Month: July 2025

  • Breaking News

    യമനില്‍ നിന്ന് അറിയിപ്പ് ലഭിച്ചു; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം; തീരുമാനം തിങ്കളാഴ്ച നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ; ഉടന്‍ മോചിതയാകില്ല

    കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. യമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചെന്നും മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം. അതേസമയം നിമിഷപ്രിയ ഉടന്‍ മോചിതയാകില്ലെന്നാണ് വിവരം. വധ ശിക്ഷ റദ്ദാക്കാനും മറ്റ് കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യ പ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിന് പുറമെ നോര്‍ത്തേണ്‍ യമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം എന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക. നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് താല്‍കാലികമായി നീട്ടിവെച്ചിരുന്നു. 2017 ജൂലൈ 25 നാണ് യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ…

    Read More »
  • Lead News

    കുട്ടനാട്ടില്‍ രണ്ട് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി; പത്തനംതിട്ടയില്‍ ആറ് സ്‌കൂളുകള്‍ക്കും അവധി

    ആലപ്പുഴ / പത്തനംതിട്ട: കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍. കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാര്‍ ഗ്രാമപഞ്ചായത്തുകളില്‍ വെള്ളപ്പൊക്കം ഉള്ളതിനാല്‍ ഈ രണ്ട് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും നാളെ അവധിയായിരിക്കും. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ആറ് സ്‌കൂളുകളാണ് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്നത്.

    Read More »
  • Lead News

    ലാഭം 91 ശതമാനം: മുംബൈയിലെ രണ്ട് ആഡംബര അപാര്‍ട്മെന്റുകള്‍ വിറ്റ് ബോളിവുഡ് താരം അക്ഷയ്കുമാര്‍

    മുംബൈയിലെ രണ്ട് ആഡംബര അപാര്‍ട്മെന്റുകള്‍ വിറ്റ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ബോറിവലി ഈസ്റ്റിലെ ഒരേ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റിന് അടുത്തടുത്തായി ഉണ്ടായിരുന്ന രണ്ട് ഫ്‌ളാറ്റുകള്‍ 7.10 കോടി രൂപയ്ക്കാണ് വിറ്റത്. ഇതില്‍ നിന്നും 91 ശതമാനം ലാഭമാണ് നടന്‍ നേടിയത്. ആദ്യത്തെ ഫ്‌ളാറ്റിന്റെ കാര്‍പെറ്റ് ഏരിയ മാത്രം 1,101 ചതുരശ്ര അടിയാണുള്ളത്. ഈ ഫ്‌ളാറ്റ് 5.75 കോടി രൂപയ്ക്കാണ് വിറ്റത്. രണ്ട് കാര്‍ പാര്‍ക്കിംഗ് സ്ലോട്ടുകള്‍ ഉള്‍പ്പെടെയുള്ള അപാര്‍ട്മെന്റിന്റെ വില്‍പ്പനയ്ക്കായി 4.50 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടുണ്ട്. 2017-ല്‍ 3.02 കോടി രൂപയ്ക്കാണ് അദ്ദേഹം ഈ ഫ്‌ളാറ്റ് വാങ്ങിയത്. 252 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയയുള്ള രണ്ടാമത്തെ ഫ്‌ളാറ്റ് 1.35 കോടി രൂപയ്ക്കാണ് താരം വിറ്റത്. 67.90 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ഫ്‌ളാറ്റാണ് അദ്ദേഹം ഇപ്പോള്‍ 1.35 കോടി രൂപയ്ക്ക് വിറ്റിരിക്കുന്നത്. മൊത്തത്തില്‍ രണ്ട് വസ്തുക്കളുടേയും വില്‍പ്പനയിലൂടെ അക്ഷയ് 7.10 കോടി രൂപയാണ് സ്വന്തമാക്കിയത്. എട്ട് വര്‍ഷംകൊണ്ട് ഇരട്ടി ലാഭം…

    Read More »
  • Lead News

    ‘വിദ്വേഷത്തേക്കാള്‍ ശക്തമാണ് സ്‌നേഹം’ ; അമ്മയെ മോചിപ്പിക്കാന്‍ ഹൂതി ഭരണകൂടത്തോട് കൈകൂപ്പി പറഞ്ഞ് 13 കാരി മകള്‍ ; വധശിക്ഷ ഒഴിവായതില്‍ നന്ദി പറഞ്ഞ് നിമിഷപ്രിയയുടെ ഭര്‍ത്താവ്

    സന: ഇന്ത്യന്‍ നഴ്സ് നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ വലിയ രീതിയില്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ അമ്മയെ മോചിപ്പിക്കാന്‍ യെമനിലെ ഹൂതി ഭരണകൂടത്തോടുള്ള യാചനയുമായി മകള്‍ മിഷേലും. തന്റെ മാതാവിനെ മോചിപ്പിക്കാന്‍ മിഷേല്‍ വീഡിയോ അഭ്യര്‍ത്ഥനയിലൂടെ ഹൂതി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. നിലവില്‍ യെമനിലാണ് 13 കാരിയായ മിഷേല്‍. ഇന്ത്യന്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റ് കെഎ പോളിനൊപ്പമാണ് മിഷേലും അഭ്യര്‍ത്ഥിക്കുന്നത്. ”ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, അമ്മേ…” വീഡിയോയില്‍ മിഷേല്‍ പറഞ്ഞു. വീഡിയോ പിടിഐ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഭാര്യയുടെ വധശിക്ഷ തല്‍ക്കാലം ഒഴിവാക്കിയതില്‍ നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് വീഡിയോയില്‍ ഹൂതി ഭരണകൂടത്തിന് നന്ദിയും പറഞ്ഞു. ”വിദ്വേഷത്തേക്കാള്‍ ശക്തമാണ് സ്‌നേഹം.’ തലസ്ഥാനമായ സന ഉള്‍പ്പെടെ യെമന്റെ പ്രധാന ഭാഗങ്ങള്‍ ഭരിക്കുന്ന സംഘത്തിന്റെ തലവന്‍ അബ്ദുള്‍-മാലിക് അല്‍-ഹൂത്തിയെ ക്ഷണിച്ചുകൊണ്ട് പോള്‍ പറഞ്ഞു. കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയ തന്റെ ബിസിനസ് പങ്കാളിയായിരുന്ന യെമന്‍കാരനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് യെമനിലെ സന സെന്‍ട്രല്‍ ജയിലിലാണ്. 2017 ജൂലൈയില്‍ നടന്ന സംഭവത്തില്‍ നിമിഷപ്രിയയ്ക്ക്…

    Read More »
  • Kerala

    ‘പരിഹാരം വേണം, എന്ത് ദ്രോഹമാണ് കന്യാസ്ത്രീകള്‍ ഈ സമൂഹത്തോട് ചെയ്തത്’; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി മനുഷ്യത്വ വിരുദ്ധമെന്ന് സിബിസിഐ

    തിരുവനന്തപുരം: മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി മനുഷ്യത്വവിരുദ്ധമാണെന്ന് കാതലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). കന്യാസ്ത്രീകളെ അപമാനിച്ച സംഭവം രാജ്യത്തിന് തന്നെ കളങ്കമാണ്. അത് തിരുത്തണം. എല്ലാവര്‍ക്കും ഉള്ള സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങള്‍ക്കും കന്യാസ്ത്രീകള്‍ക്കും ലഭിക്കണമെന്ന് പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന രാജ്യത്തെ ഭരണ സംവിധാനത്തോട് തങ്ങള്‍ ആവശ്യപ്പെടുകയാണെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ പറഞ്ഞു. എന്ത് ദ്രോഹമാണ് കന്യാസ്ത്രീകള്‍ ഈ സമൂഹത്തോട് ചെയ്തിട്ടുള്ളത്. രണ്ട് കന്യാസ്ത്രീകളെ അവരുടെ വേഷത്തില്‍ കണ്ടതിന് ഇത്രയും അപമാനിക്കേണ്ട കാര്യമെന്താണ്. ശക്തമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ല. ബിജെപിയാണ് ഇത് ചെയ്തതെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ഒരു അനിഷ്ട സംഭവം നടന്നാല്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. ഇത് ആവര്‍ത്തിക്കപ്പെടുന്ന ഒരു സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടന്നത് ഭരണഘടനാ ലംഘനവും മനുഷ്യാവകാശത്തിന്‍മേലുള്ള കടന്നു കയറ്റവുമാണ്. വിഷയത്തിന്റെ ഗൗരവം ബന്ധപ്പെട്ട ഭരണാധികാരികളെ വിവിധ രീതികളില്‍ അറിയിക്കും. ബന്ധപ്പെട്ടവര്‍ ഇതേ കുറിച്ച് സംസാരിക്കുകയും…

    Read More »
  • Kerala

    പുത്തുമലയിലെ ശ്മശാന ഭൂമി ഇനി മുതല്‍ ‘ജൂലൈ 30 ഹൃദയഭൂമി’; തീരുമാനം പഞ്ചായത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍

    മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്‌കരിച്ച പുത്തുമലയിലെ ശ്മശാനഭൂമി ഇനി മുതല്‍ ‘ജൂലൈ 30 ഹൃദയഭൂമി’ എന്ന പേരില്‍ അറിയപ്പെടും. മേപ്പാടി ഗ്രാമ പഞ്ചായത്തിന്റേതാണ് തീരുമാനം. പേര് നിര്‍ദേശിക്കുന്നതിന് പഞ്ചായത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗം തീരുമാനം എടുത്തിരുന്നു. ഇതുപ്രകാരം പഞ്ചായത്ത് അംഗമായ അജ്മല്‍ സാജിദ് നിര്‍ദേശിച്ച പേരാണ് ‘ജൂലൈ 30 ഹൃദയഭൂമി’ എന്നത്. ദുരന്തത്തിന് ഒരു വര്‍ഷം തികയുന്ന ജൂലായ് 30 ന് പുത്തുമലയില്‍ സര്‍വമത പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തും. കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

    Read More »
  • Breaking News

    ഈ കോള്‍ എടുത്ത് വെറുതെ പുലിവാല് പിടിക്കരുത്! സൈബര്‍ തട്ടിപ്പുകളില്‍ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

    ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ ക്രൈം ബോധവല്‍ക്കരണ പോര്‍ട്ടല്‍ സൃഷ്ടിച്ചു. ഇന്റര്‍നെറ്റ് ഉറവിടങ്ങളില്‍ നിന്നോ അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നോ വരുന്ന കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരിന്റെ ചക്ഷു പോര്‍ട്ടല്‍ അല്ലെങ്കില്‍ ആപ്പ് വഴിയും നിങ്ങള്‍ക്ക് ഈ കോളുകളും സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാം. വിഒഐപി കോളുകള്‍ വഴിയുള്ള തട്ടിപ്പ് തായ്‌ലന്‍ഡിന്റെ ടെലികോം റെഗുലേറ്ററി ബോഡിയായ എന്‍പിടിസി അനുസരിച്ച്, വിഒഐപി കോളുകള്‍ പലപ്പോഴും +697 അല്ലെങ്കില്‍ +698 ല്‍ ആരംഭിക്കുന്ന നമ്പറുകളാണ്. ഇവ കണ്ടെത്തുക പ്രയാസമാണ്. ഇത്തരം കോളുകള്‍ ചെയ്യുമ്പോള്‍ ഹാക്കര്‍മാര്‍ സാധാരണയായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നു. ഇതിലൂടെ യഥാര്‍ത്ഥ ഉറവിടം മറച്ചുവയ്ക്കാന്‍ സാധിക്കും. +697 അല്ലെങ്കില്‍ +698 ല്‍ തുടങ്ങുന്ന ഒരു അന്താരാഷ്ട്ര നമ്പറില്‍ നിന്ന് ഒരു കോള്‍ ലഭിക്കുകയാണെങ്കില്‍ അത് അവഗണിക്കണം. അത്തരം കോളുകള്‍ സാധാരണയായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കോ മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കോ വേണ്ടിയാണ് വിളിക്കുന്നത്. നിങ്ങള്‍ക്ക് ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാവുന്നതാണ്.

    Read More »
  • Lead News

    കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതേതര സ്വഭാവത്തിന് എതിര് ; രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം; തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

    തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് വരുത്തി തീര്‍ക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നുവെന്നും തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പക്ഷേ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണെന്നും മത പരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന സാഹചര്യമുണ്ടെന്നും പറഞ്ഞു. ന്യൂനപക്ഷ പീഡനങ്ങള്‍ മതേതരത്വത്തിന് എതിരാണ്. മതപരിവര്‍ത്തന നിരോധനനിയമം കിരാത നിയമമാണെന്നും ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പക്ഷേ രാഷ്ട്രീയ വിശദാംശങ്ങളിലേക്കില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് മൃദുസമീപനം എടുത്തു എന്നത് ശരിയല്ലെന്നും ആരോടും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പക്ഷപാതിത്വം കാണിച്ചിട്ടില്ല. ശിവന്‍കുട്ടിയുടെ പാര്‍ട്ടിയോടും കാണിച്ചിട്ടില്ലെന്നും സഭയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. ദീപിക ദിനപത്രത്തില്‍ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചതിലും ദീപികയില്‍ എഡിറ്റോറിയല്‍ എഴുതുന്നതും അരമനയില്‍ പ്രാര്‍ത്ഥിക്കുന്നതും തെറ്റല്ലെന്നും പറഞ്ഞു. ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അസീസി സിസ്റ്റേഴ്സ് ഓഫ്…

    Read More »
  • Breaking News

    ഇനി അഞ്ച് വര്‍ഷം: പ്രവാസികളുടെ ലൈസന്‍സ് കാലാവധി വര്‍ധിപ്പിച്ച് കുവൈറ്റ്; കുവൈറ്റ്, ഗള്‍ഫ് പൗരന്‍രുടെ ലൈസന്‍സ് കാലാവധി 15 വര്‍ഷമാക്കി

    കുവൈറ്റ് സിറ്റി: പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍ത്തി കുവൈറ്റ് ഭരണകൂടത്തിന്റെ ഉത്തരവ്. കുവൈറ്റ് പൗരന്‍മാരുടെയും ഗള്‍ഫ് പൗരന്‍മാരുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമാക്കി ദീര്‍ഘിപ്പിച്ചത് പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ്. ഏതാനും മാസം മുമ്പ് വരെ ഒരു വര്‍ഷമായിരുന്നു പ്രവാസികളുടെ ലൈസന്‍സിന് നല്‍കിയിരുന്ന കാലാവധി. ഇത് വര്‍ഷം തോറും പുതുക്കണമായിരുന്നു. അത് അടുത്തിടെ മൂന്ന് വര്‍ഷം വരെ നീട്ടി നല്‍കിയിരുന്നു. ഇപ്പോഴത് അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തിക്കൊണ്ടാണ് പുതിയ തീരുമാനം. കുവൈറ്റ് പൗരന്‍മാരുടെയും ഗള്‍ഫ് പൗരന്‍രുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി 15 വര്‍ഷമാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ കുവൈറ്റ് പൗരരുടെ ഡ്രൈവിങ് ലൈസന്‍സുകളുടെ കാലാവധി 10 വര്‍ഷമായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് അല്‍-സബാഹ് പുറപ്പെടുവിച്ച തീരുമാന പ്രകാരം, പ്രവാസികളുടെ ലൈസന്‍സിനുള്ള കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്തിയിരുന്നു. ഈ കാലാവധിയാണ് ഇപ്പോള്‍ അഞ്ച് വര്‍ഷമായി ഉയര്‍ത്തിയത്. തീരുമാനം ഉടനടി…

    Read More »
  • Sports

    ചരിത്രമെഴുതിയ ഇന്ത്യാക്കാരുടെ ഫൈനലില്‍ കപ്പുയര്‍ത്തിയത് ദിവ്യ ; ഹംപിയെ വീഴ്ത്തിയത് ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തില്‍

    ആരുജയിച്ചാലും ഇന്ത്യാക്കാര്‍ക്ക് അഭിമാനമാകുമായിരുന്ന 2025 ലെ ഫിഡെ വനിതാ ചെസ് ലോകകപ്പിന്റെ ഫൈനലില്‍ നാട്ടുകാരിയായ വമ്പന്‍താരം കൊനേരു ഹംപിയെ വീഴ്ത്തി ദിവ്യ ദേശ്മുഖ് ചരിത്രമെഴുതി. രണ്ട് ആവേശകരമായ ഗെയിമുകള്‍ക്ക് ശേഷമുള്ള തീവ്രമായ ടൈബ്രേക്കര്‍ പോരാട്ടത്തിന് ശേഷമാണ് നാട്ടുകാരിയായ കൊനേരു ഹംപിയെ ദിവ്യ അട്ടിമറിച്ചത്. ഗ്രാന്‍ഡ്മാസ്റ്റര്‍ ഹംപിയും റൈസിംഗ് സ്റ്റാര്‍ ദിവ്യയും തമ്മിലുള്ള ജാഗ്രതയോടെയും സന്തുലിതവുമായ ഗെയിം 1 ലാണ് ഫൈനല്‍ ആരംഭിച്ചത്. ആ ഗെയിം 41 നീക്കങ്ങളുടെ സമനിലയില്‍ അവസാനിച്ചു. ഫൈനലിലെ രണ്ടാം ഗെയിമില്‍, ദിവ്യ വീണ്ടും ഒന്നും വിട്ടുകൊടുക്കാതെ ഉയര്‍ന്ന റാങ്കിലുള്ള സ്വന്തം നാട്ടുകാരിയായ ഹംപിയെ വീണ്ടും സമനിലയില്‍ (34 നീക്കങ്ങളില്‍) പിടിച്ചുനിര്‍ത്തി. ഇതോടെയാണ് കളി ടൈ-ബ്രേക്കറിലേക്ക് നീണ്ടത്. വിജയിയെ നിര്‍ണ്ണയിക്കാന്‍ കുറഞ്ഞ ദൈര്‍ഘ്യമുള്ള ഗെയിമുകള്‍ കളിച്ചു. ടൈബ്രേക്കറില്‍ നിര്‍ണായകമായ ഒരു നീക്കത്തില്‍ ദിവ്യ മുന്‍കൈയെടുത്തു. ക്ലോക്കിനെ നന്നായി നിയന്ത്രിക്കാനും മൂല്യനിര്‍ണ്ണയ ബാറില്‍ മുന്നോട്ട് പോകാനും അവള്‍ക്ക് കഴിഞ്ഞു. അവളുടെ മികച്ച പൊസിഷനിംഗ് പ്ലേ ആക്കം കൂട്ടി. കണ്ണീരോടെയാണ് ദിവ്യ…

    Read More »
Back to top button
error: