
തൃശൂര്‍: വെള്ളറക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് – ടു മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സി.ബി.എസ്.ഇയില്‍ 90% ത്തില്‍ അധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയും ആദരിക്കുന്ന ആദരം 2025 കലാമണ്ഡലം നൃത്ത വിഭാഗം മേധാവി പ്രശസ്ത കലാമണ്ഡലം സംഗീത ഉദ്ഘാടനം ചെയ്തു.
വെള്ളറക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ തലപ്പള്ളി സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എന്‍.കെ പ്രമോദ് കുമാര്‍, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, കുന്നംകുളം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റര്‍ എന്‍.എസ് ആരാധന, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ മണി, ലളിതാ ഗോപി, കടങ്ങോട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ മൈമൂന ഷബീര്‍, എ.എം മുഹമ്മദ്കുട്ടി, രമണി രാജന്‍, മുന്‍ ബാങ്ക് പ്രസിഡണ്ടുമാരായ അഡ്വക്കേറ്റ് കെ.എം നൗഷാദ്, ജാനകി പദ്മജന്‍, കടങ്ങോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സൗമ്യ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ബാങ്ക് സെക്രട്ടറി പി.എസ് പ്രസാദ് സ്വാഗതവും ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം വി. ശങ്കരനാരായണന്‍ നന്ദിയും പറഞ്ഞു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ ഇനങ്ങളില്‍ ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ള കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു. തുടര്‍ന്ന് പ്രസിഡന്‍സി കരിയര്‍ പോയിന്റ് ഡയറക്ടര്‍ സജി പ്രസിഡന്‍സി, കരിയര്‍ മെന്റര്‍ ഹരികൃഷ്ണന്‍ ടി, അക്ഷയ് തുടങ്ങിയവര്‍ നയിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസും നടന്നു.