Month: June 2025

  • Breaking News

    നീറ്റ് യുജി പരീക്ഷയിൽ ഒന്നാമത് രാജസ്ഥാൻ സ്വദേശി മഹേഷ് കുമാർ, ആദ്യ പത്തിൽ ഒരു പെൺകുട്ടി മാത്രം, മലയാളികളിൽ  ദീപ്‌നിയ ഡിബിയ മുന്നിൽ

    ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാർ ഒന്നാമതെത്തിയപ്പോൾ ആദ്യ പത്ത് റാങ്കിൽ ഒരു പെൺകുട്ടി മാത്രമാണുൾപ്പെട്ടത്. അതേസമയം കേരളത്തിൽ നിന്ന് ആരും ആദ്യ നൂറിൽ ഉൾപ്പെട്ടില്ല. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73328 പേർ അടക്കം 1236531 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി മലയാളികളിൽ കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്‌നിയ ഡിബിയാണ് ഒന്നാമതെത്തിയത്. 109ാം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്. പാലാ ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിലെ വിദ്യാർഥിനിയായിരുന്നു ദീപ്‌നിയ. ആകെ 2209318 പേരാണ് ഇത്തവണ നീറ്റ് പരീക്ഷയെഴുതിയത്. മധ്യപ്രദേശിൽ നിന്നുള്ള ഉത്‌കർഷ് അവധിയ രണ്ടാം റാങ്ക് നേടി. മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്‌ണ ജോഷിക്കാണ് മൂന്നാം റാങ്ക്. അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗർവാളാണ് പെൺകുട്ടികളിൽ ഒന്നാമതെത്തിയത്. പെൺകുട്ടികളിൽ അഖിലേന്ത്യാ തലത്തിൽ 18ാം സ്ഥാനത്താണ് മലയാളിയായ ദീപ്‌നിയ ഡിബി. പരീക്ഷയെഴുതിയ മൂന്ന് ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് 140 നും 200നും ഇടയിൽ…

    Read More »
  • Breaking News

    സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ല, അപകട സ്ഥലത്ത് ആക്രമണത്തിന്റെ ലക്ഷണങ്ങളില്ല, മരണകാരണം തലയ്ക്കും നെഞ്ചിനുമേറ്റ പരുക്ക്, ഭർത്താവ് കസ്റ്റഡിയിൽ

    തൊടുപുഴ: പീരുമേട്ടിൽ മീൻമുട്ടി വനത്തിൽ മരിച്ച സീതയുടേത് കൊലപാതകമെന്ന് സൂചന. താനും ഭാര്യയും വനത്തിൽ വിറകുശേഖരിക്കാൻ പോയപ്പോൾ അവിടെ വച്ച് കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. എന്നാൽ സംഭവ സ്ഥലത്ത് കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് ഫൊറൻസിക് സർജൻ നൽകുന്ന പ്രാഥമിക സൂചന. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത്. സീതയുടെ തലയ്ക്കും നെഞ്ചിനും പരുക്കുണ്ടായിരുന്നു. ഇതാണ് മരണകാരണമെന്നാണ് സൂചന. സംഭവത്തിൽ സീതയുടെ ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ​ഗോത്രവിഭാഗത്തിൽപെട്ടവരാണു ബിനുവും കുടുംബവും. വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായെന്ന് ബിനുവാണ് ഇന്നലെ പോലീസിനോട് പറഞ്ഞത്. തോട്ടാപ്പുരയിൽ നിന്നു മൂന്നര കിലോമീറ്റർ അകലെ മീൻമുട്ടിക്കു സമീപം വനത്തിലാണു കൊമ്പനാനയുടെ ആക്രമണം ഉണ്ടായതെന്നാണ് പറഞ്ഞത്. ഇന്നലെ ഉച്ചയ്ക്കു 2ന് ആണു സംഭവമെന്നും ഇതിനിടെ കാട്ടുപൊന്തയുടെ മറവിൽ നിന്നിരുന്ന ആനയുടെ മുന്നിൽ ഇരുവരും പെടുകയായിരുന്നെന്നും ബിനു മൊഴി നൽകിയിരുന്നു. തന്റെ മുന്നിൽ നടന്നിരുന്ന സീതയെ ആന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞെന്നും മൊഴിയിലുണ്ടായിരുന്നു.…

    Read More »
  • Breaking News

    അറസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ പോലീസ് കഴുത്തില്‍ മുട്ടുവച്ച് അമര്‍ത്തി; കോമയിലായ ഇന്ത്യന്‍ വംശജന് ദാരുണാന്ത്യം; പോലീസിന്റെ ആക്രമണത്തില്‍ തലച്ചോര്‍ പൂര്‍ണമായും തകര്‍ന്നു; അറസ്റ്റ് നീക്കം ഭാര്യയുമായുള്ള തര്‍ക്കത്തിനിടെ; ഭാര്യതന്നെ പകര്‍ത്തിയ ദൃശ്യം പോലീസിന് തിരിച്ചടി

    മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പൊലീസിന്‍റെ അതിക്രമത്തിനിരയായ ഇന്ത്യന്‍ വംശജന് തലച്ചോര്‍ തകര്‍ന്ന് ദാരുണാന്ത്യം. രണ്ടാഴ്ച്ച മുന്‍പാണ് പൊലീസിന്‍റെ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ കോമയിലേക്ക് മാറിയത്. അറസ്റ്റ് ചെയ്യുന്നതിനിടെയാണ് അഡ്‌ലെയ്ഡ് പൊലീസ് ഉദ്യോഗസ്ഥൻ 42കാരനായ ഗൗരവ് കന്റിയുടെ കഴുത്തിൽ മുട്ടുവച്ച് അമർത്തിയത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ചിത്രീകരിച്ച ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അഡ്‌ലെയ്ഡ് പൊലീസിന്‍റെ ആക്രമണത്തില്‍ കന്‍റിയുടെ തലച്ചോറ് പൂര്‍ണമായും തകര്‍ന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. രണ്ടാഴ്ചയോളമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. മേയ് 29നായിരുന്നു റോയസ്റ്റൺ പാർക്കിലെ പെയ്ൻഹാം റോഡിൽ വെച്ച് ഭാര്യ അമൃത് പാല്‍ കൗറുമായുളള തര്‍ക്കത്തിനിടെ കന്റിയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. പൊലീസ് കന്റിയെ നിലത്തേക്ക് തള്ളിയിടുന്നതും കഴുത്തില്‍ കാല്‍വച്ചമര്‍ത്തുന്നതും ഭാര്യ വിഡിയോയില്‍ പകര്‍ത്തി. അതിക്രമം രൂക്ഷമായപ്പോഴാണ് താന്‍ വിഡിയോ ചിത്രീകരിച്ചതെന്നാണ് അമൃത്പാല്‍ കൗര്‍ പറഞ്ഞത്. ഗൗരവ് മദ്യപിച്ചിരുന്നുവെന്നും അറസ്റ്റിനെ ചെറുത്തുവെന്നും ഗാർഹിക പ്രശ്നങ്ങളാണ് പൊലീസ് ഇടപെടാൻ കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം ഗൗരവ് മദ്യപിക്കുകയും ഉച്ചത്തിൽ സംസാരിക്കുകയും…

    Read More »
  • Breaking News

    ഖേദപ്രകടനം നടത്തിയിട്ടില്ലെന്ന് കമല; അറിയില്ലെന്ന് ബിനോയ് വിശ്വം; സിപിഐയിലെ ശബ്ദരേഖ വിവാദത്തിനു പിന്നാലെ ഒരേ വേദി പങ്കിട്ട് കമലയും ബിനോയ് വിശ്വവും കെ.എം ദിനകരനും

    കൊച്ചി: വിവാദ ശബ്ദരേഖ ചോര്‍ന്നതിന് പിന്നാലെ വേദി പങ്കിട്ട് ബിനോയ് വിശ്വവും കെ.എം.ദിനകരനും കമല സദാനന്ദനും. എറണാകുളം മണ്ഡലത്തിന്‍റെ സമ്മേളനത്തിലാണ് മൂവരും ഒന്നിച്ച് പങ്കെടുത്തത്. 24ന് ചേരുന്ന പാര്‍ട്ടി എക്സിക്യുട്ടീവ് വിഷയം ചര്‍ച്ച ചെയ്യും. ബിനോയ് വിശ്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ഇരുവരുടെയും ശബ്ദരേഖ പുറത്തുവിട്ടത്. ഇരുവരും ഖേദപ്രകടനം നടത്തിയതായും ബിനോയ് വിശ്വം ഇതിനോട് പ്രതികരിച്ചില്ലെന്നും വാര്‍ത്തകള്‍പുറത്തുവന്നു. എന്നാല്‍ നേതാക്കളുടെ ഖേദപ്രകടനത്തെപ്പറ്റി അറിയില്ലെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തോട് ബിനോയ് വിശ്വത്തിന്‍റെ മറുപടി. താനറിയുന്ന നേതാക്കള്‍ അങ്ങനെ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിവാദ ശബ്ദരേഖയില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നായിരുന്നു കമല സദാനന്ദന്‍റെ മറുപടി. ശബ്ദം ആരുടേതാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് എല്ലാം പാര്‍ട്ടി പറയുമെന്നായിരുന്നു അവരുടെ മറുപടി. അതേസമയം, ബിനോയ് വിശ്വത്തിനെതിരായ പരാമര്‍ശത്തില്‍ നേതാക്കള്‍ മാപ്പു പറയേണ്ട ആവശ്യമുണ്ടോയെന്ന് നോക്കണമെന്ന് സി.പി.ഐ ദേശീയ നിര്‍വാഹകസമതി അഗം കെ. പ്രകാശ്ബാബു. ഓ‍ഡിയോ ലീക്കായതില്‍ അതൃപ്തിയില്ല. ഇത്തരം കാര്യങ്ങള്‍ സംഘടനാപരമയി പരിശോധിക്കും. ബിനോയ് വിശ്വത്തിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കമില്ലെന്നും പ്രകാശ് ബാബു…

    Read More »
  • Breaking News

    241 പേരും മരണത്തിനു കീഴടങ്ങിയപ്പോൾ വിശ്വാസ് കുമാറിനെ മാത്രം രക്ഷപ്പെടുത്തിയ ആ 11 A സീറ്റിൻറെ പ്രത്യേകതകൾ അറിയാം

    അഹമ്മദാബാദ്: അഹമ്മദാബാദിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിൽ നിന്നും അത്ഭുതകരമായി ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് കുമാർ ആയിരുന്നു ആ ലക്കിമാൻ. ലോകം മുഴുവൻ അദ്ഭുതത്തോടെയാണ് ഇപ്പോൾ വിശ്വാസിനെ നോക്കുന്നത്. എന്നാൽ എമർജൻസി ഡോറിന് സമീപമുള്ള സീറ്റിൽ ഇരുന്നതാണ് ഈ അത്ഭുത രക്ഷപ്പെടലിന് കാരണമെന്നാണ് വിദ​ഗ്ദർ പറയുന്നതി. കാരണം 11 A എന്ന സീറ്റ് വിമാനത്തിലെ സ്‌പെഷ്യൽ സീറ്റാണ്. വിമാനത്തിൽ 11 എന്ന സീറ്റ് നിര ഏറെ പ്രധാനമാണ്. ഈ നിരയിലെ രണ്ട് വശത്തും എമർജൻസി വാതിലുണ്ട് എന്നാതാണ് ഇതിന്റെ വലിയ പ്രത്യേകത. ഇരു ഭാഗത്തും ചിറകിന് മുകളിലേക്ക് ഈ എമർജൻസി എക്‌സിറ്റ് തുറക്കാം. വിമാനത്തിൽ തീപിടിത്തം അടക്കം എന്തെങ്കിലും അപകടമുണ്ടായാൽ രക്ഷപ്പെടാനാണ് ഈ പ്രത്യേക സംവിധാനം. ഫ്‌ലൈറ്റ് നിയമം അനുസരിച്ച് ഈ സീറ്റിൽ യാത്രക്കാരില്ലാതെ പറക്കാൻ കഴിയില്ല. എന്തെങ്കിലും എമർജൻസി ഉണ്ടായാൽ ഡോർ തുറക്കാനാണ് ആ സീറ്റിൽ യാത്രക്കാരെ…

    Read More »
  • Breaking News

    ആക്രമണ- പ്രത്യാക്രമണങ്ങൾ തുടരുന്നു, സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങൾ ആക്രമിച്ചു, രണ്ട് എഫ്-35 യുദ്ധ വിമാനങ്ങൾ തകർത്തു- ഇറാൻ, ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും ഒരറ്റത്തുനിന്ന് തകർത്തുവരികയാണെന്ന് ഇസ്രായേൽ

    ടെൽ അവീവ്: കഴിഞ്ഞ ദിവസത്തെ ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിന്റെ തന്ത്രപ്രധാനമായ നിരവധി സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ഓപ്പറേഷൻ റൈസിങ് ലയൺ എന്നപേരിൽ ഇറാനിൽ വ്യാഴാഴ്ച രാത്രി ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ ട്രൂ പ്രോമിസ് III എന്നപേരിലാണ് പ്രത്യാക്രമണം നടത്തുന്നത്. മാത്രമല്ല ഇസ്രയേലിന്റെ രണ്ട് എഫ്-35 യുദ്ധ വിമാനങ്ങൾ തകർത്തതായും ഇറാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. 80 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൂടാതെ നെവാതിം, ഓവ്ഡ വ്യോമത്താവളങ്ങളിലും ഇസ്രയേൽ സൈനികകാര്യ മന്ത്രാലയവും സൈനിക- വ്യാവസായിക കേന്ദ്രങ്ങളും ആക്രമിച്ചുവെന്ന് ഇറാൻ ഇസ്ലാമിക് റവലൂഷൻ ഗാർഡ് കോർപ്‌സിന്റെ വക്താവ് ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദി പറഞ്ഞു. അതേസമയം ഇരുപക്ഷത്ത് നിന്നുള്ള ആക്രമണ-പ്രത്യാക്രമണങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും വ്യോമസേന…

    Read More »
  • Breaking News

    രാഹുലിന്റെ ‘പെട്ടി’ വിടാതെ പോലീസ്, തങ്ങൾ പെട്ടെന്ന് എംപിമാരായി പൊട്ടി മുളച്ചതല്ല- ഷാഫി പറമ്പിൽ, ആസൂത്രിത നീക്കമെന്ന് സണ്ണി ജോസഫ്, പാലക്കാടെ പെട്ടി വിവാദം നിലമ്പൂരിലും

    നിലമ്പൂർ: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പെട്ടി വിവാദം നിലമ്പൂരിലും പൊങ്ങുന്നു. ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ലീഗ് നേതാവ് പികെ ഫിറോസും സഞ്ചരിച്ച വാഹനത്തിലെ ട്രോളി ബാഗുകൾ വെള്ളിയാഴ്ച രാത്രി പോലീസ് പരിശോധിച്ചു. ഷാഫിയുടെ വാഹനത്തിലാണ് പരിശോധന നടത്തിയത്. നേതാക്കൾ പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോൾ പോലീസ് വാഹനം തടയുകയായിരുന്നു. അതേസമയം വാഹനം പരിശോധിക്കാൻ ഷാഫി പറമ്പിൽ പോലീസിനോട് നിർദേശിച്ചു. തങ്ങൾ പെട്ടെന്ന് എംപിമാരായി പൊട്ടി മുളച്ചതല്ലെന്നു ഷാഫി പറയുന്നതും വീഡിയോയിൽ കാണാം. ഷാഫിയുടെയും രാഹുലിന്റെയും പെട്ടികൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. നിലമ്പൂർ വടപുറത്തായിരുന്നു പരിശോധന. പോലീസ് പരിശോധനയിൽ പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് കണ്ടെത്താനായത്. ആസൂത്രിതമായ സംഭവമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. സാധാരണ ജനപ്രതിനിധികളെ പുറത്തിറക്കി പെട്ടി പരിശോധിക്കാറില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ചീറ്റിപ്പോയ അടവാണിത്. സർക്കാരിന്റെ ഒത്താശയോടെ ചെയ്തതാണ്. യുഡിഎഫ് നേതാക്കളുടെ പെട്ടികൾ മാത്രമാണ് പോലീസ് പരിശോധിക്കുന്നത്. പോലീസ് അവഹേളിതരാകുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കാലത്ത്…

    Read More »
  • Breaking News

    പരിശോധിക്കുന്നതിൽ ഞങ്ങൾക്കെന്താണ് കുഴപ്പം, എന്തും പരിശോധിച്ചോട്ടെ, മറച്ചുവെക്കാനുള്ളവർക്കേ പരിശോധിക്കുന്നതിൽ അമർഷവും പ്രതിഷേധവും ഉണ്ടാകു!! ഞങ്ങൾ തുറന്ന പുസ്തകം- എംവി ​ഗോവിന്ദൻ

    തിരുവനന്തപുരം: മറച്ചുവെക്കാനുള്ളവർക്കേ ആശങ്കയും അമർഷവും ഉണ്ടാകൂവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തങ്ങൾ തുറന്ന പുസ്തകം പോലെയാണെന്നും തങ്ങൾക്കൊന്നും മറച്ചുവെക്കാനില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നിലമ്പൂരിൽ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും വാഹനം പരിശോധിച്ചതിൽ പ്രതികരിക്കുകയായിരുന്നു എംവി ​ഗോവിന്ദൻ. പരിശോധിക്കുന്നതിൽ ഞങ്ങൾക്കെന്താണ് കുഴപ്പം. ഞങ്ങൾക്കൊന്നും മറച്ചുവെക്കാനില്ലല്ലോ. മറച്ചുവെക്കാനുള്ളവർക്ക് പരിശോധിക്കുന്നതിന്റെ ഭാഗമായി അമർഷവും പ്രതിഷേധവും രൂപപ്പെട്ടു വരാം. ഞങ്ങൾ തുറന്ന പുസ്തകം പോലെയാണ്. ഏതും പരിശോധിച്ചോട്ടെ – എം വി ഗോവിന്ദൻ പറഞ്ഞു അതുപോലെ ഇലക്ഷൻ കമ്മീഷന്റെ ഭാഗമായി നടക്കുന്ന പ്രക്രിയയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടപെടുന്ന പ്രശ്‌നമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്വാഭാവികമായും അവർ പെട്ടി പരിശോധിക്കുന്നുണ്ട്, കാർ പരിശോധിക്കുന്നുണ്ട്, പരിശോധിക്കാതെ വിടുന്നുണ്ട്. ഇവിടെ മാത്രമല്ല, കേരളത്തിലുടനീളം മുൻപ് ഉണ്ടായിരുന്നതാണ്. അത്രയേയുള്ളു എന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഉദ്യോഗസ്ഥൻമാർ സ്വന്തം ജോലി ചെയ്യുമ്പോൾ അവരെ ഭീഷണിപ്പെടുത്തേണ്ട കാര്യമെന്താണെന്നും എം വി ഗോവിന്ദൻ ചോദിച്ചു.

    Read More »
  • Breaking News

    ‘സുകുമാരക്കുറുപ്പ്’ മോഡലും! കാമുകനൊപ്പം ജീവിക്കാന്‍ മറ്റൊരു സ്ത്രീയെ കൊന്ന് കത്തിക്കാന്‍ പദ്ധതിയിട്ട് സോനം

    ഷില്ലോങ്: മധുവിധുവിനിടെ രാജാ രഘുവംശിയെ കൊലപ്പെടുത്തിയ ശേഷം, ഏതെങ്കിലുമൊരു സ്ത്രീയെ കൊലപ്പെടുത്തി കത്തിച്ച് അതു സോനത്തിന്റെ മൃതദേഹമെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു പദ്ധതിയെന്നു പ്രതികളുടെ വെളിപ്പെടുത്തല്‍. ഈ ശ്രമം വിജയിച്ചില്ല. താന്‍ മരിച്ചതായി ബന്ധുക്കളെ വിശ്വസിപ്പിച്ചശേഷം കാമുകന്‍ രാജ് ഖുഷ്വാഹയുമൊത്തു ജീവിക്കാനായിരുന്നു സോനത്തിന്റെ പദ്ധതി. കാമുകനുമായുള്ള ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ രാജായുമായുള്ള വിവാഹം നടത്തി. ഇതോടെയാണ് കാമുകനും സോനവും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പൊലീസിന്റെ കൃത്യമായ അന്വേഷണത്തില്‍ സോനവും കാമുകന്‍ രാജും സുഹൃത്തുക്കളും പിടിയിലായി. ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം നടക്കുന്ന മേയ് 11ന് മുന്‍പേ രാജാ രഘുവംശിയെ വധിക്കാനുള്ള പദ്ധതി തയാറാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. രാജ് ഖുഷ്വാഹയും ഒരു ബന്ധുവും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഗൂഢാലോചനയില്‍ സോനം ഒപ്പം നിന്നു. കൃത്യം നടത്താന്‍ രാജ് സുഹൃത്തുക്കളായ വിശാല്‍, ആകാശ്, ആനന്ദ് എന്നിവരെയാണ് ഒപ്പംകൂട്ടിയത്. ഇവര്‍ക്ക് 50,000 രൂപ കൈമാറിയിരുന്നു. ദമ്പതികള്‍ മധുവിധുവിനായി മേയ് 20നാണു മേഘാലയയില്‍…

    Read More »
  • Breaking News

    ജമ്മു കശ്മീര്‍ പാകിസ്ഥാന്റേതാക്കി ഇസ്രയേല്‍; ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വിവാദമായപ്പോള്‍ ക്ഷമാപണം; ഇറാന്റെ മിസൈല്‍ റേഞ്ച് ചൂണ്ടിക്കാട്ടിയ ചിത്രത്തില്‍ ഇന്ത്യയും ചൈനയും സുഡാനുംവരെ

    ജമ്മു കശ്മീർ പാകിസ്ഥാന്‍റേതാണെന്ന് തെറ്റായി രേഖപ്പെടുത്തി പോസ്റ്റ് ചെയ്ത ഭൂപടത്തില്‍ ക്ഷമാപണം നടത്തി ഇസ്രയേൽ പ്രതിരോധ സേന. അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതിൽ തെറ്റുപറ്റി എന്നുകാണിച്ചാണ് ഇസ്രയേൽ തങ്ങളുടെ ക്ഷമാപണ പോസ്റ്റ് പങ്കുവച്ചത്. ഇന്ത്യ അടങ്ങുന്ന രാജ്യാന്ത ഭൂപടത്തില്‍ ജമ്മു കശ്മീർ പാകിസ്ഥാന്‍റേതാണെന്ന് തെറ്റായി രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ ഉപയോക്താക്കളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. പിന്നാലെയാണ് ക്ഷമാപണം ഇസ്രായേലിന്‍റെ ക്ഷമാപണം. Iran is a global threat. Israel is not the end goal, it’s only the beginning. We had no other choice but to act. pic.twitter.com/PDEaaixA3c — Israel Defense Forces (@IDF) June 13, 2025 ‘ഇറാൻ ഒരു ആഗോള ഭീഷണിയാണ്. ഇസ്രായേൽ അവസാന ലക്ഷ്യമല്ല, അതൊരു തുടക്കം മാത്രമാണ്. പ്രതികരിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു’ എന്ന് കുറിച്ചായിരുന്നു ഇസ്രയേലിന്‍റെ പോസ്റ്റ്. ഇറാന്‍റെ മിസൈലുകളുടെ റേഞ്ച് എന്നെഴുതിയ ഭൂപടവും ഇസ്രയേല്‍ പങ്കുവച്ചിരുന്നു.…

    Read More »
Back to top button
error: