Month: June 2025
-
Breaking News
ഒടുവിൽ വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രയേലും; 12 ദിവസത്തെ കനത്ത ആക്രമണത്തിന് പിന്നാലെ സമവായം; നിർണായക പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ്; ധാരണയിലെത്തിയത് ഖത്തറിൻ്റെ സഹായത്തോടെ
ടെഹ്റാൻ: 12 ദിവസം നീണ്ട ദിവസത്തെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചു. സമവായം സാധ്യമാകുന്നത് കനത്തനാശം വിതച്ച 12 ദിവസത്തെ നേർക്കുനേർ ആക്രമണത്തിന് പിന്നാലെയാണ്. ഇന്ത്യൻ സമയം രാവിലെ ഒന്പതരയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നെന്ന് ഇറാൻ പ്രസ് ടി.വി. ഇതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആണ്. വെടിനിർത്തൽ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനാണ് ആദ്യം വെടിനിര്‍ത്തുക. 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് വരെ കനത്ത ആക്രമണമാണ് ഇറാനും ഇസ്രയേലും നടത്തിയത്. ഇസ്രയേലിലെ ബീർഷേബയിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ടെഹ്റാൻ ലക്ഷ്യമിട്ട് ഇസ്രയേലും കനത്ത…
Read More » -
Breaking News
ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷവും ഇസ്രായേലിലേക്ക് ഇറാന്റെ മിസൈലുകള്‍; വെടിനിര്‍ത്തല്‍ നീക്കം ഇരു രാജ്യങ്ങളും ആരംഭിച്ചതായി അല്‍ജസീറയുടെ റിപ്പോര്‍ട്ട്; മന്ത്രിമാരോട് വാതുറക്കരുതെന്ന് നെതന്യാഹുവിന്റെ നിര്‍ദേശം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ അവകാശവാദത്തിനിടെയും ആക്രമണങ്ങള്‍ തുടര്‍ന്ന് ഇറാനും ഇസ്രായേലും. ഇറാഖിലെ ഇമാം അലി വ്യോമപാതയിലെ റഡാര്‍ സംവിധാനം ആക്രമിക്കപ്പെട്ടെന്ന് അല്‍ സുമരിയ ടി വി നെറ്റ്വര്‍ക്കിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവിശ്യാ തലസ്ഥാനമായ നസിരിയയ്ക്ക് അടുത്താണ് ഇമാം അലി വ്യോമപാത സ്ഥിതി ചെയ്യുന്നത്. ഇറാഖിലെ ബലാദ് സൈനികതാവളത്തിലും ആക്രമണമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ആക്രമണത്തില്‍ പരിക്കുകളൊന്നുമില്ല. ബലാദില്‍ രണ്ട് സ്‌ഫോടന ശബ്ദം കേട്ടതായി ഇറാനിലെ താസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇസ്രയേലിലും ഇറാന്‍ ആക്രമണം തുടരുകയാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി എക്‌സില്‍ കുറിച്ചു. അതേസമയം, ഇസ്രായേലിലേക്ക് ഇറാനില്‍ നിന്നും മിസൈലുകള്‍ തുടരെ ചീറിപ്പായുകയാണ്. മൂന്ന് പേര്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കൊ്ല്ലപ്പെട്ടുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ വെടി നിര്‍ത്തല്‍ ഇസ്രായേലും ഇറാനും പ്രഖ്യാപിച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. വെടിനിര്‍ത്തല്‍ ഇരു രാജ്യങ്ങളും ആരംഭിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി…
Read More » -
Kerala
അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം കേരളത്തിലെത്തിച്ചു; സംസ്‌കാരം വൈകിട്ട്
തിരുവനന്തപുരം: അഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി വി ശിവന്‍കുട്ടിയാണ് വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് രഞ്ജിത ജി നായരുടെ മൃതദേഹം സ്വദേശമായ പത്തനംതിട്ട പുല്ലാട്ടേക്ക് കൊണ്ടുപോയി. അഹമ്മദാബാദില്‍ നിന്നും പുലര്‍ച്ചെ എത്തിച്ച മൃതദേഹത്തെ ബന്ധുക്കള്‍ അനുഗമിച്ചിരുന്നു. നാട്ടില്‍ നിന്നും ബന്ധുക്കളടക്കം നിരവധി പേര്‍ മൃതദേഹം ഏറ്റുവാങ്ങാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി എത്തിയിരുന്നു. രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനം നടത്തും. ഇതിനുശേഷം ഉച്ചയ്ക്ക് 1.30 ന് വീട്ടിലേക്ക് കൊണ്ടുപോകും. വൈകീട്ട് 4.30 ന് സംസ്‌കാരചടങ്ങുകള്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. അഹമ്മദാബാദ്…
Read More » -
Kerala
ആറ്റിങ്ങലില്‍ സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് 5 കുട്ടികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: ആലംകോട് സ്‌കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ആലങ്കോട് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിലാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പിറകില്‍ വന്നിടിച്ചത്. മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ ഉണ്ടായിരുന്നു. 11 കുട്ടികള്‍ ആശുപത്രിയിലുണ്ട്. അതില്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് ചെറിയ പരിക്കുകള്‍ ഉള്ളത്. ആരുടെയും പരിക്ക്ഗുരുതരമല്ല
Read More » -
Breaking News
വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ പെട്രോളുമായി വിദ്യാര്‍ഥിനി; ആത്മഹത്യാ ഭീഷണി, പൊലീസെത്തി തടഞ്ഞു
പാലക്കാട്: പെട്രോള്‍ കുപ്പിയുമായി കുളപ്പുള്ളി അല്‍ അമീന്‍ ലോ കോളജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ഭീഷണി. കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി ഹാജിറയാണ് ഇന്നലെ ആത്മഹത്യാ ഭീഷണി മുഴക്കിയത്. കോളജിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ടു സമരം ചെയ്ത വിദ്യാര്‍ഥികളില്‍ ഹാജിറ ഉള്‍പ്പെടെ നാലു പേരെ കഴിഞ്ഞ വെള്ളിയാഴ്ച കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനിലുള്ള വിദ്യാര്‍ഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ വീണ്ടും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വിദ്യാര്‍ഥികള്‍ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ എത്തിയെങ്കിലും കോളജ് അധികൃതര്‍ ചര്‍ച്ചയ്ക്കു തയാറായില്ല. തുടര്‍ന്ന് ഹാജിറ കുപ്പിയില്‍ പെട്രോളുമായി വന്നു വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. കുപ്പിയില്‍ നിന്നു പെട്രോള്‍ ശരീരത്തിലേക്ക് ഒഴിക്കാന്‍ ശ്രമിക്കുന്നതു പൊലീസ് തടഞ്ഞതോടെ പെട്രോള്‍ ഓഫിസ് മുറിയില്‍ ഒഴിച്ചു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി എം. മനോജ് കുമാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ വി. രവികുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയാണ് അനുനയിപ്പിച്ചത്. വിഷയം കലക്ടറുടെ മുന്നിലെത്തിയതോടെ റവന്യു…
Read More » -
Breaking News
യുവാവിന്റെ മൃതദേഹം കനാലില്‍, കൊലപാതകമെന്ന് കുടുംബം; ഭാര്യയ്ക്കും അമ്മയ്ക്കും ഒരേയാളുമായി അടുപ്പം
അമരാവതി: രാജ്യത്തെ ഞെട്ടിച്ച മേഘാലയ ‘ഹണിമൂണ്‍ കൊലപാതക’ത്തിനു പിന്നാലെ ആന്ധ്രാപ്രദേശിലും സമാനമായ സംഭവം. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനു ശേഷം 32-കാരനായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ഇയാളുടെ ഭാര്യയെയും ഭാര്യാമാതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ആന്ധ്രയിലെ കുര്‍ണൂലിലെ കനാലിലാണ് തെലങ്കാന സ്വദേശിയായ തേജേശ്വറിന്റെ മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 17-ാം തീയതി മുതല്‍ ഇയാളെ കാണാതായിരുന്നു. തേജേശ്വറിന്റെ മരണത്തിനു പിന്നാലെ ഭാര്യ ഐശ്വര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും മരണത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് യുവാവിന്റെ കുടുംബം രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് തേജേശ്വറിന്റെ ഭാര്യ ഐശ്വര്യയേയും ഭാര്യാമാതാവ് സുജാതയേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഭൂമി സര്‍വേയറും നൃത്താധ്യാപകനുമാണ് മരിച്ച തേജേശ്വര്‍. മരണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ പക്ഷേ, ഇയാളുടെ ഭാര്യയുടെ വിവാഹേതര ബന്ധവും കൊലപാതകവും സംബന്ധിച്ച ആരോപണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. സുജാത ജോലിചെയ്തിരുന്ന ബാങ്കിലെ ഒരു ജീവനക്കാരനുമായി ഐശ്വര്യ ബന്ധത്തിലായിരുന്നുവെന്നാണ് തേജേശ്വറിന്റെ കുടുംബം ആരോപിക്കുന്നത്. ഈ സമയം തേജേശ്വറുമായും ഐശ്വര്യ സ്നേഹബന്ധത്തിലായിരുന്നു. ഇരുവരും പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.…
Read More » -
Kerala
ആവേശം ലേശം ഓവറായി! സിപിഎം ഓഫീസിന് മുന്നില്‍ പടക്കം പൊട്ടിച്ചു; കോണ്‍ഗ്രസുകാരെ കൊണ്ട് ക്ലീന്‍ ചെയ്യിപ്പിച്ചു
കണ്ണൂര്‍: തില്ലങ്കേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് തില്ലങ്കേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത്. ‘തോറ്റാലും ജയിച്ചാലും നമ്മക്ക് വിഷയമല്ല നിങ്ങക്ക് വലുതായിരിക്കും. ഓഫീസിനു മുന്‍പില്‍ കൊണ്ടുവന്ന് ഒലക്ക പൊട്ടിക്കലാണോ നിങ്ങളുടെ പരിപാടി’ എന്ന് സിപിഎം പ്രവര്‍ത്തകന്‍ ചോദിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ നീക്കം ചെയ്യിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നു.
Read More » -
Breaking News
അന്യമതസ്ഥനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു; മകളുടെ ‘ശ്രാദ്ധം’ നടത്തി മാതാപിതാക്കള്‍
കൊല്‍ക്കത്ത: മകള്‍ അന്യമതത്തില്‍പ്പെട്ട ഒരാളോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന്, ജീവിച്ചിരിക്കുന്ന മകളുടെ മരണാനന്തരകര്‍മ്മം നടത്തി മാതാപിതാക്കള്‍. പശ്ചിമ ബംഗാളിലെ നാദിയയില്ലയിലാണ് സംഭവം. മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ച മകള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിന് തുല്യമാണെന്നും, അതിനാലാണ് അവളുടെ ശ്രാദ്ധ ചടങ്ങ് നടത്തിയതെന്നും വീട്ടുകാര്‍ പറഞ്ഞു. കോളജ് വിദ്യാര്‍ത്ഥിനിയായ യുവതി, ഒളിച്ചോടി വിവാഹം കഴിച്ചതിന് 12 ദിവസത്തിന് ശേഷമാണ് ശ്രാദ്ധം നടത്തിയത്. യുവതിയുടെ പ്രവൃത്തി കുടുംബത്തിന് അപമാനമാണ്. അവള്‍ ഞങ്ങള്‍ക്ക് മരിച്ചതുപോലെയാണ്. ഞങ്ങള്‍ അവളുടെ വിവാഹം നിശ്ചയിച്ചിരുന്നു, പക്ഷേ അവള്‍ ഞങ്ങളെ ഉപേക്ഷിച്ച് അവളുടെ വഴിക്ക് പോയി. പോയത് പോയി. യുവതിയുടെ അമ്മാവന്‍ സോമനാഥ് ബിശ്വാസ് പറഞ്ഞു. തല മൊട്ടയടിക്കുന്നത് ഉള്‍പ്പെടെ ‘ശ്രാദ്ധ’ത്തിന്റെ എല്ലാ ആചാരങ്ങളും ചടങ്ങില്‍ നടത്തിയിരുന്നു. പുരോഹിതന്‍ ചടങ്ങ് നടത്തിയ സ്ഥലത്ത് സ്ത്രീയുടെ മാല ചാര്‍ത്തിയ ഫോട്ടോയും സ്ഥാപിച്ചിരുന്നു. അവളുടെ എല്ലാ സ്വകാര്യ വസ്തുക്കളും കത്തിച്ചു കളഞ്ഞതായി യുവതിയുടെ അമ്മ പറഞ്ഞു. മറ്റൊരാളുമായി യുവതിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍…
Read More » -
Breaking News
ഖത്തറിലെ യുഎസ് എയര്‍ബേസ് ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍; ഒന്നുപോലും വീണില്ല, എല്ലാം തടുത്തെന്ന് ഖത്തര്‍; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്; വിമാനങ്ങള്‍ റദ്ദാക്കി; ബഹ്‌റൈനിലും സൈറനുകള്‍ മുഴങ്ങിയെന്ന് റോയിട്ടേഴ്‌സ്
ദോഹ: ഖത്തറിലെ ദോഹയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം. യുഎസ് സൈനികത്താവളങ്ങള്‍ക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണം ഖത്തര്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്‌ഫോടന ശബ്ദം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചതായാണ് വിവരം. ജനവാസ മേഖലയില്‍ മിസൈലുകള്‍ വീണതായി റിപ്പോര്‍ട്ട് ഇല്ല. ആക്രമണത്തില്‍ ആര്‍ക്കെങ്കിലും അപകടമില്ലെന്ന് ഖത്തര്‍ അറിയിച്ചു. പിന്നാലെ ഖത്തറും യുഎഇയും ബഹ്‌റൈനും വ്യോമപാത താല്‍ക്കാലികമായി അടച്ചു. ബഹ്‌റൈനില്‍ സൈറനുകള്‍ മുഴങ്ങിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തില്‍ നാശകരവും ശക്തവുമായ ആക്രമണം നടത്തിയെന്നു ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. അതേസമയം, അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. SCENES ABOVE QATAR pic.twitter.com/znlqB11kIv — Iran Observer…
Read More » -
Breaking News
ദോഹയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്‌റൈനും, മജീഷ്യന്‍ മുതുകാടടക്കം വിമാനത്താവളത്തില്‍ കുടുങ്ങി
ദോഹ: ഖത്തറിലെ യുഎസ് സൈനികത്താവളങ്ങള്‍ക്കു നേരെ നടന്ന ഇറാന്‍ ആക്രമണം ഖത്തര്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്‌ഫോടന ശബ്ദം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചതായാണ് വിവരം. ജനവാസ മേഖലയില്‍ മിസൈലുകള്‍ വീണതായി റിപ്പോര്‍ട്ട് ഇല്ല. ആക്രമണത്തില്‍ ആര്‍ക്കും അപകടമില്ലെന്ന് ഖത്തര്‍ അറിയിച്ചു. പിന്നാലെ ഖത്തറും യുഎഇയും ബഹ്‌റൈനും വ്യോമപാത താല്‍ക്കാലികമായി അടച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തും വിമാനത്താവളവും വ്യോമ പാതയും അടച്ചു. കുവൈത്തില്‍നിന്നു പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളെ ഇത് ബാധിക്കും. ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തില്‍ നാശകരവും ശക്തവുമായ ആക്രമണം നടത്തിയെന്നു ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. അയല്‍രാജ്യമായ ഖത്തറുമായുള്ള സൗഹൃദത്തെ ഇത് ബാധിക്കില്ലെന്ന് ഇറാന്‍ പ്രതികരിച്ചു. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരേ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയിലെ അമേരിക്കന്‍ സൈനികതാവളങ്ങള്‍ക്ക് നേരേ ആക്രമണം നടത്തുമെന്നായിരുന്നു ഇറാന്റെ മുന്നറിയിപ്പ്.…
Read More »