Month: June 2025
-
Kerala
സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി, പിറവത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ കാണാനില്ല; അന്വേഷണം
എറണാകുളം: പിറവത്ത് പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായി. പാമ്പാക്കുട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്. തിങ്കളാഴ്ച സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അര്‍ജുന്‍ വൈകിട്ട് തിരിച്ചെത്തിയില്ല. വീട്ടില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അര്‍ജുന്‍ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിനു ശേഷം അര്‍ജുന്‍ എവിടേക്കു പോയി എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകന്‍ വീട്ടിലെത്തിയില്ലെന്ന കാര്യം തിരിച്ചറിഞ്ഞത്. അന്വേഷണത്തില്‍ അര്‍ജുന്‍ സ്‌കൂളിലെത്തിയിരുന്നില്ലെന്നു ബോധ്യപ്പെട്ടു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അര്‍ജുനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. അതേസമയം, അര്‍ജുന്‍ എന്തിനാണ് വീടുവിട്ടു പോയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വീട്ടില്‍ യാതൊരു വിധ പ്രശ്‌നങ്ങളുമില്ലെന്നാണ് അന്വേഷണത്തില്‍ പൊലീസിനു വ്യക്തമായത്. പ്ലസ് വണ്‍ പരീക്ഷാഫലം വന്നതിനു പിന്നാലെ അര്‍ജുന്‍ അസ്വസ്ഥനായിരുന്നോ, അതുമൂലമാണോ മാറി നില്‍ക്കുന്നത് എന്നതു സംബന്ധിച്ചും സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അത്തരത്തിലുള്ള പ്രശ്‌നങ്ങളില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍.
Read More » -
Movie
ഇന്ത്യന്‍ വിവാഹ നിയമങ്ങളുടെ കാതലായ വ്യവസ്ഥ തിരുത്തി കുറിക്കുന്ന ആശയവുമായി പി.ഡബ്ല്യു.ഡി ട്രയിലര്‍…
ഡ്രൈവിംഗ് ലൈസന്‍സിലും പാസ്‌പോര്‍ട്ടിലും ഉള്ളതുപോലെ മാര്യേജ് സര്‍ട്ടിഫിക്കറ്റിലും കാലാവധി നിര്‍ണ്ണയിക്കുന്ന ഒരു തീയതി വേണമെന്ന പ്രകോപനപരമായ ആശയം ഉള്‍പ്പെടുത്തിയിരിക്കുന്ന സിനിമ പി.ഡബ്ല്യു.ഡി (പ്രെപ്പോസല്‍ വെഡിങ് ഡിവോഴ്‌സ് ) യുടെ ട്രയിലര്‍ റിലീസായി. അതില്‍ നായിക കഥാപാത്രം പറയുന്നതാണ് ‘നമ്മുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റില്‍ ഒരു എക്‌സ്പയറി ഡേറ്റ് വേണം. ആവശ്യമുണ്ടെങ്കില്‍ റിന്യൂ ചെയ്യാം’. വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹിതനായ ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ കാണുമ്പോള്‍ കുശലം ചോദിക്കുന്നതുപോലെ ‘നിങ്ങളുടെ വിവാഹത്തിന്റെ കാലാവധി കഴിഞ്ഞോ? എന്ന് ചോദിക്കേണ്ടി വരുന്ന അവസ്ഥ. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, കാതല്‍, ആട്ടം തുടങ്ങി ഇന്ത്യന്‍ സംസ്‌കാരത്തെ പരാമര്‍ശിച്ച് ചര്‍ച്ച ചെയ്യുന്ന വേറിട്ട ചിന്തയിലൂന്നിയ സിനിമകള്‍ പ്രേക്ഷകരില്‍ ചിലരെയെങ്കിലും അലോസരപ്പെടുത്താറുണ്ട്. ഇന്ത്യന്‍ വിവാഹ നിയമങ്ങളുടെ കാതലായ വ്യവസ്ഥ അത് ജീവിതാവസാനം വരെയുള്ള ഒരു ബന്ധം ആകണമെന്നാണ്. അതിനെ തീര്‍ത്തും തിരുത്തി കുറിക്കുന്ന ആശയവുമായാണ് പി.ഡബ്ല്യു.ഡി എത്തുന്നതെന്ന് ട്രയിലര്‍ സൂചിപ്പിക്കുന്നു. തികച്ചും കളര്‍ഫുള്‍ ആയ ഒരു സെറ്റിംഗില്‍ പഴയകാല പ്രിയന്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന…
Read More » -
Crime
മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതികളെ കാണാതായി; ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി, ഭാര്യയ്ക്കായി തിരച്ചില്‍
ഭോപാല്‍: മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഷില്ലോങ്ങിലെത്തിയ ദമ്പതിമാരെ മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്‌ക്കെടുത്ത സ്‌കൂട്ടര്‍ ഈ റൂട്ടിലെ ഒരു ഗ്രാമത്തില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇന്‍ഡോറില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന രഘുവംശിയും സോനവും മേയ് 11-നാണ് വിവാഹിതരായത്. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്. തുടര്‍ന്നുള്ള യാത്രയ്ക്കിടെ ഇരുവരെയും കാണാതാവുകയായിരുന്നു. മേയ് 23-നാണ് രഘുവംശി അവസാനമായി ഫോണില്‍ വിളിച്ചതെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ചെന്നും യാത്ര തുടരുകയാണെന്നുമാണ് മകന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് രണ്ടുപേരുടെയും ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്‌തെങ്കിലും പ്രതികരണമുണ്ടായില്ല. മേയ് 24 മുതല്‍ രണ്ടുപേരുടെയും ഫോണുകള്‍ സ്വിച്ച് ഓഫായെന്നും അമ്മ പറഞ്ഞു. മൊബൈല്‍…
Read More » -
Crime
സ്‌കൂട്ടര്‍ യാത്രയ്ക്കിടെ മുനമ്പത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊന്നു; പെയിന്ററായ പങ്കാളി കീഴടങ്ങി
കൊച്ചി: മുനമ്പം പള്ളിപ്പുറത്ത് യുവാവ് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി. പനമ്പള്ളിനഗര്‍ സ്വദേശി പ്രീത (43) ആണ് കൊല്ലപ്പെട്ടത്. പള്ളിപ്പുറം സ്വദേശി തൈപ്പറമ്പില്‍ സുരേഷ് ആണ് ഒപ്പം താമസിച്ചിരുന്ന പ്രീതയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ സുരേഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള നടുറോഡില്‍വെച്ചാണ് സുരേഷ് പ്രീതയെ കത്തി ഉപയോഗിച്ച് കുത്തിയത്. കുത്തേറ്റ പ്രീത തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഇവര്‍ ഉടന്‍തന്നെ പ്രീതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ സുരേഷ് മുനമ്പം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. പ്രീതയുടെ മൃതദേഹം കുഴിപ്പള്ളി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെയിന്റിങ് തൊഴിലാളിയായിരുന്നു സുരേഷ്. കഴിഞ്ഞ കുറച്ചുനാളുകളായി സുരേഷും പ്രീതയും ഒരുമിച്ചായിരുന്നു താമസം. ആദ്യ ഭാര്യ മരിച്ച ശേഷമാണ് സുരേഷ് പ്രീതയുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. പ്രീതയുടെമേലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. പ്രദേശവാസികളുമായി സുരേഷിനും പ്രീതയ്ക്കും വലിയ അടുപ്പം ഉണ്ടായിരുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു.
Read More » -
Breaking News
നിര്‍ണായക കൂടിക്കാഴ്ചകള്‍ക്ക് മുഖ്യമന്ത്രി ഡല്‍ഹിക്ക്; നിതിന്‍ ഗഡ്കരിയും റെയില്‍വേ മന്ത്രിയുമായും ചര്‍ച്ച; സില്‍വര്‍ ലൈന്‍ അനുമതിക്ക് നീക്കം; ഇ. ശ്രീധരന്‍ മുന്നോട്ടു വച്ച പദ്ധതി മുന്നോട്ടു വയ്ക്കും; ഭൂമി ഏറ്റെടുക്കലിന്റെ തോത് കുറയ്ക്കും
ഡല്‍ഹി: കേന്ദ്രമന്ത്രിമാരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകള്‍ അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കും. സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളാണ് നടക്കുക. നാളെ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി, മറ്റന്നാള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെയും കാണും. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഓഫീസില്‍ നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ആദ്യത്തെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച അനുമതിക്കായാണ് മുഖ്യമന്ത്രിയുടെ ശ്രമം. അതിനായുള്ള ചര്‍ച്ചകളാണ് നാളെ റെയില്‍വെ മന്ത്രിയുമായി നടത്തുകയെന്ന് അറിയുന്നു. പദ്ധതിക്ക് കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ അനുമതി മുഖ്യമന്ത്രി വീണ്ടും തേടും. സില്‍വര്‍ ലൈനിന് ബദലായി ഇ ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിക്കാണ് മുഖ്യമന്ത്രി അനുമതി തേടാന്‍ ശ്രമിക്കുന്നത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കെ റെയിലും റെയില്‍വെ മന്ത്രാലയവും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ നേരത്തെ ഉടക്കിപ്പിരിഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പുതിയ…
Read More » -
Breaking News
വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ കാലത്ത് കടൽക്കൊള്ളയും ഇപ്പോൾ കടൽ വിപ്ലവവും!! 2026ൽ യുഡിഎഫ് 100 സീറ്റോടെ തിരിച്ചെത്തും- വിഡി സതീശൻ
മലപ്പുറം: നിങ്ങൾ നോക്കിക്കോ, 2026ൽ 100 സീറ്റോടെ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും, നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷനായി തടിച്ചുകൂടിയ യുഡിഎഫ് പ്രവർത്തകരോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിനായുള്ള അന്തിമ പോരാട്ടത്തിന് മുഴുവൻ പേരും ഒന്നിച്ചു നിൽക്കണമെന്നും പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആര്യാടൻ മുഹമ്മദ് നിയമസഭയിൽ എന്റെ ഗുരുനാഥൻ. അഞ്ച് വർഷക്കാലം അദ്ദേഹത്തിന്റെ തൊട്ടടുത്താണ് ഇരുന്നത്. ഒരുപാട് കാര്യങ്ങൾ എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. മറ്റാർക്കും പറഞ്ഞ് കൊടുക്കാത്ത കാര്യങ്ങളാണെന്നും വി ഡി സതീശൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണോദ്ഘാടനം ഉമ്മൻ ചാണ്ടി നടത്തിയപ്പോൾ കടൽക്കൊള്ള എന്ന് പറഞ്ഞവരാണ് ഇടതുപക്ഷം. ഉമ്മൻചാണ്ടിയുടെ കാലത്ത് കടൽ കൊള്ളയും ഇപ്പോൾ കടൽ വിപ്ലവവും എന്നാണ് പറയുന്നത്. തുറമുഖം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തപ്പോൾ കടൾക്കൊള്ള മാറി കടൽ വിപ്ലവം ആയിമാറി. ഓന്തിനെ പോലെ നിറം മാറുന്നവരാണ് ഇടതുപക്ഷമെന്നും വി ഡി സതീശൻ പറഞ്ഞു.
Read More » -
Breaking News
പാണക്കാട് കുടുംബത്തിനു ഷൗക്കത്തിനോട് പിണക്കമോ? തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിന്ന് പാണക്കാട് കുടുംബം. കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരുംതന്നെ പങ്കെടുത്തില്ല. സമീപകാലത്തെ തെരഞ്ഞെടുപ്പു ചരിത്രമെടുത്ത്നോക്കിയാൽ ഇതാദ്യമായാണ് പാണക്കാടുനിന്നു ആരും തെരഞ്ഞെടുപ്പ് കൺവെൻഷൻ പങ്കെടുക്കത്തത്. അതേസമയം മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഹജ്ജിന് പോയതിനാൽ കൺവെൻഷനിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. പകരം പങ്കെടുക്കേണ്ട, ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പരിപാടിയിൽ നിന്ന് വിട്ടുനിന്നു. ജില്ലയിൽ തന്നെ ഉണ്ടായിട്ടും അബ്ബാസലി തങ്ങൾ കൺവെൻഷനിലേക്കെത്തിയില്ല. അതേ സമയം ജില്ലയിലെ മറ്റ് പരിപാടികളിൽ അബ്ബാസലി തങ്ങൾ പങ്കെടുത്തു. എന്നാൽ അബ്ബാസലി തങ്ങളെ കൺവെൻഷനിലേക്ക് ക്ഷണിച്ചതിൽ വീഴ്ച സംഭവിച്ചതായി ലീഗ് വൃത്തങ്ങളിൽ പരക്കെ ആക്ഷേപമുണ്ട്. അവസാന മണിക്കൂറിലാണ് അബ്ബാസലി തങ്ങളെ ക്ഷണിച്ചതെന്ന് അവർ പറഞ്ഞു. ഇതോടെയാണ് അബ്ബാസലി തങ്ങൾ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാതെ നേരത്തെ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുത്തത്.…
Read More » -
Breaking News
പൂരം കലക്കി ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ചത് മുഖ്യമന്ത്രി, സുനിൽ കുമാറിനെ തൃശൂരിൽ ചതിച്ചു, അറേബ്യൻ നാടുകളിലെ എല്ലാ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്നാലും പിണറായിയുടെ കൈയ്യിലെ പാപക്കറ കഴുകി കളയാനാകില്ല- കെസി വേണുഗോപാൽ
മലപ്പുറം: നിലമ്പൂരിൽ തിരഞ്ഞെടുപ്പ് വന്നതിനു തന്നെ കാരണം വെറുക്കപ്പെട്ട സർക്കാരിന്റെ പരിണതഫലമാണ്. വഞ്ചനയുടെയും ചതിയുടെയും കഥകൾ പുറത്തുപറയാൻ തുടങ്ങിയാൽ പാർട്ടി സഖാക്കൾക്കു മുഖ്യമന്ത്രിയെപ്പറ്റി പലതും പറയാൻ കാണുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. നിലമ്പൂരിലേത് ഈ സർക്കാരിനെതിരായ കാഹളം മുഴക്കേണ്ട തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂരം കലക്കി ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ചത് മുഖ്യമന്ത്രിയാണ്. സ്വന്തം മന്ത്രിസഭയിലുണ്ടായിരുന്നു വിഎസ് സുനിൽ കുമാറിനെ പോലും തൃശൂരിൽ മുഖ്യമന്ത്രി ചതിച്ചു. ദേശീയപാതയിലുണ്ടായ തകർച്ചയിൽ കേരളം അപമാനം കാരണം തലകുനിച്ചു, മലപ്പുറം ജില്ലയെ അപമാനിച്ച ആളാണ് പിണറായി വിജയൻ. ഈ ജില്ലയ്‌ക്കെതിരെ ഏറ്റവും വലിയ ചതി ചെയ്തു. മറ്റു ജില്ലകളുടെ കാര്യം മറച്ചുവച്ച് മലപ്പുറത്തെ ഒറ്റപ്പെടുത്തി ആക്രമിച്ചു. അറേബ്യൻ നാടുകളിലെ എല്ലാ സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്നാലും പിണറായിയുടെ കൈയ്യിലെ പാപക്കറ കഴുകി കളയാനാകില്ലെന്നും വേണുഗോപാൽ പറഞ്ഞു. അതുപോലെ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടുകിട്ടാൻ ഉപയോഗിക്കുന്ന കൈക്കൂലി ആയാണ് പിണറായി…
Read More » -
Breaking News
തമാശയ്ക്കു ചെയ്തതാണ്, തെറ്റാണെന്നു അറിയില്ലായിരുന്നു ആരും ദയവായി അനുകരിക്കരുത്!! ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്ന് നൃത്തം ചെയ്യുന്ന റീൽസ്, വിവാദമായതോടെ മാപ്പുചോദിച്ച് യുവതി
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നൃത്തം ചെയ്യുന്നതിന്റെ റീൽസ് വിവാദമായതിനു പിന്നാലെ മാപ്പ് ചോദിച്ച് യുവതി. നാഗർകോവിൽ സ്വദേശി ഷക്കീല ബാനു ആണ് സംഭവം വിവാദമായതോടെ മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. ജീവൻ പോലും അപകടത്തിലാകുന്ന വിധം ഷക്കീല ചിത്രീകരിച്ച റീൽസ് കേരളത്തിലടക്കം വലിയ ചർച്ചയായതിനു പിന്നാലെയാണ് മാപ്പപേക്ഷയുമായെത്തിയത്. . റീൽസ് ഇത്രയും ചർച്ചയാകുമെന്നും കരുതിയില്ലെന്നും തമാശയ്ക്ക് ചെയ്തതാണെന്നും ഷക്കീല പറഞ്ഞു. തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല. ആരും ദയവായി തന്റെ വീഡിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും ഷക്കീല ബാനു പറഞ്ഞു. നാമക്കൽ – നാഗർകോവിൽ ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇറങ്ങി നിന്നാണ് ഷക്കീല ബാനു നൃത്തം ചെയ്തത്. യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് രംഗത്തെത്തിയത്.
Read More »
