
കോട്ടയം: മോഷണക്കേസ് പ്രതി കോട്ടയം ജില്ലാ ജയിലില്‍ നിന്നും രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുള്‍ ഇസ്ലാമാണ് ജയില്‍ ചാടിയത്. തിങ്കളാഴ്ച വൈകിട്ടാണ് ജയിലില്‍ നിന്നും പ്രതി രക്ഷപ്പെട്ടത്.
രണ്ടു ദിവസം മുന്‍പാണ് ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ അമിനുല്‍ ഇസ്ലാമിനെ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി എങ്ങനെ ജയിലില്‍ നിന്നും രക്ഷപ്പെട്ടു എന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

പ്രതിയെ പിടികൂടാന്‍ ജില്ലയിലുടനീളം വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. പ്രതി ജില്ല വിട്ടുപോകാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.