Breaking NewsLead News

മാളയിലെ ജൂതപ്പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണു; കഴിഞ്ഞ വര്‍ഷം നവീകരണം നടത്തിയ കെട്ടിടം

തൃശ്ശൂര്‍: മാളയില്‍ ജൂതപ്പള്ളിയുടെ (സിനഗോഗ്) മേല്‍ക്കൂര തകര്‍ന്നു വീണു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് വരെ സന്ദര്‍ശകരുണ്ടായിരുന്നു. അപകടാവസ്ഥയിലാണെന്നും ആളുകളെ പ്രവേശിപ്പിക്കരുതെന്നും കാണിച്ച് പഞ്ചായത്ത് അസി.എന്‍ജിനീയര്‍ നല്‍കിയ റിപ്പോര്‍ട്ട് മാള പഞ്ചായത്ത് അവഗണിച്ചതായും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷം നവീകരണം നടത്തിയിരുന്നതാണ് ഈ കെട്ടിടം

ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ജൂത സിനഗോഗാണ് മാളയിലേത്. 1930 ല്‍ നിര്‍മിക്കപ്പെട്ടുവെന്ന് കരുതുന്ന ഈ കെട്ടിടം രണ്ടാം ആംഗ്ലോ മൈസൂര്‍ യുദ്ധസമയത്ത് ടിപ്പു സുല്‍ത്താന്റെ സൈന്യത്തിന്റെ ആക്രമണം നേരിട്ടു. മാളയിലെ ജൂതസമൂഹം ഇസ്രായേലിലേയ്ക്ക് കുടിയേറാന്‍ തുടങ്ങിയപ്പോള്‍ ഈ കെട്ടിടം മാള ഗ്രാമ പഞ്ചായത്തിന് കൈമാറുകയായിരുന്നു.

Signature-ad

1954ലാണ് കെട്ടിടം പഞ്ചായത്തിന്റെ അധീനതയിലായത്. അതിന് ശേഷം ഈ കെട്ടിടം പഞ്ചായത്ത് ഹാളായി ഉപയോഗിച്ചിരുന്നു. പിന്നീടിത് ജൂത മ്യൂസിയമാക്കി മാറ്റി. നിലവില്‍ ഈ കെട്ടിടം ടൂറിസം വകുപ്പിന്റെ കീഴിലാണ്.

Back to top button
error: