Month: June 2025
-
Breaking News
പട്ടികജാതിക്കാരി സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം; സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപമെന്ന് പരാതി
തിരുവനന്തപുരം: പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ സെക്രട്ടേറിയറ്റില്‍ ശുദ്ധികലശം നടത്തിയെന്ന് പരാതി. ഭരണപരിഷ്‌കാര അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് സെല്ലില്‍ അറ്റന്‍ഡറായിരുന്ന ജീവനക്കാരിയെ അധിക്ഷേപിച്ചെന്നാണ് പരാതി. സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നേതാവ് പ്രേമാനന്ദിനെതിരെയാണ് ജീവനക്കാരി പരാതി നല്‍കിയിരിക്കുന്നത്. ജീവനക്കാരി ഉപയോഗിച്ച സാധനങ്ങള്‍ മാറ്റിയെന്നും പരാതിയിലുണ്ട്. കോന്നി സ്വദേശിനിയായ സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെതിരെ ഉദ്യോഗസ്ഥ എസ്സിഎസ്ടി കമ്മീഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ 20 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ പൊതുഭരണവകുപ്പിന് നിര്‍ദേശം നല്‍കി. സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം നേരിട്ടെന്ന് ജീവനക്കാരി കന്റോമെന്റ് പൊലീസിലും പരാതി നല്‍കി. സ്ഥലം മാറി പോയപ്പോള്‍ ഓഫീസില്‍ ശുദ്ധികലശം നടത്തണമെന്ന് പ്രേമാനന്ദന്‍ ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു. അതേസമയം, പരാതിയില്‍ പറയുന്നത് പോലൊരു സംഭവം സെക്രട്ടറിയേറ്റില്‍ നടന്നിട്ടില്ലെന്ന് ആരോപണ വിധേയന്‍ പറഞ്ഞു. മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും താന്‍ ഒരിക്കലും ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ആളല്ലെന്നും ആരോപണ വിധേയന്‍ പറഞ്ഞു.
Read More » -
Breaking News
പറന്നുയര്‍ന്ന് അഞ്ചു മിനുട്ടില്‍ തകര്‍ന്നു വീണു; ഉയര്‍ന്ന അളവിലെ ഇന്ധനം അപകടത്തിന്റെ തീവ്രത വര്‍ധിച്ചു; പത്തു മണിക്കൂര്‍ പറക്കാനുള്ള ഇന്ധനം നിറച്ചു; പൈലറ്റുമായി ബന്ധപ്പെടുംമുമ്പേ തീഗോളമായി; 110 മരണമെന്ന് വിവരം; വിമാന അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ടേക്ക് ഓഫ് ചെയ്ത് മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന്‍റെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നു. കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്ന് ഒരുമിനിറ്റിനുള്ളില്‍ ജനവാസ മേഖലയില്‍ തകര്‍ന്നുവീണു. 625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്നല്‍ നഷ്ടമായതെന്ന് ഫ്ലൈറ്റ് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ജനവാസ മേഖലയായ മേഘാനി പ്രദേശത്താണ് വിമാനം തകർന്നുവീണത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 242 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്യാബിന്‍ ക്രൂവുമടക്കം 254 പേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. 300 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകർന്നത്. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടർന്നുണ്ടായ സ്ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനങ്ങൾക്കായി ഒന്നിലധികം ഫയർ എഞ്ചിനുകളും ആംബുലൻസുകളും അപകടസ്ഥലത്തേക്ക്…
Read More » -
Crime
ലൈവിനിടെ യുട്യൂബര്‍ ദമ്പതിമാരെ മറ്റൊരു യൂട്യൂബര്‍ വെടിവെച്ചുകൊന്നു; പിന്നില്‍ രണ്ടുവര്‍ഷം നീണ്ട ഓണ്‍ലൈന്‍ പോര്
ലാസ് വെഗാസ്(യു.എസ്): ലൈവ് സ്ട്രീമിങ്ങിനിടെ യൂട്യൂബര്‍മാരായ ദമ്പതിമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഫിന്നി ഡാ ലെജന്‍ഡും ഭാര്യ ബബ്ലിയുമാണ് മറ്റൊരു യൂട്യൂബറായ മാനുവല്‍ റൂയിസിന്റെ വെടിയേറ്റ് മരിച്ചത്. ലാസ് വെഗാസ് സ്ട്രിപ്പിലെ ഐക്കണിക് ബെല്ലാജിയോ ഫൗണ്ടയിന്‍സിന് സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മാനുവല്‍ റൂയിസിനെ പോലീസ് അറസ്റ്റ് ചെയ്തു. ലൈവ് സ്ട്രീമില്‍ ദമ്പതികള്‍ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമി വെടിയുതിര്‍ത്ത്. ഈ ദൃശ്യങ്ങള്‍ ലൈവായിത്തന്നെ പ്രേക്ഷകര്‍ കാണുകയും ചെയ്തു. പിന്നീട് യൂട്യൂബ് ഈ ദൃശ്യങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. സിന്‍സിറ്റി-മന്നിവൈസ് എന്ന പേരില്‍ യൂട്യൂബില്‍ അറിയപ്പെടുന്നയാളാണ് പ്രതിയായ മാനുവല്‍ റൂയിസ്. കാലങ്ങളായി രണ്ട് യൂട്യൂബര്‍മാര്‍ക്കിടയില്‍ തുടരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈവ് സ്ട്രീമുകളിലൂടെയും ഓണ്‍ലൈന്‍ ട്രോളുകളിലൂടെയും നേരത്തെമുതല്‍ ഇവര്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നെന്നാണ് സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍ പോരിന്റെ തുടര്‍ച്ചയായാണ് ദാരുണമായ കൊലപാതകം ഉണ്ടായതെന്നും ഫോക്‌സ് 5 വേഗസ്…
Read More » -
Crime
ഇരട്ടക്കുട്ടികളിലൊരാള്‍ക്ക് ജന്മനാ അസുഖം, അമ്മ ബാല്‍ക്കണിയില്‍നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി
ചെന്നൈ: ഇഞ്ചമ്പാക്കത്ത് ഒന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് എറിഞ്ഞു കൊലപ്പെടുത്തിയെന്ന കേസില്‍ മാതാവ് അറസ്റ്റില്‍. ഇരട്ടക്കുട്ടികളിലൊരാള്‍ ജന്മനാ അസുഖ ബാധിതയാണെന്നും കടുത്ത വിഷമത്തിലാണ് ഇങ്ങനെ ചെയ്തതെന്നും മാതാവ് ഭാരതി (30) മൊഴി നല്‍കി. സ്വകാര്യ വാഹന സ്ഥാപനത്തില്‍ ഡ്രൈവറായ അരുണിനും ഭാരതിക്കും 43 ദിവസം മുന്‍പാണ് ഇരട്ടക്കുട്ടികളുണ്ടായത്. കുട്ടികളില്‍ ഒരാളെ കാണാനില്ലെന്ന ഭാരതിയുടെ നിലവിളി കേട്ടെത്തിയ ബന്ധുക്കള്‍ ഏറെ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ നീലാങ്കര പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ തിരച്ചിലില്‍ വീടിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ കിടന്ന ബാഗില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ച പൊലീസ്, കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെയാണു മാതാവ് കുറ്റം സമ്മതിച്ചത്. വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോള്‍, കുഞ്ഞിനെ ബാഗിലാക്കി ബാല്‍ക്കണിയില്‍ നിന്ന് എറിഞ്ഞെന്നു ഭാരതി വെളിപ്പെടുത്തി. അന്വേഷണം തുടരുകയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും പൊലീസ് പറഞ്ഞു.
Read More » -
Breaking News
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു; അപകടം ടേക് ഓഫിനിടെ; 242 യാത്രക്കാര്‍; പിന്‍വശം മരത്തിലിടിച്ചെന്നും സൂചന; ഒരു ചിറക് ഒടിഞ്ഞു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 737 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് അപകടം. വിമാനത്തിൽ 242 യാത്രക്കാരുണ്ടെന്നാണ് വിവരം. വിമാനത്തിന്റെ പിൻവശം മരത്തിലിടിച്ചെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
Read More » -
Breaking News
സഹ അധ്യാപകനോട് ദേഷ്യം; അധ്യാപകന്റെ പേര് ചേര്‍ത്ത് വിദ്യാര്‍ഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാര്‍ത്ത പ്രചരിപ്പിച്ചു; പോക്സോ കേസ് എടുത്തിട്ടും അധ്യാപികയെ സംരക്ഷിച്ച് പോലീസ്; നീതി തേടി പതിനാറുകാരി
തിരുവനന്തപുരം: സഹ അധ്യാപകനോടുള്ള ദേഷ്യം തീര്‍ക്കാന്‍ അധ്യാപകന്റെ പേര് ചേര്‍ത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയെ സംരക്ഷിച്ച് പൊലീസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപിക സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ്, പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും നടപടിയെടുക്കാന്‍ കിളിമാനൂര്‍ പൊലീസ് തയാറാകാത്തത്. നാണക്കേട് കൊണ്ട് വിദ്യാര്‍ത്ഥിനി പഠനം നിര്‍ത്തേണ്ടി വന്നെങ്കിലും നുണ പ്രചരണം നടത്തിയ അധ്യാപിക ഇപ്പോഴും സുഖമായി വിലസുകയാണ്. ചന്ദ്രലേഖയ്ക്ക് ഒപ്പം ജോലി ചെയ്തിരുന്ന അധ്യാപകനോടുള്ള ദേഷ്യത്തിലാണ്, അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത ഉണ്ടാക്കി ചന്ദ്രലേഖ പ്രചരിപ്പിച്ചത്. ജനുവരിയില്‍ വിദ്യാര്‍ഥിനി അപസ്മാരം ബാധിച്ച് അവധിയിലായിരുന്ന കാലയവളിലാണ് അധ്യാപിക ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവം സ്‌കൂളിലും നാട്ടിലും പാട്ടായതോടെ പെണ്‍കുട്ടിക്ക് പുറത്തിറങ്ങി നടക്കാനാവത്ത അവസ്ഥയായി. അപമാനഭാരത്താല്‍ പതിനാറുകാരിയായ വിദ്യാര്‍ഥിനിക്ക് പഠനം നിര്‍ത്തേണ്ടി വന്നു. പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും തുടര്‍ന്ന് മേയ് 27 ന് മുഖ്യമന്ത്രിക്കും…
Read More » -
Breaking News
ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തിൽ 242 പേർ ; അപകടം അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്കുള്ള ടേക്ക് ഓഫിനിടെ… മുൻ മുഖ്യമന്തിയും വിമാനത്തിലുണ്ടെന്ന് സൂചന
അഹമ്മദാബാദ്: ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 242 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രണ്ട് മണിയോടെയായിരുന്നു അപകടം. എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തിൽ പെട്ടത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്. സംഭവസ്ഥലത്തേക്ക് പത്തിലധികം അഗ്നിശമനസേനാ യൂണിറ്റുകൾ എത്തിയിട്ടുണ്ട്. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി വിമാനത്തിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഉച്ചയ്ക്ക് 1.10നായിരുന്നു വിമാനം അഹമദാബാദിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായതായാണ് വിവരം. അപകടം നടന്നത് ജനവാസമേഖലയിലാണ് എന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. വ്യാഴാഴ്ച രണ്ട് മണിയോടെ ടേക്കോഫിന് തൊട്ടുപിന്നാലെയാണ് വിമാനം തകർന്നതെന്നാണ് ലഭിക്കുന്ന വിവരം. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു. സംഭവസ്ഥലത്ത് വൻ തോതിൽ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ…
Read More » -
Breaking News
40 ലക്ഷം കവര്‍ന്ന് ഷിബിന്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ കണ്ടെത്തി; ഇസാഫ് ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; തട്ടിപ്പ് നടന്നത് ഇങ്ങനെ
കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തി. പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്നുമാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. വാടകക്കെടുത്ത സ്‌കൂട്ടറാണ് കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്. സംഭവത്തില്‍ ഇസാഫ് ബാങ്ക് ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. എട്ടു ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഷിബിന്‍ ലാല്‍ നാല് ദിവസം മുമ്പ് സ്വര്‍ണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തിയതായി ഇസാഫ് ജീവനക്കാര്‍ പറയുന്നു. ഷിബിന്‍ ലാലിന്റെ വീട്ടിലെത്തി ഇസാഫ് പ്രതിനിധി വെരിഫിക്കേഷന്‍ നടത്തിയ ശേഷം ഭാര്യയുടെയും ഷിബിന്‍ലാലിന്റെയും പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി. ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ 40 ലക്ഷത്തിന് സ്വര്‍ണ്ണ വായ്പ ഉണ്ടെന്നും ഇസാഫില്‍ പലിശ കുറവായതിനാല്‍ ഇങ്ങോട്ട് മാറ്റണമെന്നുമായിരുന്നു ഷിബിന്‍ ലാല്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് ഇന്നലെ പണവുമായി ഇസാഫ് ജീവനക്കാര്‍ സഹകരണ ബാങ്കിലേക്ക് പോയത്. ജീവനക്കാര്‍ കാറിലും…
Read More » -
Breaking News
സെക്സ് റാക്കറ്റ് കേസില്‍ പെട്ട പോലീസ് ഡ്രൈവറെ മുഖ്യമന്ത്രിയുടെ കോണ്‍വെ വാഹനത്തിലെ ഡ്രൈവറായി നിയമിച്ചു; ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് അവസാന നിമിഷം ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി; കേസില്‍ പ്രതിചേര്‍ത്തതിന് പിന്നാലെ പോലീസുകാര്‍ ഒളിവില്‍; പോലീസുകാര്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പലതവണ അതിഥികളായെത്തി
കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരനെ മുഖ്യമന്ത്രിയുടെ കോണ്‍വെ വാഹനത്തിലെ ഡ്രൈവറായി നിയമിച്ചു. കഴിഞ്ഞദിവസം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ എത്തിയപ്പോഴാണ് ആരോപണ വിധേയനെ ഡ്രൈവര്‍ ആക്കിയത്. അസേമയമം, സിറ്റി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് അവസാന നിമിഷം ഇയാളെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. അതേസമം, സെക്സ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലീസുകാര്‍ ഒളിവില്‍ ആണ്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഇവരെ സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സെക്സ് റാക്കറ്റുമായി ഇവര്‍ക്ക് ഉള്ളത് അടുത്ത ബന്ധമെന്നാണ് വിവരം. പൊലിസിന്റെ സ്വാധീനം ഉപയോഗിച്ച് റാക്കറ്റിന് വഴിവിട്ട സഹായങ്ങള്‍ നല്‍കിയത് ഇരുവരുമാണ്. പിടിയിലായ നടത്തിപ്പുകാരിയടക്കമുള്ള 9 പേരുടെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരി ഇവരെ ഫോണില്‍ ബന്ധപ്പെടാത്ത ദിവസങ്ങളും കുറവാണ്. ഇതിന് പുറമേ ദിനംപ്രതി വരുമാനവിഹിതവും അയച്ചുനല്‍കിയിരുന്നു. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും പെണ്‍വാണിഭ സംഘത്തിന് പോലീസുകാര്‍ സഹായം…
Read More » -
Crime
വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ചു, പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; പൊലീസുകാരന്‍ അറസ്റ്റില്‍
ഇടുക്കി: ഒളികാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴ് മാസക്കാലമായി പകര്‍ത്തിയ മുഴുവന്‍ ദൃശ്യങ്ങളും വൈശാഖിന്റെ മൊബൈലില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്. വനിത പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്‌നചിത്രങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി വൈശാഖ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇടുക്കി വനിത സെല്ലില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വൈശാഖിനെ സൈബര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങള്‍ മാറുന്ന ദൃശ്യങ്ങള്‍ മൊബൈലിലൂടെ ഉദ്യോഗസ്ഥയ്ക്ക് അയച്ചു നല്‍കുകയും ഇത് കാണിച്ച ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ വനിത സെല്ലിലും സൈബര്‍ ക്രൈമിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ് പി യുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇതിനൊപ്പം…
Read More »