Month: June 2025
-
Kerala
കൂട്ടുകാരോട് പിണങ്ങി ടിപ്പറിന് മുന്നിലേക്ക് ചാടി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വിദ്യാര്‍ഥി രക്ഷപ്പെട്ടു
കോഴിക്കോട്: കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി ടിപ്പറിന് മുന്നിലേക്ക് എടുത്തു ചാടിയ വിദ്യാര്‍ത്ഥി ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടു. കോഴിക്കോട് കട്ടാങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്തെ കോഫീ ഷോപ്പിന് മുന്നില്‍ നിന്നും സംസാരിക്കുകയായിരുന്ന മൂന്ന് കുട്ടികളില്‍ ഒരാളാണ് പിണങ്ങി റോഡിലേക്കിറങ്ങുകയും ടിപ്പര്‍ വന്നപ്പോള്‍ മുന്നിലേക്ക് ചാടുകയും ചെയ്തത്. ഇന്നലെ വൈകീട്ട് 5:30 ഓടെയാണ് സംഭവം. സ്‌കൂട്ടറില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു വിദ്യാര്‍ഥി. ഇവര്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ സ്‌കൂട്ടറില്‍നിന്നിറങ്ങിയ ഒരു വിദ്യാര്‍ഥി റോഡിലേക്ക് നടന്നു നീങ്ങുന്നത് കാണാം. ആദ്യം നടന്നുനീങ്ങിയ വിദ്യാര്‍ഥി ടിപ്പര്‍ ലോറി കടന്നുവരുന്നത് കണ്ട് റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. ടിപ്പറിന് മുന്നിലേക്കാണ് എടുത്ത് ചാടിയത്. എന്നാല്‍ ടിപ്പര്‍ ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതുകൊണ്ട് വിദ്യാര്‍ഥി രക്ഷപ്പെട്ടു. കാര്യമായ പരിക്കും ഏറ്റിട്ടില്ല.
Read More » -
Breaking News
വീട്ടമ്മയ്ക്ക് നിരന്തരം അശ്ലീല സന്ദേശം; മെസേജ് അയക്കരുതെന്ന് ഭാര്യയും ഭര്‍ത്താവും പലതവണ പറഞ്ഞിട്ടും കേട്ടില്ല: പോലീസുകാരന് സസ്പെന്‍ഷന്‍
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ വീട്ടമ്മയ്ക്ക് നിരന്തരം അശ്ലീല സന്ദേശമയച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ കടമേരി സ്വദേശി സുരേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ശല്യം സഹിക്കാനാവാതെ വീട്ടമ്മ ഭര്‍ത്താവുമൊത്ത് പോലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുക ആയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നായിരുന്നു വീട്ടമ്മയുടെ പരാതി. വീട്ടമ്മയുടെ പരാതിയില്‍ സുരേഷിനെതിരെ നാദാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റൂറല്‍ എസ്പിയുടെ ഉത്തരവിലാണ് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ സുരേഷിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. വാട്സാപ്പിലൂടെയാണ് ആദ്യം ശല്യം തുടങ്ങിയത്. ആദ്യമാദ്യം വാട്സാപ്പിലൂടെ മെസേജ് വന്നപ്പോള്‍ ആവര്‍ത്തിക്കരുതെന്ന് വീട്ടമ്മ പലകുറി പറഞ്ഞു, എന്നാല്‍ ഇത് വകവക്കാതെ സുരേഷ് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. ഇതോടെ വീട്ടമ്മ ഭര്‍ത്താവിനോടും വിവരം പറഞ്ഞു. ഭര്‍ത്താവും പലതവണ പൊലീസുകാരനോട് പിന്‍മാറാന്‍ ആവശ്യപ്പെട്ടെങ്കിലും സുരേഷ് ഇത് കൂട്ടാക്കിയില്ല. മാത്രമല്ല വാട്സാപ്പിനു പുറമേ ഇന്‍സ്റ്റഗ്രാമിലൂടെയും ഇയാള്‍ സന്ദേശം അയച്ചുതുടങ്ങി. ശല്യം കൂടിയതോടെയാണ് ദമ്പതികള്‍ പോലിസില്‍ പരാതി ന്‍കിയത്. സുരേഷിനെതിരെ നാദാപുരം പൊലീസിനു വീട്ടമ്മ…
Read More » -
Breaking News
1900 രൂപ ശമ്പളമുള്ള രണ്ടായിരം ഒഴിവിലേക്ക് ലഭിച്ചത് 5.42 ലക്ഷം അപേക്ഷകള്‍; 12,000 കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് 2.48 അപേക്ഷകള്‍; യോഗ്യത ബിരുദമാക്കി ഉയര്‍ത്തിയിട്ടും രക്ഷയില്ല; ഗുജറാത്തിലെ തൊഴിലില്ലായ്മ രൂക്ഷമെന്ന് റിപ്പോര്‍ട്ട്; ഒറ്റദിവസം കൊണ്ട് സമര്‍പ്പിച്ചത് 4.50 ലക്ഷം അപേക്ഷകള്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ തൊഴിലില്ലായ്മ രൂക്ഷമെന്നു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പതിനാലായിരം ഒഴിവുകളിലേക്ക് എട്ടുലക്ഷം പേരാണ് നിലവില്‍ അപേക്ഷ നല്‍കിയത്. വിദ്യാസമ്പന്നര്‍ക്കിടയിലാണു തൊഴിലില്ലായ്മ രൂക്ഷമെന്നും സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2,389 റവന്യൂ തലാതി ക്ലാസ്-3 തസ്തികകളിലേക്ക് 5.42 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷിച്ചത്. അതേസമയം, 2.48 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ 12,000 ലോക് രക്ഷക് ദള്‍ കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയ്ക്ക് തയാറെടുക്കുന്നുണ്ട്. കടുത്ത മത്സരമാണ് ഇത് എടുത്തുകാട്ടുന്നത്. മത്സരം കടുത്തതോടെ ഉദ്യോഗാര്‍ഥികളുടെ യോഗ്യതയും ഉയര്‍ത്തി. 12-ാം ക്ലാസ് യോഗ്യത ആവശ്യമുണ്ടായിരുന്ന തലാതി തസ്തികകള്‍ക്ക് ബിരുദമാണ് നിലവിലെ മാനദണ്ഡം. തിരക്കു കുറയ്ക്കാന്‍ വേണ്ടി എടുത്ത നിലപാടാണിതെങ്കിലും വിദ്യാസമ്പന്നരായ ആളുകള്‍ വന്‍തോതിലാണ് തൊഴിലിനായി അപേക്ഷിക്കുന്നത്. റവന്യൂ തലാതികളുടെ കടുത്ത ക്ഷാമം നേരിടുന്ന ഗുജറാത്ത് സര്‍ക്കാര്‍ പുതിയ നിയമന നീക്കം ആരംഭിച്ചതോടെ ആഴമേറിയ തൊഴില്‍ പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 2016-ല്‍ 2,800 തസ്തികകളിലേക്ക് 6 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ചതിന്റെ ആവര്‍ത്തനമായി, നിലവിലെ റൗണ്ടില്‍ 2,389…
Read More » -
Breaking News
വാന്‍ഹായിയിലെ തീ നിയന്ത്രണ വിധേയം; കപ്പല്‍ ചെരിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി
കോഴിക്കോട്: ബേപ്പൂര്‍ പുറംകടലില്‍ അപകടത്തില്‍പ്പെട്ട വാന്‍ ഹായ് കപ്പലില്‍ തീ നിയന്ത്രണ വിധേയം.അഞ്ച് കപ്പലുകളും രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററുമാണ് നിലവില്‍ ദൗത്യത്തിലുള്ളത്. കപ്പല്‍ 15 ഡിഗ്രിയോളം ചെരിഞ്ഞ അവസ്ഥയിലാണ്.കപ്പല്‍ ചെരിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. ടഗ് ബോട്ടിന്റെ സഹായത്തോടെ കപ്പല്‍ ഉള്‍കടലിലേക്ക് മാറ്റാനാണ് ശ്രമം.. അപകടത്തിന് പിന്നാലെ കാണാതായ നാല് പേര്‍ക്കായുള്ള തിരച്ചിലും തുടരുകയാണ്. ബേപ്പൂരില്‍ നിന്ന് 162 കിലോമീറ്റര്‍ അകലെ പുറം കടലിലാണ് കപ്പലിന് തീപിടിച്ചത്. കപ്പല്‍ പത്ത് ഡിഗ്രിയിലേറെ ചെരിഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീഴാനും താപ, വാതക അപകടങ്ങള്‍ക്കുള്ള സാധ്യതകളും ഏറെയാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കടലില്‍ വീണ കണ്ടെയ്‌നറുകള്‍ കേരളാ തീരത്ത് എത്താനുള്ള സാധ്യതയില്ലെങ്കിലും മറ്റു കപ്പലുകളില്‍ ഇടിക്കുമോയെന്ന ആശങ്കയുമുണ്ട്. കൊളംബോയില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 22 പേരില്‍ രക്ഷപ്പെടുത്തിയ പതിനെട്ട് പേര്‍ മംഗലൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Read More » -
Breaking News
പടിയൂര്‍ ഇരട്ടക്കൊല: പ്രതി കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍; ഡല്‍ഹിയിലുള്ള അന്വേഷണ സംഘം ഉത്തരാഖണ്ഡിലേക്കു തിരിച്ചു; മരിച്ചത് പ്രേംകുമാറെന്ന് സ്ഥിരീകരിച്ച് ഉത്തരാഖണ്ഡ് പോലീസ്; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
പടിയൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രതിക്കെതിരേ അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെ പ്രേംകുമാര്‍ കേദാര്‍നാഥില്‍ കൊല്ലപ്പെട്ടെന്നു വിവരം. തീര്‍ഥാടക കേന്ദ്രത്തിലെ വശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു വിവരം. നിലവില്‍ ഡല്‍ഹിയിലുള്ള സംഘം ഉടന്‍ കേദാര്‍നാഥിലേക്കു പുറപ്പെടും. പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പ്രചാരണം മാത്രമായിരുന്നെന്നുമായിരുന്നു ആദ്യം പോലീസ് നിലപാട്. ഗൗരീകുണ്ഡില്‍നിന്ന് കേദാര്‍നാഥിലേക്കു നടന്നോ ഹെലിക്കോപ്റ്ററിലോ കഴുതപ്പുറത്തോ പോകേണ്ടയിടമാണ് ഇവിടം. ഇവിടേക്ക് എത്തുന്നത് ഏറെ ദുര്‍ഗ്രഹമാണെന്നും സ്ഥിരീകരണം ലഭിക്കണമെങ്കില്‍ അന്വേഷണസംഘം അവിടെയെത്തണമെന്നും പോലീസ് പറയുന്നു. നേരത്തേ ഇയാള്‍ക്കായി മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരെയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം ശക്തമാക്കിയത്. പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് അഴുകിത്തുടങ്ങിയ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം രേഖയുടെ ഭര്‍ത്താവ്…
Read More » -
Breaking News
സിനിമയില്‍ വീണ്ടും ലഹരി അറസ്റ്റ്; എംഡിഎംഎയുമായി ‘ബൗണ്‍സര്‍മാര്‍’ പിടിയില്‍
കൊച്ചി: ലഹരി കൈവശം വെച്ചതില്‍ സിനിമാ മേഖലയില്‍ വീണ്ടും അറസ്റ്റ്. എംഡിഎംഎയുമായി സിനിമാമേഖലയില്‍ നിന്ന് മൂന്ന് ബൗണ്‍സര്‍മാരെ പിടികൂടി. തൃശൂര്‍ സ്വദേശികളായ ഷെറിന്‍ തോമസ്, വിപിന്‍ വില്‍സണ്‍, ആലുവ സ്വദേശി വിനാസ് പരീത് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ദേശീയപാതയില്‍ മുട്ടത്തെ ഫ്ളാറ്റിലെ ഏഴാംനിലയിലെ മുറിയില്‍ നിന്ന് എ.ഡിഎംഎയുമായി ബിനാസ് പരീതും ഷെറിന്‍ തോമസുമാണ് ആദ്യം പിടിയിലായത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഫ്ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയിലെ കാറില്‍ നിന്നാണ് വിപിന്‍ പിടിയിലായത്. ഇയാളില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. ലഹരിക്കേസുകള്‍ വ്യാപകമായതോടെ സിനിമാ മേഖലയില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. പരിശോധന ശക്തമാക്കിയതോടെ നടീനടന്മാരുടെ സുരക്ഷാ ജീവനക്കാരുടെ കൈവശം ലഹരിവസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. പിടിയിലായവര്‍ക്ക് പിന്നില്‍ വലിയ ലഹരി ശൃംഖലയുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Read More » -
Breaking News
തരൂരിനെ പ്രത്യേകം വിളിപ്പിച്ച് മോദി; അമേരിക്കയിലെ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ചര്‍ച്ച; പ്രതികരിക്കാതെ കോണ്‍ഗ്രസ്; തരൂരിനെ പ്രകോപിപ്പിക്കേണ്ടതില്ലെന്നും നിര്‍ദേശം
കോൺഗ്രസ് നേതാവ് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചതായാണ് വിവരം. തരൂർ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്. ജി ഏഴ് ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച. തരൂരിന് പദവി നൽകുന്നതൊന്നും ചർച്ചയായില്ലെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. അതേസമയം, ശശി തരൂരിനെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകൾ വേണ്ടെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. തരൂരിനെതിരെ ശ്രദ്ധയോടെ നീങ്ങാനാണ് നീക്കം. തരൂരിനെ പിണക്കുന്നതിൽ പാർട്ടിക്കുള്ളിലും അതൃപ്തിയുള്ളത് പരിഗണിക്കും. വിദേശനയത്തിൽ തരൂരിൻറെ അഭിപ്രായത്തോടുള്ള വിയോജിപ്പ് തുടരാനും തരൂർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് നിരീക്ഷിക്കാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.
Read More » -
Breaking News
ചേലക്കരയില്‍ പ്രചാരണത്തിന് എത്തിയ ശശി തരൂരിന് നിലമ്പൂരില്‍ അപ്രഖ്യാപിത വിലക്ക്; തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചുമതലയില്ല; ബിജെപിയുമായി അടുക്കുന്നെന്ന ആരോപണം തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; പാര്‍ട്ടി പറഞ്ഞാല്‍ എത്തുമായിരുന്നെന്ന് തരൂരിന്റെ അടുപ്പക്കാര്‍; നേതൃത്വവുമായുള്ള ശീതസമരം പരസ്യമാകുന്നു
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിന് എഐസിസി പ്രവര്‍ത്തകസമിതിയംഗം കൂടിയായ ശശി തരൂര്‍ എത്തില്ല. പഹല്‍ഗാം ആക്രമണത്തിനും യുദ്ധത്തിനും പിന്നാലെ ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ നിലപാടു വ്യക്തമാക്കാനുള്ള സര്‍വകക്ഷി സംഘത്തിന്റെ നേതാവായതിനു ശേഷം ദേശീയ-സംസ്ഥാന നേതൃത്വവും തമ്മില്‍ ശീതസമരത്തിലാണ് തരൂര്‍. ബിജെപി ക്യാമ്പുമായി അടുക്കുന്നെന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പ്രചാരണവും ശക്തമാണ്. എഐസിസി, കെപിസിസി നേതാക്കളും തരൂരുമായി അകന്നുനില്‍ക്കുകയാണ്. തരൂരിനെ നിലമ്പൂരില്‍ കൊണ്ടുപോയാല്‍ തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പു നിര്‍ണായകമായതിനാല്‍ കാടടച്ചുള്ള പ്രചാരണമാണു മുന്നണികള്‍ നടത്തുന്നത്. മുമ്പ് ചേലക്കര അടക്കമുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ തരൂര്‍ ഗ്ലാമര്‍ പ്രചാരകനായി എത്തിയിരുന്നു. ചെറുപ്പക്കാരും പെണ്‍കുട്ടികളുമടക്കം വന്‍ ജനാവലിയാണു തരൂരിന്റെ പരിപാടികളില്‍ എത്തിയത്. തരൂരുമായി സംവദിക്കുന്ന പ്രത്യേകം കോണ്‍ക്ലേവ് പോലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍, നിര്‍ണായകമായിട്ടും തരൂരിനെ അടുപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഉയരുന്നത്. കെപിസിസി തയ്യാറാക്കിയ പ്രചാരകരുടെ പട്ടികയില്‍ തരൂരിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. തരൂര്‍ ആവശ്യപ്പെട്ടാല്‍ പേര് ചേര്‍ക്കുന്ന കാര്യം ആലോചിക്കുമെന്ന് നേതാക്കള്‍…
Read More » -
Breaking News
മാളയിലെ ജൂതപ്പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു; കഴിഞ്ഞ വര്‍ഷം നവീകരണം നടത്തിയ കെട്ടിടം
തൃശ്ശൂര്‍: മാളയില്‍ ജൂതപ്പള്ളിയുടെ (സിനഗോഗ്) മേല്‍ക്കൂര തകര്‍ന്നു വീണു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് വരെ സന്ദര്‍ശകരുണ്ടായിരുന്നു. അപകടാവസ്ഥയിലാണെന്നും ആളുകളെ പ്രവേശിപ്പിക്കരുതെന്നും കാണിച്ച് പഞ്ചായത്ത് അസി.എന്‍ജിനീയര്‍ നല്‍കിയ റിപ്പോര്‍ട്ട് മാള പഞ്ചായത്ത് അവഗണിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം നവീകരണം നടത്തിയിരുന്നതാണ് ഈ കെട്ടിടം ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ജൂത സിനഗോഗാണ് മാളയിലേത്. 1930 ല്‍ നിര്‍മിക്കപ്പെട്ടുവെന്ന് കരുതുന്ന ഈ കെട്ടിടം രണ്ടാം ആംഗ്ലോ മൈസൂര്‍ യുദ്ധസമയത്ത് ടിപ്പു സുല്‍ത്താന്റെ സൈന്യത്തിന്റെ ആക്രമണം നേരിട്ടു. മാളയിലെ ജൂതസമൂഹം ഇസ്രായേലിലേയ്ക്ക് കുടിയേറാന്‍ തുടങ്ങിയപ്പോള്‍ ഈ കെട്ടിടം മാള ഗ്രാമ പഞ്ചായത്തിന് കൈമാറുകയായിരുന്നു. 1954ലാണ് കെട്ടിടം പഞ്ചായത്തിന്റെ അധീനതയിലായത്. അതിന് ശേഷം ഈ കെട്ടിടം പഞ്ചായത്ത് ഹാളായി ഉപയോഗിച്ചിരുന്നു. പിന്നീടിത് ജൂത മ്യൂസിയമാക്കി മാറ്റി. നിലവില്‍ ഈ കെട്ടിടം ടൂറിസം വകുപ്പിന്റെ കീഴിലാണ്.
Read More » -
Breaking News
കാഞ്ചിയാറില്‍ വീടിനു പിന്നിലെ മുറിയില്‍ 16കാരി മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ചു
ഇടുക്കി: കാഞ്ചിയാറില്‍ പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകള്‍ ശ്രീപാര്‍വതി ആണ് മരിച്ചത്. വീടിനു പിന്നിലെ മുറിയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്രീപാര്‍വതി മനോവിഷമത്തിലായിരുന്നെന്നും ഇതിനെ തുടര്‍ന്നാണോ ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായും അയല്‍വാസി പറഞ്ഞു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇതിനുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റും.
Read More »