Month: June 2025

  • Breaking News

    മുംബൈക്കാരന്‍ ചോര്‍ത്തിക്കൊടുത്ത സ്‌റ്റെല്‍ത്ത് സാങ്കേതിക വിദ്യ? ചൈനയും കൂറ്റന്‍ ബി2 ബോംബറുകളുടെ നിര്‍മാണത്തിലെന്ന് സൂചന; രഹസ്യ കേന്ദ്രത്തില്‍ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; അമേരിക്കയില്‍ തടവില്‍ കഴിയുന്ന നോഷില്‍ ഗൊവാഡിയ ബി2 വിമാന നിര്‍മാണത്തിലെ മുഖ്യ എന്‍ജിനീയര്‍; ചാരക്കഥ ഇങ്ങനെ

    ന്യൂയോര്‍ക്ക്: ഇസ്രയേലിന്റെ നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ ഇറാന്റെ ഫോര്‍ദോ ആണവ നിലയങ്ങള്‍ തകര്‍ക്കാന്‍ അമേരിക്ക സ്‌റ്റെല്‍ത്ത് ബി-2 ബോംബറുകള്‍ വിന്യസിച്ചതു വന്‍ വാര്‍ത്തയായിരുന്നു. അമേരിക്കയില്‍നിന്നു പതിനായിരക്കണക്കിനു കിലോമീറ്ററുകള്‍ പറന്നാണ് ഫോര്‍ദോയില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്ക വിക്ഷേപിച്ചത്. ലോകത്ത് അമേരിക്കയ്ക്കു മാത്രം അവകാശപ്പടാന്‍ കഴിയുന്ന മിന്നല്‍ വേഗമുള്ള, ഭൂമിയില്‍നിന്ന് കിലോമീറ്ററുകള്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ബി-2 ബോംബറുകള്‍ കൊണ്ടുള്ള നീക്കങ്ങള്‍ എത്രകാലമെന്ന ചോദ്യമാണ് ഉയരുന്നത്. ചൈനയും സമാന വിമാനത്തിന്റെ പിന്നണിയിലാണെന്നാണ് അടുത്തിടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. മേയ് 14ന് സിന്‍ജിയാംഗിലെ മാലാനിനടുത്തുള്ള രഹസ്യ പരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങളാണ് ഈ അഭ്യൂഹം വര്‍ധിപ്പിക്കുന്നതെന്നു ‘ദി വാര്‍ സോണ്‍’ റിപ്പോര്‍ട്ട് ചെയ്തു. രഹസ്യ പരീക്ഷണ കേന്ദ്രത്തില്‍നിന്ന് പുറത്തുവരുന്ന കൂറ്റന്‍ ചിറകുള്ള വിമാനമാണ് അമേരിക്കയുടെ സാങ്കേതികവിദ്യ ചൈനയും നടപ്പാക്കുന്നെന്ന സൂചന നല്‍കുന്നത്. ഡ്രോണുകളോടു സാമ്യമുള്ള, ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന വിമാനമാണ് ഹാംഗറുകള്‍ക്കു (വിമാന ഷെഡ്) പുറത്തു കാണപ്പെട്ടത്. എച്ച് 20 ബോംബര്‍, ജെ 36…

    Read More »
  • Breaking News

    തരൂരിനെ എന്തിനു പേടിക്കണം? ചില ആളുകള്‍ക്കു മോദിയാണ് മുഖ്യം; തരൂരിനെ അവഗണിക്കുന്നെന്ന സൂചന നല്‍കി ഖാര്‍ഗെ; ‘പറക്കാന്‍ ആരുടെയും അനുമതിവേണ്ട, ആകാശം ആരുടെയും സ്വന്തമല്ലെന്ന്’ തിരിച്ചടിച്ച് തരൂര്‍

    ന്യൂഡല്‍ഹി: തുടര്‍ച്ചയായി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന ശശി തരൂരിനെ അവഗണിക്കുമെന്ന സൂചന നല്‍കി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. തരൂരിനെ എന്തിന് പേടിക്കണമെന്നു ഖര്‍ഗെ ചോദിക്കുന്നു. ചില ആളുകള്‍ക്ക് മോദിയാണ് മുഖ്യം. കോണ്‍ഗ്രസിന് രാജ്യമാണ് പ്രധാനമെന്നും തരൂര്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച ഖര്‍ഗെ പറഞ്ഞു. എന്നാല്‍ വിവിധ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസിന്‍റെ ബ്യൂട്ടിയെന്ന് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. പറക്കാന്‍ അനുമതി തേടേണ്ട ആവശ്യമില്ലെന്ന് ശശി തരൂരിന്‍റെ മറുപടിയുമെത്തി. വിവാദം കെട്ടടങ്ങി എന്ന് തോന്നുമ്പോള്‍ പത്തിരട്ടിയായി കത്തിപ്പടരുക. തരൂരിന്‍റെ കാര്യത്തിലും കോണ്‍ഗ്രസിന്‍റെ പതിവ് രീതിക്ക് മാറ്റമില്ല. പ്രധാനമന്ത്രിയെ പുകഴ്ത്തി തരൂര്‍ എഴുതിയ ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഓരോരുത്തരും സംസാരിക്കുന്നത് അവരവരുടെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ആണെന്നും പാര്‍ട്ടി ആരെയും നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഖര്‍ഗെ പറയുന്നു. ശശി തരൂരിന്‍റെ ഇംഗ്ലീഷ് മികച്ചതാണെന്നും പത്രത്തില്‍ എഴുതിയത് പഠിക്കാന്‍ സമയം വേണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. നന്നായി ഇംഗ്ലീഷ് അറിയാവുന്നതു കൊണ്ടാണ് തരൂരിനെ പ്രവര്‍ത്തക സമിതി അംഗമാക്കിയത്. എന്നാല്‍ പറയുന്നത് എന്താണെന്ന് അവരവര്‍ക്ക് ബോധ്യമുണ്ടാകണമെന്ന്…

    Read More »
  • Breaking News

    ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കാവിക്കൊടി ഏന്തിയ ഭാരതാംബയുടെ ചിത്രം; സെനറ്റ് ഹാളില്‍ കൂട്ടത്തല്ല്; മതചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയ പരിപാടികള്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമെന്നു രജിസ്ട്രാര്‍

    കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍  ഭാരതാംബയുടെ ചിത്രം വച്ചതിന് പിന്നാലെ എസ്.എഫ്.ഐ പ്രതിഷേധം.  ചിത്രം മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ തടയുമെന്നാണ് എസ്.എഫ്.ഐ നിലപാട്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടിയതോടെ സെനറ്റ് ഹാളില്‍ കൂട്ടത്തല്ലായി. മുദ്രാവാക്യ വിളിയുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഹാളിന് പുറത്ത് എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ഇതിനിടെ പ്രതിഷേധവുമായി കെഎസ്‌യുവും രംഗത്തെത്തി. മതചിഹ്നങ്ങള്‍ സര്‍വകലാശാലയില്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.  മതചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് റജിസ്ട്രാറും മാധ്യമങ്ങളോട് പറഞ്ഞു. ഭാരതാംബ ചിത്രംവച്ച ്പരിപാടി നടത്തുമെന്ന നിലപാടില്‍ സംഘാടകര്‍ ഉറച്ചു നിന്നു. ഇതിനിടെ പങ്കെടുക്കാന്‍ ഗവര്‍ണര്‍ എത്തി. തടയാന്‍ ശ്രമിച്ച് എസ്എഫ്ഐ പ്രവര്‍ത്തര്‍ ശ്രമിച്ചെങ്കിലും വന്‍ പൊലീസ് സുരക്ഷയില്‍ ഗവര്‍ണര്‍ വേദിയിലെത്തി. ശ്രീപത്മനാഭ സേവാസമതി ഭാരവാഹികളാണ് സംഘാടകര്‍.  അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

    Read More »
  • Business

    കേരളത്തിലെ സ്വർണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനവും ആഭരണ പ്രദർശനവും ജൂൺ 27 മുതൽ

    കൊച്ചി: കേരളത്തിലെ സ്വർണ്ണം, വെള്ളി, ഡയമണ്ട് വ്യാപാരികളുടെ സമ്പൂർണ സംസ്ഥാന സമ്മേളനം ജൂൺ 29-ന് അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (AKGSMA) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ജൂൺ 27, 28, 29 തീയതികളിൽ ‘കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയർ 2025’ എന്ന പേരിൽ ആഭരണ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. ജൂൺ 27 ന് രാവിലെ 10 മണിക്ക് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളും, ജം ആൻഡ് ജ്വല്ലറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ പ്രമോദ് ദേരാവാല, ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ രാജേഷ് റോക്ക്‌ടെ, ടി.എസ്. കല്യാണരാമൻ, എം.പി. അഹമ്മദ്, ജോയ് ആലുക്കാസ്, ജോസ് ആലുക്കാസ് തുടങ്ങി പ്രമുഖരായ 300-ഓളം സ്വർണ വ്യാപാരികളും ചേർന്ന് റിമോട്ട് ബട്ടൺ അമർത്തി പ്രദർശനം…

    Read More »
  • Kerala

    സിപിഐ യുഡിഎഫില്‍ വരണം; അന്‍വര്‍ ഉണ്ടായിരുന്നെങ്കില്‍ ഭൂരിപക്ഷം കൂടില്ല, ചെന്നിത്തലയെ തള്ളി അടൂര്‍ പ്രകാശ്

    ന്യൂഡല്‍ഹി: സിപിഐ യുഡിഎഫില്‍ വരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കോണ്‍ഗ്രസുമായി സിപിഐ നേരത്തെയും സഹകരിച്ചിട്ടുണ്ടെന്നും സിപിഐയുടെ മനസ് മാറുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ നേടിയവോട്ട് കരുത്തായി എങ്ങനെ കാണുമെന്ന് അടൂര്‍ പ്രകാശ് ചോദിച്ചു. അന്‍വര്‍ കൂടിയുണ്ടായിരുന്നെങ്കില്‍ 25,000 വോട്ട് കിട്ടുമെന്നത് രമേശ് ചെന്നിത്തലയുടെ വാദം തള്ളിയാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം. അത് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടാണെന്നും അടൂര്‍പ്രകാശ് പ്രതികരിച്ചു. ദേശീയ നേതൃത്വം അംഗീകരിച്ചാല്‍ എംപിമാരും നിയമസഭയിലേക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ മത്സരിക്കാന്‍ തനിക്ക് തടസ്സമില്ലെന്നും രേവന്ത് റെഡ്ഡി എംപിയായിരിക്കേയാണ് നിയമസഭയിലേക്ക് മത്സരിച്ചതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. പി.വ അന്‍വറിനെ അവഗണിച്ച് മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. അന്‍വര്‍ വേണ്ടെന്ന വി.ഡി. സതീശന്‍ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നുണ്ട്. അന്‍വറിനെ എടുക്കേണ്ട സാഹചര്യമില്ലെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം ഘടകകക്ഷികള്‍ക്കും നിലപാട്. അതുകൊണ്ട് മുന്നണി പ്രവേശനത്തിന് നിലപാടുകള്‍ തിരുത്തി അന്‍വര്‍ തന്നെ മുന്‍കൈയെടുക്കേണ്ടി വരും.  

    Read More »
  • India

    വിവാഹമോചനം നടത്താതെ വീണ്ടും വിവാഹം: ഏകസിവില്‍കോഡ് നടപ്പിലാക്കിയ ഉത്തരാഖണ്ഡിലെ ബിജെപി മുന്‍ എംഎല്‍എ വിവാദത്തില്‍

    ഡെഹ്റാഡൂണ്‍: ബഹുഭാര്യാത്വം നിരോധിക്കുന്ന ഏകസിവില്‍ കോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡില്‍ വിവാഹ മോചനം നേടാതെ രണ്ടാമതും വിവാഹം കഴിച്ച് വിവാദത്തിലായി ബിജെപി നേതാവ്. ആദ്യഭാര്യയുമായുളള ബന്ധം വേര്‍പെടുത്താതെ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ സുരേഷ് റാത്തോഡ് വീണ്ടു വിവാഹം ചെയ്തതാണ് വിവാദമായിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കി മാസങ്ങള്‍ക്കുളളിലാണ് സംഭവം. ഇതോടെ പ്രതിരോധത്തിലായ ബിജെപി മുഖം സംരക്ഷിക്കാനായി സുരേഷ് റാത്തോഡിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പാര്‍ട്ടിയുടെ സാമൂഹികയും ധാര്‍മ്മികവുമായ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നാണ് സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറി രാജേന്ദ്ര് ബിഷ്ട് നല്‍കിയ കത്തിലെ വിമര്‍ശനം. ഏഴുദിവസത്തിനുളളില്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. 2022 വരെ ജ്വാലാപൂര്‍ എംഎല്‍എയായിരുന്ന സുരേഷ് റാത്തോഡ് കഴിഞ്ഞ ആഴ്ചയാണ് വാര്‍ത്താസമ്മേളനം നടത്തി തന്റെ വിവാഹവിവരം അറിയിച്ചത്. നടി ഊര്‍മിള സനവാറിനെയാണ് സുരേഷ് വിവാഹം ചെയ്തത്. ആദ്യ ഭാര്യ രവീന്ദ്ര കൗറുമായുളള വിവാഹം നിയമപരമായി വേര്‍പെടുത്താതെയായിരുന്നു മുന്‍ എംഎല്‍എയുടെ രണ്ടാംവിവാഹം. ‘ചില കാരണങ്ങള്‍ മൂലം ഞാന്‍…

    Read More »
  • Breaking News

    മീന്‍ വില്‍പ്പനയ്ക്കിടെ മൊട്ടിട്ട പ്രണയം; ഭര്‍ത്താവ് അറിഞ്ഞപ്പോള്‍ കാമുകനെതിരെ പീഡനക്കേസ് കൊടുത്തു; ജാമ്യത്തില്‍ ഇറങ്ങിയതോടെ നഗ്നചിത്രങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ തുടങ്ങി; ആഷിക്കിനെ ഷിഹാബും ഷഹാനയും വകവരുത്തിയത് ഇങ്ങനെ

    കൊച്ചി: ഇടക്കൊച്ചിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ കൊലപാതകത്തിനു പിന്നിലും അവിഹിതം. പ്രണയം ഭീഷണയിലേക്ക് പോയപ്പോള്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു. അങ്ങനെ കാമുകനെ വകവരുത്തി. കാമുകിയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വഴിയകത്ത് ആഷിക്കിനെയാണ്(30) കൊലപ്പെടുത്തിയത്. ഇടക്കൊച്ചി പഷ്ണിത്തോട് തോപ്പില്‍ ഷിഹാബ് (39), ഭാര്യ ഷഹാന (32) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ ചോര വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തനിക്ക് വാഹനാപകടം പറ്റിയതായി ആഷിക്ക് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ വണ്ടിയുടെ ഡ്രൈവിങ് സീറ്റില്‍ ആഷിക്ക് മരിച്ച നിലയിലായിരുന്നു എന്നാണു ഷഹാന പൊലീസിനോട് പറഞ്ഞത്. എന്നാല്‍, സംഭവത്തില്‍ ദുരൂഹത തോന്നിയ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അപകടത്തില്‍പ്പെട്ടതാണെന്ന് ഷഹാന പറഞ്ഞതോടെ, നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ എത്തുമ്പോള്‍ മരിച്ച നിലയിലായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് ആദ്യം പോലീസും കരുതിയത്.…

    Read More »
  • Breaking News

    സഹപാഠിയുടെ മുറിയില്‍ അതിക്രമിച്ചുകയറി സ്വയംഭോഗം; ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് യുകെയില്‍ തടവ് ശിക്ഷ

    ലണ്ടന്‍: സഹപാഠിയായ വിദ്യാര്‍ഥിനിയുടെ മുറിയില്‍ അതിക്രമിച്ചുകയറി സ്വയംഭോഗം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യുകെയില്‍ തടവ് ശിക്ഷ. ന്യൂകാസിലിലെ നോര്‍ത്താംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ഥിനിയായ ഉദ്കര്‍ഷ് യാദവിനെയാണ് നോര്‍ത്താംബ്രിയ പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ ശിക്ഷിച്ച് കോടതി ഉത്തരവായത്. കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് യാദവ് സഹപാഠിയായ ബിരുദ വിദ്യാര്‍ഥിനിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിനി വിനോദ യാത്രയ്ക്ക് പോയ തക്കം നോക്കിയാണ് യുവാവ് മുറിയില്‍ കയറിയത്. ഗേറ്റ്സ്ഹെഡിലെ ട്രിനിറ്റി സ്‌ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാന്‍ കഴിയുന്ന ജിം കീ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ യുവതിയുടെ മുറിതുറന്നത്. അവധികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വിദ്യാര്‍ഥിനി വിവരമറിയുന്നത്. കിടക്കവിരിയിലും പാവയിലും എന്തോ വസ്തു പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ജിം കീ കാര്‍ഡിലെ ഡാറ്റ പെണ്‍കുട്ടി പരിശോധിച്ചു. പരിശോധനയില്‍ ഉദ്കര്‍ഷ് യാദവ് തന്റെ മുറിയില്‍ കയറിയതായി മനസിലാക്കി. പിന്നാലെ പെണ്‍കുട്ടി ഉദ്കര്‍ഷിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡിഎന്‍എ ടെസ്റ്റിലൂടെയാണ് അതിക്രമം നടത്തിയത് ഉദ്കര്‍ഷ് തന്നെയാണെന്ന് കോടതി കണ്ടെത്തിയത്.…

    Read More »
  • Crime

    ആക്രിസാധനങ്ങള്‍ വിറ്റതിനെച്ചൊല്ലി തര്‍ക്കം; 59-കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു, സുഹൃത്ത് അറസ്റ്റില്‍

    പാലക്കാട്: ആക്രിസാധനങ്ങള്‍ വിറ്റതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 59-കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു. ഒലവക്കോട് അത്താണിപ്പറമ്പില്‍ ആണ് സംഭവം. മുട്ടിക്കുളങ്ങര സ്വദേശി വേണുഗോപാലാണ് മരിച്ചത്. സംഭവത്തില്‍ വേണുഗോപാലിന്റെ സുഹൃത്തായ പ്രതി മണ്ണാര്‍ക്കാട് അരയംകോട് ഒലിപ്പാറ രമേഷിനെ (49) ഹേമാംബികനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്ന് പോലീസ് പറഞ്ഞു. രമേഷും വേണുഗോപാലും ആക്രിക്കച്ചവടം നടത്തിയിരുന്നു. ഇരുവരും തമ്മില്‍ തിങ്കളാഴ്ച രാത്രി ആക്രി പെറുക്കി വിറ്റതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്നുള്ള അടിപിടിയിലാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വേണുഗോപാലിന്റെ തലയിലും നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. രമേഷിന്റെ രക്തസാമ്പിളും വേണുഗോപാലിന്റെ ഷര്‍ട്ടില്‍നിന്ന് ലഭിച്ചു. ചൊവ്വാഴ്ച രാവിലെ നാട്ടുകാരാണ് വേണുഗോപാലിനെ കടത്തിണ്ണയില്‍ മരിച്ചനിലയില്‍ കണ്ടത്. ഉടന്‍തന്നെ ഹേമാംബികനഗര്‍ പോലീസില്‍ വിവരമറിയിച്ചു. മൃതദേഹം കിടന്നിരുന്ന കടത്തിണ്ണയിലും പരിസരപ്രദേശങ്ങളിലും ഫൊറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡുമെത്തി പരിശോധന നടത്തി. പ്രദേശത്തെ കടകളിലെ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതില്‍നിന്നാണ് പ്രതിയിലേയ്‌ക്കെത്തിയത്. ഇയാള്‍ പതിവായി വേണുഗോപാലിനൊപ്പം ഉണ്ടാവാറുണ്ടെന്നാണ് നാട്ടുകാരില്‍നിന്ന് അറിഞ്ഞതെന്നും പോലീസ് പറഞ്ഞു. ഒലവക്കോട് അത്താണിപ്പറമ്പ്…

    Read More »
  • Breaking News

    ‘മഞ്ഞുമ്മല്‍ ബോയസി’ന്റെ പേരില്‍ സൗബിന്‍ തട്ടിച്ചത് 40 കോടി; ലാഭവിഹിതത്തില്‍നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചു; നടനെയും നിര്‍മാതാക്കളെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പോലീസ്

    കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ തട്ടിപ്പു കേസില്‍ നടനും നിര്‍മാതാവുമായി സൗബിന്‍ സാഹിറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പോലീസ്. 40 കോടിയോളം രൂപയാണ് ഇവര്‍ തട്ടിച്ചതെന്നും പൊലീസ് പറയുന്നു. സൗബിന് പുറമേ പറവ ഫിലിംസിന്റെ പാര്‍ട്ണര്‍മാരായ പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് കൊണ്ടാണ് പൊലീസ് കോടതിയില്‍ വിശദീകരിച്ചത്. സിനിമ നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കിയ സിറാജ് വലിയതുറ നല്‍കിയ പരാതിയിലെടുത്ത കേസിലാണ് നടപടി. സിനിമയുടെ ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി രൂപ വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 2022 ഫെബ്രുവരി 22ന് റിലീസായ സിനിമയില്‍ നിന്ന് 286 കോടി രൂപയോളം രൂപ കലക്ട് ചെയ്തിട്ടുണ്ടെന്ന് മരട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷ് ഫയല്‍ ചെയ്ത വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ ഈ വിവരം പരാതിക്കാരനില്‍ നിന്ന് മറച്ചുവെച്ചു. കരാര്‍ പ്രകാരം 2022 നവംബര്‍ 30ന്…

    Read More »
Back to top button
error: