Month: June 2025
-
Breaking News
വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെ ‘വധശ്രമം’: 3 വര്‍ഷമായിട്ടും കുറ്റപത്രമില്ല
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് 3 വര്‍ഷം തികഞ്ഞിട്ടും കുറ്റപത്രം നല്‍കാതെ പ്രത്യേക അന്വേഷണ സംഘം. ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്‍സീന്‍ മജീദ്, ആര്‍.കെ.നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കുകയും വ്യോമയാന നിയമത്തിലെ ഗുരുതര വകുപ്പുകള്‍ ചുമത്തുകയും ചെയ്തിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ശരിവയ്ക്കുകയാണ് കുറ്റപത്രം വൈകിപ്പിക്കുന്ന പൊലീസ് നടപടി. കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്കു പറന്ന ഇന്‍ഡിഗോ 6 ഇ 7407 വിമാനത്തില്‍ 2022 ജൂണ്‍ 13ന് ആണ് സംഭവം. വിമാനം ലാന്‍ഡ് ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ‘നിന്നെ ഞങ്ങള്‍ വച്ചേക്കില്ലെടാ’ എന്ന് ആക്രോശിച്ച് പാഞ്ഞടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്നും വിമാന സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയെന്നുമാണ് കേസ്. പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതിഷേധത്തെ വധശ്രമമായും വിമാന സുരക്ഷാ ഭീഷണിയായും കൈകാര്യം ചെയ്ത് കേസെടുത്തതില്‍ സംഭവിച്ച പാളിച്ചകളാണ് കുറ്റപത്രം നല്‍കാത്തതിനു പിന്നിലെന്നാണു…
Read More » -
Breaking News
ചൈനയ്ക്കു പിന്നാലെ ഇന്ത്യയും; കേരളത്തിലെ ഐആര്‍ഇഎല്ലിനോട് ജപ്പാനിലേക്കുള്ള റെയര്‍ എര്‍ത്ത് കയറ്റുമതി നിര്‍ത്താന്‍ നിര്‍ദേശം; ഇലക്ട്രിക് മോട്ടോറുകളുടെ കാന്ത നിര്‍മാണത്തിനുള്ള നിയോഡൈമിയത്തിന്റെ കച്ചവടത്തില്‍ ആദ്യഘട്ട വിലക്ക്; ലോകത്തില്‍ അഞ്ചാമത്തെ വലിയ മൂലക ശേഖരം ഇന്ത്യയില്‍; പക്ഷേ, ശുദ്ധമാക്കാന്‍ സംവിധാനമില്ല!
ന്യൂഡല്‍ഹി: ചൈനയ്ക്കു പിന്നാലെ വിദേശത്തേക്കുള്ള റെയര്‍ എര്‍ത്ത് കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യയും. ജപ്പാനുമായുള്ള 13 വര്‍ഷം പഴക്കമുള്ള കരാര്‍ നിര്‍ത്തിവയ്ക്കാനും ആഭ്യന്തര ആവശ്യങ്ങള്‍ക്കു വിതരണം ചെയ്യാനുള്ള മൂലകങ്ങള്‍ സംരക്ഷിക്കണമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐആര്‍ഇഎല്ലിനോടു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിനുവേണ്ടിയാണ് ഈ നിര്‍ദേശമെന്നും ഇതുമായി ബന്ധപ്പെട്ട രണ്ടു വൃത്തങ്ങള്‍ വെളിപ്പെടുത്തി. വാഹനങ്ങളുടെ ഇലക്‌ട്രോണിക് ഭാഗങ്ങളുടെയും ചിപ്പുകളുടെയുമൊക്കെ നിര്‍മാണത്തിനും അപൂര്‍വ മൂലകങ്ങള്‍ ആവശ്യമാണ്. വര്‍ധിച്ചുവരുന്ന വ്യാപാര യുദ്ധത്തില്‍ ആയുധമായി മാറിയ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ സംസ്‌കരിക്കാനുള്ള ഇന്ത്യയുടെ ശേഷി വികസിപ്പിക്കാനും ഐആര്‍ഇഎല്ലിനു പദ്ധതിയുണ്ട്. ഏപ്രില്‍ മുതല്‍ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതി ചൈന നിരോധിച്ചതോടെ ആഗോള വാഹന വ്യവസായങ്ങള്‍ സമ്മര്‍ദത്തിലായിരുന്നു. വാഹന, വ്യവസായ മേഖലകളിലെ എക്‌സിക്യുട്ടീവുകളുമായുള്ള മീറ്റിംഗിനു പിന്നാലെയാണ് ഇന്ത്യന്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ ഐആര്‍ഇല്ലിനോടു കയറ്റുമതി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോറുകളില്‍ ഉപയോഗിക്കുന്ന കാന്തങ്ങള്‍ നിര്‍മിക്കുന്ന പ്രധാന വസ്തുവായ നിയോഡൈമിയത്തിന്റെ കയറ്റുമതിക്കാണ്…
Read More » -
Breaking News
മൊസാദിന്റെ ആസൂത്രണം; പ്രതിരോധ സേന നടപ്പാക്കി; ടെഹ്‌റാന്‍ നഗരത്തിനു സമീപം ഡ്രോണ്‍ ബേസ് നിര്‍മിച്ചു; വാഹനങ്ങളില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചു കടത്തി; ഇറാനില്‍തന്നെ ഭൂതല മിസൈലുകളും സ്ഥാപിച്ചു; പ്രദേശിക ഇന്റലിജന്‍സിനെയും കബളിപ്പിച്ചു; ഇസ്രായേലിന്റെ ആക്രമണത്തിനു പിന്നില്‍ വര്‍ഷങ്ങളുടെ നിരീക്ഷണം
ടെഹ്‌റാന്‍: ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ സൈനിക മേധാവികളും കമാന്‍ഡര്‍മാരുമടക്കം ഇരുപതു പേരെങ്കിലും കൊല്ലെപ്പെട്ടെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. 200 ഫൈറ്റര്‍ ജെറ്റുകള്‍ ആക്രമണത്തില്‍ പങ്കെടുത്തെന്നും ആക്രമത്തെക്കുറിച്ച് ട്രംപിനും അമേരിക്കയ്ക്കും എല്ലാമറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളുടെ നിരീക്ഷണത്തിനും പ്ലാനിംഗിനും ശേഷമാണ് ഇസ്രയേല്‍ ഇറാനെതിരേ ആക്രമണത്തിനു മുതിര്‍ന്നതെന്നാണു വിവരം. ടെഹറാനില്‍ ന്യൂക്ലിയര്‍ ഇന്ധനങ്ങള്‍ സംശുദ്ധീകരിക്കുന്ന സൈറ്റുകളെക്കുറിച്ചും വ്യക്തമായ ധാരണ ഇസ്രയേലിനുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിസൈല്‍ ബേസുകളും സൈനിക താവളങ്ങളും ന്യൂക്ലിയര്‍ സൈറ്റുകളുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടു. IDF Releases Animation Showing How Iran’s Air Defenses Were Destroyed As Part Of Operation Rising Lion Over 200 Israeli aircraft dropped more than 330 munitions on around 100 targets.#BreakingNews #Iran #Israel pic.twitter.com/DL2G4edQdc — Loose Cannon News (@LooseCannonNews) June 13, 2025 ഇറാനില്‍നിന്ന് പ്രത്യാക്രമണം പ്രതീക്ഷിക്കുന്നെന്നും…
Read More » -
Breaking News
ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേല്‍; പിന്നാലെ തിരിച്ചടി, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം, ഇസ്രയേലി യുദ്ധവിമാനങ്ങള്‍ തകര്‍ത്തു?
ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം നടത്തിയതായി ‘ബിബിസി’ റിപ്പോര്‍ട്ട്. തെക്കന്‍ ടെഹ്‌റാനിലെ ആണവകേന്ദ്രത്തിനു സമീപം രണ്ട് സ്‌ഫോടനങ്ങളുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. അതേസമയം, ഇറാനും പ്രത്യാക്രമണം നടത്തുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവില്‍ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചതായാണ് വിവരം. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇസ്രയേലിന്റെ പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇത് ഇസ്രയേലിന്റെ സൈനിക വക്താവ് നിഷേധിച്ചു. ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പറഞ്ഞു. ഇതിനിടെ ഇസ്രയേലിലേക്ക് ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തി. വീടുകളില്‍ തന്നെ കഴിയണമെന്നും പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ജനങ്ങള്‍ക്ക് ഇസ്രയേല്‍ നിര്‍ദേശം നല്‍കി. വ്യാഴാഴ്ച രാത്രി ഇറാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സൈനിക മേധാവി മുഹമ്മദ്…
Read More » -
Breaking News
സഞ്ജു കലിഫോര്‍ണിയയില്‍; ചെന്നൈ ടീമിന്റെ ഉടമസ്ഥതയിലുള്ള ടെക്‌സസ് സൂപ്പര്‍ കിങ്‌സിന്റെ മത്സരം അവിടെ; സമൂഹ മാധ്യമങ്ങളിലെ ചിത്രങ്ങള്‍ തെളിവാക്കി ആരാധകര്‍; മലയാളി താരം അടുത്ത ഐപിഎല്‍ സീസണില്‍ മഞ്ഞക്കുപ്പായം അണിയുമെന്നും വാദം
കൊച്ചി: രാജസ്ഥാനുമായുള്ള കരാര്‍ അവസാനിപ്പിച്ച് അടുത്ത സീസണില്‍ മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈയ്ക്കുവേണ്ടി കളിക്കുമെന്നതിന് കൂടുതല്‍ തെളിവുമായി ആരാധകര്‍. സഞ്ജു നിലവില്‍ അമേരിക്കയിലെ കലിഫോര്‍ണിയയിലാണെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥതയിലുള്ള ടെക്‌സസ് സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം അവിടെയാണെന്നുമാണ് കണ്ടെത്തല്‍. സഞ്ജു പോസ്റ്റ് ചെയ്ത ചിത്രങ്ങളും ആരാധകര്‍ തെളിവായി നിരത്തുന്നു. കലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് എത്തുന്നെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സഞ്ജു പങ്കുവച്ചെന്നു സമൂഹമാധ്യമങ്ങളിലെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചൂണ്ടിക്കാട്ടിയാണു വാദിക്കുന്നത്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇതിനു തെളിവായി അവര്‍ നിരത്തുന്നത്. ജൂണ്‍ 13ന് യുഎസിലെ വിവിധ നഗരങ്ങളിലായി ആരംഭിക്കുന്ന മേജര്‍ ക്രിക്കറ്റ് ലീഗുമായാണ് ആരാധകര്‍ ഇതിനെ ബന്ധിപ്പിക്കുന്നത്. Sanju Samson in California having a net session And guess what? TSK’s first match is in California These trade talks might actually be real #IPL #CSK #SanjuSamson pic.twitter.com/fCwxPAWLIo — SUMADHAN…
Read More » -
Breaking News
ധനുഷ്- നാഗാർജുന- ശേഖർ കമ്മൂല ചിത്രം “കുബേര”റിലീസ് ജൂൺ 20 ന്, കേരളത്തിലെത്തിക്കുക വേഫെറർ ഫിലിംസ്
തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര” കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. ചിത്രത്തിന്റെ ആഗോള റിലീസ് ജൂൺ 20 ന് ആണ്. കേരളത്തിൽ വമ്പൻ റിലീസായാണ് ചിത്രം വേഫെറർ ഫിലിംസ് എത്തിക്കുക. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദനയാണ്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്. ചിത്രത്തിന്റെ ഒരു ടീസറും ഗാനങ്ങളും ഇതിനോടകം പുറത്ത് വരികയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ട്രാൻസ് ഓഫ് കുബേര എന്ന പേരിൽ റിലീസ് ചെയ്ത ടീസർ മികച്ച പ്രേക്ഷക പ്രശംസയാണ്…
Read More » -
Breaking News
ഡിവിആറിനു പിന്നാലെ ബ്ലാക്ക് ബോക്‌സും കണ്ടെത്തി; വിമാന ദുരന്തത്തിന്റെ കാരണങ്ങളിലേക്ക് വഴിതെളിയും; മൂന്നു വര്‍ഷത്തിനിടെ എയര്‍ ഇന്ത്യക്ക് ചുമത്തിയത് ലക്ഷങ്ങളുടെ പിഴ; സുതാര്യത ഇല്ലായ്മ മുതല്‍ കോക്പിറ്റിലെ അച്ചടക്കംവരെ തെറ്റിച്ചു; ആരോപണങ്ങള്‍ പലവഴിക്ക്
അഹമ്മദാബാദില്‍ തകര്‍ന്ന് വീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. വിമാനം തകര്‍ന്നുവീണ കെട്ടിടത്തിനു മുകളില്‍നിന്നാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഇത് നിർണ്ണായകമാകും. അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. പരുക്കേറ്റവരുടെ എണ്ണത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പൂർത്തിയാകാൻ 72 മണിക്കൂർ വരെ എടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിഎൻഎ സാമ്പിളുകൾ നൽകാനായി സിവില്‍ ആശുപത്രിയിൽ ആളുകളുടെ നീണ്ട നിരയാണ്. കൂടുതൽ പരിശോധനാ കിറ്റുകൾ രാവിലെ തന്നെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തസ്ഥലം സന്ദർശിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ ഉൾപ്പെടെയുള്ളവരെ മോദി ആശുപത്രിയിലെത്തി ആശ്വസിപ്പിച്ചു. ചികിത്സയിലുള്ള മറ്റുള്ളവരെയും അദ്ദേഹം സന്ദർശിച്ചു. അപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭാര്യയെയും മോദി നേരിൽ കണ്ട് ആശ്വസിപ്പിച്ചു. “നാശത്തിന്റെ രംഗം സങ്കടകരമാണ്,” പ്രധാനമന്ത്രി എക്സിൽ…
Read More » -
Kerala
മുന്‍മന്ത്രിയെ അധിക്ഷേപിച്ച് സസ്‌പെന്‍ഷനിലായി, ജോലിയില്‍ തിരികെക്കറിയത് ഒരു മാസം മുമ്പ്; രഞ്ജിതയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം, അധിക്ഷേപ കമന്റ്; ഡപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയില്‍
കാസര്‍േഗാഡ്: അഹമ്മദാബാദില്‍ വിമാന അപകടത്തില്‍പെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന്‍ കസ്റ്റഡിയില്‍. വെള്ളരിക്കുണ്ട് പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്ന് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലും കമന്റിലുമാണ് പവിത്രന്‍ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്. കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രന്‍ ആദ്യം രഞ്ജിതയ്‌ക്കെതിരെയുള്ള പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ കുറിച്ച കമന്റില്‍ അശ്ലീല ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു. പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേര്‍ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖരന്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയിരുന്നു. മനുഷ്യനാകണം!!! വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരെ അശ്ലീല കമന്റ്; വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍ കേരള സര്‍ക്കാര്‍ ജോലിയില്‍നിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തില്‍ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ…
Read More » -
Breaking News
ഡിവിആര്‍ കണ്ടെത്തി; വിമാനത്തിലെ ക്യാമറകളുടെ ദൃശ്യങ്ങള്‍ ലഭിച്ചേക്കും; വിവിധ ക്യാമറകളുടെ ദൃശ്യങ്ങള്‍ പരിശോധിക്കും; കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു; വൈദ്യുതി തകരാറെന്നു സൂചന; വിമാന ഇന്ധനത്തില്‍ രാസവസ്തു കലര്‍ന്നെന്നും പ്രചാരണം
അഹമ്മദാബാദില്‍ ദുരന്തത്തില്‍പ്പെട്ട വിമാനം ബോയിങ് 787– ഡ്രീംലൈനറിന്റെ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍ കണ്ടെത്തി . വിമാനത്തിലെ വിവിധ കാമറകളുടെ ദൃശ്യങ്ങള്‍ ഇത് പരിശോധിക്കുന്നതിലൂടെ ലഭിച്ചേക്കും. എങ്ങനെ അപകടമുണ്ടായി എന്ന് കണ്ടെത്തുന്നതില്‍ ഇത് നിര്‍ണായകമാകും. അതേസമയം, ഡിജിസിഎയുടെ ഉന്നതതല സംഘം അന്വേഷണം തുടങ്ങി. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളും വിശദാംശങ്ങള്‍ ശേഖരിക്കുന്നു. വൈദ്യതി തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിയമനം. ബോയിങ്ങിന്‍റെ സാങ്കേതിക സംഘം ഉടനെത്തും. പറന്നുയര്‍ന്ന് 32 സെക്കന്‍ഡ് കൊണ്ട് തകര്‍ന്നുവീഴാന്‍ മാത്രം എയര്‍ ഇന്ത്യയുടെ ബോയിങ് നിര്‍മിത ഡ്രീംലൈനര്‍ വിമാനത്തിന് സംഭവിച്ചത് എന്താണ്?. വൈദ്യുത തകരാറാണ് മുഖ്യസാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. ഇക്കാര്യം പൈലറ്റ് എടിസിയെ അറിയിച്ചിരുന്നെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്. വിമാന ഇന്ധനത്തില്‍ മറ്റെന്തോ രാസവസ്തു കലര്‍ന്നുവെന്ന സൂചനകള്‍, ഭാരക്കൂടുതല്‍, ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവ് എന്നിവയാണ് മറ്റ് സാധ്യതകള്‍. വിമാനത്തിന്‍റെ രണ്ട് എന്‍ജിനും ഒരേസമയം തകരാര്‍ സംഭവിച്ചതോ ചിറകിലെ ഫ്ലാപ് പ്രവര്‍ത്തിക്കാതെ വന്നതോ ആവാം. പക്ഷികള്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാവാം എന്നും ചിലര്‍…
Read More »
