Month: July 2025

  • Local

    സംയുക്തട്രേഡ് യൂണിയന്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍

    കോട്ടയം: ജൂലൈ 9 ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി സംയുക്തട്രേഡ് യൂണിയന്‍ അയര്‍ക്കുന്നം പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ജോസഫ് ചാമക്കാല ഉത്ഘാടനം ചെയ്തു. സി.ഐ.റ്റി.യു ഏരിയാ ട്രഷറര്‍ പി.കെ.മോനപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.റ്റി.യു ഏരിയാ ജോയിന്റ് സെക്രട്ടറി പി.പി.പത്മനാഭന്‍ പണിമുടക്കിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. എ.ഐ.റ്റി.യു.സി ജില്ലാകമ്മിറ്റി അംഗം സിബി താളിക്കല്ല്, കേരളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോസ്‌കൊറ്റം, സി.ഐ.റ്റി.യു ഏരിയാകമ്മിറ്റി അംഗം കെ.എസ്.ജോസ്, കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ സജു റ്റി.ജെ എന്നിവര്‍ സംസാരിച്ചു. ജൂലൈ ഒന്നിലെ സംസ്ഥാന വാഹനജാഥയ്ക്ക് ഏറ്റുമാനൂരും ജൂലൈ 5 ന്റെ മണ്ഡലം ജാഥക്ക് അയര്‍ക്കുന്നത്തും സ്വീകരണം നല്കും. ജൂലൈ 9 ന് പണിമുടക്കിയ തൊഴിലാളികള്‍ ബി.എസ്.എന്‍.എല്‍ ഓഫീസിലേക്ക് മാര്‍ച്ചും നടത്തും.  

    Read More »
  • Breaking News

    ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം വീണ്ടും തുറന്നു; കാമ്പസിലെ നീന്തല്‍ക്കുളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്; തീവ്രവാദികള്‍ ആക്രമണ ഉത്തരവിനായി കാത്തിരിക്കുമ്പോള്‍ ഉപയോഗിക്കുന്നതും ഇതേ കുളം; തീവ്രവാദികളുമായുള്ള ഐഎസ്‌ഐ ബന്ധം വ്യക്തമെന്ന് ഇന്ത്യ

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തെ ജമാ-ഇ മസ്ജിദ് സുബ്ഹാന്‍ അല്ലാഹ് സെമിനാരി വീണ്ടു തുറന്നെന്നു വെളിപ്പെടുത്തല്‍. കാമ്പസിലെ നീന്തല്‍ക്കുളത്തില്‍ ആളുകള്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ക്ലാസുകള്‍ ആരംഭിച്ചെന്നു ജെയ്‌ഷെ മുഹമ്മദ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. സെമിനാരിയില്‍ പഠിക്കുന്ന 600 വിദ്യാര്‍ഥികള്‍ പ്രതിദിന പ്രവൃത്തികള്‍ ആരംഭിച്ചെന്നും അറിയിപ്പില്‍ പറഞ്ഞു. ജെയ്‌ഷെ തീവ്രവാദികള്‍ അവരുടെ കശ്മീര്‍ പോലുള്ള ഓപ്പറേഷനുകള്‍ക്കുള്ള ഉത്തരവുകള്‍ക്കായി ബഹവല്‍പൂരില്‍ കാത്തിരിക്കുന്ന സമയത്തു നീന്തല്‍ക്കുളം ഉപയോഗിക്കാറുണ്ട്. 2019-ലെ പുല്‍വാമ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിന്റെ നാലു പ്രധാന നേതാക്കളായ മുഹമ്മദ് ഉമര്‍ ഫാറൂഖ്, തല്‍ഹ റഷീദ് ആല്‍വി, മുഹമ്മദ് ഇസ്മായില്‍ ആല്‍വി, റഷീദ് ബില്ല എന്നിവര്‍ കശ്മീരിലേക്ക് പോകുന്നതിനുമുമ്പ് നീന്തല്‍ക്കുളത്തില്‍നിന്നുള്ള ചിത്രങ്ങള്‍ എടുത്തിരുന്നു. ‘ഒരു നീന്തല്‍ക്കുളം വീണ്ടും തുറക്കുന്നത് ചെറിയ കാര്യമായി തോന്നാമെങ്കിലും, ബഹാവല്‍പൂര്‍ പ്രദേശത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് ഇത് ഒരു വലിയ ആകര്‍ഷണമാണെന്നും തീവ്രവാദികള്‍ അവരുടെ കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്ന താവളമാണിതെന്നും പാക്…

    Read More »
Back to top button
error: