Breaking NewsIndiaLead NewsNEWS

ജഗന്റെ വാഹനം കയറി പാര്‍ട്ടി അനുഭാവി മരിച്ചു; ദുരന്തം നേതാവിനെ കാണാനുള്ള തിക്കിനുംതിരക്കിനുമിടെ

അമരാവതി: ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും വൈഎസ്ആര്‍സിപി നേതാവുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഹനം കയറി ഒരാള്‍ മരിച്ചതായി പോലീസ്. ആന്ധപ്രദേശിലെ പല്‍നാട് ജില്ലയിലാണ് സംഭവം. റെണ്ടപള്ളയിലെ വൈഎസ്ആര്‍സിപി നേതാവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്രയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഈ നേതാവ് ജീവനൊടുക്കിയിരുന്നു.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വാഹനം കടന്നുപോയ സ്ഥലങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ ഒട്ടേറെയാളുകള്‍ തടിച്ചുകൂടിയിരുന്നു. വൈഎസ്ആര്‍സിപി അനുഭാവിയായ 65 വയസ്സുകാരനായ സിംഗയ്യ എന്നയാളാണ് മരിച്ചത്. ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക് പുഷ്പവൃഷ്ടി നടത്തുമ്പോള്‍ വാഹനത്തിന് മുന്നിലേക്ക് ഇയാള്‍ വഴുതീ വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ സിംഗയ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തിന്റെ മുന്‍വശത്തെ വലത് ചക്രത്തിനടിയില്‍പ്പെട്ട് അദ്ദേഹത്തിന്റെ കഴുത്തിന് ഗുരുതരമായ പരുക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Signature-ad

ജഗന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനം കയറി ഒരാള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം വന്നത്. എന്നാല്‍, അത് ജഗന്‍ സഞ്ചരിച്ചിരുന്ന വാഹനം തന്നെയാണെന്ന് പിന്നീട് ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിയുകയായിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസും ടിഡിപിയും ജഗനെതിരേ രംഗത്തെത്തി. ഭാരതീയ ന്യായസംഹിതയിലെ 106 (1) വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Back to top button
error: