Month: May 2025

  • Crime

    സിഐ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; ഷൂസും തൊപ്പിയും സ്റ്റാറും വാങ്ങിയത് പോലീസ് സൊസൈറ്റിയില്‍ നിന്ന്

    പാലക്കാട്: പോലീസ് ചമഞ്ഞ് പണവും കാറും തട്ടിയെടുത്ത കേസിലെ പ്രതി ബിന്ദു, പാലക്കാട് ടൗണിലെ ഹോട്ടലുടമയായ വനിതയെ കബളിപ്പിച്ചത് സിഐ സ്മിത ശ്യാം എന്ന പേരില്‍. സിഐ റാങ്കുള്ള മൂന്ന് സ്റ്റാറും പേരുസൂചിപ്പിക്കുന്ന ബോര്‍ഡുമുള്ള യൂണിഫോമും തൊപ്പിയും ഷൂസും തെളിവെടുപ്പിനിടെ കണ്ടെടുത്തു. ബിന്ദുവിനെയും കൂട്ടാളി ഷാജിയെയും തെളിവെടുപ്പ് പൂര്‍ത്തിയാക്കി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മലമ്പുഴ ജയിലിലേക്ക് മാറ്റി. ഹോട്ടലുടമയെ കബളിപ്പിച്ച് കാറും അഞ്ചുലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ബിന്ദുവിനെയും എറണാകുളം കോടനാട് സ്വദേശി ഷാജിയെയും മേയ് 20-നാണ് സൗത്ത് ക്രൈംവിഭാഗം തൃശ്ശൂരില്‍നിന്ന് പിടികൂടിയത്. 21-ന് ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍വാങ്ങി. ഇരുവരും താമസിച്ചുവന്ന തൃശ്ശൂരിലും എറണാകുളത്തും തെളിവെടുപ്പ് നടത്തിയതോടെ കോതമംഗലത്തുനിന്ന് കാര്‍ കണ്ടെടുത്തു. തൃശ്ശൂരില്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പരിശോധന നടത്തിയപ്പോള്‍ ഒപ്പിട്ട് വാങ്ങിയ 50 മുദ്രപ്പത്രങ്ങളും കണ്ടെടുത്തു. 5,000 മുതല്‍ 10,000 രൂപവരെ വിലയുള്ള മുദ്രപ്പത്രങ്ങളാണ് കണ്ടെത്തിയത്. കൂടുതല്‍പേരെ തട്ടിപ്പിനിരയാക്കാന്‍ ആളുകളുടെ പക്കല്‍നിന്ന് മുദ്രപ്പത്രങ്ങള്‍…

    Read More »
  • Kerala

    സിസ തോമസിന് പെന്‍ഷന്‍ അടക്കം ആനുകൂല്യങ്ങള്‍ 2 ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്ന് കോടതി; സര്‍ക്കാരിന് കനത്ത തിരിച്ചടി

    കൊച്ചി: ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ അടക്കം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ഇത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. സിസ തോമസ് വിരമിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള വിധി. കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഡോ. സിസ തോമസ് വിരമിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റിയും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിരമിക്കുന്നതിനു മുന്നേയുള്ള ബാധ്യതകള്‍ സംബന്ധിച്ചും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങളൊക്കെ വിരമിക്കുന്നതിനു മുന്‍പ് തീര്‍ക്കേണ്ടതല്ലേ എന്ന് കോടതി ആരാഞ്ഞിരുന്നു. സിസ തോമസ് കഴിഞ്ഞ 2 വര്‍ഷമായി ഇതിന്റെ പുറകെ നടക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.…

    Read More »
  • Kerala

    അൻവറിനെ ആരു വിശ്വസിക്കും…? വി.ഡി സതീഷനെ കുറ്റം പറയാനാവില്ലെന്ന് പൊതുവികാരം, തൃണമൂലിനു മുന്നിൽ യു.ഡി.എഫ് വാതിൽ തുറക്കാൻ കടമ്പകളേറെ 

         പി.വി അൻവറിൻ്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. പിതൃതുല്യനെന്നു വാഴ്ത്തി നടന്ന പിണറായി വിജയനെ പുലഭ്യം പറഞ്ഞ് എൽ.ഡിഎഫ് ബന്ധം ഉപേക്ഷിച്ച് പുറത്തു വന്ന അൻവർ, അനാഥനായി വിലപിച്ച് കണ്ണീർ വാർത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന കാഴ്ച ശത്രുക്കളുടെ പോലും മനസ്സലിയിക്കും. അൻവറിൻ്റെ വഴിയേ യുഡിഎഫിന് നടക്കാനാവില്ല,  യുഡിഎഫിൻ്റെ വഴിയേ വന്നാലേ അൻവറിനെ ഒപ്പം കൂട്ടുന്ന കാര്യം ആലോചിക്കാനാവു എന്നു ഘടകകക്ഷികളും വ്യക്തമാക്കി. അൻവർപ്രശ്നത്തിൽ കോൺഗ്രസ് എടുത്ത നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഘടകകക്ഷി നേതാക്കളുമായി സംസാരിച്ചിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായും ഇക്കാര്യം ചർച്ചചെയ്തു. ആര്യാടൻ ഷൗക്കത്തിനെതിരായ പ്രസ്താവനകൾ പി.വി അൻവർ തിരുത്തിയാൽ മാത്രമേ യുഡിഎഫ് അസോഷ്യേറ്റ് അംഗമാക്കുന്നതിൽ തീരുമാനമുണ്ടാകൂ എന്നാണ് നേതൃത്വത്തിന്റെ നിലപാട്. അൻവർ കടുത്ത നിലപാട് തുടർന്നാൽ അവഗണിച്ചു മുന്നോട്ടുപോകും. തിരുത്താതെ സഹകരിക്കാനാവില്ല എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും അൻവർ മര്യാദ കാണിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും  …

    Read More »
  • Kerala

    15 ട്രെയിനുകൾ വൈകി ഓടുന്നു, രാവിലെ 5.55 ന് പുറപ്പടേണ്ട ജനശതാബ്തി 8.45 ന്

       സംസ്ഥാനത്ത് വീണ്ടും ട്രെയിനുകൾ വൈകി ഓടുന്നു. ഇന്നു മാത്രം 15 ട്രെയിനുകളാണ് വൈകി ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് രാവിലെ 5.55 ന് പുറപ്പടേണ്ട ജനശതാബ്തി എക്സ്പ്രസ്സ് രാവിലെ 8.45 നാണു പുറപ്പെടുക എന്ന് റയിൽവേ അധികൃതർ അറിയിച്ചു. രാത്രി 9.30 യ്ക്ക് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ജനശതാബ്ദി പുലർച്ചെ 1.45 നാണ് എത്തിയത്. പെയറിങ് ട്രെയിൻ വൈകിയതാണ് കാരണം. എറണാകുളം തിരുവനന്തപുരം റൂട്ടിൽ പലയിടങ്ങളിലും റെയിൽവേ ട്രാക്കിൽ മരം വീണതാണ് വൈകാൻ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ട്രാക്കില്‍ മരംവീണ് തിരുവനന്തപുരത്തേക്ക് എത്തേണ്ട ട്രെയിനുകളും ഇവിടെ നിന്നും  പുറപ്പെടേണ്ട ട്രെയിനുകളും മണിക്കൂറുകളോളം വൈകി. കഴക്കൂട്ടത്തും കടയ്ക്കാവൂരും ട്രാക്കില്‍ വീണതിനെ തുടര്‍ന്നാണ് ഏറെ നേരം ട്രെയിന്‍ ഗതാഗതം മുടങ്ങിയത്‌.

    Read More »
  • Crime

    പാര്‍ക്കിങ് തര്‍ക്കം; അപ്പാര്‍ട്മെന്റ് അസോ. സെക്രട്ടറിയുടെ മൂക്ക് താമസക്കാരന്‍ കടിച്ചുപറിച്ചു

    ലഖ്നൗ: അപ്പാര്‍ട്ട്മെന്റിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അപ്പാര്‍ട്മെന്റ് അസോസിയേഷന്‍ സെക്രട്ടറിയുടെ മൂക്ക്, താമസക്കാരില്‍ ഒരാള്‍ കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം. നാരാമാവുവിലെ രത്തന്‍ പ്ലാനറ്റ് അപ്പാര്‍ട്മെന്റ്സ് അസോസിയേഷന്‍ സെക്രട്ടറിയും വിരമിച്ച എന്‍ജിനീയറുമായ രൂപേന്ദ്ര സിങ് യാദവിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. അപ്പാര്‍ട്മെന്റിലെ താമസക്കാരനായ ക്ഷിതിജ് മിശ്രയാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തനിക്ക് അനുവദിച്ച സ്ഥലത്ത് മറ്റൊരു താമസക്കാരന്‍ കാര്‍ പാര്‍ക്ക് ചെയ്തുവെന്ന പരാതിയുമായി ക്ഷിതിജ്, രൂപേന്ദ്ര സിങ്ങിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ സുരക്ഷാജീവനക്കാരന് രൂപേന്ദ്ര സിങ് നിര്‍ദേശം നല്‍കി. എന്നാല്‍, രൂപേന്ദ്ര സിങ് താഴെ വരണമെന്ന് ക്ഷിതിജ് നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് അദ്ദേഹം താഴെയെത്തിയപ്പോള്‍ ക്ഷിതിജ് രൂപേന്ദ്ര സിങ്ങിന്റെ കരണത്തടിക്കുകയും മൂക്ക് കടിച്ചുപറിക്കുകയുമായിരുന്നു എന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അപ്പാര്‍ട്മെന്റിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മൂക്കില്‍ കടിയേറ്റ് രക്തംവാര്‍ന്ന രൂപേന്ദ്ര സിങ്ങിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന്റെ മുന്‍ഭാഗത്തെ മാംസം വിട്ടുപോയിട്ടുണ്ടെന്നും കൂടുതല്‍ ചികിത്സ…

    Read More »
  • Crime

    കാക്കനാട്ടെ പള്ളി വികാരി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; റാന്നിക്കാരനായ വയോധികന്‍ പിടിയില്‍

    എറണാകുളം: പള്ളിവികാരി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ പത്തനംതിട്ട റാന്നി സ്വദേശി ആലുക്ക വീട്ടില്‍ മാത്യുവിനെ (73) തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തു. അസുഖബാധിതയായ സ്ത്രീക്ക് ചികിത്സാധനസഹായമാവശ്യപ്പെട്ട് പള്ളിവികാരി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളില്‍നിന്ന് പണപ്പിരിവ് നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. കാക്കനാട് അത്താണി സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചിന്റെ പേരില്‍ വ്യാജലെറ്റര്‍ ഹെഡും സീലും തയ്യാറാക്കി വെച്ചൂച്ചിറ സ്വദേശിനിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. ആളുകള്‍ നിക്ഷേപിക്കുന്ന പണം ഇയാള്‍ തന്നെയാണ് അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചിരുന്നത്. കന്യാസ്ത്രീ മഠങ്ങളെയാണ് പ്രധാനമായും തട്ടിപ്പിനായി സമീപിച്ചിരുന്നത്. സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് സെക്രട്ടറി നല്‍കിയ പരാതിയെത്തുടര്‍ന്ന് തൃക്കാക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൃക്കാക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.കെ. സുധീറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ സിനാജ്, സി.പി.ഒമാരായ ഇ,കെ. സുജിത്ത് , ഗുജറാള്‍ സി. ദാസ് എന്നിവര്‍ അടങ്ങിയ സംഘം പാലക്കാട് നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കാക്കനാട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക്…

    Read More »
  • Kerala

    പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തി; കൊറിയക്കാരിയെ തപ്പി പോലീസ്, ഇമിഗ്രേഷന്‍ വിഭാഗത്തിനു കത്ത്

    തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ കൊറിയന്‍ വ്‌ലോഗര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിനു കത്തയച്ചു. യുവതി ക്ഷേത്രത്തിനു സമീപം എത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ പത്തിനു ക്ഷേത്രത്തിനു മുകളിലെ നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയത് അധികൃതരുടെയും പൊലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കൊറിയന്‍ വ്‌ലോഗറായ യുവതിയാണ് ഡ്രോണ്‍ പറത്തിയതെന്നു പൊലീസ് കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ എവിടെയാണെന്നു കണ്ടെത്താനാണ് ഫോര്‍ട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിനു കത്തയച്ചിരിക്കുന്നത്. യുവതി ഇന്ത്യ വിട്ടിട്ടില്ലെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഉത്സവ സമയത്താണ് ഡ്രോണ്‍ പറത്തിയിരിക്കുന്നത്. എന്ത് ഉദ്ദേശ്യത്തോടെയാണ് യുവതി ഇതു ചെയ്തതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

    Read More »
  • Crime

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ പീഡിപ്പിച്ചു: നൃത്ത അദ്ധ്യാപകന്‍ അറസ്റ്റില്‍

    ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നൃത്ത അദ്ധ്യാപകന്‍ അറസ്റ്റില്‍. 28കാരനായ ഭാരതി കണ്ണന്‍ എന്ന നൃത്ത അദ്ധ്യാപകനാണ് അറസ്റ്റിലായത്. മേയ് 24ന് ബംഗളൂരുവിലെ കടുഗോഡിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്ത് കാര്‍ നിര്‍ത്തി നൃത്താദ്ധ്യാപകനാണെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നീട് നൃത്ത ക്ലാസുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ കാറിലേക്ക് കയറ്റുകയായിരുന്നു. ശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടി കാറില്‍ കയറിയ ഉടനെ ഇയാള്‍ ഡോര്‍ ലോക്ക് ചെയ്തു. കുറച്ചു ദൂരം കാര്‍ മുന്നോട്ടു പോയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റിയ അതേ സ്ഥലത്ത് തന്നെ പെണ്‍കുട്ടിയെ ഇറക്കിവിട്ടു. ഈ സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം അറിയിച്ചതോടെ വീട്ടുകാരുടെ പരാതിയിയില്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.  

    Read More »
  • India

    കാശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍; വന്‍ ആയുധശേഖരവും ഗ്രനേഡുകളും കണ്ടെടുത്തു

    ശ്രീനഗര്‍: കാശ്മീരില്‍ രണ്ട് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ കൂടി അറസ്റ്റിലായി. കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരായ ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരെ പിടികൂടിയത്. രണ്ട് എകെ-56 തോക്കുകള്‍, നാല് മാഗസിനുകള്‍, രണ്ട് ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ടകള്‍, 5,400 രൂപയും ഒരു ആധാര്‍ കാര്‍ഡും പിടിയിലായവരില്‍ നിന്നും കണ്ടെടുത്തു. പൊലീസിന്റെയും സായുധ സേനയുടെയും വേഗത്തിലുള്ളതും തന്ത്രപരവുമായ നീക്കത്തിലൂടെയാണ് ഭീകരരര്‍ വലയിലായത്. ഇവരുടെ നീക്കം നിരീക്ഷിച്ചു വരികയായിരുന്ന ഇന്ത്യന്‍ സേന വളരെ വിദഗ്ധമായിട്ടാണ് പിടികൂടിയത്. ഏപ്രില്‍ 22ലെ പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന് ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്. മേയ് മാസത്തില്‍ മാത്രം, ഷോപ്പിയാനിലെ കെല്ലര്‍ മേഖലയിലും പുല്‍വാമയിലെ ത്രാലിലെ നാദറിലും നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് ഭീകരരാണ് കൊല്ലപ്പെട്ടത്. രണ്ട് ഓപ്പറേഷനുകളിലായി മൂന്ന് ഭീകരരെ വീതം സെന്യം വധിച്ചു. ലഷ്‌കര്‍-ഇ-തൊയ്ബയിലെ മുതിര്‍ന്ന കമാന്‍ഡര്‍ ഷാഹിദ് കുട്ടായിയും ഇവരില്‍ ഉള്‍പ്പെടുന്നു. ഷോപ്പിയാനിലെ ഹീര്‍പോറയില്‍ സര്‍പഞ്ചിനെതിരായ ആക്രമണത്തിലും…

    Read More »
  • Crime

    ഓടുന്ന ബസില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ദമ്പതികള്‍, വീഡിയോ പകര്‍ത്തി യാത്രക്കാരന്‍; ഇടപെട്ട് കോടതി

    മുംബയ്: ഓടുന്ന ബസില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട ദമ്പതികള്‍ക്ക് പിഴ ചുമത്തി കോടതി. 2000 രൂപ വീതമാണ് പിഴ ചുമത്തിയത്. നവിമുംബയില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. പന്‍വേലില്‍ നിന്ന് കല്യാണിലേക്ക് പോവുകയായിരുന്ന നവി മുംബയ് മുന്‍സിപ്പല്‍ ട്രാന്‍സ്പോര്‍ട്ടിന്റെ എസി ബസിലാണ് യുവാവും യുവതിയും ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. ബസിലെ പിന്‍സിറ്റീല്‍ നടന്ന സംഭവം റോഡിലൂടെ മറ്റൊരു വാഹനത്തില്‍ പോവുകയായിരുന്ന യാത്രക്കാരനാണ് ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കടക്കം അയച്ചുനല്‍കുകയായിരുന്നു. സംഭവത്തില്‍ ബസിലെ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത്തരം പ്രവൃത്തി തടയുന്നതില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് സസ്‌പെന്‍ഡ് ചെയ്തത്. കുറച്ച് യാത്രക്കാരുമായി മുന്നില്‍ ഇരുന്നതിനാല്‍ ദമ്പതികളെ കണ്ടില്ലെന്നാണ് കണ്ടക്ടര്‍ പറഞ്ഞത്. നവി മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരാതിയില്‍ പൊലീസ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് കോടതി പിഴ ചുമത്തുകയായിരുന്നു.  

    Read More »
Back to top button
error: