Month: June 2025

  • Crime

    കാപ്പ കേസ് പ്രതി മദ്യപിച്ച് വീട്ടിലെത്തി ബഹളംവച്ചു, വെട്ടിക്കൊലപ്പെടുത്തിയ പിതാവ് പിടിയില്‍

    പാലക്കാട്: കൊടുന്തരപ്പുള്ളിയില്‍ കാപ്പാക്കേസ് പ്രതിയായ മകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ പിടിയില്‍. മദ്യപിച്ച് ബഹളമുണ്ടാക്കിയ മകന്‍ സിജിലിനെ (33) അച്ഛന്‍ ശിവന്‍കുട്ടി കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ അച്ഛന്‍ ശിവന്‍കുട്ടിയെ രാത്രി പത്തോടെ പോലീസ് പിടികൂടി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അച്ഛനും മകനും തമ്മില്‍ പ്രശ്നം തുടങ്ങിയത്. ഏഴരയോടെയാണ് ശിവന്‍കുട്ടി മകനെ കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ചാണ് വെട്ടിയത്. സിജിലിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിജിലിന്റെ പേരില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 21-ലധികം കേസുകളുണ്ടെന്നും ഇയാള്‍ പതിവായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടും വീട്ടില്‍ വഴക്കുണ്ടാക്കി. പിന്നീട് ശിവനുമായി തര്‍ക്കവും ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് സിജിലിന്റെ കഴുത്തില്‍ മുറിവേറ്റത്. പിടിവലിക്കിടെ സിജിലിന്റെ തൊണ്ടയുടെ ഭാഗത്തും പുറത്തും മുറിവേറ്റിട്ടുണ്ട്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കൊടുവാള്‍ കൊണ്ടാണ് പരിക്കേറ്റതെന്നാണ് വിവരം. മുറിവേറ്റ് ഇറങ്ങിയോടിയ സിജിലിനെ ഇതുവഴി ബൈക്കിലെത്തിയ പരിചയക്കാര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു.…

    Read More »
  • Kerala

    എന്താണ് സംഭവിക്കുന്നത് മുഖ്യമന്ത്രീ? വലിയ ധൃതിയൊന്നുമില്ല; അഞ്ചര വര്‍ഷമായല്ലോ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടെന്ന് പാര്‍വതി തിരുവോത്ത്

    കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവര്‍ക്ക് താല്‍പര്യമില്ലാത്ത കേസുകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് തീരുമാനം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സ്റ്റോറിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മെന്‍ഷനും ചെയ്തിട്ടുണ്ട്. ‘നമ്മുക്ക് ഇനി കമ്മിറ്റി രൂപവത്കരിക്കാന്‍ കാരണമായ യഥാര്‍ത്ഥ കാര്യത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാമല്ലോ അല്ലേ? സിനിമാമേഖലയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള നയങ്ങള്‍ കൊണ്ടുവരിക എന്നതായിരുന്നല്ലോ ലക്ഷ്യം? അതില്‍ എന്താണ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ സംഭവിക്കുന്നത്. വലിയ ധൃതിയൊന്നുമില്ല, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചരവര്‍ഷമല്ലേ ആയുള്ളൂ’- എന്നായിരുന്നു പാര്‍വതിയുടെ കുറിപ്പ്. മൊഴി കൊടുത്തവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് തീരുമാനം. 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. 21 എണ്ണം നേരത്തെ ഒഴിവാക്കിയിരുന്നു. ബാക്കി വന്ന 14 കൂടി അവസാനിപ്പിച്ച് ഈ മാസം തന്നെ കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കും. കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ…

    Read More »
  • Kerala

    അതു ചെറിയേ ഒരു കമ്യൂണിക്കേഷന്‍ ഗ്യാപ്! ഉദ്ഘാടകനായി പാണക്കാട് അബ്ബാസ് അലി തങ്ങള്‍, ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് പര്യടനത്തിന് തുടക്കം

    മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മണ്ഡല പര്യാടനം മുസ്ലിം ലീഗ് നേതാവ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പോത്തുകല്‍ മുണ്ടേരിയില്‍ നിന്നാണ് പഞ്ചായത്ത് പര്യടനം ആരംഭിച്ചത്. ഇന്നലെ വേറെ പരിപാടികള്‍ ഉണ്ടായിരുന്നതിനാലാണ് യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നതെന്നും, ഇനിയുള്ള പ്രചാരണ പരിപാടികളിലെല്ലാം സജീവമായി പങ്കെടുക്കുമെന്നും അബ്ബാസ് അലി പറഞ്ഞു. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നതില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ മറ്റൊരു വിഷയവുമില്ല. ചെറിയ കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടായി. ഇനിയുള്ള എല്ലാ പരിപാടികളും പങ്കെടുക്കും. ഇടതുപക്ഷ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ വിധിയെഴുതാനുള്ള അവസരമാണ് ലഭിച്ചിട്ടുള്ളത്. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കുമെന്നും പാണക്കാട് അബ്ബാസ് അലി തങ്ങള്‍ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ ഉദ്ഘാടന ചടങ്ങില്‍ മുസ്ലിം ലീഗ് നേതാക്കളായ പി കെ ബഷീര്‍ എംഎല്‍എ, എ പി അബ്ദുള്‍ വഹാബ് എംപി, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായാ എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഡിസിസി…

    Read More »
  • Kerala

    ആദ്യം നീന്തി കരയിലെത്തി, രണ്ടാമത്തെ ചാട്ടം പിഴച്ചു; ടാന്‍സാനിയന്‍ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

    കൊച്ചി: വെണ്ടുരുത്തി കപ്പല്‍ച്ചാലില്‍ കാണാതായ ടാന്‍സാനിയന്‍ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. വെണ്ടുരുത്തി പാലത്തിനു സമീപം കായലില്‍ നിന്നാണ് അബ്ദുല്‍ ഇബ്രാഹിം സാലിഹി (22) ന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ വെണ്ടുരുത്തി പാലത്തില്‍നിന്നു ചാടിയെങ്കിലും ശക്തമായ അടിയൊഴുക്കില്‍പ്പെട്ടു എന്നാണ് കരുതുന്നത്. ഏഴിമല നാവിക അക്കാദമിയില്‍നിന്നു പരിശീലനം പൂര്‍ത്തിയാക്കി, പാസിങ് ഔട്ട് പരേഡിനു ശേഷം മറ്റുള്ളവര്‍ക്കൊപ്പം കൊച്ചിയില്‍ എത്തിയതായിരുന്നു അബ്ദുല്‍ ഇബ്രാഹിം. തിങ്കളാഴ്ച ടാന്‍സാനിയയിലേക്ക് തിരികെ പോകേണ്ടതായിരുന്നു. വൈകിട്ടോടെ മറ്റു നാവിക സേനാ കേഡറ്റുകള്‍ക്കൊപ്പം വെണ്ടുരുത്തി പാലത്തിലെത്തി. ഇതിനിടെ അബ്ദുല്‍ പാലത്തില്‍ നിന്ന് താഴേക്ക് ചാടുകയും നീന്തി കരയിലെത്തുകയും ചെയ്തു. രണ്ടാമത്തെ ചാട്ടം പക്ഷേ പിഴച്ചു. അബ്ദുല്‍ വെള്ളത്തില്‍നിന്ന് ഉയര്‍ന്നു വന്നില്ല. തുടര്‍ന്ന് ഞായറാഴ്ച രാത്രിയും ഇന്നലെ മുഴുവനും നടന്ന തിരച്ചിലിനൊടുവിലാണ് പാലത്തിന് അടിയില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. അതിനിടെ, കൊച്ചിയില്‍ വിനോദസഞ്ചാരത്തിന് എത്തി കടലില്‍ കാണാതായ 2 യെമന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇന്നലെയായിരുന്നു കോയമ്പത്തൂരില്‍നിന്ന് 9…

    Read More »
  • Breaking News

    അന്‍വറിന്റെ ഒരു നാമനിര്‍ദേശ പത്രിക തള്ളി; തൃണമൂല്‍ സ്ഥാനാഥിയാകാന്‍ കഴിയില്ല; സ്വതന്ത്രനായി മത്സരിക്കാം; സ്ഥിരീകരണം വൈകിട്ടോടെ; വിവാദമുണ്ടാക്കാനുള്ള നീക്കമെന്നു സംശയിച്ച് ഇടതുവലതു മുന്നണികള്‍; പത്തുപേരുടെ ഒപ്പില്ല എന്നതില്‍ സാങ്കേതിക തടസം

    നിലമ്പൂര്‍: പി.വി. അന്‍വറിന്റെ ഒരു നാമനിര്‍ദേശ പത്രിക തള്ളി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കഴിയില്ലെന്നും സ്വതന്ത്ര സ്ഥനാര്‍ഥിയായി മത്സരിക്കാമെന്നും വരണാധികാരികള്‍ അറിയിച്ചതെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസിനു ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടതിനാല്‍ പത്തുപേര്‍ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടേണ്ടതുണ്ട്. ഈ സാങ്കേതികത്വമാണ് സൂഷ്മപരിശോധനയില്‍ ചൂണ്ടിക്കാട്ടിയതെന്നാണു വിവരം. മൊത്തം രണ്ടു പത്രികയാണ് അന്‍വര്‍ സമര്‍പ്പിച്ചത്. ഇതില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാന്‍ തടസമുണ്ടാകില്ല. ഇതു സംബന്ധിച്ച സ്ഥിരീകരണം ഇന്നു വൈകീട്ടോടെ മാത്രമേ പുറത്തുവരൂ. എന്നാല്‍, ടിഎംസി എന്ന പേരില്‍ മത്സരിക്കുന്നതു തടയാനാകില്ലെന്നാണ് അന്‍വറിന്റെ നിലപാട്. അഭിഭാഷകരുമായി ബന്ധപ്പെടുന്നുണ്ടെന്നും വരണാധികാരിയുടെ നിലപാട് തെറ്റെന്നും അന്‍വര്‍ പറഞ്ഞു. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണു നാമ നിര്‍ദേശ പത്രിക നല്‍കിയത്. തൃണമൂല്‍ നേതാക്കളും സൂഷ്മതതോടെയാണു നടപടികള്‍ പൂര്‍ത്തിയാക്കിയത്. സാങ്കേതികപരമായ കാരണങ്ങളാല്‍ പത്രിക തള്ളാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ വ്യക്തതയില്ലാതെയാണോ ഒരാള്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇടയ്ക്കിടെ വിവാദങ്ങള്‍ അഴിച്ചുവിടുന്ന…

    Read More »
  • Kerala

    സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല നിരീക്ഷകന്‍; അടുത്ത 10 മാസം മന്ത്രിയാകുമെന്നും പ്രവചനം

    കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകന്റെ പ്രവചനം. മാധ്യമങ്ങളില്‍ ബിജെപിക്കു വേണ്ടി രംഗത്തു വരാറുള്ള ഷാബു പ്രസാദ് ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത പത്തു മാസം അയാള്‍ മന്ത്രിയുമാകും… നിലമ്പൂര്‍ സിപിഎമ്മിന്റെ ഉരുക്കു കോട്ടയാകും എന്നും അദ്ദേഹം സമൂഹമാധ്യമക്കുറിപ്പില്‍ പ്രവചിക്കുന്നു. ‘കാലാകാലങ്ങളായി കോണ്‍ഗ്രസ്സിന് വോട്ട് ചെയ്ത് കൊണ്ടിരുന്ന ക്രിസ്ത്യാനികളിലെ വലിയൊരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യും. അല്ലെങ്കില്‍ വിട്ട് നില്‍ക്കും. 2026 ലെ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ നടക്കാന്‍ പോകുന്ന യുഡിഎഫിന്റെ ശവമടക്കിന്റെ ഒരുക്കമാണ് നിലമ്പൂര്‍. മൂന്നാമൂഴത്തിലൂടെ സിപിഎമ്മിന്റെയും.’ ‘വാരരേ… എങ്ങും പോകല്ലേ… കോണ്‍ഗ്രസുകാരെ പറ്റിച്ച് മേടിച്ച കാശും ഗള്‍ഫീന്ന് കിട്ടിയ ഐ ഫോണുകള്‍ വിറ്റ കാശും ഒക്കെ സൂക്ഷിച്ചു വെച്ചോ… അടുത്ത ഇലക്ഷനില്‍ എടുത്ത് വീശാനുള്ളതാ… എന്നിട്ട് എട്ടു നിലയില്‍ പൊട്ടി പണ്ടാരമടങ്ങീട്ടു വേണം അച്ഛനുണ്ടാക്കിയ റബറു തോട്ടത്തിലെ റബര്‍ വെട്ടി സുഖമായിട്ടൊന്ന് ജീവിക്കാന്‍. ലേ അന്‍വര്‍… എന്നെക്കൊണ്ട് ഇത്രയൊക്കെയേ ചെയ്യാന്‍…

    Read More »
  • Breaking News

    റിയാസ് ഫണ്ട് പിരിച്ചെങ്കില്‍ അന്‍വര്‍ തെളിവ് പുറത്തുവിടട്ടെ; പ്രതിപക്ഷ നേതാവ് 150 കോടി വാങ്ങിയെന്നു പറഞ്ഞതിനു മാപ്പു പറഞ്ഞയാളാണ് അന്‍വറെന്ന് എം.വി. ഗോവിന്ദന്‍; പാണക്കാട്ട് കുടുംബത്തിന്റെ പിന്തുണയെന്ന് ആര്യാടന്‍ ഷൗക്കത്ത്

    നിലമ്പൂര്‍: നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുമുതല്‍ ചരിത്രത്തിലില്ലാത്ത ആവേശമാണ് ജനങ്ങള്‍ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. യുഡിഎഫിനുള്ളില്‍ സംഘടര്‍ഷം തുടരുകയാണ്. പി.വി. അന്‍വറിനെ ഇപ്പോഴും നേതൃത്വത്തിനു തള്ളാന്‍ കഴിഞ്ഞിട്ടില്ല. എം. സ്വരാജ് കക്ഷിരാഷ്ട്രീയത്തിന് അതീതനായ പ്രഗത്ഭനായ നേതാവാണ്. ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയനേതൃത്വം എന്ന നിലയില്‍ സ്വരാജിന് ജനം അംഗീകാരം നല്‍കിവരുന്നു. സ്ഥാനാര്‍ഥി നിര്‍ണയംമുതല്‍ നിലമ്പൂരിന് പുറത്തും ഈ ആവേശം കാണാന്‍ കഴിയുന്നുണ്ട്. യുഡിഎഫിന്റെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേക വിഭാഗമായി നാമനിര്‍ദേശ പത്രിക നല്‍കിയതിനുശേഷവും അന്‍വറുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നുണ്ടെന്ന ധ്വനിയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നത്. യുഡിഎഫ് നേതൃത്വത്തിനും സ്ഥാനാര്‍ഥിക്കുമെതിരായി രൂക്ഷമായ വിമര്‍ശനമുന്നയിച്ച അന്‍വറിനെ തള്ളാന്‍ കോണ്‍ഗ്രസിനാകുന്നില്ല. ദയനീയമാണ് യുഡിഎഫിന്റെ അവസ്ഥ. അന്‍വറിന്റെ പേരില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ സംഘര്‍ഷമാണ്. കോണ്‍ഗ്രസിനകത്ത് ഓരോ വിഭാഗക്കാര്‍ക്കിടയിലും സംഘര്‍ഷമാണ്. ഇതു പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ട് റിയാസ് ഫണ്ട് പിരിച്ചെന്ന പിവി അന്‍വറിന്റെ ആരോപണത്തിനും അദ്ദേഹം മറുപടി…

    Read More »
  • Kerala

    സ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി; വിഷയത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി; മുകേഷ് എം.നായര്‍ എത്തിയത് അപ്രതീക്ഷിതമായെന്ന് വിശദീകരണം

    തിരുവനന്തപുരം: ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി വിശിഷ്ടാതിഥി ആയി പങ്കെടുത്തത് വിവാദത്തില്‍. പോക്സോ കേസില്‍ പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം.നായരാണ് തിങ്കളാഴ്ച രാവിലെ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. വിഷയ്തില്‍ ഇടപെട്ട വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സംഭവത്തില്‍ വിശദീകരണം തേടി. അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ മുകേഷ് നായര്‍ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുകേഷ് നായര്‍ ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്. മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നെന്നും സ്‌കൂളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിക്കിടയില്‍ മുകേഷിനെ കൊണ്ടുവന്നതെന്നുമാണ് പ്രധാന അധ്യാപകന്‍ പ്രതികരിച്ചത്. പരിപാടി പകുതി ആയപ്പോഴാണ് മുകേഷ് അപ്രതീക്ഷിതമായി എത്തിയതെന്നും പ്രധാന അധ്യാപകന്‍ പറഞ്ഞു. തിങ്കളാഴ്ച…

    Read More »
  • Crime

    വിവാഹാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു

    തൃശൂര്‍: പൊള്ളാച്ചി വടുകപാളയത്ത് വിവാഹത്തിന് വിസമ്മതിച്ച മലയാളി യുവതിയെ യുവാവ് കുത്തിക്കൊന്നു. പൊന്‍മുത്തു നഗറില്‍ താമസിക്കുന്ന കണ്ണന്റെ മകള്‍ അശ്വിത(19)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാമലയാര്‍ നഗറില്‍ താമസിക്കുന്ന പ്രവീണ്‍കുമാര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തൃശൂര്‍ സ്വദേശിയായ കണ്ണനും കുടുംബവും വര്‍ഷങ്ങളായി പൊള്ളാച്ചിയിലാണ് താമസം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയാണ് അശ്വിത. സ്വകാര്യ കമ്പനി ജീവനക്കാരനാണ് പ്രവീണ്‍കുമാര്‍. ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ താത്പര്യം അറിയിച്ചപ്പോള്‍ അശ്വിത ഒഴിഞ്ഞുമാറുകയായിരുന്നെന്നും പറയുന്നു. ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാതായതിനെത്തുടര്‍ന്ന് പ്രകോപിതനായ പ്രവീണ്‍കുമാര്‍ തിങ്കളാഴ്ച രാവിലെ അശ്വിതയുടെ വീട്ടിലെത്തി. ഈ സമയം വേറെ ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇതിനിടെ പ്രവീണ്‍കുമാര്‍ കത്തികൊണ്ട് കുത്തുകയുമായിരുന്നു. സംഭവശേഷം പ്രതി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ അശ്വിത ചോരയില്‍കുളിച്ചു കിടക്കുകയായിരുന്നു. ഉടന്‍തന്നെ രക്ഷിതാക്കളെ അറിയിച്ചു. അച്ഛന്‍ കണ്ണന്‍ വീട്ടിലെത്തി മകളെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊള്ളാച്ചി എഎസ്പി സൃഷ്ടി…

    Read More »
  • Local

    എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ ആദരിച്ചു

    തൃശൂര്‍: വെള്ളറക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് – ടു മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സി.ബി.എസ്.ഇയില്‍ 90% ത്തില്‍ അധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയും ആദരിക്കുന്ന ആദരം 2025 കലാമണ്ഡലം നൃത്ത വിഭാഗം മേധാവി പ്രശസ്ത കലാമണ്ഡലം സംഗീത ഉദ്ഘാടനം ചെയ്തു. വെള്ളറക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ തലപ്പള്ളി സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എന്‍.കെ പ്രമോദ് കുമാര്‍, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, കുന്നംകുളം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റര്‍ എന്‍.എസ് ആരാധന, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ മണി, ലളിതാ ഗോപി, കടങ്ങോട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ മൈമൂന ഷബീര്‍, എ.എം മുഹമ്മദ്കുട്ടി, രമണി രാജന്‍, മുന്‍ ബാങ്ക് പ്രസിഡണ്ടുമാരായ അഡ്വക്കേറ്റ് കെ.എം നൗഷാദ്, ജാനകി പദ്മജന്‍, കടങ്ങോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സൗമ്യ…

    Read More »
Back to top button
error: