Month: June 2025

  • Breaking News

    പരിശോധനകള്‍ വിവാദം ആക്കേണ്ടതില്ല; എന്റെ വാഹനവും പരിശോധിച്ചു; തെരഞ്ഞെടുപ്പ് കാലത്തുള്ള സ്വാഭാവിക നടപടി: സഹകരിക്കുകയാണു വേണ്ടത്: പെട്ടി പരിശോധനയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍

    നിലമ്പൂര്‍: പരിശോധനകള്‍ വിവാദമാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്‍. നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ പെട്ടി പരിശോധന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക വാഹനത്തിലല്ല താന്‍ എത്തിയതെന്നും ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞു പരിശോധിച്ചെന്നും കുഴല്‍ നാടന്‍ പറഞ്ഞു. പരിശോധനകള്‍ തെരഞ്ഞെടുപ്പു കാലത്ത് സ്വാഭാവികമാണ്. അതിനോടു സഹകരിക്കണം. വിവാദമാക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും വാഹനം പരിശോധിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പു കാലത്തെ പരിശോധനയില്‍നിന്ന് ആരെയും ഒഴിവാക്കാന്‍ കഴിയില്ലെന്നും തുടര്‍ന്നു പരിശോധനയുണ്ടാകുമെന്നു തെരഞ്ഞെടുപ്പു കമ്മീഷനും വ്യക്തമാക്കി. ശനിയാഴ്ച രാവിലെ എംപിമാരായ കെ. രാധാകൃഷ്ണന്റെയും അബ്ദുള്‍ വഹാബിന്റെയും ഒരു മജിസ്ട്രേറ്റിന്റെ വാഹനവും പരിശോധിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹന പരിശോധനയില്‍ പരാതി നല്‍കാനില്ലെന്നും ഷാഫി പറമ്പില്‍ എംപിയും രാഹും മാങ്കൂട്ടത്തിലും പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് പരിശോധിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരേ തട്ടിക്കയറിയ ഇരുവരും പിന്നീട് ഇക്കാര്യം നിഷേധിച്ചു. വാഹനത്തിലുള്ള പെട്ടി തുറക്കാതിരുന്നതിനാല്‍ സ്വാഭാവികമായി പ്രതികരിച്ചെന്നാണ് ഇരുവരും പറഞ്ഞത്.…

    Read More »
  • Breaking News

    18 ദിവസത്തിനുള്ളില്‍ അമ്മയെയും അച്ഛനെയും നഷ്ടമായ നാലും എട്ടും വയസുള്ള പെണ്‍കുഞ്ഞുങ്ങള്‍; ഭാര്യയുടെ ചിതാഭസ്മവുമായി നാട്ടിലെത്തിയ അര്‍ജുന്‍ പട്ടോളിയയും വിമാനദുരന്തത്തില്‍ ഇരയായി; സുമനസുകള്‍ ഒത്തുപിടിച്ചപ്പോള്‍ ഒറ്റദിവസം കൊണ്ട് കുഞ്ഞുങ്ങള്‍ക്കായി സ്വരൂപിച്ചത് മൂന്നു കോടി!

    ലണ്ടന്‍: 18 ദിവസത്തിനുള്ളില്‍ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തണല്‍ ഇല്ലാതായപ്പോള്‍ തികച്ചും അനാഥരായി മാറിയത് നാലും എട്ടും വയസുള്ള രണ്ടു പെണ്മക്കളാണ്. യുകെയില്‍ 18 ദിവസം മുന്‍പ് അമ്മ ഭാരതി പട്ടോളിയ കാന്‍സര്‍ ബാധിതയായി മരിക്കുമ്പോള്‍ ഇരു പെണ്‍കുഞ്ഞുങ്ങള്‍ക്കും താങ്ങായി അച്ഛന്‍ അര്‍ജുന്‍ പട്ടോളിയ കൂടെയുണ്ടായിരുന്നു. എന്നാല്‍, ഭാര്യയുടെ അന്ത്യാഭിലാഷം സഫലമാക്കാന്‍ ചിതാഭസ്മവുമായി നര്‍മദാ നദിയില്‍ അന്ത്യ കര്‍മങ്ങള്‍ ചെയ്യാന്‍ എത്തിയ അര്‍ജുനെയും കാത്തിരുന്നത് മരണം തന്നെയാണ്. വിധി ചിലപ്പോള്‍ അതിന്റെ ക്രൂരത ആര്‍ക്കും വിശ്വസിക്കാനാകാത്ത വിധത്തില്‍ നടപ്പിലാക്കുമ്പോള്‍ നിസഹായരായ കാഴ്ചക്കാരയി നില്‍ക്കാന്‍ മാത്രമേ സാധാരണ ജനത്തിനാകൂ. തന്നെ കാത്തിരിക്കുന്ന പെണ്‍കുട്ടികളുടെ അരികിലേക്ക് ഓടിയെത്താന്‍ അര്‍ജുന്‍ ഒരു ദിവസം പോലും നാട്ടില്‍ പ്രിയപെട്ടവര്‍ക്കരികില്‍ നില്‍ക്കാതെ തിരക്കിട്ടു ലണ്ടനിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറായാണ് തകര്‍ന്നു വീണ എ ഐ 171 വിമാനത്തില്‍ കയറിയത്. എന്നാല്‍, റണ്‍വേയില്‍ നിന്നും പൊങ്ങിയ വിമാനം നേരെ താഴേക്ക് പതിക്കുമ്പോള്‍ അഗ്നിക്കിരയായ യാത്രക്കാര്‍ക്ക് ഒപ്പം അര്‍ജുന്‍ പട്ടോളിയായും ഉണ്ടെന്ന വാര്‍ത്ത…

    Read More »
  • Breaking News

    ആകാശപ്പാതയില്‍ ട്രാഫിക് ജാം; യുദ്ധ ഭീതിയില്‍ വിമാനങ്ങള്‍ തിരിച്ചു വിടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍; നൂറുകണക്കിന് വിമാനങ്ങളിലെ യാത്രക്കാര്‍ പ്രതിസന്ധിയില്‍; ദൃശ്യങ്ങള്‍ പങ്കിട്ടത് ഫ്‌ളൈറ്റ് റഡാര്‍

    ടെല്‍ അവീവ്:  ഇസ്രയേൽ ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ചതോടെ ആഗോള ആകാശ പാതകളിലും ആശയ കുഴപ്പം. സംഘർഷ ഭരിതമായ ഇറാനിയൻ ആകാശപാതയിൽനിന്ന് വിമാനങ്ങൾ കൂട്ടത്തോടെ വഴിമാറ്റി. നൂറുകണക്കിന് വിമാനങ്ങളിലെ യാത്രക്കാർ അനിശ്ചിതത്വത്തിലായി. യുദ്ധ സാഹചര്യത്തെ തുടർന്ന് സുരക്ഷിതമായ താവളങ്ങളിൽ ലാന്റ് ചെയ്യാൻ തിരക്ക് കൂട്ടുന്ന വിമാനങ്ങളുടെ വീഡിയോ ദൃശ്യം പുറത്തെത്തിയതും വൈറലാണ്. ഫ്ലൈറ്റ് ട്രാക്ക് സർവീസിൽ നിന്നുള്ള തത്സമയ ദൃശ്യ മാതൃകയാണ് പ്രചരിക്കുന്നത്. ഫ്ലൈറ്റ്റ റഡാർ 24 എക്സിൽ പങ്കുവെച്ചതാണ് ഇവ. ഒമ്പത് സെക്കൻഡ് നീളുന്ന ടൈം ലാപ്സ് വീഡിയോ ദൃശ്യത്തിൽ നൂറുകണക്കിന് വിമാനങ്ങൾ സഞ്ചരിക്കുന്ന തത്സമയ ചലന പാത കാണിക്കുന്നു. ഇസ്രയേലിന്റെ ആക്രമണത്തോടെ ഇറാന്റെ ആകാശപാത ഏതാണ്ട് ശൂന്യമാകുന്നത് ‘ഫ്ലൈറ്റ്റ റഡാർ 24’- ദൃശ്യത്തിൽ കാണാം. അപകടവും കൂട്ടിയിടിയും ഒഴിവാക്കാൻ  വാണിജ്യ-യാത്രാ വിമാനങ്ങൾ പൊടുന്നനെ വഴിതിരിച്ച് വിടേണ്ടി വന്നു. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇറാന് മുകളിലുള്ള ആകാശ പാതകൾ ശൂന്യമാക്കപ്പെടുന്നു. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ 200 യുദ്ധവിമാനങ്ങൾ പങ്കെടുത്തതായാണ് ഇസ്രയേൽ പ്രതിരോധസേന…

    Read More »
  • Breaking News

    മലാപ്പറമ്പ് സെക്‌സ് റാക്കറ്റ്: നടത്തിപ്പ് പോലീസുകാരുടേത്; പിടിയിലായ സ്ത്രീകള്‍ നടത്തിപ്പുകാര്‍ മാത്രം; ഷൈജിത്തിനെയും സനിത്തിനെയും പിടികൂടാതെ പോലീസ്; ഒരു ദിവസം ഒരുലക്ഷം വരുമാനം; ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

    കോഴിക്കോട്: മലാപ്പറമ്പിലെ സെക്‌സ് റാക്കറ്റ് നടത്തിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരുടേത് എന്ന് കണ്ടെത്തല്‍. പൊലീസുകാരായ ഷൈജിത്തും സനിത്തുമാണ് കേന്ദ്രത്തിന്റെ യഥാര്‍ഥ നടത്തിപ്പുകാര്‍. പൊലീസിന്റെ പിടിയിലായ ബിന്ദു, മാനേജറും കാഷ്യറും മാത്രമാണെന്നും അന്വേഷണ സംഘം പറയുന്നു. ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ അപാര്‍ട്‌മെന്റില്‍ എത്തിയിരുന്നുവെന്നും ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ ഇതിനകം വന്നിട്ടുണ്ടെന്നും തെളിഞ്ഞു. ദിവസം ഒരു ലക്ഷം രൂപയായിരുന്നു റാക്കറ്റിന്റെ വരുമാനം. ഇതില്‍ നല്ലൊരു പങ്കും പൊലീസുകാര്‍ക്കാണ് എത്തിയിരുന്നത്. അതേസമയം, കേസില്‍ പ്രതി ചേര്‍ത്ത് ദിവസങ്ങളായിട്ടും ഷൈജിത്തിനെയും സനിത്തിനെയും പോലീസ് പിടികൂടാന്‍ തയാറാകുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം തേടാനുള്ള നീക്കത്തിലാണ് പ്രതികളെന്നും സൂചനയുണ്ട്. ബിന്ദു ഉള്‍പ്പടെ കേന്ദ്രത്തിലെ മൂന്നുപേരെയും ഇടപാടിനെത്തിയ രണ്ടു പേരെയും മറ്റു നാലു സ്ത്രീകളെയും ഒരുമിച്ചു ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ലക്ഷങ്ങളാണ് പ്രതിദിനം വരുമാനമെന്ന് ഇവര്‍ സമ്മതിച്ചു. ഒപ്പം നടത്തിപ്പിന്റെ രീതികളും പൊലീസുകാരുടെ ബന്ധവും യുവതികള്‍ വെളിപ്പെടുത്തി. 2020 ലാണ് ബിന്ദുവുമായി പോലീസുകാരന്‍ അടുപ്പം…

    Read More »
  • Breaking News

    വാഹന പരിശോധനകള്‍ സുതാര്യം; എംപിയെന്നോ എംഎല്‍എ എന്നോ വ്യത്യാസമില്ല; ജനപ്രതിനിധികളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍

    നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഹനപരിശോധന നടത്തുന്നത് സുതാര്യമായെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോ​ഗസ്ഥർ. കടന്നുപോകുന്ന എല്ലാവാഹനങ്ങളും പരിശോധിക്കും. അതിൽ എംപിയെന്നോ എംഎൽഎയെന്നോ ഒന്നും വ്യത്യാസമില്ല. ജനപ്രതിനിധികളാണന്ന് തിരിച്ചറിഞ്ഞാൽ പരിശോധന ഒഴിവാക്കാനാകില്ലെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ജില്ലാ അതിർത്തിയായ വടപുറത്ത് പരിശോധന നടത്തിയ ഉദ്യോ​ഗസ്ഥരെ ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജൂൺ ഒന്ന് മുതൽ ആരംഭിച്ച പരിശോധന വോട്ടെടുപ്പ് ദിവസംവരെ തുടരും. ശനി രാവിലെ എംപിമാരായ കെ രാധാകൃഷ്ണന്റെയും അബ്ദുൾ വഹാബിന്റെയും ഒരു മജിസ്ട്രേറ്റിന്റെയും വാഹനവും പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽമാത്രമേ സൂക്ഷ്മമായി പരിശോധിക്കൂ. സാധാരണ​ഗതിയിൽ വാഹനം തുറന്ന് കൃത്യമായ പരിശോധന നടത്തും. ഏതെങ്കിലും വാഹനം പരിശോധിക്കാതെ പോയാൽ തങ്ങളാണ് ചോദ്യംചെയ്യപ്പെടുകയെന്നും ഉദ്യോസ്ഥർ വ്യക്തമാക്കി. നിലമ്പൂർ വടപുറത്ത് വെള്ളിയാഴ്ച രാത്രിയാണ് ഷാഫി പറമ്പിൽ എംപിയും രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ചത്. പരിശോധന നടത്തിയ ഉദ്യോ​ഗസ്ഥരെ എംപിയും എംഎൽഎയും അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ…

    Read More »
  • Breaking News

    നീ’യിത്ര’ ധന്യ! ബിഹാറില്‍ അധ്യാപിക, സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് എംഎ; രേഷ്മയുടെ ലക്ഷ്യം പണമല്ലെന്ന് പൊലീസ്

    തിരുവനന്തപുരം: വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യുടെ ലക്ഷ്യം പണമായിരുന്നില്ലെന്ന് പൊലീസ്. നിരവധിപ്പേരെ വിവാഹം കഴിച്ചെങ്കിലും അവരില്‍ നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. പലരും വിവാഹത്തിന് താലി മാത്രമാണ് കെട്ടിയത്. സ്വര്‍ണമാല ഉണ്ടായിരുന്നില്ല. നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് യുവതി വിവാഹം കഴിച്ചവരില്‍ നിന്ന് വാങ്ങിയത്. കൃത്യമായ സമയക്രമം തയ്യാറാക്കി ഇവര്‍ ഭര്‍ത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു. 2014-ല്‍ പ്രണയിച്ചാണ് ആദ്യ വിവാഹം കഴിച്ചത്. എന്നാല്‍ ഇയാളുമായി പിരിഞ്ഞു. പിന്നീട് പഠനം തുടര്‍ന്നു. 2022-ല്‍ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹം വിദേശത്തേക്കു പോയി. ശേഷം 2022-ല്‍ തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. കാലടി സര്‍വകലാശാലയിലെ തിരുവനന്തപുരം കേന്ദ്രത്തില്‍ താത്കാലിക ജോലിക്ക് വരുന്നതിനിടയില്‍ ട്രെയിനില്‍വെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് 2023-ല്‍ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയുമായി വിവാഹം. വിവാഹത്തിന്…

    Read More »
  • Breaking News

    പരിശോധനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശ പ്രകാരം; കെ. രാധാകൃഷ്ണന്റെയും അബ്ദുള്‍ വഹാബിന്റെയും മജിസ്‌ട്രേറ്റിന്റെയും വാഹനം പരിശോധിച്ചു; പരാതി നല്‍കുന്നില്ലേ എന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി ഷാഫി പറമ്പില്‍; പരിശോധനകളോട് സഹകരിക്കുകയാണു വേണ്ടതെന്ന് എം. സ്വരാജ്

    നിലമ്പൂര്‍: തെരഞ്ഞെടുപ്പു കാലത്തെ പരിശോധനയില്‍നിന്ന് ആരെയും ഒഴിവാക്കാന്‍ കഴിയില്ലെന്നും തുടര്‍ന്നു പരിശോധനയുണ്ടാകുമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍. ശനിയാഴ്ച രാവിലെ എംപിമാരായ കെ. രാധാകൃഷ്ണന്റെയും അബ്ദുള്‍ വഹാബിന്റെയും ഒരു മജിസ്‌ട്രേറ്റിന്റെ വാഹനവും പരിശോധിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹന പരിശോധനയില്‍ പരാതി നല്‍കാനില്ലെന്നും ഷാഫി പറമ്പില്‍ എംപിയും രാഹും മാങ്കൂട്ടത്തിലും പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് പരിശോധിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരേ തട്ടിക്കയറിയ ഇരുവരും പിന്നീട് ഇക്കാര്യം നിഷേധിച്ചു. വാഹനത്തിലുള്ള പെട്ടി തുറക്കാതിരുന്നതിനാല്‍ സ്വാഭാവികമായി പ്രതികരിച്ചെന്നാണ് ഇരുവരും പറഞ്ഞത്. എംപിയുടെ മുഖത്തേക്ക് ടോര്‍ച്ച് അടിച്ച് പുറത്തേക്കിറങ്ങാന്‍ പറഞ്ഞു. വാഹനത്തിന്റെ ഡിക്കി തുറക്കാനും പെട്ടി പുറത്തുവെക്കാനും ആവശ്യപ്പെട്ടു. ആ പെട്ടി തുറക്കാതെ തങ്ങളെ അപമാനിക്കുകയായിരുന്നെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആരോപണം. എല്‍ഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കുന്നില്ലെന്ന് ഷാഫി പറമ്പിലും ആരോപിച്ചു. അപമാനിക്കപ്പെട്ടെങ്കില്‍ എന്തുകൊണ്ട് പരാതി നല്‍കുന്നില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇരുവരും ഒഴിഞ്ഞുമാറി. പരാതി ജനങ്ങള്‍ കാണുന്നുണ്ടല്ലോ എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. പെട്ടിയിലുള്ളത് കാണാനാകുമെന്ന് പരിശോധന…

    Read More »
  • Breaking News

    രണ്ടും കല്‍പിച്ച് കടലിലേക്ക് ചാടി, നീന്തി കരക്കണഞ്ഞു; സോമാലിയയില്‍ എത്തപ്പെടാതിരിക്കാന്‍ തമിഴ്‌നാട്ടുകാരുടെ അതിസാഹസിക രക്ഷപ്പെടല്‍

    സലാല(ഒമാന്‍): വിസ തട്ടിപ്പില്‍പ്പെട്ട് സോമാലിയയിലേക്ക് കൊണ്ടുപോകവേ തമിഴ്നാട്ടുകാര്‍ രക്ഷപ്പെട്ടത് അതിസാഹസികമായി. മീന്‍ പിടിത്ത ജോലിക്കായി ബഹറൈനിലെത്തിയ ശേഷം ഉരുവില്‍ കയറ്റി കൊണ്ടുപോകവേയാണ് മൂന്നു പേര്‍ അതിസാഹസികമായി രക്ഷപ്പെട്ടത്. തമിഴ്നാട് കടലൂര്‍ സ്വദേശികളായ വേതാചലം നടരാജന്‍ (50), അജിത് കനകരാജ് (49), ഗോവിന്ദരസു രാജ(27) എന്നിവര്‍ ഏതാനും നാളുകള്‍ക്ക് മുമ്പാണ് ജോലിക്കായി ബഹറൈന്‍ വിസയില്‍ മനാമയിലെത്തിയത്. വിസക്കായി ഒന്നരലക്ഷം രൂപ വീതമാണ് ഏജന്റിന് ഇവര്‍ നല്‍കിയത്. മീന്‍ പിടിത്ത ജോലികളില്‍ പ്രാവീണ്യരായ ഇവര്‍ അത്തരം ജോലിക്കായാണ് എത്തിയത്. ബഹറൈനില്‍ എത്തിയപ്പോഴാണ് ജോലി അവിടെയല്ലെന്നും കടല്‍ മാര്‍ഗം മറ്റൊരു സ്ഥലത്തേക്ക് പോകണമെന്നും ഇവരെ കൊണ്ട് വന്നവര്‍ പറയുന്നത്. ഏതായാലും ജോലിക്ക് വന്നതല്ലേ പോകാമെന്ന് കരുതി ഉരുവില്‍ കയറി. രണ്ട് നാള്‍ യാത്ര കഴിഞ്ഞിട്ടും ജോലി സ്ഥലത്തെത്തിയില്ല. ഇതോടെ എന്തോ ചതി പറ്റിയിട്ടുണ്ടെന്ന് ഇവര്‍ക്ക് ബോധ്യപ്പെട്ടു. ഇതിനിടയില്‍ ഉരുവിലെ മറ്റുള്ളവരുടെ സംസാരത്തില്‍ നിന്ന് സോമാലിയയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഇവര്‍ മനസ്സിലാക്കി. മൂന്നാം നാള്‍ രാത്രി കടലിന്റെ സ്വഭാവം…

    Read More »
  • Breaking News

    ദത്തെടുത്ത പെണ്‍കുഞ്ഞിനെ ലൈംഗികമായി ചൂഷണംചെയ്തു; വളര്‍ത്തച്ഛന്‍ അറസ്റ്റില്‍, സംഭവം പാറശ്ശാലയില്‍

    തിരുവനന്തപുരം: പാറശ്ശാലയില്‍ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍നിന്ന് ദത്തെടുത്ത കുഞ്ഞിനെയാണ് 52 കാരന്‍ ലൈംഗികമായി ചൂഷണം ചെയ്തത്. കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ഡോക്ടറുടെ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. തുടര്‍ന്ന് പാറശ്ശാല പൊലീസ് കുട്ടിയുടെ മൊഴിയില്‍ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. അതേസമയം, കോഴിക്കോട് കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതി അജ്‌നാസിന്റെ ഭാര്യയും അറസ്റ്റില്‍. അടുക്കത്ത് സ്വദേശി മിസ്‌രിയാണ് അറസ്റ്റിലായത്. ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ പരാതിയില്‍ പോക്‌സോ ചുമത്തിയാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നിരവധി കുട്ടികള്‍ ദമ്പതികളുടെ പീഡനത്തിനിരയായെന്നും സംശയമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് അജ്നാസ് പൊലീസ് പിടിയിലാകുന്നത്. പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തത്. കേസ് എടുത്തതിന് പിന്നാലെ പ്രതി അജ്മീറിലേക്ക് പോവുകയാണ് ഉണ്ടായത്. ഈ വിവരം…

    Read More »
  • Breaking News

    കണ്ണില്‍ ചോരയില്ലാതെ ചോരന്‍മാര്‍; അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെ മോഷണം

    അഹമ്മദാബാദ്: വിമാന ദുരന്തത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്കിടെ കണ്ണില്‍ ചോരയില്ലാത്ത ചില സംഭവങ്ങളും അഹമ്മദാബാദില്‍ അരങ്ങേറി. വിമാനം തകര്‍ന്നുവീണ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മോഷണം നടന്നതായാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോസ്റ്റലിലുണ്ടായിരുന്നവരുടെ പണം, ആഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് മോഷണം പോയത്. സന്നദ്ധപ്രവര്‍ത്തകരായി നടിച്ചെത്തിയവരാണ് മോഷണം നടത്തിയതെന്നാണ് വിവരം. ഹോസ്റ്റലിലെത്തിയ അധികൃതരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് രാജ്യത്തെ ഞെട്ടിച്ച വിമാനദുരന്തമുണ്ടായത്. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 ബോയിങ് 787-8 വിമാനമാണ് തകര്‍ന്നുവീണ് കത്തിയമര്‍ന്നത്. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സീറ്റ് നമ്പര്‍ 11 എ-യിലെ യാത്രക്കാരനായിരുന്ന രമേഷ് വിശ്വാസ് കുമാര്‍ എന്നയാളാണ് വിമാനാപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇദ്ദേഹം ചികിത്സയിലാണെന്ന് ഗുജറാത്ത് പോലീസ് കമ്മിഷണര്‍ ജി.എസ്. മാലിക് പറഞ്ഞു. മുപ്പത്തെട്ടുകാരനായ രമേഷ് അപകടത്തിന് പിന്നാലെ എമര്‍ജന്‍സി എക്‌സിറ്റിലൂടെയാണ് പുറത്തുകടന്നത്. ശേഷം, രമേഷ്…

    Read More »
Back to top button
error: