജ്‌റംഗ്ദള്‍ നിലപാട് മാറ്റി. ‘കന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയതാണ്. വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍. ആദിവാസികളുള്‍പ്പെടെയുള്ള നിരവധി പേരുടെ ആശ്രയമാണ് ഈ ക്ലിനിക്ക്. നിലവിലെ സാഹചര്യം വളരെ മോശമാണെ’ന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം പറയുന്നു. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ അന്‍പതിലേറെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘര്‍ഷാന്തരീക്ഷം ഉണ്ടായിട്ടും പൊലീസ് യാതൊരു ഇടപെടലും നടത്താതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് ജില്ലാ കോടതി പരിഗണിക്കും. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകള്‍ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന യുവതികളെ മൊഴി മാറ്റിച്ച് മതപരിവര്‍ത്തന കുറ്റം ചുമത്താന്‍ ശ്രമം…
Read More » -
Breaking News
‘ന്യൂനപക്ഷ ദല്ലാള്‍ സംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവര്‍ ഹിന്ദുത്വയുടെ രാഷ്ട്രം നിര്‍വചിക്കുന്നു, വര്‍ഗീയവാദികളുടെ കംഗാരു കോടതികള്‍ ന്യൂനപക്ഷങ്ങളെ ട്രെയിനിലും തെരുവിലും വിചാരണ ചെയ്യുന്നു’: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കത്തോലിക്കാ സഭ മുഖപത്രം
കോട്ടയം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ മതംമാറ്റവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. റെയില്‍വേ ഉദ്യോഗസ്ഥന്‍ തനിക്കു കുറ്റവാളികളെന്നു തോന്നിയ കന്യാസ്ത്രീകളെയും ഒപ്പമുള്ളവരെയും ചോദ്യം ചെയ്യാന്‍ വര്‍ഗീയവാദികളെ വിളിച്ചു വരുത്തുകയും ആള്‍ക്കൂട്ട വിചാരണ നടത്തുകയുമാണ് ചെയ്തതെന്നും ന്യൂനപക്ഷ ദല്ലാള്‍ സംഘങ്ങളുടെ ഒറ്റുചുംബനത്തോടെ ഹിന്ദുത്വയുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും ദീപിക മുഖപ്രസംഗം. അടുത്തിടെ ബിജെപിയുടെ ന്യൂനപക്ഷങ്ങളോടുള്ള ഇരട്ടത്താപ്പ് നയങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിന്റെ തുടര്‍ച്ചയായിട്ടാണ് സഭയുടെ നാവെന്നു വിശേഷിപ്പിക്കുന്ന ദീപികയില്‍ വിമര്‍ശനം വരുന്നത്. ഛത്തീസ്ഗഡിലും ഒഡീഷയിലും ഉള്‍പ്പെടെ കന്യാസ്ത്രീകള്‍ക്കു കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും നല്‍കുന്ന രാഷ്ട്രീയം ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലിംകളും ഉള്‍പ്പെടുന്ന മതേതര സമൂഹം തിരിച്ചറിയണമെന്നും ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്നു കേരള ഘടകത്തെയും സ്‌നേഹപൂര്‍വം ഓര്‍മിപ്പിക്കുന്നെന്നും എഡിറ്റോറിയലില്‍ പറയുന്നു. മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വര്‍ഗീയവാദികള്‍ ഛത്തിസ്ഗഡില്‍ വിചാരണ ചെയ്തത്. ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ തനിക്കു കുറ്റവാളികളെന്നു…
Read More » -
Breaking News
മക്കള്‍ മൂന്ന്; ആദ്യ ഭാര്യ പിണങ്ങിപ്പോയപ്പോള്‍ ഇന്‍സ്റ്റയില്‍ ചാറ്റിംഗ്; ഒടുവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; വ്‌ളോഗര്‍ ഷാലു കിംഗ് പിടിയിലായത് മംഗലാപുരത്ത്
കാഞ്ഞങ്ങാട്: ഇന്‍സ്റ്റയിലെ സൂപ്പര്‍ താരം, ഒരു കൊളാബിന് ലക്ഷങ്ങള്‍ പ്രതിഫലം, വ്‌ലോഗിലൂടെ ഉപദേശവും കളിയാക്കലും, അവസാനം ഷാലു കിങ് എന്ന വ്‌ലോഗര്‍ മുഹമ്മദ് സാലി പിടിയിലായത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍. വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ് വ്‌ലോഗര്‍ അറസ്റ്റിലായത്, ഷാലു കിങ് മീഡിയ, ഷാലു കിംഗ് വ്‌ലോഗ്‌സ്, ഷാലു കിങ് ഫാമിലി തുടങ്ങിയ പേരില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ ക്രിയേറ്റ് ചെയ്തു വരികയായിരുന്നു. ALSO READ കൈവിട്ടു പോയെന്നു കരുതിയ കാര്‍ അപകടം; കളിക്കളത്തില്‍നിന്ന് മാറിനിന്ന 16 മാസങ്ങള്‍; 12 മാസമായി വേദന കളിക്കൂട്ടുകാരന്‍; പുറത്തായപ്പോള്‍ 20,000 കാണികള്‍ എഴുന്നേറ്റു കൈയടിച്ച പ്രകടനം; എതിരാളികളെ പോലും അമ്പരപ്പിച്ച മനക്കരുത്തിന്റെ മറുപേരാകുന്നു റിഷഭ് പന്ത് 2016ല്‍ ഇയാള്‍ ആദ്യ വിവാഹം കഴിച്ചിരുന്നു. ഇതില്‍ ഇയാള്‍ക്ക് മൂന്ന് മക്കളുണ്ട്. ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് പതിനഞ്ചുകാരിയെ പരിചയപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം, സ്‌നാപ് ചാറ്റ് തുടങ്ങിയ സാമൂഹിക…
Read More » -
Breaking News
രാഷ്ട്രീയത്തിലും വേണം പോഷ് ആക്ട്; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടും നടപടിയില്ല; തൊഴിലിടങ്ങളില്‍ എന്നപോലെ രാഷ്ട്രീയ പാര്‍ട്ടികളിലും ലൈംഗികാതിക്രമം തടയല്‍ നിയമം നടപ്പാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ നേരിടാനുള്ള നിയമങ്ങള്‍പോലെ രാഷ്ട്രീയത്തിലും നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നടപടിയെടുക്കാനും രാഷ്ട്രീയ പാര്‍ട്ടികളിലും ചില വ്യവസ്ഥകള്‍ വേണമെന്ന ആവശ്യമാണ് പരമോന്നത കോടതിക്കു മുന്നിലെത്തുന്നത്. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ ലക്ഷ്യമിട്ടുള്ള 2013ലെ പോഷ് നിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയത്. ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രീം കോടതിയിലെ മലയാളി അഭിഭാഷക എം.ജി. യോഗമായയാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വര്‍ഷം സമാന ആവശ്യങ്ങളുന്നയിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാനുള്ള നിര്‍ദ്ദേശത്തോടെ കോടതി ഹര്‍ജി തീര്‍പ്പാക്കി. കമ്മിഷന് നിവേദനം നല്‍കിയെങ്കിലും മറുപടിയോ നടപടിയോ ഇല്ലാത്തതിനെത്തുടര്‍ന്നാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതെന്ന് എം.ജി. യോഗമായ പറയുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സ്ത്രീകള്‍ വ്യാപകമായി മാനസികവും ലൈംഗികവുമായ പീഡനം നേരിടുന്നുവെന്ന 2013ലെ യുഎന്‍ വിമന്‍ റിപ്പോര്‍ട്ടും 2016ലെ ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്‍ പഠനവും ഹര്‍ജിയില്‍…
Read More » -
NEWS
വന്‍ ലഹരിവേട്ട; എംഡിഎംഎയുമായി രണ്ടിടങ്ങളില്‍ നിന്നായി കോട്ടയത്ത് മൂന്ന് പേര്‍ പിടിയില്‍
കോട്ടയം: ഈരാറ്റുപേട്ടയിലും മണര്‍കാട്ടും പൊലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍. ഈരാറ്റുപേട്ടയില്‍ നിന്ന് രണ്ട് പേരും മണര്‍കാട് നിന്നും ഒരാളുമാണ് അറസ്റ്റിലായത്. മലപ്പുറം കൊണ്ടോട്ടി ചെങ്ങോടന്‍ വീട്ടില്‍ സുബൈറിന്റെ മകന്‍ അബ്ദുള്ള ഷഹാസ് (31) ആണ് മണര്‍കാട് പൊലീസിന്റെ പിടിയിലായത്. 13.64 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചത്. മണര്‍കാടുള്ള ഒരു ബാര്‍ ഹോട്ടലില്‍ ജീവനക്കാരും താമസക്കാരനും തമ്മില്‍ സംഘര്‍ഷം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. സബ്ഇന്‍സ്പെക്ടര്‍ സജീറിന്റെ നേതൃത്വത്തില്‍ ഉച്ചയോടെ ഹോട്ടലില്‍ എത്തിയ പൊലീസ് സംഘം ഇവിടെ മുറിയെടുത്ത് താമസിച്ചിരുന്ന ഷഹാസിനെ ചോദ്യം ചെയ്തു. സംശയം തോന്നിയ പൊലീസ് മുറി അരിച്ചുപെറുക്കി, ഷഹാസിന്റെ ദേഹപരിശോധനയും നടത്തി. പരിശോധനയില്‍ സിപ്ലോക് കവറുകളിലാക്കി സൂക്ഷിച്ച 13.64 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളെ ചോദ്യംചെയ്ത് വരികയാണെന്ന് മണര്‍കാട് പൊലീസ് അറിയിച്ചു. ഇതുകൂടാതെ, ഷഹാസിനെതിരെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും കേസുകള്‍ വേറെ ഉണ്ട്. ഈരാറ്റുപേട്ട…
Read More » -
Breaking News
പട്ടിണി അതിരൂക്ഷം: ഗാസയിലെ സൈനിക നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രയേല്‍; ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:30 മുതല്‍ രാത്രി 10:30 വരെ സൈനിക നടപടികള്‍ നിര്‍ത്തിവെയ്ക്കും
ടെല്‍ അവീവ്: ഗാസയിലെ ജനവാസമുള്ള മൂന്ന് പ്രദേശങ്ങളിലെ സൈനിക നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രയേല്‍. ദിവസവും 10 മണിക്കൂര്‍ പോരാട്ടം നിര്‍ത്തിവെക്കുമെന്നും ദുരിതത്തിലായ പാലസ്തീനികള്‍ക്ക് സഹായം എത്തിക്കുന്നതിനായി സുരക്ഷിത പാതകള്‍ തുറക്കുമെന്നും ഇസ്രയേല്‍ അറിയിച്ചു. മേഖലയിലെ വര്‍ധിച്ചുവരുന്ന പട്ടിണി പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് സൈന്യം വ്യക്തമാക്കി. ജനവാസം കൂടിയ മേഖലകളായ ഗാസ സിറ്റി, ദെയ്ര് അല്‍-ബല, മുവാസി എന്നീ മൂന്ന് പ്രദേശങ്ങളിലായിരിക്കും ഇളവ് അനുവദിക്കുക. ജൂലൈ 27 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ദിവസവും പ്രാദേശിക സമയം രാവിലെ 10 മുതല്‍ രാത്രി എട്ട് വരെ (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:30 മുതല്‍ രാത്രി 10:30 വരെ) സൈനിക നടപടികള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഇസ്രയേല്‍ സൈന്യം നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ ഈ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഗാസയിലുടനീളമുള്ള ആളുകള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാന്‍ ഏജന്‍സികളെ സഹായിക്കുന്നതിന്…
Read More »
