Month: June 2025

  • Breaking News

    സ്ഥിരമായ താമസസ്ഥലമില്ല, ഫോണ്‍ ഉപയോഗിക്കില്ല; വാഹനമോഷണക്കേസിലെ പ്രതി 26 വര്‍ഷത്തിനുശേഷം പിടിയില്‍

    കോട്ടയം: നിരവധി വാഹനമോഷണ കേസുകളിലെ പ്രതി 26 വര്‍ഷത്തിനുശേഷം രാമപുരം പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം പൊയ്കക്കട ഇന്‍തുങ്കല്‍ സുനില്‍കുമാറാണ് 26 വര്‍ഷങ്ങള്‍ക്കുശേഷം രാമപുരം പോലീസിന്റെ വലയിലായത്. തിരുവനന്തപുരം വട്ടപ്പാറയില്‍ വാടകവീട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്. 1999 മെയ് 30-ന് രാമപുരം ഏഴാചേരി തെക്കെപറമ്പ് വീട്ടില്‍നിന്ന് ഹീറോ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ച മൂന്നുപ്രതികളില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. കേസിലെ ഒന്നും മൂന്നും പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംപ്രതിയായ സുനില്‍കുമാറിനെ പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ കൊടുമണ്‍ സ്വദേശിയാണ്. പൊതുചടങ്ങുകളില്‍ ഒന്നും പങ്കെടുക്കാതെ ജീവിച്ചുവരികയായിരുന്നു സുനില്‍കുമാര്‍. വാട്‌സ്ആപ്പ് വഴി ആവശ്യക്കാര്‍ക്ക് മറ്റുള്ള ആള്‍ക്കാര്‍വഴി ലോട്ടറി എത്തിച്ചു കൊടുത്തിരുന്നു. ഒരുവര്‍ഷം മുന്‍പുവരെ പിരപ്പന്‍കോട് ആയിരുന്നു താമസം. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ മറ്റുള്ളവരുടെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. കന്യാകുമാരി ഭാഗത്തുള്ള എസ്റ്റേറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കുന്ന ശീലം…

    Read More »
  • Crime

    മകന്‍ വൃദ്ധസദനത്തിലാക്കിയ ദമ്പതികള്‍ ആത്മഹത്യചെയ്തു

    ബംഗളൂരു: മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് മരിച്ചത്. മരുമകളുമായുള്ള പൊരുത്തക്കേട് കാരണം പ്രത്യേക വീട് ഒരുക്കണമെന്ന് ദമ്പതികള്‍ മുമ്പ് മകനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, 2021ല്‍ മകന്‍ അവരെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തു. 2023ല്‍ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതില്‍ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു. കഴിഞ്ഞ മാസം മകന്‍ അവരെ വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തു. ഇതില്‍ മനംനൊന്ത് ദമ്പതികള്‍ വൃദ്ധസദനത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.      

    Read More »
  • Breaking News

    യുവതിയെ അമ്മായിയച്ഛന്‍ ബലാത്സംഗം ചെയ്തു; വീട്ടുകാരുടെ സഹായത്തോടെ കൊന്ന് കുഴിച്ചിട്ടു

    ന്യൂഡല്‍ഹി: ഫരീദാബാദിലെ നവീന്‍ നഗറില്‍ കൊല്ലപ്പെട്ട യുവതി പീഡിപ്പിക്കപ്പെട്ടിരുന്നെന്നു പൊലീസ്. യുവതിയെ ഭര്‍തൃപിതാവു ബലാത്സംഗം ചെയ്തതിനു ശേഷമാണു കൊന്നതെന്നും കൊലപാതകത്തിനു മകനും ഭാര്യയും ഇയാളെ സഹായിച്ചതായും പൊലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചില്‍ വ്യാപകമാക്കി. ജൂണ്‍ 20 നാണു മൃതദേഹം കണ്ടെത്തിയത്. ഏപ്രില്‍ 21നു രാത്രിയിലാണു യുവതിയെ കൊന്നതെന്നും മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഏപ്രില്‍ 20നു ഭാര്യാപിതാവായ ഭൂപ് സിങ് വീട്ടിലെ മലിനജലം ഒഴുക്കിവിടുന്നതിനായി വീടിനു മുന്നില്‍ കുഴി കുഴിച്ചിരുന്നുവെന്നു പ്രദേശവാസികള്‍ പറഞ്ഞു. ഏപ്രില്‍ 22 ആയപ്പോഴേക്കും കുഴി മൂടി. രണ്ടു ദിവസത്തിനു ശേഷം, മരുമകളെ കാണാതായതായി ഭൂപ് സിങ് അയല്‍ക്കാരെ അറിയിച്ചു. സംശയം തോന്നാതിരിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. സംഭവമറിഞ്ഞ യുവതിയുടെ കുടുംബം നവീന്‍ നഗര്‍, പല്ല പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. നിരവധി തവണ സമീപിച്ചിട്ടും പൊലീസ് പരാതിയില്‍ നടപടിയെടുത്തില്ല. ഒടുവില്‍, കുടുംബം ഡിസിപിക്ക് പരാതി നല്‍കി. അദ്ദേഹം…

    Read More »
  • Kerala

    മകൻ്റെ കണ്ണീരോർമകളിൽ ഉള്ളുരുകി 18 വർഷം: ഈ സ്നേഹത്തിന് മുന്നിൽ ലോകം തലകുനിക്കും!

        കാലം ഉണക്കാത്ത ചില മുറിവുകളുണ്ട്. വാഹനാപകടത്തിൽ മകൻ മരിച്ചിട്ട് നീണ്ട18 വർഷങ്ങൾ പിന്നിട്ടിട്ടും ഹൃദയത്തിൽ ചോര പൊടിയുന്ന ഓർമ്മകളുമായി ജീവിക്കുകയാണ് ആ അച്ഛനും അമ്മയും. ഓരോ വർഷവും മകൻ്റെ ചരമവാർഷിക പരസ്യം നൽകാൻ പത്രമാപ്പീസിൻ്റെ പടി കയറുകയാണ് കുമാരൻ എന്ന 64 കാരനായപിതാവ്. എല്ലാ വർഷവും ജൂൺ 27ന് നെഞ്ചിലെ നോവ് അക്ഷരങ്ങളിലൂടെ ലോകത്തെ അറിയിക്കുകയാണ് ആ പാവം പിതാവ്. അത് വെറും പരസ്യമല്ല. 19-ാം വയസ്സിൽ അകാലത്തിൽ പൊലിഞ്ഞുപോയ മകൻ്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിതാവ് കത്തിക്കുന്ന അണയാത്ത ദീപമാണ്. 2006 ജൂൺ 27. ചെർക്കള പാടിയിലെ മാടത്തിങ്കൽ കുമാരൻ്റെയും കാർത്യായനിയുടെയും ജീവിതത്തിൽ ഇരുട്ട് പരത്തിയ ദിനം. നാല് മക്കളിൽ ഏക ആൺതരിയായ ശ്രീജിത്ത് (19), കാഞ്ഞങ്ങാട്  ഐങ്ങോത്ത് വെച്ച് മിനിവാനും  കെഎസ്ആർടിസി ബസും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ മരണത്തിന് കീഴടങ്ങി. കാസർകോടു നിന്ന് പാംഓയിൽ നീലേശ്വരത്തേക്ക് എത്തിച്ച് വാൻ ഓടിച്ചു പോകുമ്പോഴായിരുന്നു വിധി ക്രൂരമായി ഇടപെട്ടത്.…

    Read More »
  • Crime

    ഇൻസ്റ്റഗ്രാം ചാറ്റ് വഴി പ്രണയം: ഒടുവിൽ ദർതൃമതിയായ കാമുകിയെ ക്രൂരമായി കൊന്ന് കുഴിച്ചുമൂടി, കാമുകൻ അറസ്റ്റിൽ

         ഭർതൃമതിയായ യുവതിയെ ക്രൂരമായി  കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്ന് മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കർണാടക ഹാസൻ ജില്ലയിലെ ഹൊസകൊപ്പലു സ്വദേശി കെ.വി. പ്രതീയാണ് (35) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്  പുനീത് (28) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.   പ്രതീയും പുനീതും അടുത്തിടെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും ചെയ്തു. പ്രതീ വിവാഹിതയായിരുന്നുവെങ്കിലും ഇരുവരും രഹസ്യമായി കണ്ടുമുട്ടിയിരുന്നു. ഞായറാഴ്ച ഇരുവരും കാറിൽ മൈസൂരിലെയും മാണ്ഡ്യയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. മടക്കയാത്രയിൽ പുനീത്, പ്രതീയെ കെ.ആർ. പേട്ടിനടുത്തുള്ള കട്ടാരഘട്ട വനപ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം. കുറ്റകൃത്യത്തിന് ശേഷം യുവതി ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയും, മൃതദേഹം കരോട്ടി ഗ്രാമത്തിലെ തന്റെ കൃഷിയിടത്തിൽ കുഴിച്ചിടുകയും ചെയ്തുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു. പ്രീതിയുടെ ഭർത്താവ് സുന്ദരേഷ് ഹാസൻ പോലീസിൽ നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രീതി അവസാനമായി നടത്തിയ ഫോൺ…

    Read More »
  • Breaking News

    കോച്ച് വന്‍ ദുരന്തമാണോ? ഒമ്പതു ടെസ്റ്റുകളില്‍ വിജയം ഒന്നില്‍ മാത്രം; ഗംഭീറിനെ തെറിപ്പിക്കണമെന്ന് ആരാധകര്‍; വ്യക്തി താത്പര്യം ടീം കെട്ടുറപ്പിനെ ബാധിച്ചു; വെറുതെയല്ല ബുംറ ഡ്രസിംഗ് റൂമില്‍ പൊട്ടിത്തെറിച്ചത്

    ലീഡ്സ്: ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ തുടക്കം പാളിയതോടെ ഗംഭീറിനെതിരേ തിരിഞ്ഞ് ആരാധകര്‍. റെഡ്‌ബോള്‍ ക്രിക്കറ്റ് കൊണ്ടുനടക്കാന്‍ ഗംഭീറിന് അറിയില്ലെന്നും ടെസ്റ്റില്‍ പുതിയ കോച്ചിനെ കൊണ്ടുവരണമെന്നുമാണു ആവശ്യം. 371 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. പക്ഷെ അതു പ്രതിരോധിക്കാന്‍ കഴിയാതെ അവസാനദിവസം അവസാന സെഷനില്‍ ശുഭ്മന്‍ ഗില്ലും സംഘവും കളി കൈവിടുകയും ചെയ്തു. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 0-1നു പിന്നിലാവുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും ഗൗതം ഗംഭീറിനെ പുറത്താക്കണമെന്നാണു രൂഷമായ പ്രതികരണം. 9 ടെസ്റ്റുകളില്‍ ഒന്നില്‍ മാത്രമാണ് അദ്ദേഹത്തിനു ടീമിനെ വിജയിപ്പിക്കാനായത്. ഓസ്ട്രേിയയെ അവരുടെ നാട്ടില്‍ വച്ച് രണ്ടു ടെസ്റ്റ് പരമ്പരകളില്‍ തോല്‍പ്പിച്ചിട്ടുള്ള ഇന്ത്യന്‍ ടീമിനെയാണ് ഗംഭീര്‍ പൊളിച്ചടുക്കിയത്. ഈഗോയും വ്യക്തി താത്പര്യവുമെല്ലാം ടീം കെട്ടുറപ്പിനെയും ബാധിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായിട്ടുള്ള കോച്ചായിട്ടാവും ഗൗതം ഗംഭീര്‍ ഓര്‍മിക്കപ്പെടുക. മുന്‍ വിവാദ കോച്ചായ ഗ്രെഗ് ചാപ്പലിനേക്കാള്‍…

    Read More »
  • Breaking News

    അമേരിക്കന്‍ ആക്രമണം ഇറാന്‍ ചോര്‍ത്തിയോ? അന്വേഷണം ആരംഭിച്ച് എഫ്ബിഐ; ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ വിജയകരമല്ലെന്ന് യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി; ആണവ നിലയം സജീവമായതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ട്രംപിന്റെ ടീമില്‍ വിള്ളല്‍; വീണ്ടും ആക്രമിക്കുമെന്നും സംശയം; ഉപഗ്രഹ നിരീക്ഷണം ശക്തമാക്കി

    ന്യൂയോര്‍ക്ക്: ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണമെന്ന രണ്ടാം ലോക മഹായുദ്ധം അവസാനിപ്പച്ചതിനു സമാനമെന്നാണു ട്രംപ് വിശേഷിപ്പിച്ചതെങ്കിലും ആക്രമണം നൂറുശതമാനം വിജയകരമല്ലെന്നു സൂചന നല്‍കി യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി (ഡിഐഎ) റിപ്പോര്‍ട്ട്. ആക്രമണത്തിനു തൊട്ടുമുമ്പ് ഇറാന്‍ ന്യൂക്ലിയര്‍ സൈറ്റില്‍നിന്ന് യുറേനിയം നീക്കിയെന്നാണു വിവരം. നതാന്‍സിലും ഫോര്‍ദോയിലും ഇസ്ഫഹാനിലും അമേരിക്ക നടത്തിയ ആക്രമണം ഇറാന്റെ അണുബോംബ് പദ്ധതിയെ ഏതാനും മാസം മാത്രം വൈകിപ്പിക്കാന്‍ ഉതകുന്നതു മാത്രമാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ച് ഏറ്റവും കൃത്യമായി ലക്ഷ്യം ഭേദിച്ചെങ്കിലും അതു യുറേനിയം സമ്പുഷ്ടീകരണത്തെ പൂര്‍ണമായും തുടച്ചുനീക്കിയിട്ടില്ലെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഇതിനു പിന്നാലെയാണ് ലോകം ഏറ്റവും കൂടുതല്‍ ഉന്നയിക്കുന്ന ചോദ്യം ഉയരുന്നത്: ‘അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുമോ?’ ആഗോള സുരക്ഷയെ പരിഗണിക്കുമ്പോള്‍ അത് എന്താണ് അര്‍ഥമാക്കുന്നത്? We wonder how many Americans lost their healthcare and homes to fund this pathetic…

    Read More »
  • Breaking News

    ‘ഖമേനിയെ ജനങ്ങള്‍ പുറത്താക്കണം; വെടിനിര്‍ത്തല്‍ ആണവ മുക്ത ജനാധിപത്യ റിപ്പബ്ലിക്കിലേക്കുള്ള ചുവടുവയ്പായി ജനം കാണണം; ലിംഗനീതിയും ഇറാനിയന്‍ ദേശീയതയ്ക്കു സ്വയംഭരണ അവകാശവും വരട്ടെ’; ഇസ്ലാമിക ഭരണകൂടത്തെ കടന്നാക്രമിച്ച് വിമത സംഘടനാ നേതാവ് മറിയം രാജാവി

    പാരീസ്: അയൊത്തൊള്ള ഖമേനിയെ ജനങ്ങള്‍ പുറത്താക്കണമെന്ന ആഹ്വാനവുമായി പാരീസ് ആസ്ഥാനമായുള്ള ഇറാനിയന്‍ വിമത സംഘത്തിന്റെ നേതാവ്. ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മറിയം രാജാവി ആഹ്വാനം ചെയ്തു. നാഷണല്‍ കൗണ്‍സില്‍ ഓഫ് റസിസ്റ്റന്‍സ് ഓഫ് ഇറാന്റെ (എന്‍സിആര്‍ഐ) തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണു മറിയം. ഇറാനിയന്‍ മൊണാര്‍ക്കിയുടെ അവസാന അവകാശി, രാജ്യത്തു സമാധാനം കൊണ്ടുവരണമെന്നും ഭരണകൂട മാറ്റമുണ്ടാകണമെന്നും പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മറിയത്തിന്റെ പ്രതികരണം. ALSO READ    ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ചൈനീസ് സഹായത്താല്‍ ആയുധങ്ങള്‍ ശക്തിപ്പെടുത്താന്‍ പാകിസ്താന്‍; അമേരിക്കയെ ലക്ഷ്യമിടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പണിപ്പുരയില്‍ എന്ന് യുഎസ് ഇന്റലിജന്‍സ്; ആണവ എതിരാളിയാകും; സൗഹൃദ രാജ്യ പട്ടികയില്‍നിന്നും വെട്ടും വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് ഇറാന്‍ മിസൈല്‍ വിക്ഷേപിച്ചതിനെത്തുടര്‍ന്ന് ടെഹ്‌റാനില്‍ ആക്രമണം നടത്താന്‍ ഇസ്രായേല്‍ സൈന്യത്തോട് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഉത്തരവിടുന്നതിനു തൊട്ടുമുമ്പാണ് പ്രതികരണം പുറത്തുവന്നത്. യുദ്ധമോ പ്രീണനമോ അല്ലാത്ത മൂന്നാമത്തെ മാര്‍ഗമായ ഭരണമാറ്റത്തിലേക്കുള്ള ചുവടുവയ്പായി വേണം വെടിനിര്‍ത്തലിനെ കാണാനെന്നും അവര്‍…

    Read More »
  • Breaking News

    ശ്രീകൃഷ്ണന്റെ ചിത്രം വരച്ച് വൈറലായ ജസ്‌ന സലിമിനൊപ്പം ചുവടുവച്ച് ദാസേട്ടന്‍ കോഴിക്കോട്; രേണു സുധിക്കൊപ്പമുള്ള വീഡിയോയ്ക്കു പിന്നാലെ ജസ്‌നയ്‌ക്കൊപ്പമുള്ള റീല്‍സും വൈറല്‍

    കോഴിക്കോട്: ശ്രീ കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധനേടുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചിത്രം സമ്മാനിക്കുകയും ചെയ്ത് സൈബറിടത്തെ വൈറലായ താരമാണ് ജസ്ന സലിം. നേരത്തെ ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ ജസ്‌ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കിഴക്കേ നടയില്‍ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജസ്‌ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതും വിവാദമായിരുന്നു. ഇപ്പോഴിതാ, ജസ്‌നയുടെ റീല്‍സ് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നടന്‍ ദാസേട്ടന്‍ കോഴിക്കോടിനൊപ്പമാണ് ജസ്നയുടെ റീല്‍. പന്തയക്കോഴി, നരിവേട്ട എന്നീ സിനിമകളിലെ ഗാനങ്ങളാണ് ഇരുവരും അഭിനയിച്ച് റീല്‍സ് വിഡിയോസാക്കി പങ്കുവച്ചിരിക്കുന്നത്. ദാസേട്ടന്‍ രേണു സുധിക്കൊപ്പം കളിച്ച ഡാന്‍സും വൈറലായിരുന്നു, നേരത്തെ കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നതിനെ പറ്റി ജസ്‌ന പറഞ്ഞത് ഇങ്ങനെ ‘വര തുടങ്ങിയ സമയത്ത് വീട്ടില്‍നിന്ന് കുറച്ച് എതിര്‍പ്പുണ്ടായിരുന്നു. അന്ന് ഭര്‍ത്താവും പറഞ്ഞു,…

    Read More »
  • Breaking News

    ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ചൈനീസ് സഹായത്താല്‍ ആയുധങ്ങള്‍ ശക്തിപ്പെടുത്താന്‍ പാകിസ്താന്‍; അമേരിക്കയെ ലക്ഷ്യമിടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പണിപ്പുരയില്‍ എന്ന് യുഎസ് ഇന്റലിജന്‍സ്; ആണവ എതിരാളിയാകും; സൗഹൃദ രാജ്യ പട്ടികയില്‍നിന്നും വെട്ടും

    യുഎസിനെ വരെ ലക്ഷ്യമിടാന്‍ സാധിക്കുന്ന ഭൂഖണ്ഡാനന്തര ബലിസ്റ്റിക് മിസൈല്‍ പാക്കിസ്ഥാന്‍ സൈന്യം രഹസ്യമായി നിര്‍മിക്കുന്നതായി യുഎസ് ഇന്‍റലിജന്‍സ്. ഇത്തരമൊരു മിസൈല്‍ നിര്‍മിച്ചാല്‍ പാക്കിസ്ഥാനെ ആണവ എതിരാളിയായി കണക്കാക്കേണ്ടി വരുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാന്‍ ചൈനീസ് സഹകരണത്തോടെ സ്വന്തം ആയുധങ്ങള്‍ ശക്തിപ്പെടുത്തുയാണ്.  ആണവായുധങ്ങള്‍ കൈവശം വച്ച് യു.എസിനെ എതിര്‍ക്കുന്ന രാജ്യങ്ങളെയാണ്  രാജ്യം ആണവ എതിരാളികളായി കണക്കാക്കുന്നത്. നിലവില്‍ റഷ്യ, ചൈന, നോര്‍ത്ത് കൊറിയ എന്നിവരാണ് യുഎസിന്‍റെ ആണവ എതിരാളികള്‍. യുഎസിനെ ആക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാനന്തര മിസൈല്‍ പാക്കിസഥാന്‍ വികസിപ്പിച്ചാല്‍ ഇവരെ ആണവ എതിരാളിയായി കണക്കാക്കേണ്ടി വരും. യുഎസിനെ നേരിടാന്‍ ശേഷിയുള്ള ഭൂഖണ്ഡാനന്തര മിസൈലുള്ള ഒരു രാജ്യത്തെയും സൗഹൃദ രാജ്യമായി കാണാനാകില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ഫോറിന്‍ അഫയേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയെ തടഞ്ഞുനിര്‍ത്തുന്നതാനായാണ് ആണവ പദ്ധിയെന്നാണ് പാക്കിസ്ഥാന്‍ എപ്പോഴും അവകാശപ്പെടുന്നത്. അതിനാല്‍ ഹ്രസ്വദൂര, ഇടത്തരം മിസൈലുകളാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയിരുന്നത്. ആണവ വാര്‍ഹെഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക്…

    Read More »
Back to top button
error: