Breaking NewsLead News
വാട്‌സാപ്പിലെ മോശം പരാമർശം ചോദിക്കാനെത്തി; നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി

കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേര്‍ക്ക് വെട്ടേറ്റു. കെഎസ്എസ് വാടക സ്റ്റോര്‍ ഉടമകളായ ഊരംവീട്ടില്‍ നാസര്‍, സഹോദരന്‍ സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയല്‍വാസിയായ ചിറക്കുനി ബഷീര്‍ ആണ് ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.
ബഷീറിന്റെ വീട്ടില്‍വെച്ചാണ് സഹോദരങ്ങള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ ബഷീര്‍ നാസറിനെയും സലീമിനെയും മോശമായി പരാമര്‍ശിച്ചത് ചോദിക്കാനാണ് ഇരുവരും ബഷീറിന്റെ വീട്ടിലെത്തിയത്. ഇതിനിടെ ബഷീര്‍ രണ്ടുപേരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

നാസറിന്റെ വയറിനും സലീമിന്റെ കൈയ്ക്കുമാണ് പരിക്ക്. ഇരുവരെയും പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി.