KeralaNEWS

അമ്പുക്ക പിന്‍മാറും, പക്ഷേ ചെലവുണ്ട്! ഭരണം കിട്ടിയാല്‍ ആഭ്യന്തര മന്ത്രിയാക്കണം, മലപ്പുറം ജില്ല വിഭജിക്കണം; പത്രിക പിന്‍വലിക്കാന്‍ ഉപാധികളുമായി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനദിവസമായ ഇന്ന് യുഡിഎഫിന് മുന്നില്‍ പുതിയ ഉപാധികളുമായി പി.വി അന്‍വര്‍. 2026ല്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തരവകുപ്പും വനം വകുപ്പും വേണം. മലപ്പുറം ജില്ലയെ വിഭജിക്കണമെന്നും തിരുവമ്പാടിയടക്കം മലയോര മേഖലകള്‍ ഉള്‍പ്പെടുന്നതാകണം പുതിയ ജില്ലയെന്നും അന്‍വര്‍ പറഞ്ഞു.

പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചില യുഡിഎഫ് നേതാക്കള്‍ ഇന്നുരാവിലെയും ബന്ധപ്പെട്ടിരുന്നു. അത് സംബന്ധിച്ച് രഹസ്യ ചര്‍ച്ചകള്‍ തുടരുന്നുണ്ട്. യുഡിഎഫുമായി യോജിച്ച് പേകാന്‍ താത്പര്യമുണ്ടെന്നും അതിന് വിലങ്ങാവുന്നത് വിഡി സതീശനാണെന്നും അന്‍വര്‍ പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വി.ഡി സതീശനെ മാറ്റണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

Signature-ad

സതീശനാണ് തന്നെ മത്സരരംഗത്തേക്ക് തള്ളിവിട്ടതെന്നും അന്‍വര്‍ പറഞ്ഞു. ഒരു പിണറായിയെ ഉള്‍ക്കൊളളാനാവാഞ്ഞിട്ടാണ് എല്‍ഡിഎഫ് വിട്ടത്. പിന്നെയാണോ മുക്കാല്‍ പിണറായിയായ സതീശനെന്നും അന്‍വര്‍ ചോദിച്ചു. മത്സരരംഗത്തുനിന്ന് പിന്‍മാറില്ലെന്ന് രാവിലെ അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പത്രിക പിന്‍വലിച്ചാല്‍ താന്‍ മരിച്ചുവെന്നാണ് അര്‍ഥമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ അന്‍വര്‍, എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എന്നിവരടക്കം 14 പേരാണ് മത്സരരംഗത്തുള്ളത്.

Back to top button
error: