Month: July 2025

  • Breaking News

    കൂട് വൃത്തിയാക്കുന്നതിനിടെ കടുവയുടെ ആക്രമണം; തിരുവനന്തപുരം മൃഗശാല ജീവനക്കാരന് പരുക്ക്

    തിരുവനന്തപുരം: മൃഗശാലയില്‍ ജീവനക്കാരനെ കടുവ ആക്രമിച്ചു. കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സൂപ്പര്‍വൈസര്‍ രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വയനാട് നിന്ന് തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ച ആറു വയസുള്ള ബബിത എന്ന പെണ്‍കടുവയാണ് രാമചന്ദ്രനെ ആക്രമിച്ചത്. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച രാമചന്ദ്രനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാമചന്ദ്രന്റെ തലയ്ക്ക് നാല് സ്റ്റിച്ചുണ്ട്. സന്ദര്‍ശന സമയത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. അവധി ദിവസമായതിനാല്‍ മൃഗശാലയില്‍ നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. ഈസമയത്താണ് രാമചന്ദ്രന് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്.

    Read More »
  • Breaking News

    തോക്കിൻ മുനയിലെ ദുരൂഹതകളുമായി ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

    കൊച്ചി; ഇരു വശത്തും തോക്കുധാരികളായി കുഞ്ചാക്കോ ബോബനും ചിദംബരവും, മുകളിലും നടുവിലുമായി റംമ്പാൻ എന്ന പേരുമായി പ്രശസ്തിയാർജിച്ച സജിൻ ഗോപു, പിന്നെ ദിലീഷ് പോത്തനും. ഇന്നു പുറത്തുവിട്ട , രതീഷ് ബാലകൃഷ്ണപ്പൊതുവാൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്. ഈ ഒരു പോസ്റ്റർ നൽകുന്ന ദുരുഹതയും സസ്പെൻസും, ഉദ്യേഗവുമൊക്കെ ആരെയും ആകർഷിക്കും. ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ നിന്നും വലിയ പ്രതികരണങ്ങളാണ് ഈ പോസ്റ്ററിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തൻ്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരമുണ്ടാക്കിയ “ന്നാ താൻ കേസ് കൊട്: എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻ്റെ ഈ ചിത്രത്തിലേയും നായകൻ കുഞ്ചാക്കോ ബോബനാണ്. ഏറെവിജയം നേടിയ ഓഫീസർ ഓൺ ഡ്യൂട്ടിയിലൂടെ ആക്ഷൻ ഹീറോയുടെ കുപ്പായവും ഭദ്രമാക്കിക്കൊണ്ടാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിലെത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം മൂലം കാമിനിമൂലം, ന്നാ താൻ കേസ് കൊട്, സുരേശൻ്റെയും…

    Read More »
  • Breaking News

    100ലധികം ആന പാപ്പാന്മാർ പങ്കെടുക്കുന്ന വൻതാര ഗജസേവക് സമ്മേളനത്തിന് തുടക്കം

    കൊച്ചി: പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള ‘പ്രോജക്ട് എലിഫന്റു’മായി സഹകരിച്ച് വേറിട്ട രീതിയിലുള്ള ഗജസേവക് സമ്മേളനത്തിന് വൻതാര തുടക്കം കുറിച്ചു. അനന്ത് അംബാനി സ്ഥാപിച്ച, ലോകത്തിലെ മുൻനിര വന്യജീവി രക്ഷാ, പരിപാലന, സംരക്ഷണ സംരംഭമാണ് വൻതാര. ഇന്ത്യയിലുടനീളമുള്ള 100-ലധികം പാപ്പാന്മാരെയും ആന പരിപാലകരെയും ഒരുമിച്ച് കൊണ്ടുവരുന്ന അഞ്ച് ദിവസത്തെ പരിശീലന പരിപാടിയാണ് വൻതാര ഗജ്സേവക് സമ്മേളനം. പരിശീലന പരിപാടി പൂർത്തിയാക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. ദേശീയതലത്തിൽ നടത്തുന്ന പരിപാടി കപ്പാസിറ്റി ബിൽഡിംഗ് ( ശേഷി/നൈപുണ്യ വികസനം) എന്ന തലത്തിലാണ് പദ്ധതിയിട്ടിരിക്കുന്നത്. ആനപരിപാലനവുമായി ബന്ധപ്പെട്ട് പ്രൊഫഷണൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുക, പരിചരണ നിലവാരം ഉയർത്തുക, മനുഷ്യ സംരക്ഷണത്തിലുള്ള ആനകളുടെ ക്ഷേമത്തിൽ മികച്ച രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. രാധേ കൃഷ്ണ ക്ഷേത്രത്തിൽ ആചാരപരമായ സ്വാഗതത്തോടെയും മഹാ ആരതിയോടെയും കൂടിയാണ് സമ്മേളനം ആരംഭിച്ചത്. ‘ഈ സമ്മേളനം ഒരു പരിശീലന പരിപാടി എന്നതിലുപരി, ആനകളെ പരിപാലിക്കുന്നതിനായി ജീവിതം സമർപ്പിച്ചവർക്കുള്ള ആദരവാണ്,’ വൻതാര…

    Read More »
  • Breaking News

    യുഎസില്‍ കത്തിയാക്രമണം; 11 പേര്‍ക്ക് കുത്തേറ്റു, ആറ് പേരുടെ നില ഗുരുതരം, ഒരാള്‍ കസ്റ്റഡിയില്‍

    വാഷിങ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും കത്തിയാക്രമണം. വടക്കന്‍ മിഷിഗണ്‍ മേഖലയിലുണ്ടായ ആ0ക്രമണത്തില്‍ 11 പേര്‍ക്ക് കുത്തേറ്റു. ആറുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഗ്രാന്‍ഡ് ട്രാവേഴ്സ് കൗണ്ടി ഷെരീഫ് മൈക്കല്‍ ഷിയ അറിയിച്ചു. അക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ മിഷിഗണ്‍ മേഖലയിലെ ട്രാവേഴ്സ് സിറ്റിയിലെ വാള്‍മാര്‍ട്ടില്‍ ശനിയാഴ്ച വൈകുന്നേരം 4.45 ഓടെയാണ് ആക്രമണമുണ്ടായത്. വടക്കന്‍ മിഷിഗണിലെ മേഖലയിലെ ആശുപത്രിയില്‍ 11 പേര്‍ ചികിത്സയിലാണെന്ന് മുന്‍സണ്‍ ഹെല്‍ത്ത്‌കെയര്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. എല്ലാവര്‍ക്കും കുത്തേറ്റതായും ആറ് പേര്‍ ഗുരുതരാവസ്ഥയിലാണെന്നും വക്താവ് മേഗന്‍ ബ്രൗണ്‍ പറഞ്ഞു. ആറ് പുരുഷന്മാരുക്കും അഞ്ച് സ്ത്രീകള്‍ക്കുമാണ് കുത്തേറ്റതെന്ന് ഡെയ്മി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്തതായി മിഷിഗണ്‍ സ്റ്റേറ്റ് പോലീസ് അറിയിച്ചു. പ്രതി മിഷിഗണ്‍ നിവാസിയാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയാറായിട്ടില്ല.…

    Read More »
  • Breaking News

    ഫ്ളാറ്റില്‍ ലഹരിപ്പാര്‍ട്ടിക്കിടെ റെയ്ഡ്; എന്‍സിപി നേതാവിന്റെ ഭര്‍ത്താവ് രണ്ട് സ്ത്രീകള്‍ക്കൊപ്പം പിടിയില്‍

    മുംബൈ: പൂണെയിലെ ഫ്ളാറ്റില്‍ ലഹരിപ്പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത മുന്‍ മന്ത്രിയുടെ മരുമകന്‍ അടക്കം ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ഏക്നാഥ് ഖഡ്സെയുടെ മരുമകന്‍ പ്രഞ്ജാല്‍ ഖെവാല്‍ക്കര്‍ അടക്കമുള്ളവരാണ് പിടിയിലായത്. എന്‍സിപി(ശരദ്പവാര്‍) വിഭാഗത്തിന്റെ വനിതാ നേതാവ് രോഹിണി ഖഡ്സെയുടെ ഭര്‍ത്താവാണ് പ്രഞ്ജാല്‍ ഖെവാല്‍ക്കര്‍. റേവ് പാര്‍ട്ടി നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൂണെ ഖരാഡിയിലെ അപ്പാര്‍ട്ട്മെന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ കൊക്കെയ്നും കഞ്ചാവും മദ്യവും കണ്ടെടുത്തു. തുടര്‍ന്നാണ് ഫ്ളാറ്റിലുണ്ടായിരുന്ന പ്രഞ്ജാല്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രഞ്ജാല്‍ ഉള്‍പ്പെടെ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കസ്റ്റഡിയിലുള്ളതെന്ന് പൂണെ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. പ്രഞ്ജാല്‍ അടക്കമുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പോലീസ് റെയ്ഡിനെക്കുറിച്ച് അല്പസമയം മുന്‍പാണ് അറിഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് ഏക്നാഥ് ഖഡ്സെ പ്രതികരിച്ചത്. നിലവിലെ രാഷ്ട്രീയസംഭവവികാസങ്ങള്‍ കാരണം ഇങ്ങനയൊന്ന് സംഭവിക്കുമോയെന്ന് സംശയിച്ചിരുന്നു. പക്ഷേ,…

    Read More »
  • Breaking News

    ‘ചാര്‍ളി തോമസ്’ എന്ന പേരിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് മാധ്യമമായ തേജസ്; പോലീസ് അന്വേഷണത്തിലും കോടതി വ്യവഹാരങ്ങളിലും കണ്ടെത്തിയത് ഫേക്ക് ഐഡിയെന്ന്; ജയില്‍ചാട്ട വാര്‍ത്തയില്‍ കെണിയില്‍ വീണ് ജനവും…

    തിരുവനന്തപുരം: ഇന്നലെ ഗോവിന്ദച്ചാമി കണ്ണൂര്‍ ജയിലില്‍ നിന്നും ചാടിയപ്പോള്‍ മാധ്യമങ്ങളിലെല്ലാം മിക്ക മാധ്യമങ്ങളിലും ഗോവിന്ദച്ചാമി എന്ന പേരില്‍ തന്നയൊണ് വാര്‍ത്ത നല്‍കിയത്. എന്നാല്‍, ജനം ടിവി മാത്രം ചാര്‍ളി തോമസ് എന്ന പേരില്‍ വാര്‍ത്ത നല്‍കി. ഇത് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അതേസമയം ഗോവിന്ദച്ചാമി മതം മാറിയിട്ടില്ല, ചാര്‍ലി അയാളുടെ ഫേക്ക് ഐഡി മാത്രമാണെന്നാണ് പോലീസ് അന്വേഷങ്ങളും കോടതി വ്യവഹാരങ്ങളിലും കണ്ടെത്തിയത്. അതേസമയം കേന്ദ്ര നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍കാലത്ത് നടത്തിയ പ്രചരണം ഇപ്പോള്‍ ജനം ടിവി ഏറ്റെടുക്കുകയും ചെയ്തു. ഗോവിന്ദ സ്വാമിയുടെ ഫേക്ക് ഐഡിയായിരുന്നു ചാര്‍ലി എന്നത്. ഈ വ്യാജപേര് ഉപയോഗിച്ചാണ് ചാമി പലപ്പോഴും രക്ഷപെട്ടു നടന്നത്. ഗോവിന്ദച്ചാമി അറസ്റ്റിലായ വേളയില്‍ ചാര്‍ലിയാണ് പേരെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഈ പേര് ഉപയോഗിച്ച് തേജസ് വാര്‍ത്ത നല്‍കുകയും ചെയ്തു. അന്ന് ഇയാളുടെ യഥാര്‍ഥ ഐഡിന്റിറ്റി കണ്ടെത്താന്‍ പോലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതോടെ അറുമുഖന്‍ മകന്‍…

    Read More »
  • Breaking News

    പാലക്കാട് കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു, അപകടം സ്വന്തം പറമ്പില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന്

    പാലക്കാട്: പൊട്ടിവീണ കെഎസ്ഇബി ലൈനില്‍ നിന്നും ഷോക്കേറ്റ് മരണം. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് (72) മരിച്ചത്. ഇന്ന് രാവിലെയാണ് മാരിമുത്തുവിന് ഷോക്കേറ്റത്. സ്വന്തം തോട്ടത്തില്‍ തേങ്ങ നോക്കാന്‍ പോയപ്പോഴായിരുന്നു മാരിമുത്തു അപകടത്തില്‍പ്പെട്ടത്. മോട്ടോര്‍ പുരയിലേക്കുള്ള വൈദ്യുതി ലൈന്‍ പൊട്ടിവീണ നിലയില്‍ കണ്ടെത്തി. തോട്ടത്തിലേക്ക് പോയ മാരിമുത്തു തിരിച്ച് വരാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് മാരിമുത്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാ ദിവസവും രാവിലെ പതിവായി മാരിമുത്തു തോട്ടത്തിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. ഇന്നും ഇതിനായി ഇറങ്ങി. ഏഴ് മണിയോടെ ഒരു തവണ മാരിമുത്തു തേങ്ങയുമായി തിരിച്ച് വീട്ടിലെത്തിയിരുന്നു. ഇതിന് ശേഷം വീണ്ടും തോട്ടത്തിലേക്ക് പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം ശക്തമായ കാറ്റും മഴയുമായിരുന്നു പ്രദേശത്തുണ്ടായത്. ഇതിനിടെ ആയിരിക്കാം വൈദ്യുതി കമ്പി പൊട്ടിവീണത്. തെങ്ങില്‍ ഉറഞ്ഞാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണത് എന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍…

    Read More »
  • Breaking News

    ക്യാമറയ്ക്കു മുന്നില്‍ ബ്രദറും സിസ്റ്ററുമൊന്നുമില്ല! സഹോദരന്‍ ജീവിതത്തില്‍, ‘ലിപ് ലോക്’ സീന്‍ വന്നാല്‍ ചെയ്യും; പ്രതീഷ്- രേണു ജോഡിയെക്കുറിച്ച് ഭാര്യ പറഞ്ഞത്…

    രേണു സുധിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ തുടരുകയാണ്. ഭര്‍ത്താവ് കൊല്ലം സുധിയുടെ മരണ ശേഷമാണ് രേണു അഭിനയ രംഗത്തേക്ക് വന്നത്. ആല്‍ബം സോങ്‌സും ഷോര്‍ട്ട് ഫിലിമുകളുമെല്ലാമായി രേണു തിരക്കുകളിലാണ്. രേണുവിനൊപ്പം നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റാണ് പ്രതീഷ്. ഒരുമിച്ചുള്ള വര്‍ക്കുകളെക്കുറിച്ചും സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളെക്കുറിച്ചും ചായ് ടോക്‌സ് വിത്ത് വൈബര്‍ഗുഡില്‍ രേണുവും പ്രതീഷും സംസാരിക്കുന്നുണ്ട്. ഞാനും ചേച്ചിയും ആദ്യമായി അഭിനയിച്ച കരിമിഴികണ്ണാലെ എന്ന ആല്‍ബം ഒരു മില്യണിന്റെ മുകളില്‍ വ്യൂസ് പോയി. അതിന് ശേഷം ഒരുപാട് ഡയരക്ടേര്‍സ് ഞങ്ങളെ വിളിച്ചു. ഞാന്‍ ചെയ്ത 10-12 വര്‍ക്കുകളില്‍ ചേച്ചിയുമായാണ് കോംബോ വന്നിരിക്കുന്നത്. തുടരെ വര്‍ക്ക് വരുന്ന സമയത്ത് എനിക്കൊരിക്കലും മാറി നില്‍ക്കാന്‍ പറ്റില്ലെന്ന് പ്രതീഷ് പറഞ്ഞു. രേണുവിനെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ചും പ്രതീഷ് പറയുന്നു. ഓരോരുത്തരുടെ ഇഷ്ടമാണ് അവരെങ്ങനെ നടക്കണം, ഡ്രസ് ചെയ്യണം, ജീവിക്കണം എന്ന്. അതില്‍ രണ്ടാമതൊരാള്‍ വന്ന് അഭിപ്രായം പറയേണ്ട കാര്യമില്ല. വൃത്തികെട്ട രീതിയില്‍ പറയുമ്പോഴാണ് പ്രതികരിക്കുന്നത്. രേണു സുധിയും പ്രതീഷും റിലേഷന്‍ഷിപ്പിലാണ്…

    Read More »
  • Breaking News

    ഭാര്യ ലേശം കോസ്റ്റ്‌ലിയാണ്! ചെലവേറിയ ആഗ്രഹങ്ങള്‍, വിവാഹംകഴിഞ്ഞ് ഒരുമാസത്തിനകം ജോലിവിട്ട് മോഷണത്തിനിറങ്ങി; നവവരന്‍ പിടിയില്‍

    ജയ്പുര്‍: ഭാര്യയുടെ ആഗ്രഹങ്ങളുടെ വലിപ്പമേറിയപ്പോള്‍ വിവാഹംകഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ നവവരന്‍ മോഷണത്തിനിറങ്ങി. പക്ഷേ, ആരും പിടിക്കപ്പെടില്ലെന്ന് കരുതിയ മോഷ്ടാവിനെ പോലീസ് സംഘം അതിവിദഗ്ധമായി പൂട്ടി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. ജയ്പുരിന് സമീപം ജാംവാരാംഘട്ട് ഗ്രാമത്തിലെ തരുണിനെയാണ് സ്ത്രീയുടെ മാലപൊട്ടിച്ച കേസില്‍ പോലീസ് അറസ്റ്റ്ചെയ്തത്. എന്നാല്‍, മോഷണത്തിന്റെ കാരണമായി പ്രതി നല്‍കിയ മൊഴികേട്ട് പോലീസുകാര്‍ ശരിക്കും അമ്പരന്നുപോയി. ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള പണംകണ്ടെത്താനായണ് താന്‍ മോഷണത്തിനിറങ്ങിയതെന്നായിരുന്നു ഇയാളുടെ മൊഴി. ഒരുമാസം മുന്‍പായിരുന്നു തരുണിന്റെ വിവാഹം. ബിബിഎ ബിരുദധാരിയായ ഇയാള്‍ ഒരു സ്വകാര്യകമ്പനിയിലെ എക്സിക്യൂട്ടിവായാണ് ജോലിചെയ്തിരുന്നത്. എന്നാല്‍, വിവാഹശേഷം ഭാര്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പണം ഈ ജോലിയില്‍നിന്ന് ലഭിച്ചിരുന്നില്ല. കൂടുതല്‍പണവും ആഡംബരജീവിതവുമായിരുന്നു ഭാര്യയുടെ ആഗ്രഹം. ഇതിന്റെപേരില്‍ ഭാര്യ തരുണിനെ സമ്മര്‍ദത്തിലാക്കാനും തുടങ്ങി. ഓരോദിവസവും ഏറെ പണച്ചെലവുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് ഭാര്യ തരുണിനോട് പറഞ്ഞിരുന്നത്. ഇതോടെയാണ് ഭാര്യയുടെ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനായി ജോലിവിട്ട് താന്‍ മോഷണത്തിനിറങ്ങിയതെന്നായിരുന്നു പ്രതിയുടെ മൊഴി. ജയ്പുരിലെ ട്രാന്‍സ്പോര്‍ട്ട് നഗര്‍ മേഖലയില്‍ പട്ടാപ്പകല്‍ വയോധികയുടെ…

    Read More »
  • Breaking News

    തിരുവനന്തപുരം സ്വദേശി യുകെയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു; സംഭവം വീട്ടുകാര്‍ അറിയുന്നത് പൊലീസ് അറിയിച്ചപ്പോള്‍

    ലണ്ടന്‍: മലയാളി യുവാവ് യുകെയില്‍ ബൈക്ക് അപകടത്തില്‍ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയും ദുബായ് മലയാളി ദമ്പതികളുടെ മകനുമായ ജെഫേഴ്സണ്‍ ജസ്റ്റിന്‍ (27) ആണ് വിട പറഞ്ഞത്. യുകെയിലെ ലീഡ്‌സില്‍ എ 647 കനാല്‍ സ്ട്രീറ്റിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെ കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ ബൈക്കില്‍ സഞ്ചരിവിക്കവേയാണ് അപകടം. റോഡിന്റെ വളവില്‍ ബൈക്ക് സ്‌കിഡ് ആയതിനെ തുടര്‍ന്ന് തല മതിലില്‍ ഇടിക്കുകയായിരിന്നു. ഏതാനം വര്‍ഷം മുന്‍പ് കവന്ററി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായി എത്തിയ ജെഫേഴ്സണ്‍ പഠന ശേഷം ലീഡ്‌സില്‍ ജോലി ചെയ്തു വരികയായിരുന്നു. ജെഫേഴ്‌സന്റെ ലൈസന്‍സില്‍ നിന്നും വിലാസം മനസ്സിലാക്കിയ പൊലീസ് താമസ സ്ഥലത്ത് എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അപകട വിവരം യുകെ മലയാളികളും ദുബായിലുള്ള മാതാപിതാക്കളും അറിയുന്നത്. തുടര്‍ന്ന് കുടുംബം യുകെയില്‍ ഉള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടുകയായിരുന്നു. ജെഫേഴ്സന്റെ പിതാവ് ജസ്റ്റിന്‍ പെരേരയും കുടുംബവും ദുബായില്‍ ആണ് ജോലി സംബന്ധമായി താമസിക്കുന്നത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശികളാണ്. ജെഫേഴ്‌സണ്‍…

    Read More »
Back to top button
error: