Month: June 2025

  • Crime

    ഉച്ചത്തില്‍ നിലവിളിച്ച് ഷഹാന ആളെക്കൂട്ടി, അപകടമാണെന്ന് വരുത്തി തീര്‍ക്കാന്‍ നാടകം; പള്ളുരുത്തിക്കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്

    കൊച്ചി: റോഡരുകിലെ വാനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ട സംഭവത്തിന്റെ ചുരുളഴിച്ച് പോലീസ്. യുവാവിനെ കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വഴിയകത്ത് വീട്ടില്‍ ആഷിഖി (30) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സുഹൃത്തായ പള്ളുരുത്തി തോപ്പില്‍ വീട്ടില്‍ ഷഹാനയെ (32) യും അവരുടെ ഭര്‍ത്താവ് ഷിഹാബി (39) നെയും പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ആഷിഖിനെ ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ ഇന്‍സുലേറ്റഡ് വാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോരയൊലിച്ച നിലയിലാണ് ഇയാളെ കണ്ടത്. വാനിനു സമീപത്തുണ്ടായിരുന്ന സുഹൃത്ത് ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അപകടത്തില്‍പ്പെട്ടതാണെന്ന് ഷഹാന പറഞ്ഞതോടെ, നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ എത്തുമ്പോള്‍ മരിച്ച നിലയിലായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് ആദ്യം പോലീസും കരുതിയത്. പിന്നീട്, ആഷിഖിനെ കൊന്നതാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ, ഷഹാനയെയും ഭര്‍ത്താവ് ഷിഹാബിനെയും പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഷഹാനയും ഷിഹാബും ചേര്‍ന്നാണ് കൊല നടത്തിയതെന്ന്…

    Read More »
  • Breaking News

    ദിയയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പിന് തെളിവ്; ജീവനക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്; ഒരു വര്‍ഷത്തിനിടെ മൂന്ന് ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിയത് 75 ലക്ഷം

    തിരുവനന്തപുരം: സോഷ്യല്‍ മീഡിയ താരം ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ് കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരികളുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്. ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ടെന്നും അന്വേഷണവുമായി ജീവനക്കാര്‍ സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കേയാണ് കോടതിയില്‍ ക്രൈംബ്രാഞ്ച് നിലപാട് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. ദിയ കൃഷ്ണയുടെ Oh By Ozy എന്ന സ്ഥാപനത്തിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധാകുമാരി എന്നിവര്‍ക്കെതിരെയാണ് കേസ്. മൂവരുടെയും അക്കൗണ്ടിലേക്ക് ഒരു വര്‍ഷത്തിനിടയില്‍ ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അക്കൗണ്ടിലെത്തിയ മുഴുവന്‍ തുകയും വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തിയിരുന്നു. 2024 ജനുവരി ഒന്ന് മുതല്‍ 2025 ജൂണ്‍ 3 വരെയുള്ള കാലയളവില്‍ 75 ലക്ഷം രൂപയാണ് മൂന്ന് പേരുടേയും അക്കൗണ്ടുകളിലേക്ക് എത്തിയതെന്നാണ് കണ്ടെത്തല്‍. രണ്ടു പേരുടെ അക്കൗണ്ടുകളിലായി 60 ലക്ഷം രൂപയാണ് എത്തിയത്. വിനീതയുടെ അക്കൗണ്ടില്‍ 25 ലക്ഷം രൂപയും…

    Read More »
  • Breaking News

    ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണിക്ക് വിദഗ്ധ സംഘം ഉടനെത്തും; വിമാനത്താവളത്തിന് വാടക നല്‍കേണ്ടി വരും, കനത്ത സുരക്ഷയൊരുക്കി സിഐഎസ്എഫ്

    തിരുവനന്തപുരം: അടിയന്തര സാഹചര്യത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്ധ സംഘം ദിവസങ്ങള്‍ക്കുള്ളില്‍ എത്തിയേക്കും. നിലവില്‍ വിമാനത്താവളത്തിലെ തുറസായ സ്ഥലത്താണ് വിമാനമുള്ളത്. സിഐഎസ്എഫ് കനത്ത സുരക്ഷയാണ് വിമാനത്തിന് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതര്‍ വാടക നല്‍കേണ്ടിവരുമെന്നാണ് മാദ്ധ്യമ റിപ്പോര്‍ട്ട്. എത്ര രൂപ നല്‍കേണ്ടിവരുമെന്ന് സര്‍ക്കാരായിരിക്കും തീരുമാനിക്കുകയെന്നാണ് വിവരം. ഇന്തോ – പസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാന വാഹിനി കപ്പലായ എച്ച് എം എസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍ നിന്ന് പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധ വിമാനം ജൂണ്‍ പതിനാലിനാണ് തിരുവനന്തപുരത്ത് ഇറക്കിയത്. അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് ‘പാസെക്‌സ്’ എന്ന പേരില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലില്‍ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയര്‍ന്നത്. പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലില്‍ ഇറങ്ങാനായില്ല. ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാന്‍ അനുമതി…

    Read More »
  • Kerala

    മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ വീഴ്ച; 30,000 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയത് തെറ്റായ സര്‍ട്ടിഫിക്കറ്റ്

    തിരുവനന്തപുരം: മുപ്പതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളില്‍ പിഴവ്. വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗത്തിന്റെ വീഴ്ച കണ്ടെത്തിയത്. മൊത്തം 2.47 ലക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. അതിലെ 30,000 സര്‍ട്ടിഫിക്കറ്റുകളിലെ മാര്‍ക്കിലാണ് പിശക് സംഭവിച്ചത്. മാര്‍ക്ക് തിരുത്തി അച്ചടിച്ച് വീണ്ടും വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. സര്‍ട്ടിഫിക്കറ്റ് അച്ചടിക്കാന്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗം നല്‍കിയ ഉള്ളടക്കം പ്രസ്സിലെ സോഫ്ട് വെയറില്‍ മാപ്പ് ചെയ്തപ്പോഴുള്ള പിഴവാണ് പ്രശ്‌നത്തിനു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. സര്‍ട്ടിഫിക്കറ്റ് വീണ്ടും അച്ചടിച്ച് ഉടന്‍ വിതരണം ചെയ്യുമെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗം ജോ.ഡയറക്ടര്‍ ഡോ.മാണിക്കരാജ് അറിയിച്ചു. സംഭവം ഗൗരവമായി അന്വേഷിക്കാനാണ് സര്‍ക്കാര്‍ നീക്കം. കോളേജ് പ്രവേശനം നടക്കുന്ന വേളയില്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തില്‍ പിഴവ് വരുത്തിയവര്‍ക്കെതിരെ അദ്ധ്യാപക സംഘടനകള്‍ രംഗത്തെത്തി. മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എ.എച്ച്. എസ്.ടി. എ പ്രസിഡന്റ് ആര്‍. അരുണ്‍ കുമാറും ജനറല്‍…

    Read More »
  • Breaking News

    കോഴിക്കോട്ട് വ്യോമ പ്രതിരോധകേന്ദ്രം, മിസൈല്‍ പ്രതിരോധമടക്കം സംവിധാനം; 40 ഏക്കര്‍ കൈമാറാന്‍ നടപടി

    തിരുവനന്തപുരം: മിസൈല്‍ പ്രതിരോധത്തിനുള്ള എയര്‍ ഡിഫന്‍സ് റഡാര്‍ അടക്കമുള്ള വ്യോമ പ്രതിരോധ കേന്ദ്രം കോഴിക്കോട്ട് സ്ഥാപിക്കാന്‍ വ്യോമസേന. ഇതിനായി കടലുണ്ടി വില്ലേജില്‍ റീസര്‍വേ 13/1 എയില്‍പ്പെട്ട റവന്യു വകുപ്പിന്റെ 40 ഏക്കര്‍ കൈമാറാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. പ്രതിരോധ വകുപ്പിന്റെ ‘നിര്‍ദ്ദേശ്’ എന്ന പദ്ധതിക്കായി 2010 ല്‍ കൈമാറിയ ഭൂമിയില്‍ ശേഷിക്കുന്നതും ഉപയോഗമില്ലാതെ കിടക്കുന്നതുമായ സ്ഥലമാണ് കൈമാറുന്നത്. ഇപ്പോള്‍ നിര്‍ദ്ദേശിന്റെ ഓഫീസ് മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എയര്‍ഫോഴ്‌സ് കമാന്‍ഡിംഗ് ഓഫീസറുടെ അപേക്ഷ പരിഗണിച്ച് കളക്ടറുടെ ശുപാര്‍ശ പ്രകാരമാണ് ഭൂമി കൈമാറ്റത്തിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. പഹല്‍ഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി സംഘര്‍ഷം ഉണ്ടായ സാഹചര്യത്തിലാണ് രാജ്യത്തിന്റെ തെക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷ മുന്‍നിറുത്തി ഇവിടെ വ്യോമ പ്രതിരോധ കേന്ദ്രം സ്ഥാപിക്കുന്നത്. കേരളവും മറ്റ് തെക്കന്‍ സംസ്ഥാനങ്ങളും അയല്‍ രാജ്യങ്ങളുടെ മിസൈല്‍ ഭീഷണി പരിധിക്കുള്ളിലാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണിത്. തെക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷയ്ക്ക് 1.സമീപകാലത്ത് ശ്രീലങ്കയിലും മാലിദ്വീപിലും ചൈന നടത്തുന്ന ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് വ്യോമപ്രതിരോധം…

    Read More »
  • Breaking News

    പൗരസ്വാതന്ത്ര്യങ്ങളെ കാറ്റില്‍പ്പറത്തി, സമരങ്ങളെ കിരാതമായി അടിച്ചമര്‍ത്തി; അടിയന്തരാവസ്ഥയുടെ 50-ാം വര്‍ഷം

    എല്ലാ പൗരസ്വാതന്ത്ര്യങ്ങളെയും കാറ്റില്‍പ്പറത്തി, പ്രതിപക്ഷ സ്വരങ്ങളെയെല്ലാം അടിച്ചമര്‍ത്തി ഇന്നേയ്ക്ക്, 50 വര്‍ഷം മുമ്പ് മറ്റൊരു ജൂണ്‍ 25-നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന ഭരണകൂടത്തിന്റെ അമിതാധികാരപ്രയോഗമായിരുന്നു അത്. എഴുപതുകളുടെ തുടക്കം. സ്തുതിപാഠകരുടെ വലയത്തിലായിരുന്നു അന്ന് ഇന്ദിരാഗാന്ധി. അസമീസ് കവിയും കോണ്‍ഗ്രസ് നേതാവുമായ ദേവ് കാന്ത് ബറുവ ‘ഇന്ത്യ എന്നാല്‍ ഇന്ദിരയെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നും’ വരെ പ്രഖ്യാപിച്ച കാലം. അധികാരം ഇന്ദിരയിലേക്ക് കേന്ദ്രീകരിക്കുകയും ഏകാധിപത്യപ്രവണതയിലേക്ക് ഇന്ദിര നീങ്ങുകയും ചെയ്തിരുന്ന സമയം. പാകിസ്ഥാനുമായുണ്ടായ 1971-ലെ യുദ്ധം രാജ്യത്തിന്റെ ആഭ്യന്തരവരുമാനം കുറച്ചു. വരള്‍ച്ചയും ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും വിലക്കയറ്റവും ഇന്ദിരയ്‌ക്കെതിരെ സമരങ്ങള്‍ക്കിടയാക്കി. സര്‍ക്കാര്‍ സമരങ്ങളെ കിരാതമായി അടിച്ചമര്‍ത്തിത്തുടങ്ങി. ഇന്ദിരയുടെ ഭരണത്തിനെതിരെ ജയപ്രകാശ് നാരായണ്‍ സമ്പൂര്‍ണ വിപ്ലവം പ്രഖ്യാപിച്ചു. 1971 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്‌തെന്ന കേസില്‍, അലഹബാദ് ഹൈക്കോടതി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കുറ്റക്കാരിയെന്ന് 1975 ജൂണ്‍ 12-ന് വിധിച്ചു. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കോടതി ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ഇന്ദിരാഗാന്ധിയെ…

    Read More »
  • Social Media

    ”വിജയ് ലഹരിയില്‍! തൃഷ പങ്കുവെച്ച ഫോട്ടോയിലെ അക്കാര്യം ആരും ശ്രദ്ധിച്ചില്ല, കണ്ണുകള്‍ കള്ളം പറയില്ല”

    കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ വൈറലായ ഫോട്ടോയായിരുന്നു നടി തൃഷ പങ്കുവെച്ച വിജയ്ക്കൊപ്പമുള്ള ഫോട്ടോ. സോഫയില്‍ തൃഷയുടെ വളര്‍ത്ത് നായയെ ഓമനിച്ചിരിക്കുന്ന വിജയിയാണ് ചിത്രത്തിലുള്ളത്. ഇരുവരേയും നോക്കി പുഞ്ചിരി തൂകി സമീപത്തായി തൃഷയും ഇരിക്കുന്നുണ്ട്. ഏറ്റവും മികച്ചയാള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് തൃഷ ചിത്രം പങ്കുവെച്ച് കുറിച്ചത്. തൃഷയും വിജയിയും പ്രണയത്തിലാണെന്ന ഗോസിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഫോട്ടോ പുറത്ത് വന്നത് എന്നതുകൊണ്ട് തന്നെ അതിവേഗത്തില്‍ വൈറലായിരുന്നു. തൃഷയെ കാണാന്‍ വിജയ് എത്തിയപ്പോഴുള്ളതാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ വൈറല്‍ ഫോട്ടോയെ കുറിച്ച് സംവിധായകന്‍ നന്ദവനം നന്ദകുമാര്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വൈറല്‍ ചിത്രം സൂം ചെയ്ത് നോക്കിയാല്‍ ലഹരിയില്‍ മുങ്ങി ബോധം മറയുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്ന വിജയിയെ കാണാമെന്നാണ് നന്ദവനം നന്ദകുമാര്‍ പറഞ്ഞത്. പക്ഷെ ആരും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ലെന്നും എല്ലാവരും നടന്‍ ശ്രീകാന്ത് ലഹരി ഉപയോഗിച്ചതിന് പിന്നാലെയാണെന്നും നന്ദകുമാര്‍ പറയുന്നു. തൃഷ പങ്കുവെച്ച ഫോട്ടോയിലെ ഒരു രഹസ്യം ഞാന്‍ ശ്രദ്ധിച്ചു. മറ്റുള്ളവര്‍…

    Read More »
  • Breaking News

    പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ 950 പേരുടെ ഹിറ്റ് ലിസ്റ്റ്, പട്ടികയില്‍ മുന്‍ ജില്ലാ ജഡ്ജിയും; ഞെട്ടിക്കുന്ന വിവരങ്ങളുമായി എന്‍ഐഎ

    കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 950-ലധികം പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ. പ്രതികളുടെ പക്കല്‍ നിന്നും ഈ ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ധീന്‍, അന്‍സാര്‍ കെ പി, സഹീര്‍ കെ വി എന്നിവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയെ എന്‍ഐഎ എതിര്‍ത്തു. കേസിലെ 51-ാം പ്രതി സിറാജുദ്ദീനില്‍ നിന്ന് പിടിച്ചെടുത്ത എട്ട് രേഖകളില്‍ മറ്റ് സമുദായങ്ങളില്‍ നിന്നുള്ള 240 പേരുടെ പട്ടികയാണുള്ളതെന്ന് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആലുവയിലെ പെരിയാര്‍ വാലി കാമ്പസില്‍ നടത്തിയ പരിശോധനയില്‍, നിലവില്‍ ഒളിവില്‍ കഴിയുന്ന 15-ാം പ്രതി അബ്ദുള്‍ വഹാദിന്റെ പഴ്‌സില്‍ നിന്ന് ലക്ഷ്യമിട്ട അഞ്ച് പേരുടെ വിവരങ്ങള്‍ കണ്ടെടുത്തു. ഈ പട്ടികയില്‍ ഒരു മുന്‍ ജില്ലാ ജഡ്ജിയുടെ പേരും ഉള്‍പ്പെടുന്നു. പ്രതികളില്‍ ഒരാളില്‍ നിന്ന് പിടിച്ചെടുത്ത രേഖയില്‍ 232 പേരുടെ പേരുകള്‍…

    Read More »
  • Breaking News

    കാമുകനുമായുള്ള കൂത്താട്ടം ഭര്‍ത്താവിന് അയച്ചുകൊടുത്തു; ഭാര്യയുടെ വീഡിയോ പങ്കുവച്ചശേഷം യുവാവ് ജീവനൊടുക്കി

    ചണ്ഡീഗഡ്: കാമുകനുമായുള്ള ഭാര്യയുടെ വീഡിയോ കണ്ട ഭര്‍ത്താവ് മനംനൊന്ത് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്തകിലാണ് ദാരുണ സംഭവം നടന്നത്. മഗന്‍ എന്ന യുവാവാണ് ജീവനൊടുക്കിയത്. ഭാര്യ ദിവ്യയും കാമുകന്‍ ദീപക്കും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും മഗന്‍ ആരോപിച്ചിരുന്നു. കാമുകനോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ദിവ്യയാണ് മഗന് അയച്ച് കൊടുത്ത്. ഇത് കണ്ടതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് മഗന്‍ ഇരുവരുടെയും വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോയില്‍ ദീപക്ക് പൊലീസ് ഉദ്യോഗസ്ഥനാണെന്നും മഗന്‍ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ ഒരു മുറിയില്‍ ദിവ്യ നൃത്തം ചെയ്യുന്നതും അത് കാമുകന്‍ റെക്കോഡ് ചെയ്യുന്നതും കാണാം. പിന്നാലെ വലിയ വിമര്‍ശനമാണ് വീഡിയോയ്ക്ക് നേരെ ഉയര്‍ന്നത്. ഭാര്യ തന്നെ ഉപദ്രവിച്ചിരുന്നതായും മഗന്‍ ആരോപിക്കുന്നു. ദീപക്കും ദിവ്യയും നിരന്തരം മാനസികമായി പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്നും മഗന്‍ പങ്കുവച്ച് വീഡിയോയില്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്നും തന്റെ മകനെ മാതാപിതാക്കളോടൊപ്പം നിര്‍ത്തണമെന്നും മഗന്‍ ആവശ്യപ്പെടുന്നുണ്ട്.  

    Read More »
  • LIFE

    ”അദ്ദേഹം ശുദ്ധന്‍, തെറ്റ് ചെയ്യില്ല! ലൈഫ് എന്താകുമെന്ന് അറിയാത്തപ്പോഴും ജയിലില്‍ വെച്ച് ആശ്വസിപ്പിച്ചു”

    ടു കണ്‍ട്രീസ് മുതല്‍ പ്രിന്‍സ് ആന്റ് ഫാമിലി വരെ എത്തി നില്‍ക്കുകയാണ് കോസ്റ്റ്യൂം ഡിസൈനറായ വെങ്കിട്ട് സുനിലിന്റെ സിനിമാ ജീവിതം. ദിലീപ് സിനിമകള്‍ക്ക് വേണ്ടിയാണ് വെങ്കിട്ട് ഏറെയും കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുള്ളത്. നടന്റെ പേഴ്‌സണല്‍ കോസ്റ്റ്യൂം ഡിസൈനര്‍ കൂടിയാണ് പത്ത് വര്‍ഷമായി വെങ്കിട്ട്. സ്‌കൂള്‍ കാലം മുതല്‍ സ്‌റ്റൈലിങ് ഇഷ്ടമാണ്. അങ്ങനെയാണ് ബാംഗ്ലൂര്‍ പോയി ഫാഷന്‍ ഡിസൈനിങ് പഠിക്കുന്നത്. വീട്ടില്‍ വഴക്കുണ്ടാക്കിയാണ് കോഴ്‌സിന് ചേര്‍ന്നത്. ഡിപ്ലോമയ്ക്കുശേഷം ഡിഗ്രിയും അതേ കോളജില്‍ ജോയിന്‍ ചെയ്തു. ശേഷമാണ് ജോലിക്ക് കയറിയത്. ദിലീപേട്ടനും ഞാനും അയല്‍ക്കാരാണ്. അതുകൊണ്ട് തന്നെ ചെറുപ്പം മുതല്‍ ആ കുടുംബവുമായി നല്ല ബന്ധമുണ്ട്. കിറ്റ്ക്‌സിലായിരുന്നു ആദ്യം ജോലി. പിന്നീട് പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ പ്രാണയില്‍ ഡിസൈനറായി കുറച്ച് കാലം ജോലി ചെയ്തു ശേഷമാണ് ദിലീപേട്ടന്റെ സിനിമകള്‍ക്ക് വേണ്ടി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത് തുടങ്ങിയത്. സര്‍ട്ടിഫിക്കറ്റോ എക്‌സ്പീരിയന്‍സോ ചോദിക്കാതെയാണ് തന്നെ ദിലീപ് ഒപ്പം കൂട്ടിയതെന്നും സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെങ്കിട്ട് പറഞ്ഞു. ദിലീപുമായി…

    Read More »
Back to top button
error: