Month: June 2025

  • Breaking News

    29-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് നിക്കോളാസ് പുരാന്‍; ആരാധകരെ ഞെട്ടിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപനം; മുഴങ്ങുന്ന ദേശീയ ഗാനത്തിനൊപ്പം ജഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയ നിമിഷങ്ങള്‍ മറക്കില്ല, കഠിന കാലത്തും ഒപ്പം നിന്നതിന് ആരാധകരേ നിങ്ങള്‍ക്കെന്റെ നന്ദി’

    രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ നിക്കോളസ് പുരാന്‍ . 29കാരനായ പുരാന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. ‘ മുഴങ്ങുന്ന ദേശീയഗാനത്തിനൊപ്പം,  ജഴ്സിയണിഞ്ഞ് ഓരോ തവണയും ഗ്രൗണ്ടിലേക്കിറങ്ങുന്നതും ഓരോ തവണയും എന്‍റെ കഴിവിന്‍റെ പരമാവധി നല്‍കുന്നതും എനിക്കെങ്ങനെയായിരുന്നുവെന്ന് എഴുതിഫലിപ്പിക്കുക അസാധ്യമാണ്. ടീമിനെ നയിക്കാന്‍ സാധിച്ചത് ഏറ്റവും അമൂല്യമായ നിമിഷങ്ങളായി ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കും. ആരാധകരേ, നിങ്ങളുടെ അകമഴിഞ്ഞ സ്നേഹത്തിന് നന്ദി. കഠിനകാലത്ത് ഒപ്പം നിന്നത് നിങ്ങളാണ്. എന്‍റെ ഓരോ വിജയവും നിങ്ങള്‍ സമാനതകളില്ലാതെ ആഘോഷമാക്കി. ഈ യാത്രയില്‍ ഒപ്പം നടന്നതിന് കുടുംബത്തോടും സുഹൃത്തുക്കളോടും ഞാന്‍ നന്ദിയുള്ളവനാണ്. നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസവും നല്‍കിയ പിന്തുണയുമാണ് ഇതുവരെ എത്തിച്ചത്. രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുകയാണെങ്കിലും വിന്‍ഡീസിനോടുള്ള എന്‍റെ സ്നേഹം ഒരിക്കലും മായില്ല. മുന്നോട്ടുള്ള പാതയിലേക്ക് ടീമിന് എല്ലാ ആശംസകളും.. ഏറ്റവും സ്നേഹത്തോടെ നിക്കി’- എന്നായിരുന്നു ആരാധകരെ അമ്പരപ്പിച്ച് പുരാന്‍റെ കുറിപ്പ്. അതീവ കഠിനമായിരുന്നുവെങ്കിലും സുദീര്‍ഘമായ ആലോചനയ്ക്കൊടുവിലാണ് തീരുമാനം…

    Read More »
  • Breaking News

    ഞാൻ സൈന്യത്തെ അയച്ചിരുന്നില്ലെങ്കിൽ ലോസ് ആഞ്ജലീസ് നഗരം കത്തിയമർന്നേനെ- ട്രംപ്

    വാഷിങ്ടൺ: മറീനുകളെയും മറ്റ് സൈനികരെയും താൻ വിന്യസിച്ചതുകൊണ്ടുമാത്രമാണ് ലോസ് ആഞ്ജലീസ് നഗരം കത്തിയമരാതെ ഇന്നും മനോഹരമായി നിലനിൽക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാരിന്റെ കുടിയേറ്റനയത്തിനെതിരേ കാലിഫോർണിയയിലെ ലോസ് ആഞ്ജലീസിൽ ആരംഭിച്ച പ്രതിഷേധം ദിവസങ്ങൾക്കിപ്പുറവും രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. ഞാൻ സൈന്യത്തെ ലോസ് ആഞ്ജലീസിലേക്ക് അയക്കാതിരുന്നുവെങ്കിൽ ഒരിക്കൽ മനോഹരവും മഹത്തായിരുന്നതുമായ നഗരം ഇപ്പോഴേക്കും കത്തിയമർന്നുപോകുമായിരുന്നെന്ന് ട്രംപ് സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ലോസ് ആഞ്ജലീസ് തെരുവുകളിലെ നിലവിലെ സംഘർഷം ഉയർത്തുന്ന ഭീഷണി, കുറച്ചുമാസം മുൻപ് നഗരത്തെ ബാധിച്ച വൻ തീപ്പിടിത്തത്തിന് സമാനമാണെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. കുടിയേറ്റനയത്തിനെതിരായ പ്രതിഷേധത്തെ നിയന്ത്രിക്കാൻ ആയിരക്കണക്കിന് സൈനികരെയാണ് ട്രംപ് ഭരണകൂടം വിന്യസിച്ചിരിക്കുന്നത്. ഇതിനെതിരേ ഡെമോക്രാറ്റിക് പാർട്ടി രൂക്ഷമായ വിമർശനം ഉയർത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി ലോസ് ആഞ്ജലീസിലൊട്ടാകെ കുടിയേറ്റകാര്യവിഭാഗം വ്യാഴാഴ്ച മുതൽ റെയ്ഡ് ആരംഭിച്ചിരുന്നു. ലാറ്റിൻ അമേരിക്കൻ വംശജർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതൽ…

    Read More »
  • Breaking News

    ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ ആര്‍സിബി വില്‍പനയ്ക്ക്! ഓഹരി ഒഴിയാന്‍ ബ്രിട്ടീഷ് മദ്യക്കമ്പനി; വിലയിടുന്നത് 200 കോടി ഡോളര്‍; വിജയാഘോഷം ദുരന്തമായത് തിരിച്ചടിയായി; മദ്യവും പുകവലിയുമുള്ള ഉള്ളടക്കം നിരോധിച്ചതിലും നീരസം

    ഐപിഎല്‍ കിരീട നേട്ടത്തിന് പിന്നാലെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ഉടമസ്ഥാവകാശം ഒഴിയാന്‍ ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയാജിയോ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പൂര്‍ണമായോ അല്ലെങ്കില്‍ ഭാഗികമായോ ഓഹരിക്കൈമാറ്റത്തിന്  കമ്പനി ആലോചിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളും പുരോഗമിക്കുന്നുവെന്നും കമ്പനിയോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 200 കോടി ഡോളറാകും ആര്‍സിബിക്ക് വിലയിരുത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. കമ്പനി അവരുടെ ഇന്ത്യന്‍ യൂണിറ്റായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിലൂടെയാണ് ആര്‍സിബിയെ സ്വന്തമാക്കിയിരുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിജയാഘോഷം ദുരന്തമായതിന് പിന്നാലെയാണ് ക്ലബ് വില്‍പ്പനയ്ക്കെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. 11 പേരാണ് തിക്കിലും തിരക്കിലും മരിച്ചത്. സംഭവത്തില്‍ ആര്‍സിബിയ്ക്കും ഇവന്‍റ് മാനെജ്മെന്‍റ് കമ്പനിക്കുമെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം ക്ലബ് വില്‍പ്പന സംബന്ധിച്ച വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ഡിയാജിയോ തയ്യാറായിട്ടില്ല ഐപിഎല്‍ മല്‍സരങ്ങളില്‍ മദ്യവും പുകവലിയും പ്രോല്‍സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ വിലക്കാന്‍ ആരോഗ്യമന്ത്രാലയം നിലപാടെടുത്തതാണ് കമ്പനിയുടെ ഉടമസ്ഥാവകാശം ഒഴിയുന്നതിനെ കുറിച്ചുള്ള ആലോചനകളിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കായികതാരങ്ങള്‍ ലഹരിപദാര്‍ഥങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനെതിരെയും ഐപിഎല്‍…

    Read More »
  • Breaking News

    അടുത്ത ബിജെപി ദേശീയ പ്രസിഡന്റ് ആര്? പ്രഖ്യാപനം ജൂണ്‍ 21നുശേഷം; ധര്‍മേന്ദ്ര പ്രധാനും ശിവരാജ് സിംഗ് ചൗഹാനും മനോഹര്‍ ലാല്‍ ഖട്ടറും സജീവ പരിഗണനയില്‍; 10 സംസ്ഥാന പ്രസിഡന്റുമാരെയും മാറ്റും; ജെ.പി. നദ്ദയുടെ ഭാവിയും ചര്‍ച്ചാ വിഷയം; നിര്‍ണായക സൂചന നല്‍കി ദേശീയ മാധ്യമങ്ങള്‍

    ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ബിജെപി അടുത്ത ദേശീയ പ്രസിഡന്റിനെ നിയമിക്കാനുള്ള നീക്കത്തിലേക്ക്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ലെങ്കിലും ഈ മാസം പകുതിക്കുശേഷം ജെ.പി. നദ്ദയ്ക്കുശേഷം ആരെന്ന ചര്‍ച്ചകള്‍ ഉയരും. ബിജെപി മിക്ക സംസ്ഥാനങ്ങളിലും സംഘടനാ തിരഞ്ഞെടുപ്പ് ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 70 ജില്ലാ പ്രസിഡന്റുമാരെ അടുത്തിടെ നിയമിച്ചത് കേന്ദ്ര നേതൃത്വത്തില്‍നിന്ന് തീരുമാനം ഉടനുണ്ടാകുമെന്ന സൂചനകളാണു നല്‍കുന്നത്. നേരത്തേതന്നെ ഇക്കാര്യത്തില്‍ തീരുമാനമാകേണ്ടതാണെങ്കിലും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ അല്‍പം വൈകി. നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കങ്ങളാണ് അമിത് ഷാ, മോഡി എന്നിവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍ അനുസരിച്ചു മൂന്നു പേരുകളാണു ബിജെപി ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. അനുഭവ സമ്പത്ത്, ജാതി, പ്രാദേശിക പ്രാധാന്യം എന്നിവയാണു പരിഗണിക്കുക. ഒഡീഷയില്‍ നിന്നുള്ള സ്വാധീനമുള്ള ഒബിസി നേതാവും ശക്തമായ സംഘടനാ ചരിത്രവുമുള്ള കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, മധ്യപ്രദേശിന്റെ ദീര്‍ഘകാല മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍, ഹരിയാന മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്…

    Read More »
  • Breaking News

    കപ്പലിൽ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലും!! ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാൻ ശ്രമം, ഭീഷണിയായി കണ്ടെയ്‌നറുകളുടെ മുകൾ ഭാ​ഗത്തേക്കും തീ പടർന്നു, ഐഎൻഎസ് സത്‌ലജും സ്ഥലത്തെത്തി

    കോഴിക്കോട്: അറബിക്കടലിൽ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള എല്ലാവിധ ശ്രമങ്ങളും ഊർജിതമായി തുടരുകയാണ്. ഇപ്പോൾ തീപിടിച്ച ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാർഡ് ശ്രമിക്കുന്നത്. എന്നാൽ, കൂടുതൽ കണ്ടെയ്‌നറുകളിലേക്ക് തീപടർന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയർത്തുകയാണ്. കൂടാതെ കപ്പലിന്റെ ഏറ്റവും മുകൾഭാഗത്തുള്ള കണ്ടെയ്‌നറുകളിലേക്കും തീപടർന്നിട്ടുണ്ട്. ഇതോടെ ഇപ്പോഴും കപ്പലിൽനിന്ന് വൻതോതിൽ കറുത്തപുക ഉയരുകയാണ്. അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകളിലേക്ക് തീപടരുന്നത് നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ് കോസ്റ്റ് ഗാർഡിപ്പോൾ. നിലവിൽ കപ്പൽ നിയന്ത്രണമില്ലാതെ തെക്കുദിശയിലേക്ക് ഒഴുകുകയാണ്. അപകടത്തിൽപ്പെട്ട സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്ററോളം അകലേക്ക് കപ്പൽ ഇപ്പോൾ ഒഴുകിയെത്തിയിട്ടുണ്ട്. മുകൾഭാഗം മുഴുവനും ഏകദേശം തീവിഴുങ്ങിയ നിലയിലാണ്. കപ്പലിന്റെ ഇന്ധനടാങ്കിനടുത്ത് തീപടരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. കപ്പലിൽ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലുമാണുള്ളത്. കൂടാതെ ഏകദേശം 650-കണ്ടെയ്‌നറുകളും കപ്പലിലുണ്ട്. അതിനിടെ, കപ്പലിലെ നാല് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിലും തുടരുന്നുണ്ട്. കപ്പലിന്റെ അടിത്തട്ടിലടക്കം മുങ്ങൽവിദഗ്ധർ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. കോസ്റ്റ്…

    Read More »
  • Breaking News

    മലയാളത്തിൽ ആദ്യമായി റെസ് ലിൻ പശ്ചാത്തലത്തിൽ ഒരു സിനിമ, അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് ഒരുമിക്കുന്ന ‘ചത്ത പച്ച’ ചിത്രീകരണം ആരംഭിച്ചു

    കൊച്ചി: കൊച്ചി ഭാഗത്തെ ഒരു നാട്ടു ചൊല്ലാണ് ചത്ത പച്ച, രണ്ടും കൽപ്പിച്ചിറങ്ങുന്നതിനേയാണ് ഈ ചൊല്ലിലൂടെ ഉദ്ദേശിക്കുന്നത്. അദ്വൈത് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ കഥയ്ക്ക് ഈ ചൊല്ലുമായി ഏറെ ബന്ധമുണ്ട്. ജൂൺ പത്തിന് ചെല്ലാനം മാലാഖപ്പടിയിൽ അസ്മിനാ ഷിഹാൻ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ട് ചത്ത പച്ചയുടെ ചിത്രീകരണം ആരംഭിച്ചു. ലെൻസ് മാൻ ഷൗക്കത്ത് സ്വിച്ചോൺ കർമ്മവും റിതേഷ് എസ്. രാമകൃഷ്ണൻ ഫസ്റ്റ് ക്ലാപ്പും നൽകി. സിദ്ധിഖ്, മനോജ് കെ ജയൻ, വിജയ് ബാബു, (ഫ്രൈഡേ ഫിലിംസ്) സാബു ചെറിയാൻ, ഛായാഗ്രാഹകൻ ഗിരീഷ്ഗംഗാധരൻ. നിർമ്മാതാവ്ജോബി ജോർജ്ജ്, പ്രമോദ് പപ്പൻ, ഗായകൻ അഫ്സൽ, എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം. WWE എന്ന പേരിൽ അമേരിക്കയിലും മറ്റും നടന്നു വരുന്ന അണ്ടർ ഗ്രൗണ്ട് റെസ് ലിൻ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. മോഹൻലാൽ, ജീത്തു ജോസഫ്, രാജീവ് രവി എന്നിവർക്കൊപ്പം പ്രവർത്തിച്ചിരുന്നു അദ്വൈത് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

    Read More »
  • Crime

    ഭര്‍ത്താവിനെ കൊല്ലുമെന്ന് ഭീഷണി; വീട്ടില്‍ അതിക്രമിച്ചു കയറി തുടര്‍ച്ചയായി ബലാത്സംഗം; യുവതിയുടെ പരാതിയില്‍ പ്രതി പിടിയില്‍

    പത്തനംതിട്ട: വീട്ടമ്മയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചകയറി പലതവണ ബലാല്‍സംഗത്തിന് ഇരയാക്കിയ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവണ്‍ പയ്യനാമണ്‍ മച്ചക്കാട് മുരുപ്പേല്‍ വീട്ടില്‍ രമേശ് (42) ആണ് പിടിയിലായത്. ഈ വര്‍ഷം മാര്‍ച്ച് ഒന്നിനും ജൂണ്‍ നാലിന് ഇടയിലുമുള്ള കാലയളവിലാണ് സംഭവം. മാര്‍ച്ച് ഒന്നിന് വൈകിട്ട് ഏഴോടെ വീട്ടുമുറ്റത്ത് നിന്ന യുവതിയെ പിന്നിലൂടെ എത്തി കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടിയ പ്രതി,തുടര്‍ന്ന് മാര്‍ച്ചിലെ ഒരു ബുധനാഴ്ച രാവിലെ 10ന് അടുക്കള ജോലിയില്‍ വ്യാപൃതയായിരുന്ന ഇവരെ, അതിക്രമിച്ചു കയറിയ ബലാല്‍ക്കാരമായി ലൈംഗിക പീഡനത്തിന് വിധേയക്കുകയായിരുന്നു. എതിര്‍ത്ത് യുവതി ബഹളം വച്ചപ്പോള്‍ ഇവരെയും ഭര്‍ത്താവിനെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഈ മാസം നാലിന് ഉച്ചയോടെ വീണ്ടും വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, യുവതിയെ ബലാത്സംഗം ചെയ്യുകയും, എതിര്‍ത്തപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തു. പിറ്റേന്ന് കോന്നി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍, പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.…

    Read More »
  • Kerala

    കെട്ടിടം പൊളിച്ചപ്പോള്‍ ‘ദാ കിടണക്കണൊരു’ കിടിലന്‍ വെള്ളച്ചാട്ടം; മൂവാറ്റുപുഴയിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക്

    എറണാകുളം: മൂവാറ്റുപുഴയില്‍ വെള്ളച്ചാട്ടമോ?, ഇതുവരെ കേട്ടിട്ടില്ലല്ലോ എന്നായിരിക്കും പലരുടെയും ഉത്തരം. റോഡ് പുറമ്പോക്കിലെ ഒരു കെട്ടിടം പൊളിച്ചുനീക്കിയപ്പോഴാണ് പിന്നില്‍ അതിമനോഹരമായ വെള്ളച്ചാട്ടം തെളിഞ്ഞത്. പതിറ്റാണ്ടുകളായി ഒളിച്ചിരുന്ന വെള്ളച്ചാട്ടമാണ് മറനീക്കി പുറത്തുവന്നത്. യാത്രക്കാര്‍ പുതിയ കാഴ്ചാനുഭവം നല്‍കുകയാണ് മീങ്കുന്നം വെള്ളച്ചാട്ടം. കൊച്ചി- ധനുഷ്‌കോടി റോഡില്‍ ചീയപ്പാറ വെള്ളച്ചാട്ടം പോലെ എംസി റോഡരികിലെ മീങ്കുന്നം വെള്ളച്ചാട്ടവും കാഴ്ചക്കാരെ ആകര്‍ഷിക്കുകയാണ്. മൂവാറ്റുപുഴ നഗരത്തില്‍നിന്ന് 10 കിലോമീറ്റര്‍ എംസി റോഡിലൂടെ യാത്ര ചെയ്താല്‍ എത്തുന്ന മീങ്കുന്നം സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയോട് ചേര്‍ന്നാണ് വെള്ളച്ചാട്ടം. പള്ളിക്കു മുന്നിലെ കൂറ്റന്‍ പിയാത്ത പ്രതിമയുടെ പശ്ചാത്തലത്തലത്തില്‍ പരന്നൊഴുകുന്ന വെള്ളച്ചാട്ടം കണ്ട് ചിത്രങ്ങള്‍ പകര്‍ത്താനും ഒരു സെല്‍ഫിയെടുക്കാനും എംസി റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ തിരക്കാണ്. വെള്ളച്ചാട്ടത്തിന് മുന്നില്‍ റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ ഇവിടെ നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുകയും ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചുനീക്കുകയും ചെയ്തതോടെയാണ് പിന്നിലെ വെള്ളച്ചാട്ടം റോഡിലൂടെ കടന്നുപോകുന്നവര്‍ക്ക് ദൃശ്യമായത്.  

    Read More »
  • India

    ഇപ്പഴാണടേ ടൈമൊത്തത്! 70 വര്‍ഷം ഒരുമിച്ച് കഴിഞ്ഞു, ഒടുവില്‍ വിവാഹം; വരന് പ്രായം 95, വധുവിന് 90

    ജയ്പുര്‍: 70 വര്‍ഷത്തെ ലിവ്-ഇന്‍ ബന്ധത്തിന് ശേഷം 95 കാരന്‍ 90 കാരിയെ വിവാഹം കഴിച്ചു. രാജസ്ഥാനിലെ ദുന്‍ഗര്‍പൂരിലാണ് ഏറെ കൗതുകമുണര്‍ത്തുന്ന വിവാഹം നടന്നത്. ഗലന്ദര്‍ ഗ്രാമത്തിലെ രാമ ഭായി അങ്കാരിയും ജിവാലിദേവിയുമാണ് കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ വിവാഹിതരായത്. പരമ്പരാഗത ആചാരങ്ങളോടെയായിരുന്നു വിവാഹം. നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടെ എട്ട് കുട്ടികളാണ് ഇര്‍ക്കുള്ളത്. നിരവധി പേരക്കുട്ടികളുമുണ്ട്. പേരക്കുട്ടികളില്‍ നാലുപേര്‍ സര്‍ക്കാര്‍ തസ്തികകളിലാണ് ജോലി ചെയ്യുന്നത്. രാമഭായിയും ജീവാലി ദേവിയും ഒരിക്കലും ഔദ്യോഗികമായി വിവാഹം കഴിച്ചിരുന്നില്ല, എന്നിട്ടും അവരുടെ ബന്ധം കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചു. പരമ്പരാഗത ആചാരത്തോടെ ബന്ധം ഔപചാരികമാക്കാനുള്ള ആഗ്രഹം അവര്‍ മക്കളോട് പ്രകടിപ്പിച്ചപ്പോള്‍ മക്കള്‍ എല്ലാവരും മാതാപിതാക്കളെ പിന്തുണയ്ക്കുക മാത്രമല്ല, അത് ആഘോഷമാക്കാന്‍ തന്നെ അവര്‍ തീരുമാനിക്കുകയും ചെയ്തു. ഹല്‍ദി, മെഹന്തി, ഡിജെ, നൃത്തം, ഘോഷയാത്ര തുടങ്ങിയ വിവാഹത്തിലെ എല്ലാ പതിവ് ആചാരങ്ങളും വൃദ്ധ ദമ്പതിമാരുടെ വിവാഹത്തിലും മക്കളുടെ നേതൃത്വത്തില്‍ നടത്തി. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍…

    Read More »
  • Crime

    കൊച്ചിയില്‍ മാമ്മോദീസയ്ക്കിടെ ഗുണ്ടകളുടെ കൂട്ടത്തല്ല്; 10 പേര്‍ക്കെതിരെ കേസ്

    കൊച്ചി: തൈക്കൂടത്ത് മാമ്മോദീസ ചടങ്ങിനിടെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ കേസെടുത്തു പോലീസ്. ഞായറാഴ്ച വൈകിട്ട് തൈക്കൂടം സെന്റ് റാഫേല്‍ ചര്‍ച്ച് ഹാളില്‍ വച്ചായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസല്‍, ബായ് നസീര്‍ എന്നിവരടക്കം 10 പേര്‍ക്കെതിരെയാണ് മരട് പോലീസ് കേസെടുത്തത്. തമ്മനം ഫൈസല്‍, ബായ് നസീര്‍ എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ചടങ്ങു നടന്ന ഹാളിന് നടുവില്‍ ഇരുവരും കൂട്ടാളികളും തമ്മില്‍ അടിപിടി ഉണ്ടാക്കിയതായും ഒരു കാറില്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന പ്രവര്‍ത്തികള്‍ നടന്നതായി ബോധ്യമായതായും പോലീസ് വ്യക്തമാക്കി. നിരവധി കേസുകളില്‍ പ്രതിയായ തമ്മനം ഫൈസലിന്റെ ആലുവയിലെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ ആലപ്പുഴ ജില്ലയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പങ്കെടുത്തത് വിവാദമായത് മാസങ്ങള്‍ക്ക് മുമ്പാണ്. കാപ്പ ചുമത്താന്‍ തുടങ്ങിയതോടെ ഗുണ്ടാസംഘങ്ങള്‍ പരസ്യമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കിയിരുന്നു. ഇതിനിടെയാണ് തൈക്കൂടത്തെ സംഭവം.

    Read More »
Back to top button
error: