Month: June 2025

  • Crime

    ഒഡിഷയില്‍ കന്യാസ്ത്രീയെ ട്രെയിനില്‍നിന്നു പിടിച്ചിറക്കി ആക്രമിച്ചു; മര്‍ദനം മതപരിവര്‍ത്തനം ആരോപിച്ച്

    ഭുവനേശ്വര്‍: ഒഡിഷയില്‍ കന്യാസ്ത്രീയെ ട്രെയിനില്‍നിന്ന് പിടിച്ചിറക്കി ആക്രമിച്ചു. മതപരിവര്‍ത്തനം ആരോപിച്ചാണ് 29-കാരിയായ കന്യാസ്ത്രീയെ ആക്രമിച്ചത്. മേയ് 31-ന് രാത്രിയില്‍ രാജധാനി എക്‌സ്പ്രസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. ട്രെയിനില്‍ കന്യാസ്ത്രീയോടൊപ്പം മറ്റു നാലുപേരും ഉണ്ടായിരുന്നു. കന്യാസ്ത്രീയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനും കൂടെ ഉണ്ടായിരുന്നു. ഇവരെ കണ്ട അക്രമികള്‍, കന്യാസ്ത്രീ കുട്ടിക്കടത്തും മതപരിവര്‍ത്തനവും നടത്തുകയാണെന്നാരോപിച്ച് ബലം പ്രയോഗിച്ച് കോര്‍ബ സ്റ്റേഷനില്‍ ഇറക്കുകയായിരുന്നു. രാത്രി പതിനൊന്ന് മണിക്കായിരുന്നു സംഭവം. താന്‍ കന്യാസ്ത്രീയാണെന്നും കാലങ്ങളോളം കത്തോലിക്കാ സഭയുടെ വിശ്വാസിയാണെന്നും പറഞ്ഞ് ഐഡി കാര്‍ഡുകളടക്കം കാണിച്ചെങ്കിലും വെറുതെവിട്ടില്ലെന്നും ആള്‍ക്കൂട്ട വിചാരണനടത്തിയെന്നുമാണ് പരാതി. പിന്നീട് പോലീസും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇടപെട്ട് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഒഡിഷയിലെ സാംബല്‍പുര്‍ കുച്ചിന്‍ഡ ചര്‍വാച്ചിയില്‍ കാര്‍മല്‍ നികേതന്‍ ആശ്രമത്തിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ വൈദികര്‍ മഞ്ഞുമ്മല്‍ സെയ്ന്റ് ജോസഫ്‌സ് ആശുപത്രിയില്‍ ചികിത്സയിലാണ്. മേയ് 23-ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമിസംഘം എത്തിയത്. ഏഴുപേരാണ് മുറികളിലെത്തിയത്. നാലുപേര്‍ പുറത്തു നില്‍ക്കുകയായിരുന്നു. പണം ചോദിച്ചായിരുന്നു അക്രമം. 30,000 രൂപയും പ്രിന്ററും പിയാനോയും അക്രമികള്‍ കൊണ്ടുപോയതായി…

    Read More »
  • Kerala

    കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അധിക്ഷേപിച്ചത് ആര്‍എസ്എസുകാരനെന്ന് പറഞ്ഞ്; കുടുംബത്തെ സ്വാധീനിക്കാനെത്തിയെങ്കിലും പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയെന്ന് പറഞ്ഞ് കുടുംബം കൈയോടെ തള്ളി; നിലമ്പൂരില്‍ ആര്‍ക്കും വേണ്ടാതായോ ‘അന്‍വറിസം’?

    മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി പ്രകാശിന്റെ പേര് പറഞ്ഞ് വോട്ടുപിടിക്കാന്‍ ഇറങ്ങിയ പി.വി അന്‍വര്‍, പ്രകാശിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് നാണംകെട്ടു. എന്നും കോണ്‍ഗ്രസിനോടൊപ്പം എന്നു പറഞ്ഞ് പ്രകാശിന്റെ കുടുംബം യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് പ്രകാശിനെ തോല്‍പ്പിക്കാന്‍ അന്‍വര്‍ നടത്തിയ കുതന്ത്രങ്ങള്‍ അടക്കം ചര്‍ച്ചയില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രവര്‍ത്തകര്‍ പ്രകാശിനെ അന്‍വര്‍ അധിക്ഷേപിക്കുന്ന വാക്കുകള്‍ അടക്കം ചൂണ്ടിക്കാട്ടി രംഗത്തെത്തി. കഴിഞ്ഞ തവണ വര്‍ഗീയതയില്‍ ഊന്നിയ പ്രചരണങ്ങളായിരുന്നു അന്‍വര്‍ നടത്തിയതും. പ്രകാശിനെ ആര്‍എസ്എസുകാരനാണ് എന്ന അധിക്ഷേപമായിരുന്നു അന്‍വറിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിന് അന്ന് തന്നെ പ്രകാശ് മറുപടി നല്‍കിയതുമാണ്. അക്കാലത്ത് പ്രകാശിന്റെ ഫേസ്ബുക്ക് കുറിപ്പ് അടക്കം പ്രവര്‍ത്തകര്‍ പങ്കുവെച്ചാണ് തിരിച്ചടിച്ചത്. ഇന്നലെ പ്രകാശിന്റെ വീടു സന്ദര്‍ശിച്ചാണ് അന്‍വര്‍ പ്രചരണ രംഗത്ത് കുളംകലക്കാന്‍ ഇറങ്ങിയത്. എന്നാല്‍, പ്രകാശിന്റെ ഭാര്യ സ്മിതയുടെ നിലപാടില്‍ ആ നീക്കം അപ്പാടെ പാളുകയും ചെയ്തു. എന്നും…

    Read More »
  • LIFE

    ബന്ധുവഴി വന്ന ആലോചന! കോടീശ്വരപുത്രി പക്ഷേ രമ്യയുടെ സ്വപ്നം സിവില്‍ സര്‍വീസായിരുന്നു; ഇന്ന് അമേരിക്കയില്‍ സെറ്റില്‍ഡ്

    ബാലതാരമായി എത്തി മലയാളസിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതനായതാണ് നിശാല്‍ ചന്ദ്ര. ഗാന്ധര്‍വം, ജാക്‌പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. ഇതിലുപരിയായി പ്രമുഖനടിയുമായുള്ള വിവാഹബന്ധത്തോടെയാണ് നിശാല്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതനാവുന്നത്. അമേരിക്കയില്‍ പ്രമുഖ ബാങ്കിന്റെ തലപ്പത്താണ് ഇന്ന് നിശാല്‍ ഒപ്പം അദ്ദേഹത്തിന്റെ ഭാര്യ രമ്യ നാഥും, മക്കള്‍ രണ്ടുപേരും കൂടെയുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത് മുന്‍പൊരിക്കല്‍ വിവാഹസമയത്ത് നിശാല്‍ പറഞ്ഞ വാക്കുകള്‍ ആണ്. മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദധാരിയായ രമ്യയുമായുള്ള ആലോചന വരുന്നത് ഒരു ബന്ധു വഴി ആയിരുന്നു. തന്നെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് രമ്യയുടെ സിംപ്ലിസിറ്റി ആയിരുന്നുവെന്ന് നിശാല്‍ പറഞ്ഞിട്ടുണ്ട്. മാവേലിക്കര സ്വദേശിയായ രമ്യയെ വിവാഹം ചെയ്യുമ്പോള്‍ എല്ലാ കാര്യങ്ങളും നേരത്തെ സംസാരിച്ചു തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു എന്നാണ് നിശാല്‍ പറഞ്ഞിട്ടുള്ളത്. പ്രമുഖ ബിസിനസുകാരന്‍ സുരേന്ദ്രനാഥിന്റെ മകളായ രമ്യ പഠനത്തില്‍ അതിസമര്‍ഥയാണ്. ബിരുദനന്തര ബിരുദം നേടിയ രമ്യയെ വിവാഹത്തിനുശേഷവും പഠിക്കാന്‍ നിശാല്‍ അനുവദിച്ചു. വിവാഹത്തില്‍ നിന്ന് ഞങ്ങള്‍ രണ്ടുപേരും എന്താണ്…

    Read More »
  • Crime

    കൊലക്കേസ് പ്രതി 32 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍; പരിശോധിച്ചത് ആയിരത്തോളം ഫോണ്‍ നമ്പറുകള്‍

    മലപ്പുറം: കൊലക്കേസ് പ്രതിയെ 32 വര്‍ഷങ്ങള്‍ക്ക് ശേഷം പോലിസ് പിടികൂടി. പെരുമ്പടപ്പ് വന്നേരിയില്‍ പങ്ങം മായക്കര അപ്പുണ്ണി വധക്കേസിലെ ഒന്‍പതാം പ്രതിയാണ് അറസ്റ്റിലായത്. ആലത്തൂര്‍ ചൂലനൂര്‍ സ്വദേശി കൃഷ്ണനെയാണ് (കൃഷ്ണകുമാര്‍-59) പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. അപ്പുണ്ണി വധക്കേസിലെ ഒന്നാംപ്രതി വന്നേരി പങ്ങം ഗോപിയുടെ വീട്ടില്‍ ജോലിക്കാരനായിരുന്ന കൃഷ്ണകുമാര്‍്. 1993-ലാണ് കേസിനാസ്പദമായ സംഭവം. തൃശ്ശൂര്‍ ഡിഐജിയുടെ നിര്‍ദേശപ്രകാരം ലോങ് പെന്‍ഡിങ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മലപ്പുറം പോലീസ് മേധാവി ആര്‍. വിശ്വനാഥന്‍ നല്‍കിയ പ്രത്യേക നിര്‍ദേശത്തില്‍ തിരൂര്‍ ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് രൂപവത്കരിച്ചിരുന്നു. സ്‌ക്വാഡിലെ പെരുമ്പടപ്പ് ഇന്‍സ്പെക്ടര്‍ സി.വി. ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍, ജെറോം, വിഷ്ണുനാരായണ്‍, ജോഷില എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ആലത്തൂര്‍ ചൂലനൂരില്‍നിന്ന് പിടികൂടിയത്.കൊലപാതകത്തിനുശേഷം ഒന്‍പതാം പ്രതി കൃഷ്ണകുമാര്‍ ഒളിവില്‍പ്പോകുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി സ്പെഷ്യല്‍ സ്‌ക്വാഡ് ആയിരത്തോളം ഫോണ്‍നമ്പറുകള്‍ പരിശോധിക്കുകയും തൃശ്ശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.

    Read More »
  • Breaking News

    നിങ്ങള്‍ കമല്‍ഹാസനോ, ആരുമാകട്ടെ; വികാരം വ്രണപ്പെടുത്തിയല്ല ആവിഷ്‌കാര സ്വാതന്ത്ര്യം നടത്തേണ്ടത്, ക്ഷമ പറയണം: തഗ് ലൈഫിലെ പ്രസ്താവനയുടെ പേരില്‍ ഉലകനായകനെ കുടഞ്ഞ് കോടതി

    ബെംഗളൂരു: കന്നഡ ഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്ന നടന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. നാക്കു പിഴ ആര്‍ക്കും സംഭവിക്കാമെന്നും പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ആര്‍ക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നു പറഞ്ഞ കോടതി ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് കമല്‍ഹാസന്‍ മാപ്പ് പറയണമെന്ന് വാക്കാല്‍ നിര്‍ദേശിച്ചു. ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാമായിരുന്നു എന്നും കോടതി അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ ചിത്രം റിലീസ് ചെയ്യാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ”നിങ്ങള്‍ കമല്‍ഹാസനോ മറ്റാരെങ്കിലുമോ ആകാം. നിങ്ങള്‍ക്ക് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ കഴിയില്ല. സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പറയപ്പെടുന്ന പ്രസ്താവനയ്ക്ക് നടന്‍ കമല്‍ഹാസന്‍ മാപ്പ് പറയണം. കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്’ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ ഓഡിയോ റിലീസിന്റെ കമല്‍ഹാസന്‍ നടത്തിയ പ്രസ്താവനയുടെ വിഡിയോ കണ്ട ശേഷം ജസ്റ്റിസ് എം.നാഗപ്രസന്ന പറഞ്ഞു.…

    Read More »
  • Crime

    ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം, ഹൈസ്‌കൂള്‍ അദ്ധ്യാപിക അറസ്റ്റില്‍; ഇടപാട് തുടര്‍ന്നത് മാസങ്ങള്‍

    മിയാമി (യു.എസ്): ഫ്‌ലോറിഡയില്‍ ക്ലാസ് മുറിയല്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്‌കൂള്‍ അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. ഫ്‌ലോറിഡയിലെ റിവര്‍വ്യൂ ഹൈസ്‌കൂളിലെ അദ്ധ്യാപിക ബ്രൂക്ക് ആന്‍ഡേഴ്സണാണ് (27) അറസ്റ്റിലായത്. കുട്ടിയുമായി ഇവര്‍ മാസങ്ങളോളം ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് അറിയിച്ചു. രാവിലെ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പാണ് അദ്ധ്യാപിക കുട്ടിയെ ദുരുപയോഗം ചെയ്തിരുന്നത്. മേയ് 16ന് രാവിലെ അദ്ധ്യാപിക ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന ആരോപണത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ അദ്ധ്യാപിക തന്നോട് സെക്‌സ് ചാറ്റ് നടത്തിയിരുന്നതായി വിദ്യാര്‍ത്ഥി സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിന് മുമ്പുള്ള ആഴ്ചകളിലും വിദ്യാര്‍ത്ഥിയുമായി ഒന്നിധികം തവണ ബന്ധം പുലര്‍ത്തിയിരുന്നതായും പൊലീസിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അദ്ധ്യാപികയെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. റിവര്‍വ്യൂ ഹൈസ്‌കൂളിലെ സയന്‍സ് അദ്ധ്യാപികയാണ് അറസ്റ്റിലായ ബ്രൂക്ക് ആന്‍ഡേഴ്സണ്‍. അറസ്റ്റിന് തൊട്ടുപിന്നാലെ ഇവരുടെ പേര് സ്‌കൂള്‍ ഡയറക്ടറിയില്‍ നിന്ന് നീക്കം ചെയ്തതായും അധികൃതര്‍ അറിയിച്ചു. അദ്ധ്യാപികയെ സര്‍വീസില്‍നിന്ന്…

    Read More »
  • Breaking News

    മൂല്യമേറിയ ടെക് കമ്പനി; ആഗോള ടോപ് 30 ടെക് കമ്പനികളുടെ സവിശേഷ പട്ടികയിൽ ഇടം നേടി റിലയൻസ് ഇൻഡസ്ട്രീസ്

    കൊച്ചി: ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് ആഗോള ടെക് കമ്പനികളുടെ സവിശേഷ പട്ടികയിൽ ഇടം നേടി റിലയൻസ് ഇൻഡസ്ട്രീസ്. ലിസ്റ്റ് ചെയ്ത ടോപ് 30 ആഗോള ടെക്‌നോളജി കമ്പനികളുടെ പട്ടികയിലാണ് ശതകോടീശ്വര സംരംഭകനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഇടം പിടിച്ചിരിക്കുന്നത്. ‘ട്രെൻഡ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന 340 പേജുള്ള റിപ്പോർട്ടിലാണ് ടോപ് 30 കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ടേക്‌നോളജി അതിവേഗത്തിൽ സ്വീകരിക്കുകയും എഐ ടെക്‌നോളജിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കമ്പനികളെ കണ്ടെത്തുന്നതിന്റെ കൂടി ഭാഗമായാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനികളുടെ റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ്, എൻവിഡിയ, ആപ്പിൾ, ആമസോൺ, ആൽഫബെറ്റ്, മെറ്റ പ്ലാറ്റ്‌ഫോംസ്, ടെസ്ല, ബ്രോഡ് കോം തുടങ്ങിയ യുഎസ് ടെക്‌നോളജി ഭീമന്മാരാണ് പട്ടികയിലെ ആദ്യ എട്ട് സ്ഥാനങ്ങൾ കീഴടക്കിയിരിക്കുന്നത്. തായ് വാന്റെ ടിഎസ്എംസി പട്ടികയിൽ ഒമ്പതാം സ്ഥാനത്തുണ്ട്. ചൈനയിലെ പ്രശസ്ത ടെക് കമ്പനിയായ ടെൻസന്റ് പത്താം സ്ഥാനത്താണ്. 216 ബില്യൺ ഡോളർ…

    Read More »
  • LIFE

    ‘ഞാന്‍ ഷൂട്ടിന് പോകുമ്പോള്‍ കൂട്ടുകാര്‍ സുഖമായി കിടന്നുറങ്ങും, റെസ്റ്റ് എടുക്കാന്‍ പോലും സമയം കിട്ടാത്തത് ഓര്‍ത്ത് കരഞ്ഞിട്ടുണ്ട്; പ്രതിഫലം മുഴുവന്‍ കിട്ടിയിട്ടില്ല’

    എണ്‍പതുകളില്‍ മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ പരിവേഷമുണ്ടായിരുന്ന നായക നടനാണ് ശങ്കര്‍. തുടരെ തുടരെ സിനിമകളായിരുന്നു. തിരക്കൊഴിഞ്ഞ് വിശ്രമിക്കാന്‍ പോലും സമയം കിട്ടാത്ത കാലമുണ്ടായിരുന്നു. ശങ്കര്‍-മേനക കോമ്പോയ്ക്കും അന്ന് ആരാധകര്‍ ഏറെയായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയില്‍ ചുവടുറപ്പിച്ചശേഷമാണ് ശങ്കറിന്റെ പ്രഭ മങ്ങി തുടങ്ങിയത്. വിരളമായി മാത്രമാണ് ഇപ്പോള്‍ ശങ്കര്‍ ഭാഗമാകുന്ന സിനിമകള്‍ റിലീസിന് എത്താറുള്ളത്. നായക വേഷങ്ങള്‍ ഒഴിവാക്കി എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ തയ്യാറായാല്‍ നടന് മലയാള സിനിമയില്‍ തുടരാനാകുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ശങ്കര്‍. സിനിമയെ ഒരു ബിസിനസായി കണ്ടിട്ടില്ലെന്നും നായകനായിരുന്ന സമയത്തെടുത്ത പല തീരുമാനങ്ങളും കരിയറിനെ ബാധിച്ചുവെന്നും നടന്‍ പറയുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ഒരു തലൈ രാഗം സിനിമയ്ക്കൊന്നും ആദ്യ ദിവസങ്ങളില്‍ ആരും തന്നെയുണ്ടായിരുന്നില്ല. പിന്നീടാണ് സിനിമ ക്ലിക്കായതും ആളുകള്‍ തിയേറ്ററിലേക്ക് എത്തിയതും. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അന്ന് എണ്‍പത് ദിവസത്തോളം തിയേറ്ററില്‍ ഓടി. ഈ സിനിമയ്ക്ക് എല്ലാം…

    Read More »
  • Kerala

    ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്: പണമൊഴുകുന്നത് മുംബൈയിലേക്ക്; തെളിവുകള്‍ ശേഖരിച്ച് വിജിലന്‍സ്

    കൊച്ചി: എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ മുംബൈയിലെ സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. താനയിലെ ബോറാ കമോഡിറ്റിസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. ഇത് ഷെല്‍ കമ്പനിയയാണെന്ന് സ്ഥിരീകരിച്ചു. ഇഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന പണം എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഉടമസ്ഥരായി കാണിച്ചിരിക്കുന്നത് രണ്ട് മുംബൈ സ്വദേശികളാണ്. എന്നാല്‍ ഇതില്‍ ഒരാള്‍ക്ക് കമ്പനിയെക്കുറിച്ച് അറിയില്ല, രണ്ടാമത്തെ മേല്‍വിലാസം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനിടെ,കഴിഞ്ഞദിവസം കൊച്ചി ഇഡി ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ പ്രതിയായ കൈക്കൂലി കേസിലെ വിവരശേഖരണത്തിനാണ് പരിശോധനയെന്ന് വിജിലന്‍സ് അറിയിച്ചു. രേഖകളും സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാന്‍ വിജിലന്‍സ് നീക്കം ആരംഭിച്ചിട്ടുണ്ട്. പരാതിക്കാരനായ അനീഷ് ബാബുവിനെതിരേയുള്ള രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് വിജിലന്‍സ് ഇഡിക്ക് കത്ത് നല്‍കിയിരുന്നു. പക്ഷേ കത്തിന് കൃത്യമായൊരു മറുപടി നല്‍കാന്‍ ഇഡി തയാറായില്ല. വിവരങ്ങള്‍ കൈമാറാന്‍ ഇഡി തയാറാകാത്ത സാഹചര്യത്തിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇഡി…

    Read More »
  • Kerala

    ഗതാഗത നിയമലംഘനത്തിനുള്ള രണ്ടുവര്‍ഷത്തെ നോട്ടീസ് ഒന്നിച്ചയച്ച് എംവിഡി; പിഴത്തുക ഒരുലക്ഷം വരെ!

    കാസര്‍കോട്: 2023 മുതലുള്ള ഗതാഗത നിയമലംഘന നോട്ടീസുകള്‍ ഒന്നിച്ചയച്ച് മോട്ടോര്‍ വാഹന വകുപ്പ്. കാസര്‍കോട്ട് മുന്നൂറോളം പേര്‍ക്കാണ് രണ്ടുവര്‍ഷത്തെ പിഴ അടയ്ക്കാനുള്ള നോട്ടീസ് ഒന്നിച്ച് ലഭിച്ചത്. ചിലര്‍ക്ക് ഒരുലക്ഷത്തിന് മുകളിലാണ് പിഴ ലഭിച്ചത്. കുമ്പള-ബദിയടുക്ക റോഡില്‍ കുമ്പള ടൗണിന് സമീപം സ്ഥാപിച്ചിരിക്കുന്ന ക്യാമറയാണ് നാട്ടുകാര്‍ക്ക് പണി കൊടുത്തത്. 2023ലാണ് ഇവിടെ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ ഇതുവരെ ആര്‍ക്കും പിഴ ലഭിച്ചിരുന്നില്ല. ക്യാമറ പ്രവര്‍ത്തിക്കുന്നില്ലെന്ന നിഗമനത്തിലായിരുന്നു പ്രദേശവാസികള്‍. ഇത് വിശ്വസിച്ച് നിയമലംഘനം നടത്തിയവര്‍ക്കാണ് വന്‍ പണി ലഭിച്ചിരിക്കുന്നത്. ഗതാഗത നിയമലംഘനം കണ്ടെത്തിയാല്‍ ചുരുങ്ങിയത് 15 ദിവസത്തിനുള്ളില്‍ ചെല്ലാന്‍ അയയ്ക്കണമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. 2023ല്‍ സമാന വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനെതിനെ കേരള ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.

    Read More »
Back to top button
error: