Month: May 2025

  • India

    ചാരക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കണ്ണൂരില്‍ തെയ്യം കാണാനും എത്തി

    കണ്ണൂര്‍: ചാരവൃത്തി കേസില്‍ അറസ്റ്റിലായ യൂട്യൂബ് വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര കഴിഞ്ഞ ജനുവരിയില്‍ കണ്ണൂര്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രത്തിലെ വേട്ടയ്ക്കൊരുമകന്‍ തെയ്യത്തെ കണ്ട് തൊഴുതു വണങ്ങിയാണ് മടങ്ങിയത്. ജ്യോതിയുടെ കേരള സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. അധികം പ്രശസ്തമല്ലാത്ത ക്ഷേത്രമാണിത്. ബഡ്ജറ്റ് ഫ്രണ്ട്‌ലി കേരള യാത്ര എന്ന പേരിലാണ് കേരള സന്ദര്‍ശനത്തിന്റെ വീഡിയോ ജ്യോതി യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഇതിലാണ് ആലക്കോട്ടെ തെയ്യക്കാവുമുള്ളത്. 2023ലാണ് ആദ്യം കേരളത്തിലെത്തിയത്. ഏറ്റവുമൊടുവില്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയില്‍ നിന്നു ബംഗളൂരു വഴിയാണ് കണ്ണൂരിലെത്തിയത്. കേരളത്തില്‍ ജ്യോതിക്ക് ആരുടെയൊക്കെ സഹായം ലഭിച്ചെന്ന് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. കേരള പൊലീസും വിവരങ്ങള്‍ തേടുന്നുണ്ട്. ഒരു ടൂര്‍ പാക്കേജ് ഗ്രൂപ്പ് വഴിയാണ് ജ്യോതിയുടെ യാത്രകളെന്നാണ് സൂചന. ചാരവൃത്തി ആരോപിച്ച് ഇന്ത്യ പുറത്താക്കിയ പാകിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥന്‍ ഡാനിഷ്, ഐ.എസ്.ഐ ഉദ്യോഗസ്ഥന്‍ അലിഹസന്‍ തുടങ്ങിയവരുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് ജ്യോതി അറസ്റ്റിലായത്. ജ്യോതിയുടെ ട്രാവല്‍ വിത്ത്…

    Read More »
  • Kerala

    നാളെ വിരമിക്കാനിരിക്കെ ഉദ്യോഗസ്ഥ ബസ് ഇടിച്ചു മരിച്ചു; സ്‌നേഹവിരുന്നിവനായി ഒരുക്കിയ പന്തല്‍ അന്ത്യയാത്രയുടേതായി

    പാലക്കാട്: നാളെ സര്‍വീസില്‍ നിന്നു വിരമിക്കാനിരിക്കെ, മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് സ്വകാര്യ ബസ് ഇടിച്ചു ദാരുണാന്ത്യം. പത്തിരിപ്പാല മണ്ണൂര്‍ പനവച്ചപറമ്പില്‍ കേശവന്റെ മകള്‍ പ്രസന്നകുമാരി(56) ആണു മരിച്ചത്. ഇന്നലെ രാവിലെ 11ന് ആണ് അപകടം. സ്റ്റാന്‍ഡില്‍ ആളെ ഇറക്കിയ ശേഷം പുറത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസിന്റെ വശം തട്ടി പ്രസന്നകുമാരി വീഴുകയും പിന്‍വശത്തെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. ഉടന്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വിരമിക്കുന്നതിന്റെ ഭാഗമായി സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സ്‌നേഹവിരുന്നു നല്‍കാന്‍ വീട്ടിലൊരുക്കിയ പന്തല്‍ അന്ത്യയാത്രയുടേതായി. വിരുന്നൊരുക്കാന്‍ ഭക്ഷണവും മറ്റും ഏര്‍പ്പാടാക്കിയ ശേഷമാണ് ഇന്നലെ പ്രസന്നകുമാരി ഓഫീസിലേക്കു പോയത്. 150 പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. 2019ലാണ് പ്രസന്നകുമാരി എംപ്ലോയ്‌മെന്റ് ഓഫീസറായി മണ്ണാര്‍ക്കാട്ടെത്തിയത്. ബുധനാഴ്ച ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കിയിരുന്നു. ദിവസവും മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി ഓഫിസിലേക്കു നടന്നാണു പോകാറ്. അവിവാഹിതയാണ്.

    Read More »
  • Social Media

    അമ്മയും മകളുമായി ലിവിംഗ് ടുഗദര്‍ ബന്ധം; ഇരുവര്‍ക്കും ‘ഗര്‍ഭദാനം’ നടത്തിയെന്ന അവകാശവാദം മിഥ്യയോ? നിക്ക് യാര്‍ഡിയുടെ സോഷ്യല്‍ മീഡിയ റീച്ച് കൂടുമ്പോള്‍

    അമ്മയ്ക്കും മകള്‍ക്കും ‘ഗര്‍ഭദാനം’ നടത്തിയ യുവാവിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. എന്നാല്‍ ഇതിലെ പ്രധാന ട്വിസ്റ്റ് ഇതിന്റെ പേരില്‍ തര്‍ക്കമോ പിണക്കമോ ഒന്നും തന്നെ ഇവര്‍ തമ്മില്‍ ഇല്ല എന്നുള്ളതാണ്. രണ്ട് പേരുടേയും ‘ഗര്‍ഭത്തെ’ കുടുംബം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. അമേരിക്കയിലെ തെക്കന്‍ ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്. ഇരുപത്തിയൊമ്പതുകാരനും പ്രമുഖ യുട്യൂബറുമായ നിക്ക് യാര്‍ഡിയാണ് തന്റെ കാമുകിയായ ജേഡും അവരുടെ അമ്മയായ ഡാനിയും തന്റെ കുട്ടികളെ പ്രസവിക്കാന്‍ പോകുകയാണെന്ന പ്രഖ്യാപനം നടത്തിയത്. നിക്ക് യാര്‍ഡിയുടെ യാഥാര്‍ത്ഥ പേര് നിക്കോളാസ് ഹണ്ടര്‍ എന്നാണ്. ജേഡിന് 22 ഉം അമ്മ ഡാനിക്ക് 44 വയസുമാണ് പ്രായം. സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് നിക്ക് യാര്‍ഡി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. യൂട്യൂബില്‍ യാര്‍ഡിക്ക് 3.41 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരാണ് ഉള്ളത്. എന്നാല്‍ ഇതിനോട് പലരും വളരെ വ്യത്യസ്തമായ രീതിയിലാണ് പ്രതികരിച്ചത്. ചിലര്‍ ഇത് വളരെ കൗതുകരമാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റ് ചിലരാകട്ടെ ഇത് വെറും വെറുപ്പിക്കല്‍…

    Read More »
  • Kerala

    മഞ്ഞക്കടമ്പിലിനെ സ്ഥനാര്‍ത്ഥിയാക്കാനുള്ള ആലോചനകളില്‍ അന്‍വര്‍; ലക്ഷ്യം മലയോര കര്‍ഷകരുടെ വോട്ട് പിടിച്ച് യുഡിഎഫിനെ തോല്‍പ്പിക്കല്‍; ഷൗക്കത്തിനെ അംഗീകരിച്ചില്ലെങ്കില്‍ അമ്പുക്കയെ പുറത്തിരുത്തും ഉറപ്പ്

    മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിന് പകരം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മറ്റൊരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. സജി മഞ്ഞക്കടമ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കി പ്രഖ്യാപിച്ചില്ലെങ്കില്‍ പി.വി. അന്‍വര്‍ മത്സരിക്കണമെന്ന് വ്യാഴാഴ്ച മഞ്ചേരിയില്‍ ചേര്‍ന്ന തൃണമൂല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം, വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റിചേര്‍ന്ന് ചര്‍ച്ചചെയ്തശേഷമേ ഇതില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് പി.വി. അന്‍വറും തൃണമൂല്‍ നേതാക്കളും യോഗത്തിന് ശേഷം പ്രതികരിച്ചു. സജിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് അന്‍വര്‍ നീങ്ങുന്നത്. മലയോര ക്രൈസ്തവരുടെ വോട്ട് ലക്ഷ്യമിട്ടാണ് ഈ നീക്കം. കേരളാ കോണ്‍ഗ്രസില്‍ നിന്നും സജിയ്ക്കൊപ്പമെത്തിയ നേതവാണ് സജി. ബിജെപിയുമായും സജി മഞ്ഞകടമ്പില്‍ സഹകരിച്ചിട്ടുണ്ട്. തങ്ങളെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നതാണ് പി.വി. അന്‍വറിന്റെയും തൃണമൂലിന്റെയും ആവശ്യം. ഇതിനായുള്ള അവസാനവട്ട സമ്മര്‍ദമാണ് പി.വി. അന്‍വറിന്റെ ശ്രമം. യുഡിഎഫ് ഘടകകക്ഷിയാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തൃണമൂല്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതിനൊപ്പമാണ് മത്സരിക്കുമെന്ന അന്‍വറിന്റെ ഭീഷണി. എന്നാല്‍ മത്സരിച്ച്…

    Read More »
  • Breaking News

    ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; നിലമ്പൂരില്‍ പോരിന് എം. സ്വരാജ്; പി.വി. അന്‍വര്‍ ഇടതുപക്ഷത്തെ വഞ്ചിച്ച യൂദാസ് എന്ന് എം.വി. ഗോവിന്ദന്‍; കടുത്ത മത്സരത്തിന് വഴിതുറന്ന് സ്ഥാനാര്‍ഥിത്വം

    തൃശൂര്‍: നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. സ്ഥാനാര്‍ഥി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്നു നേതാക്കള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനവും എത്തിയത്. നേരത്തേ, എം. സ്വരാജിനുവേണ്ടി എടക്കര, നിലമ്പൂര്‍ ഏരിയ കമ്മിറ്റികള്‍ രംഗത്തുവന്നിരുന്നു. പാര്‍ട്ടി അണികളും സ്വരാജിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം ഉന്നയിച്ചു. ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തുമെന്നും ഇടതു മുന്നണി വിജയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഏറ്റവും പ്രമുഖനായ സ്ഥാനാര്‍ഥി മത്സരിക്കുകയെന്നതാണ് എല്‍ഡിഎഫ് തീരുമാനം. അന്‍വര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുത്ത യൂദാസാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള പോരാട്ടമായതിനാല്‍ ശക്തനായ നേതാവിനെതന്നെ ഇറക്കുകയെന്ന തീരുമാനത്തിലേക്ക് സിപിഎം എത്തുകയായിരുന്നു. നിലമ്പൂരില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ മാസങ്ങളായി ഏകോപ്പിപ്പിക്കുന്നത് എം. സ്വരാജാണ്. അദ്ദേഹത്തിന്റെ സ്വന്തം നാടുകൂടിയായതിനാല്‍ മുന്‍തൂക്കം ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. 2016ല്‍ കെ. ബാബുവിനെ പരാജയപ്പെടുത്തി നിയമസഭയില്‍ എത്തിയ സ്വരാജ്, 2021ല്‍ പരാജയപ്പെട്ടു. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തെത്തിയ സ്വരാജ് എസ്എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും…

    Read More »
  • Kerala

    ‘ഒരുപകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ്, സാമുദായിക നേതാക്കള്‍ ആവശ്യപ്പെട്ടു, ആ വാക്കുകള്‍ മുഖവിലക്കെടുക്കുന്നു’

    മലപ്പുറം: ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ യുഡിഎഫ്, സാമുദായിക നേതാക്കള്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. അവരുടെ അഭിപ്രായത്തെ എനിക്ക് തള്ളികളയാന്‍ കഴിയില്ല. വാര്‍ത്താ സമ്മേളനം വിളിച്ച് പറയാനിരുന്നത് ഇപ്പോള്‍ പറയുന്നില്ലെന്നും മാന്യമായ പരിഹാരം പ്രതീക്ഷിക്കുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു. പി.വി അന്‍വറിന്റെ മുന്നണി ബന്ധത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് യുഡിഎഫിന്റെ നിര്‍ണായക യോഗം ചേരുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയോടുള്ള നിലപാട് വ്യക്തമാക്കാത്ത അന്‍വറിനെ സഹകരിപ്പിക്കേണ്ടെന്നാണ് മുന്നണിയിലെ പൊതുവികാരം. ഘടകകക്ഷിയാക്കാതെ യുഡിഎഫിനെ പിന്തുണയ്ക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് പി.വി അന്‍വര്‍. ഈ ആവശ്യം യുഡിഎഫ് അംഗീകരിക്കില്ലെന്ന വിലയിരുത്തലില്‍ നിലമ്പൂരില്‍ മത്സരിക്കാനാണ് തൃണമൂലിന്റെ തീരുമാനം. ആദ്യം അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ അംഗീകരിക്കുക, ശേഷം യുഡിഎഫുമായി സഹകരിപ്പിക്കുന്നതില്‍ പ്രഖ്യാപനം..ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യുഡിഎഫ്. അന്തിമതീരുമാനമെടുക്കാന്‍ രാത്രി ഏഴു മണിക്കാണ് യുഡിഎഫ് യോഗം ഓണ്‍ലൈനായി ചേരുന്നത്. അസോസിയേറ്റ് ഘടകകക്ഷിക്കപ്പുറത്തേക്ക് അന്‍വറിനെ പരിഗണിക്കേണ്ടതില്ല എന്നതാണ് യുഡിഎഫിലെ പൊതുധാരണ. എന്നാല്‍ ഘടകകക്ഷിയാക്കാതെ യുഡിഎഫിനെ പിന്തുണക്കില്ല എന്ന നിലപാടിലാണ് ടിഎംസി.

    Read More »
  • Breaking News

    അഭ്യൂഹങ്ങള്‍ക്ക് വിരാമം; നിലമ്പൂരില്‍ എം.സ്വരാജ് ഇടത് സ്ഥാനാര്‍ഥി

    തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സിറ്റിങ് സീറ്റായ നിലമ്പൂരില്‍ എല്‍ഡിഎഫിനും സിപിഎമ്മിനും അഭിമാന പോരാട്ടമാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാവിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

    Read More »
  • Breaking News

    സ്ത്രീകള്‍ വ്യാജ പരാതി നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; രണ്ടാഴ്ചമുമ്പ് മുന്നറിപ്പ് കിട്ടി; ഡിജിപിക്ക് പരാതിയുമായി ഉണ്ണി മുകുന്ദന്‍; ഉണ്ണിയുടേത് മോശം ചരിത്രമെന്ന് മുന്‍ മാനേജര്‍; ആക്രമണ ദൃശ്യങ്ങള്‍ പോലീസിന്റെ പക്കല്‍

    കൊച്ചി: ഉണ്ണി മുകുന്ദനെതിരായ കേസുമായി മുന്നോട്ടുപോകുമെന്ന് മര്‍ദനമേറ്റ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. ഉണ്ണിയുടേത് മോശം ചരിത്രമാണ്. പലരോടും മോശമായി പെരുമാറിയിട്ടുണ്ട്. തിങ്കളാഴ്ച സിനിമാസംഘടനകള്‍ വിളിച്ച ചര്‍ച്ചയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കും. താന്‍ മാനേജരല്ലെന്ന് ഉണ്ണിക്ക് പറയാം, യാഥാര്‍ഥ്യം സിനിമയിലുള്ളവര്‍ക്ക് അറിയാമെന്നും വിപിന്‍ കുമാര്‍ പറഞ്ഞു. ആക്രമണ ദൃശ്യം ഇല്ലെന്നാണ് പ്രചാരണം. സിസിടിവിയിലുണ്ടെന്ന് പൊലീസിനറിയാമെന്നും വിപിന്‍ പറഞ്ഞു അതേസമയം, തനിക്ക് വധഭീഷണിയുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. ജീവനും കരിയറിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഉണ്ണി മുകന്ദന്‍ ഡിജിപിക്ക് പരാതി നല്‍കി. രണ്ടാഴ്ച മുന്‍പ് മുന്നറിയിപ്പ് കോള്‍ വന്നു. വിപിനെതിരെ ഉള്‍പ്പൈട ജാഗ്രതവേണമെന്നായിരുന്നു മുന്നറിയിപ്പ്. സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് കിട്ടിയെന്നും തന്റെ ജീവന് സംരക്ഷണം വേണമെന്നും ഉണ്ണി മുകുന്ദന്‍. ഡിജിപിക്ക് നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഉണ്ണിമുകുന്ദന്‍ മാനേജരെ തല്ലിയെന്ന പരാതിയില്‍ ഇടപെട്ട് അമ്മയും ഫെഫ്കയും. ഇരുവരോടും ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമം. മാനേജര്‍ വിപിനെ കേള്‍ക്കുന്നതിനൊപ്പം ഉണ്ണിയില്‍നിന്ന് വിശദീകരണം…

    Read More »
  • Kerala

    മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനു സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് അതിതീവ്ര മഴ (സലൃമഹമ ൃമശി) മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാവിലെ പത്തു മണിക്കു പുറപ്പെടുവിച്ച മുന്നറിയിപ്പു പ്രകാരം 3 മണിക്കൂറില്‍ ഒമ്പത് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയില്‍ എറണാകുളം കൂത്താട്ടുകുളത്ത് തൊഴിലുറപ്പ് തൊഴിലാളി മരം വീണ് മരിച്ചു. മണ്ണത്തൂര്‍ കരയില്‍ അന്നക്കുട്ടി (80) ആണ് മരിച്ചത്. വ്യാഴാഴ്ച ജോലിക്ക് പോയി…

    Read More »
  • Breaking News

    ‘നാലു ജില്ലകളില്‍ ഏഴുവട്ടം മത്സരിച്ചു തോറ്റു വഴിയാധാരമായ റെക്കോഡ് 21 വര്‍ഷമായിട്ടും ആരും തകര്‍ത്തിട്ടില്ല; മന്ത്രിയായിരിക്കുമ്പോള്‍ തോറ്റതിന്റെയും സ്വന്തം അച്ഛന്‍ വഞ്ചിച്ചെന്നു പറഞ്ഞ ആദ്യ നേതാവെന്ന ക്രെഡിറ്റും അങ്ങേയ്ക്കു മാത്രം’; കെ. മുരളീധരന്റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി ഡോ. ജോ ജോസഫ്‌

    കൊച്ചി: പരിഹാസ്യമായ പരാമര്‍ശങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനു ചുട്ട മറുപടിയുമായി തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡോ. ജോ ജോസഫ്. കേരളത്തിലെ നാല് ജില്ലകളിലായി പല പ്രാവശ്യം തോറ്റ് വഴിയാധാരമായി ചരിത്രം സൃഷ്ടിക്കാൻ മുരളീധരന് മാത്രമേ കഴിഞ്ഞിട്ടുള്ളെന്നും ഇത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ വേറെ ഉണ്ടായിട്ടുണ്ടാകുമോയെന്നും ഡോ. ജോ ജോസഫ് ചോദിച്ചു. താൻ ഇനി വരില്ല എന്ന് പറഞ്ഞ് മുരളിമന്ദിരത്തെ മുരളീധരൻ വഴിയാധാരമാക്കിയെങ്കിലും അവിടത്തെ രണ്ട് കല്ലറകൾ വഴിയാധാരമാകില്ലെന്നും സംഘികൾ ചേർത്തുപിടിച്ചോളാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജോ ജോസഫ് മറുപടി നൽകി. തൃക്കാക്കരയിൽ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കിയെന്നും തങ്ങളുടെ ഡോക്ടർമാരെ വഴിയാധാരമാക്കരുതെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് അഭ്യർഥിക്കണമെന്നുമായിരുന്നു മുരളീധരന്റെ പരാമർശം. എന്നാൽ വസ്തുതകളടക്കം വ്യക്തമാക്കിയാണ് ജോ ജോസഫ് മുരളീധരന്റെ വിഡ്ഢിത്തരത്തിന് മറുപടി നൽകിയത്. തിരഞ്ഞെടുപ്പ് തോൽവിയിലൂടെ മുരളീധരൻ അക്ഷരാർഥത്തിൽ വഴിയാധാരമായത് 7 തവണയാണെന്നും വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ തോറ്റതിലൂടെ മുരളീധരൻ സൃഷ്ടിച്ച തോൽ‌വികളുടെ റെക്കോർ‍ഡ് 21 വർഷത്തിനു…

    Read More »
Back to top button
error: