Breaking NewsCrimeLead NewsNEWS

സഹപാഠിയുടെ മുറിയില്‍ അതിക്രമിച്ചുകയറി സ്വയംഭോഗം; ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് യുകെയില്‍ തടവ് ശിക്ഷ

ലണ്ടന്‍: സഹപാഠിയായ വിദ്യാര്‍ഥിനിയുടെ മുറിയില്‍ അതിക്രമിച്ചുകയറി സ്വയംഭോഗം ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യുകെയില്‍ തടവ് ശിക്ഷ. ന്യൂകാസിലിലെ നോര്‍ത്താംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ഥിനിയായ ഉദ്കര്‍ഷ് യാദവിനെയാണ് നോര്‍ത്താംബ്രിയ പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ ശിക്ഷിച്ച് കോടതി ഉത്തരവായത്.

കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് യാദവ് സഹപാഠിയായ ബിരുദ വിദ്യാര്‍ഥിനിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിനി വിനോദ യാത്രയ്ക്ക് പോയ തക്കം നോക്കിയാണ് യുവാവ് മുറിയില്‍ കയറിയത്. ഗേറ്റ്സ്ഹെഡിലെ ട്രിനിറ്റി സ്‌ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാന്‍ കഴിയുന്ന ജിം കീ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ യുവതിയുടെ മുറിതുറന്നത്.

Signature-ad

അവധികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വിദ്യാര്‍ഥിനി വിവരമറിയുന്നത്. കിടക്കവിരിയിലും പാവയിലും എന്തോ വസ്തു പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ജിം കീ കാര്‍ഡിലെ ഡാറ്റ പെണ്‍കുട്ടി പരിശോധിച്ചു. പരിശോധനയില്‍ ഉദ്കര്‍ഷ് യാദവ് തന്റെ മുറിയില്‍ കയറിയതായി മനസിലാക്കി. പിന്നാലെ പെണ്‍കുട്ടി ഉദ്കര്‍ഷിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡിഎന്‍എ ടെസ്റ്റിലൂടെയാണ് അതിക്രമം നടത്തിയത് ഉദ്കര്‍ഷ് തന്നെയാണെന്ന് കോടതി കണ്ടെത്തിയത്. യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും, 200 മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലി ചെയ്യണമെന്നും. 14 മാസത്തെ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: