Month: June 2025

  • Crime

    മദ്യലഹരിയില്‍ വാഹനവുമായി സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ചുകയറി; ചോദ്യംചെയ്ത അദ്ധ്യാപകനെയും പി.ടി.എ പ്രസിഡന്റിനെയും തല്ലി; യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൊടുത്തു

    കണ്ണൂര്‍: മദ്യലഹരിയില്‍ വാഹനവുമായി സ്‌കൂള്‍ വളപ്പില്‍ അതിക്രമിച്ചുകയറിയത് ചോദ്യം ചെയ്ത അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും തല്ലി പരുക്കേല്‍പ്പിച്ച യുവാക്കള്‍ റിമാന്‍ഡില്‍. കടന്നപ്പള്ളി മുണ്ടയാടന്‍ വീട്ടില്‍ പ്രണവ്(28), സുഹൃത്ത് കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ പൂവാനിക്കുന്നേല്‍ വീട്ടില്‍ ജോസഫ് മാത്യു(25) എന്നിവരെയാണ് പരിയാരം പൊലീസ് അറസറ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്‌കൂള്‍ വളപ്പിലേക്ക് വാഹനവുമായി അതിക്രമിച്ച് കയറിയ യുവാക്കള്‍ ഇതിനെ ചോദ്യം ചെയ്ത അധ്യാപകനായ ലതീഷ് പുതിയടത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ പി.ടി.എ പ്രസിഡന്റ് പി.വി.രാജേഷിനെയേും സംഘം മര്‍ദ്ദിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ തടഞ്ഞുനിര്‍ത്തി വിവരം പൊലീസിനെ അറിയിച്ചത്. അക്രമത്തില്‍ പരിക്കേറ്റ അധ്യാപകനും പി ടി എ പ്രസിഡന്റും ആശുപത്രിയില്‍ ചികിത്സ തേടി. പിടികൂടിയ യുവാക്കളെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തളിപറമ്പ്കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    വിധി വിളയാട്ടം തുടങ്ങിയോ? ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസ്: അന്‍വറിന് വീണ്ടും ഹൈക്കോടതി നോട്ടീസ്

    കൊച്ചി: നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസിലാണ് അന്‍വറിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയയ്ക്കാന്‍ ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സ്വയം വെളിപ്പെടുത്തിയതിനാലാണ് പി വി അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്. സൈബര്‍ ക്രൈം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ സമൂഹത്തില്‍ കലാപത്തിന് ശ്രമിച്ചെന്നും എഫ്ഐആറിലുണ്ട്. സിപിഎമ്മും സര്‍ക്കാരുമായി തുറന്ന ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. കൊല്ലം സ്വദേശിയായ വ്യവസായി മുരുഗേഷ് നരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഫോണ്‍ ചോര്‍ത്തല്‍ പരസ്യമായി സമ്മതിച്ചതായി മുരുഗേഷ് നരേന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചു. സ്വകാര്യത, സംസാര സ്വാതന്ത്ര്യം, ഐടി ആക്ട് തുടങ്ങിയവയുടെ ഗുരുതര ലംഘനമാണെന്നും അഭിഭാഷകന്‍ വാദിച്ചു. പൊതു സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ സംസ്ഥാനത്തെ ഉന്നത…

    Read More »
  • Kerala

    വില്ലേജ് ഓഫീസില്‍ തമ്മിലടിച്ച് ജീവനക്കാര്‍, ഏറ്റുമുട്ടല്‍ പൊതുജനത്തെ സാക്ഷിയാക്കി; രണ്ട് വില്ലേജ് അസിസ്റ്റന്റുമാര്‍ക്ക് സ്ഥലംമാറ്റം

    പത്തനംതിട്ട: അടൂര്‍ ഏറത്ത് വില്ലേജ് ഓഫീസില്‍ ജീവനക്കാര്‍ തമ്മിലടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വില്ലേജ് അസിസ്റ്റന്റുമാരെ സ്ഥലംമാറ്റി. തിങ്കളാഴ്ച രാവിലെ ഏറം വില്ലേജ് ഓഫീസിലായിരുന്നു സംഭവം. ഒരു ഫയലുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയാണ് രണ്ട് വില്ലേജ് അസിസ്റ്റന്റുമാരും തമ്മിലുള്ള കയ്യാങ്കളിയിലേക്കും തമ്മിലടിയിലേക്കും കാര്യങ്ങളെ എത്തിച്ചത്. സംഭവസമയത്ത്, വിവിധ സേവനങ്ങള്‍ക്കായി പൊതുജനങ്ങളും വില്ലേജ് ഓഫീസില്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് തര്‍ക്കം മൂര്‍ഛിക്കുകയും വില്ലേജ് അസിസ്റ്റന്റുമാര്‍ തമ്മില്‍ കയ്യേറ്റം ഉണ്ടാവുകയും ചെയ്തത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ വില്ലേജ് ഓഫീസര്‍ ഈ വിവരം താലൂക്കില്‍ അറിയിച്ചു. പിന്നാലെ കളക്ടര്‍ വിഷയത്തില്‍ ഇടപെടുകയും അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം സംഭവത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണത്തില്‍, പ്രഥമദൃഷ്ട്യാ ഇരുവരുടെയും ഭാഗത്തുനിന്ന് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം വരുന്ന തരത്തിലുള്ള പ്രവര്‍ത്തി ഉണ്ടായതായി കണ്ടെത്തി. മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു അച്ചടക്കത്തിന് വിരുദ്ധമായ പ്രവര്‍ത്തനവും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായതായും കണ്ടെത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കെതിരെയും നടപടി എടുത്തത്. നിലവില്‍ രണ്ട് വില്ലേജ് അസിസ്റ്റന്റുമാരെയും സ്ഥലംമാറ്റിയിട്ടുണ്ടെങ്കിലും…

    Read More »
  • Breaking News

    18 മാസത്തെ പ്ലാനിംഗ്; സ്‌പൈഡേഴ്‌സ് വെബ് ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യക്കു നഷ്ടമായത് 41 വിമാനങ്ങള്‍; ഒളിപ്പിച്ചു കടത്തിയ ട്രക്കില്‍നിന്ന് ഡ്രോണുകള്‍ സ്വയം ഉയര്‍ന്നു പൊങ്ങി; വിമാനങ്ങള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഉപഗ്രഹ ചിത്രങ്ങളിലും നാശം വ്യക്തം; വാഹനത്തില്‍ ഡ്രോണുകള്‍ ഉണ്ടെന്നു ഡ്രൈവര്‍മാര്‍ പോലും അറിഞ്ഞില്ല; വിവരങ്ങള്‍ പുറത്തുവിട്ട് റോയിട്ടേഴ്‌സ്

    കീവ്: റഷ്യ- യുക്രൈന്‍ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യക്കെതിരെ നടത്തിയ സ്‌പൈഡേഴ്‌സ് വെബ് ഡ്രോണ്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എങ്ങനെയാണ് ആക്രമണം നടത്തിയതെന്നും റഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നു കയറിയത് എങ്ങനെയെന്നുമുനള്ള വിവരങ്ങളാണ് യുക്രൈന്‍ ഉദേ്യാഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടത്. റഷ്യയുടെ യുദ്ധ വിമാനങ്ങള്‍ക്കുനേരെ കനത്ത ആക്രമണമാണു നടത്തിയതെന്നു ഡ്രോണ്‍ ദൃശ്യങ്ങളടക്കം പുറത്തുവിട്ട് യുക്രൈന്‍ വാദിക്കുന്നു. ഏറ്റവും ബ്രില്യന്റായ ആക്രമണമെന്നാണു യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ഇതിനെ വിശേഷിപ്പിക്കുന്നത്. 41 വിമാനങ്ങള്‍ തകര്‍ത്തെന്നും ഇതില്‍ പാതിയോളം ഒരിക്കലും നന്നാക്കിയെടുക്കാന്‍ കഴിയാത്ത പരുവത്തിലാണെന്നും അദ്ദേഹംപറഞ്ഞു. കീവില്‍നിന്ന് 4850 കിലോമീറ്റര്‍ അകലെയുള്ള ബെലായ എയര്‍ബേസ് ഉള്‍പ്പെടെ നാലു സൈനിക ബേസുകളിലെങ്കിലും ആക്രമണം നടന്നിട്ടുണ്ട്. സൈബീരിയന്‍ മേഖലയിലെ ഇര്‍കൂറ്റ്‌സ്‌കിലാണ് റഷ്യയുടെ ബെലായ സൈനിക താവളം. റഷ്യയിലേക്കു കള്ളക്കടത്തിലൂടെ എത്തിച്ച 117 ഡ്രോണുകളാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. ലോറിയില്‍ കയറ്റിയ കണ്ടെയ്‌നറുകളുടെ മുകള്‍ത്തട്ടില്‍ ഒളിപ്പിച്ചു റഷ്യന്‍ മിലിട്ടറി ബേസുകളുടെ അടുത്തെത്തിച്ചശേഷമായിരുന്നു ആക്രണം. കണ്ടെയ്‌നറുകളുടെ മുകള്‍ ഭാഗം…

    Read More »
  • Breaking News

    ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യ തകര്‍ത്തത് ആറു പാക് ഫൈറ്റര്‍ ജെറ്റുകളും നിരവധി ഡ്രോണുകളും; പാകിസ്താന്‍ വന്‍ വില കൊടുത്തു വാങ്ങിയ മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റും നിലത്തിട്ടു; സുദര്‍ശന്‍ മിസൈല്‍ ഉപയോഗിച്ച് 300 കിലോമീറ്റര്‍ അകലെയുള്ള നിരീക്ഷണ വിമാനത്തെയും വീഴ്ത്തി; ബ്രഹ്‌മോസ് തൊടുത്തില്ലെന്നും വെളിപ്പെടുത്തല്‍

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാകിസ്താനുണ്ടായ കനത്ത നാശത്തിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്ത്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്റെ ആയുധകേന്ദ്രങ്ങളും നിരവധി യുദ്ധ വിമാനങ്ങളും തകര്‍ന്നെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഫൈറ്റര്‍ ജെറ്റുകള്‍, നിരീക്ഷണ വിമാനം, ഡ്രോണുകള്‍, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കനത്ത നാശത്തിന്റെ പശ്ചാത്തലത്തിലാണു നാലു ദിവസത്തിനുള്ളില്‍ പാകിസ്താന്‍ വെടി നിര്‍ത്തലിനു മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പങ്കെടുത്ത പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇന്ത്യ എയര്‍ഫോഴ്‌സ് കുറഞ്ഞത് ആറു പാക് ഫൈറ്റര്‍ ജെറ്റുകളും വന്‍ വിലകൊടുത്തു പാകിസ്താന്‍ സ്വന്തമാക്കിയ നിരീക്ഷണ വിമാനങ്ങളും ഒരു സി-130 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റും നശിപ്പിച്ചു. പത്ത് സായുധ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും റഡാര്‍ സൈറ്റുകളും ഇന്ത്യയുടെ കൃത്യമായ വ്യോമാക്രമണത്തില്‍ തകര്‍ത്തു. മേയ് ആറിന് ആരംഭിച്ച ആക്രമണം പത്തിനാണ് അവസാനിച്ചത്. ബൊളാരി പോലുള്ള പ്രധാന പാകിസ്താനി എയര്‍ബേസുകളിലേക്ക് ആക്രമണം നടത്തിയത് വിമാനത്തില്‍നിന്ന് തൊടുത്ത…

    Read More »
  • Crime

    ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി; ചാലക്കുടിയില്‍ അധ്യാപിക ആത്മഹത്യ ചെയ്തു, ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത് മൂന്ന് ദിവസം മുമ്പ്

    തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപിക പുഴയിലേയ്ക്കു ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് ഉപ്പത്തിപ്പറമ്പില്‍ പരേതനായ സുബ്രന്റെയും തങ്കയുടെയും മകളും പന്തളം സ്വദേശി കോഴിമല വടക്കേചെരുവില്‍ ജയപ്രകാശിന്റെ ഭാര്യയുമായ സിന്തോളാണു (സിന്ധു-40) മരിച്ചത്. നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണു യാത്രക്കാരി ഇന്നലെ 6.45ഓടെ പുഴയിലേയ്ക്കു ചാടിയത്. അഗ്‌നിശമന സേനയുടെ സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ ഏകദേശം 3 മണിക്കൂറിനു ശേഷം രാത്രി 9.30ഓടെ ഇവിടെ നിന്ന് 5 കിലോമീറ്റര്‍ അകലെ സമ്പാളൂര്‍ ഞാളക്കടവ് പാലത്തിനു 300 മീറ്റര്‍ മുന്‍പായാണു മൃതദേഹം കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്നു കോട്ടയത്തേയ്ക്കു പോകുകയായിരുന്നു ട്രെയിന്‍. റെയില്‍വേ പാലം എത്തിയപ്പോള്‍ അധ്യാപിക പെട്ടെന്നു ട്രെയിനിന്റെ വാതിലിലൂടെ പുഴയിലേയ്ക്കു ചാടുകയായിരുന്നു. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ്. 8 വര്‍ഷമായി ഗവ. സ്‌കൂള്‍ അധ്യാപികയായ ഇവര്‍ വെറും 3 ദിവസം മുന്‍പാണു ചെറുതുരുത്തി സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. നേരത്തെ കോഴിക്കോട് ഫറോക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ…

    Read More »
  • LIFE

    18 വയസ്സ് മൂത്തയാളെയും 7 വയസ്സ് കുറവുള്ള ആളെയും പ്രണയിച്ച ബോളിവുഡ് നടിയുടെ അതിശയ പ്രണയകഥ

    താര വിവാഹങ്ങള്‍ എപ്പോഴും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. താരങ്ങള്‍ ആരെ വിവാഹം ചെയ്യുന്നു, എപ്പോള്‍ വിവാഹം ചെയ്യുന്നു എന്നൊക്കെ അറിയാന്‍ ആളുകള്‍ക്ക് ലേശം കൗതുകം കൂടുതലാണ്. ഇതെല്ലാം ഇവരെ കുറിച്ചുള്ള ചില വ്യാഖ്യാനങ്ങള്‍ക്കും കാരണമാകുന്നു. ഇന്ത്യന്‍ സിനിമയിലും ഇതിന്റെ പ്രതിഫലനമുണ്ട്. ഇന്ന് പല നടിമാരും അവരുടെ 40കളിലാണ് വിവാഹം കഴിക്കുന്നത്. 20കളിലോ കൗമാരപ്രായത്തിലോ ആണ് കുറച്ച് നാള്‍ മുമ്പ് വരെ നായികമാരൊക്കെ വിവാഹം ചെയ്തിരുന്നത്. സമൂഹത്തിലെ വികസിച്ചുവരുന്ന മാനദണ്ഡങ്ങളെയും പ്രണയത്തിന്റെ വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന ജീവിതമാണ് ബോളിവുഡ് താരം തന്നാസ് ഇറാനിയുടേത് (ഠമിിമ്വ കൃമിശ). 20ാം വയസ്സിലാണ് ഇവര്‍ ആദ്യ വിവാഹം കഴിച്ചത്. നാടക കലാകാരനും ഗായകനും അവതാരകനുമായ ഫരീദ് കറിമിനെയാണ് ഇറാനി ആദ്യം വിവാഹം ചെയ്തത്. 18 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു ഇവര്‍ തമ്മില്‍. സ്വന്തം മതത്തിന് പുറത്തുനിന്നുള്ള ഒരാളെ വിവാഹം ചെയ്തതിന്റെ പേരില്‍ പാഴ്‌സി സമുദായത്തില്‍ നിന്നുള്ള തന്നാസും വിമര്‍ശനം നേരിട്ടു. എന്നാല്‍, തന്റെ തീരുമാനത്തില്‍ തന്നെ അവര്‍ ഉറച്ചുനിന്നു. ഇവരുടെ വിവാഹത്തില്‍…

    Read More »
  • Breaking News

    അനുഷ്‌ക കടന്നുപോയ സാഹചര്യങ്ങള്‍ പറഞ്ഞറിയിക്കാനാകില്ല; കിരീടം അവള്‍ക്കും പ്രിയപ്പെട്ടത്; ആര്‍സിബിക്കുവേണ്ടി ഞാന്‍ നല്‍കിയത് യൗവനം; ഭാര്യയെയും ഡിവില്ലിയേഴ്‌സിനെയും ചേര്‍ത്തു പിടിച്ച് വികാരഭരിതനായി വിരാട് കോലി; ‘പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത് അവളുടെ ത്യാഗം’

    ബംഗളുരു: പതിനെട്ടു ഐപിഎല്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കിരീടം കൂട്ടുകാരി അനുഷ്‌കയ്ക്ക് സമര്‍പ്പിച്ച് വിരാട് കോലി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സിനെതിരായ അവസാന പന്തില്‍ കണ്ണീരടക്കാനാവാതെ ഗ്രൗണ്ടില്‍ മുട്ടുകുത്തി ചുംബിച്ചു താരം. അനുഷ്‌ക ശര്‍മയെ ചേര്‍ത്തുപിടിച്ച് ആഹ്ലാദം പ്രകടിപ്പിച്ച കോലി ഈ കപ്പ് തനിക്കെന്ന പോലെ അനുഷ്‌കയ്ക്കും ഏറെ പ്രിയപ്പെട്ടതാണെന്ന് പറഞ്ഞു. അനുഷ്‌കയുടെ 11 വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് കിരീടമെന്നായിരുന്നു കോലിയുടെ പ്രതികരണം. ‘കഴിഞ്ഞ 11 വര്‍ഷമായി അനുഷ്‌ക കളി കാണാന്‍ എത്തും. പലപ്പോഴും ഞങ്ങള്‍ തോറ്റ് മടങ്ങുന്നത് കണ്ട് തിരിച്ചു പോകും. അവരുടെ ത്യാഗം, സമര്‍പ്പണം, എല്ലാ അവസ്ഥയിലും ഒപ്പം നില്‍ക്കുന്നത് ഇതൊന്നും പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ല. പ്രത്യേകിച്ചും പ്രഫഷനല്‍ താരമാകുമ്പോള്‍ നമ്മള്‍ കടന്നുപോകുന്ന മാനസികാവസ്ഥ അവര്‍ക്ക് നന്നായി മനസിലാക്കാനും കഴിയും. അനുഷ്‌ക അതിവൈകാരികമായ നിമിഷങ്ങളിലൂടെ പലപ്പോഴും കടന്നുപോയിട്ടുണ്ട്. എന്റെ പ്രകടനം, താഴ്ചകള്‍ എല്ലാം. അവളും ബെംഗളൂരുക്കാരി കൂടിയാണ്. കിരീടം അനുഷ്‌കയ്ക്കും അഭിമാന നിമിഷമാണ്’- കോലി കൂട്ടിച്ചേര്‍ത്തു. കിരീടം നേടിയതിന് പിന്നാലെ…

    Read More »
  • Breaking News

    സ്റ്റൈലിഷ് വില്ലൻ റോളിൽ നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ; ‘ബെൻസ്’ ക്യാരക്ടർ വീഡിയോ പുറത്ത്

    കൈതിയിലൂടെ സംവിധായകൻ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്‌സായ എൽ സി യുവിലെ അടുത്ത ചിത്രമായ ബെൻസിൽ മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിയും. താരം ചിത്രത്തിന്റെ ഭാഗമാകുന്ന വിവരം കഴിഞ്ഞ ദിവസമാണ് നിർമ്മാതാക്കൾ പുറത്ത് വിട്ടത്. ഇപ്പോഴിതാ ചിത്രത്തിലെ നിവിൻ പോളിയുടെ കഥാപാത്രത്തെയും ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് ബെൻസിന്റെ അണിയറ പ്രവർത്തകർ. വാൾട്ടർ എന്ന് പേരുള്ള ഒരു സ്റ്റൈലിഷ് വില്ലൻ റോളിലാണ് നിവിൻ പോളി ഈ ചിത്രത്തിലഭിനയിക്കുന്നത്. ശരീരം മുഴുവൻ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞു, സ്വർണ്ണ പല്ലും വെച്ച ഉഗ്ര രൂപത്തിലാണ് നിവിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് കാരക്ടർ വീഡിയോ കാണിച്ചു തരുന്നു. ഈ വില്ലൻ വേഷം നിവിന്റെ കരിയറിലെ വമ്പൻ വഴുതിരിവായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഘവ ലോറൻസ് നായകനായി എത്തുന്ന ‘ബെൻസ്’ എന്ന ചിത്രം, റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജ് നിർമ്മാണ പങ്കാളിയായ ചിത്രത്തിന്റെ കഥ…

    Read More »
  • Breaking News

    വിക്ടറി പരേഡ് ഉണ്ടാവില്ലെന്നു പോലീസ് അറിയിപ്പ്, നടത്തുമെന്ന് കെസിഎ, അപകടത്തിനു പിന്നിൽ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ പിടിവാശി, 5000 പോലീസുകാരെ ഇറക്കിയിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല, കൈവിട്ടുപോയെന്ന് ഡികെ ശിവകുമാർ

    ബെം​ഗളൂരു: ആർസിബിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബുധനാഴ്ച നൽകിയ സ്വീകരണത്തിന്റെ പ്രധാന സംഘാടകർ കർണാടക ക്രിക്കറ്റ് അസോസിയേഷനായിരുന്നു. വിധാൻ സൗധയിലെ സ്വീകരണത്തിനു ശേഷം തുറന്ന ബസിൽ ടീം വിക്ടറി പരേഡ് നടത്തുമെന്നായിരുന്നു കെസിഎയുടെ പ്രഖ്യാപനം. പക്ഷെ അത്തരമൊരു വലിയ പരിപാടിക്ക് സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും പരേഡ് ഒഴിവാക്കണമെന്നും പോലീസ് കെസിഎ ഭാരവാഹികളെ അറിയിച്ചിരുന്നതായാണ് വിവരം. മാത്രമല്ല പരേഡ് ഉണ്ടാവില്ലെന്നു പോലീസ് അറിയിപ്പും പുറത്തിറക്കിയിരുന്നു. പിന്നാലെ, പരേഡ് ഒഴിവാക്കില്ലെന്നു കെസിഎയും ആർസിബിയും അറിയിച്ചു. അതേസമയം പരേഡ് കാണാൻ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിനു പരിസരത്ത് എത്തിയത്. തിക്കും തിരക്കുമുണ്ടായപ്പോൾ, അവിടെ വിന്യസിച്ചിരുന്ന 5000 പോലീസുകാർക്ക് സ്ഥിതി നിയന്ത്രിക്കാനാവാത്ത സ്ഥിതി വന്നു. പോലീസിന്റെ മുന്നറിയിപ്പ് കെസിഎ അവഗണിച്ചതാണ് ഇത്രയും വലിയ ദുരന്തം ഉണ്ടാകാൻ കാരണമായതെന്ന വിമർശനമുയരുന്നുണ്ട്. സംഭവത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മാപ്പു പറഞ്ഞിട്ടുണ്ട്. 5000 പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നെങ്കിലും അവർക്കു നിയന്ത്രിക്കാനാകാത്തത്ര ആൾക്കൂട്ടമാണ് എത്തിയത്. പോലീസ് പരമാവധി ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു. അതുമാത്രമല്ല സ്റ്റേഡിയത്തിനു…

    Read More »
Back to top button
error: