Breaking NewsLead News

കാഞ്ചിയാറില്‍ വീടിനു പിന്നിലെ മുറിയില്‍ 16കാരി മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ചു

ഇടുക്കി: കാഞ്ചിയാറില്‍ പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകള്‍ ശ്രീപാര്‍വതി ആണ് മരിച്ചത്. വീടിനു പിന്നിലെ മുറിയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്രീപാര്‍വതി മനോവിഷമത്തിലായിരുന്നെന്നും ഇതിനെ തുടര്‍ന്നാണോ ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായും അയല്‍വാസി പറഞ്ഞു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇതിനുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റും.

Signature-ad

 

Back to top button
error: