Breaking NewsCrimeLead NewsNEWS
ആറ് വര്‍ഷത്തെ പ്രണയം; വിവാഹത്തിന് നിര്‍ബന്ധം പിടിച്ചതോടെ കൊന്നു കുഴിച്ചുമൂടി; ഒളിവില്‍ പോയ കാമുകന്‍ ആറ് മാസത്തിന് ശേഷം അറസ്റ്റില്‍

ബെംഗളൂരു: വിവാഹത്തിനു സമ്മര്‍ദം ചെലുത്തിയയതിന് കാമുകിയെ കൊന്നു കുഴിച്ചു മൂടിയ യുവാവ് അറസ്റ്റില്‍. ഗദഗ് നാരായണപുര സ്വദേശിനി മധുശ്രീ അങ്ങടിയെ (26) കൊന്ന കേസില്‍ ഇതേ ഗ്രാമത്തിലെ സതീഷ് ഹിരെമത്ത് (28) ആണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ യുവാവിനെ ആറ് മാസത്തിനു ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ഡിസംബര്‍ 16 നായിരുന്നു കൊലപാതകം.

മധുശ്രീയും സതീഷും ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. സതീഷുമായുള്ള ബന്ധത്തെ എതിര്‍ത്ത വീട്ടുകാര്‍ മധുശ്രീയെ ഗദഗിലെ ബന്ധുവിന്റെ വീട്ടിലാക്കി. എന്നാല്‍, ഡിസംബര്‍ 16 നു ബന്ധുവീട്ടില്‍നിന്ന് പോയ യുവതി തിരിച്ചെത്തിയില്ല. ജനുവരി 12നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സതീഷ് യുവതിയെ നാരായണപുരയിലെ ഫാംഹൗസില്‍ കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ അസ്ഥികള്‍ കണ്ടെടുത്തു.